അന്താരാഷ്ട്ര വനിതാ ദിനാചരണം

ചെങ്ങമനാട്:  ചെങ്ങമനാട് വാണീകളേബരം വായനശാലയുടെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചെങ്ങമനാട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 2022 മാർച്ച് എട്ടാം തീയതി വാണീകളേബരം വായനശാലാ ഹാളിൽ വച്ച് അന്താരാഷ്‌ട്ര വനിതാ ദിനം ആചരിച്ചു.

ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സെബാ മുഹമ്മദാലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനശാലാ വൈസ് പ്രസിഡന്റ് ശ്രീമതി കെ എൽ ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ശ്രീമതി ജ്യോതി നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീമതി കെ സി വത്സല സ്വാഗതവും വാർഡ് മെമ്പർ ശ്രീമതി ശോഭന സുരേഷ്‌കുമാർ ആശംസയും, വായനശാല ജോയിന്റ് സെക്രട്ടറി എം കെ തങ്കമണിയമ്മ കൃതജ്ഞതയും രേഖപ്പെടുത്തി.

 

Print Friendly, PDF & Email

Leave a Comment

More News