തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും, കാറ്റും ഇടിമിന്നലിനും ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വരെ മഴ തുടരാനാണ് സാധ്യത. അന്തരീക്ഷ ഊഷ്മാവ് വർധിച്ച് അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം കൂടുതൽ ഈർപ്പമുള്ള മേഘങ്ങൾ കരയിലെത്തുന്നതാണ് മഴ ശക്തി പ്രാപിക്കാന്‍ കാരണം. ഇടുക്കി മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുക. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമായി. ചക്രവാതചുഴി ഏഴാം തിയതിയോടെ ന്യൂന മര്‍ദ്ദമായി മാറിയേക്കും. എന്നാൽ, കേരള തീരത്ത് നിലവിൽ മത്സ്യബന്ധനം നിരോധിച്ചിട്ടില്ല. മഴയോടൊപ്പം 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. നിലവില്‍ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.
Category: KERALA
വ്ലോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആര്‍ഡിഒ അനുമതി നല്കി
കോഴിക്കോട്: വ്ലോഗർ റിഫ മേനുവിന്റെ ദുരൂഹ മരണത്തിലെ ദുരൂഹത അകറ്റാന്‍ മൃതദേഹം പുറത്തെടുക്കാനും പോസ്റ്റ്മോർട്ടം നടത്താനും ആർഡിഒ അനുമതി നൽകി. റിഫയുടെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് അനുമതി തേടിയത്. മാർച്ച് ഒന്നിന് ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിഫയുടെ മൃതദേഹം അവിടെ പോസ്റ്റ്മോർട്ടം നടത്താതെ നാട്ടില്‍ കൊണ്ടുവന്ന് മറവു ചെയ്യുകയായിരുന്നു. മരണത്തില്‍ 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. കഴിഞ്ഞ മാർച്ചിലാണ് ദുബായിലെ ഫ്ളാറ്റില്‍ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ…
കാസർകോട് ഭക്ഷ്യവിഷബാധ: സാമ്പിളുകളിൽ ഇ-കോളിയുടെയും കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം
കാസർകോട്: വിദ്യാർഥിയുടെ മരണത്തിന് കാരണമായ കൂൾബാറിലെ ഭക്ഷണ സാമ്പിളുകളിൽ ഇ-കോളിയുടെയും കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്ക് അയച്ച സാമ്പിളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഷവര്‍മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികള്‍ എന്നിവയാണ് കോഴിക്കോട്ടെ റീജിയണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ ഷിഗെല്ല, സാല്‍മണെല്ല ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ പരിശോധന നടത്തുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച കാസർകോട് ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അതിൽ ഒരു പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭക്ഷ്യവിഷബാധയേറ്റ് മുപ്പതിലധികം പേർ ചികിത്സ തേടി.
സില്‍വല്‍ ലൈന്‍ പദ്ധതി കേരളത്തിന് വിനാശകരം; സാധാരണക്കാര്‍ക്ക് പ്രയോജനമില്ല
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ ശക്തമായി എതിർക്കുന്നുവെന്ന് ബദൽ സംവാദത്തിൽ ജോസഫ് സി മാത്യു അഭിപ്രായപ്പെട്ടു. പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്ത ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഇത് വിനാശകരമായ പദ്ധതിയാണ്, അതിവേഗതയില്‍ സഞ്ചരിക്കാനുള്ള ഏതൊരു പദ്ധതിയും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന തരത്തിൽ നടപ്പാക്കാൻ പാടില്ല. സിൽവർലൈൻ ഒരു പൊതു ഗതാഗതമാണെന്ന് വിശ്വസിക്കുന്നത് ശരിയല്ല. തന്നെയുമല്ല, സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും ഇതിലെ യാത്രാച്ചെലവെന്നും ജോസഫ് സി.മാത്യു അഭിപ്രായപ്പെട്ടു. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സിൽവർലൈൻ ബദൽ സംവാദത്തില്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണനായിരുന്നു മോഡറേറ്റർ. ജോസഫ് സി മാത്യുവിന് പുറമേ അലോക് വർമ, ആർ.വി.ജി മേനോൻ, ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് പദ്ധതിയെ എതിര്‍ത്ത് പരിപാടിയില്‍ സംസാരിച്ചത്. അനുകൂലിക്കുന്നവരുടെ നിരയിൽ കുഞ്ചെറിയ പി. ഐസക്, എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവർ…
ശമ്പള പ്രതിസന്ധി: ട്രാന്‍സ്പോര്‍ട്ട് യൂണിയന് നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തും
