കൂറുമാറ്റം: രാജകുമാരി പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം ഇടുക്കി ജില്ലയിലെ രാജകുമാരി പഞ്ചായത്ത് അംഗം എം.കെ. ടിസിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അയോഗ്യയാക്കി. നിലവില്‍ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആറ് വര്‍ഷത്തേക്കാണ് വിലക്ക്. ടിസി നിലവില്‍ രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ആയതിനാല്‍ അംഗത്വത്തിന് പുറമെ പ്രസിഡന്ററ് സ്ഥാനവും നഷ്ടമാകും. രാജകുമാരി പഞ്ചായത്ത് അംഗം പി.ടി. എല്‍ദോ നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്റെ നടപടി. 2015 നവംബറില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ടിസി ജയിച്ചത്. 2019 സെപ്റ്റംബര്‍ 17 നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇവര്‍ കാലുവാരി യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചു. വിപ്പ് ലംഘിച്ച് മത്സരിച്ച ഇവര്‍ ജയിച്ച് പ്രസിഡന്റ് ആയി. ഇതിനെതിരെയായിരുന്നു എല്‍ദോ പരാതിപ്പെട്ടത്.

യെമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സേവ് നിമിഷ പ്രിയ കമ്മിറ്റി

പാലക്കാട്: സ്വദേശിയെ വധിച്ച കേസില്‍ യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സേവ് നിമിഷ പ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മറ്റി. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ചര്‍ച്ച ആരംഭിച്ചു. ദയാധനമായി രണ്ട് കോടി രൂപവരെ നല്‍കേണ്ടി വന്നേക്കാം. ഈതുക ഒരുമാസത്തിനകം കണ്ടെത്തണം. വധിശിക്ഷയ്‌ക്കെതിരെ ഉടന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു തിങ്കളാഴ്ചയാണ് നിമിഷ പ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍ കോടതി ശരിവച്ചത്. ഇതോടെ എല്ലാ വഴികളും അടഞ്ഞുവെന്ന പ്രചാരണം ശരിയല്ലെന്ന് സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മറ്റി വൈസ് ചെയര്‍പേഴ്ണും അഭിഭാഷകയുമായ ദീപ ജോസഫ് പറഞ്ഞു. അനകൂല വിധിക്ക് സാധ്യത കുറവാണെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കൊല്ലപ്പെട്ട യമന്‍ സ്വദേശി തലാല്‍ അബ്ദുല്‍ ഹമദിയുടെ കുടുംബത്തിന് ദയാധനം നല്‍കിയാലും വധശിക്ഷ ഒഴിവാകും. ജനകീയ…

കൊരട്ടിയില്‍ യുവതിയെ ഭര്‍തൃമാതാവിന്റെ സുഹൃത്ത് വീട്ടില്‍ കയറി മര്‍ദ്ദിച്ചു; മുഖത്ത് ഇടിയേറ്റ യുവതി ആശുപത്രിയില്‍

കൊച്ചി: തൃശൂര്‍ കൊരട്ടിയില്‍ യുവതിയെ ഭര്‍തൃമാതാവിന്റെ സുഹൃത്ത് വീട്ടില്‍ കയറി മര്‍ദ്ദിച്ചു. അമ്മയും സുഹൃത്തും തമ്മിലുള്ള അതിരുവിട്ട ബന്ധം എതിര്‍ത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നു പറയുന്നു. മുഖത്ത് ഇടിയേറ്റു ഗുരുതരാവസ്ഥയിലായ പെരുമ്പാവൂര്‍ സ്വദേശിനി എം.എസ്. വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊരട്ടി പാലപ്പള്ളി മോഴിക്കുളം മുകേഷുമായി ആറുമാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. കൊരട്ടിയിലെ ഭര്‍തൃവീട്ടില്‍ എത്തിയ യുവതിയെ ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും മര്‍ദിച്ചിരുന്നതായും തന്നെ പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു. മൂന്നു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന സുഹൃത്തുമായി അമ്മയുടെ അടുപ്പം അതിരുവിടുന്നെന്നു തോന്നിയപ്പോള്‍ വിലക്കിയതാണ് മര്‍ദനത്തിനു കാരണമെന്നാണു യുവതി പറയുന്നത്. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് ഇയാള്‍ എന്നാണ് അവകാശവാദം. ഇത്തരത്തില്‍ വശത്താക്കിയതാണ് തന്റെ അമ്മയെ എന്നു പരുക്കേറ്റ യുവതിയുടെ ഭര്‍ത്താവ് പറയുന്നു. ഇയാള്‍ പറയുന്നതു മാത്രമേ അമ്മ കേള്‍ക്കൂ എന്നു വന്നതോടെയാണ് വീട്ടില്‍ വരുന്നതിനും അനാവശ്യമായി ഫോണ്‍…

