കോവിഡ് നിയന്ത്രണം നീക്കുന്നു; രാജ്യാന്തര വിമാന സര്‍വീസുകള്‍ 27 മുതല്‍ പഴയ നിലയിലേക്ക്

ന്യുഡല്‍ഹി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുന്നു. മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകും. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും യാത്ര ക്രമീകരണങ്ങളെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജ്യാന്തര വിമാന സര്‍വീസ് സാധാരണ നിലയിലാകുന്നത്. നിലവില്‍ എയര്‍ ബബിള്‍ അടിസ്ഥാനത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ നടത്തുന്നത്.

കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം രാജ്യത്ത് ഉണ്ടായതിനെ തുടര്‍ന്ന് തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടാനും തീരുമാനിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് നില വില്‍ പ്രതിദിന കോവിഡ് കേസുകള്‍ 5000ല്‍ താഴെ എത്തിയ സാഹചര്യത്തിലാണ് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

 

 

Print Friendly, PDF & Email

Leave a Comment

More News