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുമായി ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു യോഗം വിളിച്ചു ചേര്‍ക്കുന്നു. അംഗീകൃത ട്രേഡ് യൂണിയനുകളായ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ, ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് എന്നിവയുടെ പ്രതിനിധികളുമായാണ് ചർച്ച നടത്തുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേമ്പറിലാണ് യോഗം. എല്ലാ മാസവും അഞ്ചാം തീയതിക്കകം വേതനം ലഭിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യൂണിയനുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ആർടിസിക്ക് ഇതുവരെ ശമ്പളം നൽകാൻ കഴിഞ്ഞിട്ടില്ല. ശമ്പളം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ട ധനസഹായത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതോടെ സമരം ഉറപ്പായ സാഹചര്യത്തിലാണ് മന്ത്രി ചർച്ചയ്ക്ക് തുടക്കമിട്ടത്. നേരത്തെ, കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് എല്ലാ മാസവും ശമ്പളം നൽകാനുള്ള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി…
തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തില്‍; ചര്‍ച്ചകള്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്ന് പി രാജീവ്
എറണാകുളം: തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്. സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാനിരിക്കുകയാണെന്നും തീരുമാനമായാൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് നടക്കില്ലെന്നും മന്ത്രി അറിയിച്ചു. വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും. പ്രഖ്യാപനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും, മണ്ഡലം മികച്ച നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. സ്ഥാനാർഥിയെ നിശ്ചയിച്ചെന്ന തരത്തിൽ വാർത്ത നൽകുന്നത് ശരിയല്ലെന്നും, അറിയാത്തത് സ്ഥാപിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ്.അരുൺകുമാറിനെ ഇടതുമുന്നണി സ്ഥാനാർഥിയാക്കാൻ സി.പി.എം ധാരണയായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ബിജെപി സ്ഥാനാർഥിയായി എ.എൻ രാധാകൃഷ്ണനെയാണ് പരിഗണിക്കുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിവാദങ്ങളൊഴിവാക്കാന്‍ സില്‍വര്‍ ലൈന്‍ കല്ലിടലിന് താത്ക്കാലിക വിരാമം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിവാദങ്ങൾ ഒഴിവാക്കാനായി കെ റെയിൽ കല്ലിടുന്നത് സർക്കാർ നിർത്തിവച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കെ റെയിലിനെതിരെ സമരവും പൊലീസ് നടപടിയും തടയാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനുള്ള നിർദ്ദേശം സർക്കാർ അനൗദ്യോഗികമായി കെ റെയിലിന് നൽകിയിട്ടുണ്ട്. കല്ലിടല്‍ താൽക്കാലികമായി നിർത്തിവച്ചതായി കെ റെയിൽ അധികൃതർ അറിയിച്ചു. കെ റെയിൽ സംവാദങ്ങളിൽ സിപിഎമ്മിന് വേണ്ടി സംസാരിക്കുന്ന യുവ നേതാവാണ് അരുൺകുമാർ. കെ റെയിൽ രാഷ്ട്രീയം ചർച്ചയാക്കാനാണ് ഈ നീക്കം. അതിനിടെയാണ് കല്ലിടലിലെ പ്രതിഷേധം തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാക്കേണ്ടതില്ലെന്ന സർക്കാർ നിലപാട്. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ യു.ഡി.എഫ്. ഉയർത്തിക്കാണിച്ചാലും വിജയത്തിൻ്റെ കാര്യത്തിൽ തെല്ലും ഭയമില്ലെന്ന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ജയരാജൻ പറഞ്ഞു. കെ റെയിൽ കടന്നുപോകുന്ന മണ്ഡലമാണ് തൃക്കാക്കര. കെ റെയിലിന് എതിരായ സമരങ്ങൾ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ആകുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.…
സിൽവർലൈൻ ബദൽ സംവാദം തുടങ്ങി; മുതിര്‍ന്ന പത്രപ്രവര്ത്തകന് എം ജി രാധാകൃഷ്ണൻ മോഡറേറ്ററാകും
തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ ബദൽ സംവാദത്തിന് തുടക്കമായി. മുതിർന്ന പത്രപ്രവർത്തകൻ എം.ജി.രാധാകൃഷ്ണനാണ് മോഡറേറ്റർ. അലോക് വർമ, ആർവിജി മേനോൻ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി മാത്യു എന്നിവർ പദ്ധതിയെ എതിർത്തവരുടെ ഭാഗത്തുനിന്ന് സംസാരിക്കും. അനുകൂലിക്കുന്നവരുടെ നിരയിൽ കുഞ്ചെറിയ പി. ഐസക്, എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവർ മാത്രമാണുള്ളത്. അതേസമയം കെ-റെയിൽ എം.ഡി വി. അജിത് കുമാർ സംവാദത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കാൻ സംഘാടകർക്ക് കഴിയാത്തതിനാലാണ് സംവാദത്തിൽ പങ്കെടുക്കാത്തതെന്നാണ് കെ-റെയിലിന്റെ വിശദീകരണം. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ സംവാദം മോഡറേറ്റ് ചെയ്യുന്നതിലൂടെ നിഷ്പക്ഷത ഉറപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ക്ഷണിച്ചിരുന്നത്. എന്നാൽ കെ-റെയിൽ ഇതിന് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കെ-റെയിലിന്റെ വിശദീകരണം സംവാദത്തില്‍ അവതരിപ്പിച്ചേക്കും.