അന്താരാഷ്ട്ര വനിതാ ദിനാചരണം

ചെങ്ങമനാട്:  ചെങ്ങമനാട് വാണീകളേബരം വായനശാലയുടെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചെങ്ങമനാട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 2022 മാർച്ച് എട്ടാം തീയതി വാണീകളേബരം വായനശാലാ ഹാളിൽ വച്ച് അന്താരാഷ്‌ട്ര വനിതാ ദിനം ആചരിച്ചു. ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സെബാ മുഹമ്മദാലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനശാലാ വൈസ് പ്രസിഡന്റ് ശ്രീമതി കെ എൽ ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ശ്രീമതി ജ്യോതി നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീമതി കെ സി വത്സല സ്വാഗതവും വാർഡ് മെമ്പർ ശ്രീമതി ശോഭന സുരേഷ്‌കുമാർ ആശംസയും, വായനശാല ജോയിന്റ് സെക്രട്ടറി എം കെ തങ്കമണിയമ്മ കൃതജ്ഞതയും രേഖപ്പെടുത്തി.  

കല്ലമ്പലത്ത് കഞ്ചാവ് കേസ് പ്രതി പിടികൂടുന്നതിടെ പോലീസുകാര്‍ക്കു നേരെ ആക്രമണം; അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: കല്ലമ്പലത്ത് പ്രതിയെ പിടികൂടുന്നതിനിടയില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം. അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു. കഞ്ചാവ് കേസ് പ്രതി അനസാണ് അഞ്ച് പോലീസുകാരെ കുത്തി പരിക്കേല്‍പ്പിച്ചത്. പോലീസുകാരെ അക്രമിച്ച മുഹമ്മദ് അനസിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലം പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസുകാര്‍ക്ക് നേരെയാണ് കഞ്ചാവ് കേസ് പ്രതി അനസ് ജാനിന്റെ ആക്രമണമുണ്ടായത്. പിടികിട്ടാപ്പുള്ളിയായിരുന്നു അനസ്. കല്ലമ്പലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്. പോലീസെത്തിയതോടെ അക്രമാസക്തനായ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു. ചന്തു, ജയന്‍, ശ്രീജിത്ത്, വിമോദ്, വിജിത് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അക്രമം നടത്തിയ പ്രതി മുഹമ്മദ് അനസ് ജാനിനെ…

കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്; ആകെ മരണം 66,374 ആയി

കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ 72, പാലക്കാട് 70, മലപ്പുറം 67, കണ്ണൂര്‍ 58, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,135 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 64,077 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 62,912 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1165 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 178 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 12,677 കോവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

ഡിജിപിയുടെ പേരില്‍ അധ്യാപികയുടെ 14 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ പൗരന്‍ ഡല്‍ഹിയില്‍ പിടിയില്‍