വിദ്യാഭ്യാസ രംഗത്തെ ഭാവി നാം മുൻകൂട്ടി കാണണം: മാർ ജോസഫ് പെരുന്തോട്ടം
ചങ്ങനാശ്ശേരി: വിദ്യാഭ്യാസ മേഖലയിൽ ഭാവി രൂപപ്പെടുത്തണമെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. എസ്ബി കോളേജിന്റെ ശതാബ്ദിയോടനുബന്ധിച്ചുള്ള ആഗോള വിദ്യാർത്ഥി സമ്മേളനമായ SB @ 100: Global Alumni Meet – 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ ഇന്നത്തെ സൃഷ്ടികൾ മാത്രമല്ല, ഇന്നലെകളുടെ ചുമലിൽ നിൽക്കുന്നവരാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ആശയങ്ങളുടെ പങ്കാളിത്തം പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. ഇതിനായി ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കണമെന്നും മാർ പെരുന്തോട്ടം വ്യക്തമാക്കി. മതസൗഹാർദത്തിന്റെ പ്രകാശം പരത്തുന്ന കലാലയമാണ് എസ്.ബിയെന്ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ പൂർവ വിദ്യാർത്ഥികളുടെ വൈദഗ്ധ്യം എസ്.ബിയുടെ വികസനത്തിനായി ഉപയോഗിക്കണമെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് വിദ്യാർത്ഥികൾ കൂടുതലായി പോകുന്നതിന്റെ കാരണം തിരിച്ചറിഞ്ഞ്…
എല്‍ഡിഎഫിനെ 99ല്‍ നമ്മുക്ക് പിടിച്ചുനിര്‍ത്തിയാലോ? 100 തികയ്ക്കുമെന്ന പ്രസ്താവനയോട് ഉമയുടെ പ്രതികരണം
കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ വിജയിച്ച് നൂറ് സീറ്റ് തികയ്ക്കാനിറങ്ങുന്ന എല്‍ഡിഎഫിനെ 99ല്‍ പിടിച്ച് നിര്‍ത്തുമെന്നു യുഡിഎഫ് സ്ഥനാര്‍ത്ഥി ഉമാ തോമസ് . പി.ടി തോമസിനെ നെഞ്ചിലേറ്റിയ തൃക്കാക്കരയിലെ ജനങ്ങള്‍ അദ്ദേഹത്തിന് വേണ്ടി തനിക്ക് വോട്ട് ചെയ്യും. പി.ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡിനും ഐക്യ ജനാധിപത്യ മുന്നണിക്കും കടപ്പാടും നന്ദിയും അവര്‍ അറിയിച്ചു. നിലപാടുകളുടെ രാജകുമാരനായാണ് പി.ടി പ്രവര്‍ത്തിച്ചത്. അതേ മാതൃക ഏറ്റെടുത്തായിരിക്കും തന്റെ പ്രവര്‍ത്തനം. പിടി തോമസ് മണ്ഡലത്തില്‍ പൂര്‍ത്തിയാക്കാനാകാതെ ബാക്കി വെച്ച് പോയ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എല്‍ഡിഎഫ് എത്ര ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാലും രാഷ്ട്രീയമായി നേരിടും. ആദ്യഘട്ടത്തില്‍ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും പി.ടി പോയ ശേഷം കരുത്തായി മുന്നോട്ട് നയിച്ചത് ബന്ധുക്കളും ഒപ്പം പ്രസ്ഥാനവുമാണ്. ആ പ്രസ്ഥാനം ആവശ്യപ്പെട്ടാല്‍ തനിക്ക് മറ്റൊന്നും ചിന്തിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.