ന്യുഡല്‍ഹി: ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ്ആപ് സന്ദേശമയച്ച് അധ്യാപികയുടെ പക്കല്‍ നിന്നും 14 ലക്ഷം രുപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റൊമാനസ് ക്ലീബൂസാണ് ഡല്‍ഹിലെ ഉത്തം നഗറില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസാണ് അറസ്റ്റു ചെയ്തത്. ദ്വാരക കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ നാളെ കേരളത്തിലേക്ക് കൊണ്ടുവരും. കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയില്‍ നിന്നാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ പണം തട്ടിയെടുത്തത്. ഓണ്‍ൈലന്‍ ലോട്ടറിയെടുക്കുന്ന പതിവുള്ള അധ്യാപികയ്ക്ക് ഡി.ജി.പിയുടെ പേരില്‍ സന്ദേശമയച്ച റൊമാനസ്, ലോട്ടറി അടിച്ചെന്നും നികുതിയിനത്തില്‍ 14 ലക്ഷം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. താന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തും മുന്‍പ് അടയ്ക്കണമെന്നാണ് സന്ദേശത്തില്‍ നിര്‍ദേശിച്ചത്. അതുപ്രകാരം പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച അധ്യാപികയ്ക്ക് ഡി.ജി.പി ഡല്‍ഹിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ സന്ദേശം യഥാര്‍ത്ഥമാണെന്ന് കരുതി സന്ദേശത്തില്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു.…

വെണ്‍മണിയില്‍ ദമ്പതികളെ കൊന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസ്: ബംഗ്ലാദേശ് സ്വദേശിയായ ഒന്നാം പ്രതിക്ക് വധശിക്ഷ

മാവേലിക്കര: വെണ്‍മണിയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ലബിലു ഹസന് (39)വധശിക്ഷയും രണ്ടാം പ്രതി ജുവല്‍ ഹസന് (24)ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദമ്പതികളെ കൊലപ്പെടുത്തി 45 പവന്‍ സ്വര്‍ണവും 17,000 രൂപയും പ്രതികള്‍ കവര്‍ന്നിരുന്നു. വെണ്‍മണി കൊടുകുളഞ്ഞി കരോട് ആഞ്ഞലിമൂട്ടില്‍ എ.പി ചെറിയാന്‍ (കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ (ലില്ലി-68) എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 നവംബര്‍ 11നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. കൊലപാതകം, കുറ്റകൃത്യം ചെയ്യാന്‍ വീടിനുള്ളില്‍ അതിക്രമിച്ചുകയറി, കവര്‍ച്ച തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രതികള്‍ രണ്ടു പേരും കുറ്റകൃത്യത്തില്‍ തുല്യ പങ്കാളികളാണെന്നും കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ നവംബര്‍ 13ന് വിശാഖപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു അറസ്റ്റു ചെയ്യുകയായിരുന്നു. ബംഗാള്‍ വഴി ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു…

വനിതാ ദിനത്തില്‍ തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം: മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

തൊടുപുഴ: വനിതാ ദിനത്തില്‍ തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശിനി സോനയെ ആണ് മുന്‍ ഭര്‍ത്താവ് രാഹുല്‍ ആക്രമിച്ചത്. സോനയുടെ മുഖത്തേക്കാണ് രാഹുല്‍ ആസിഡ് ഒഴിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. രാഹുലുമായി പിരിഞ്ഞുകഴിയുകയാണ് സോന. സോന താമസിക്കുന്ന വീട്ടില്‍ കയറിയാണ് ആക്രമണം. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ മുട്ടം പോലീസ് കസ്റ്റഡിയിലെടുത്തു മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസ്: ഉടമ റോയ് വയലാറ്റിനും സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യമില്ല

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നും രണ്ടും പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹോട്ടല്‍ ഉടമ റോയ് വയലാറ്റ്, സുഹൃത്ത് സൈജു തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അതേസമയം, മൂന്നാം പ്രതി അഞ്ജലി റീമാ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റോയ് വയലാറ്റിനെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിക്കിടെ റോയ് വയലാറ്റ് തന്നെയും മകളെയും ലൈംഗികമായി അതിക്രമിച്ചുവെന്നും രക്ഷപ്പെടാന്‍ ശ്രമിച്ച തങ്ങളെ സൈജുവും അഞ്ജലിയും ചേര്‍ന്ന തടഞ്ഞുവെന്നും കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.