ഡിജിപിയുടെ പേരില്‍ അധ്യാപികയുടെ 14 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ പൗരന്‍ ഡല്‍ഹിയില്‍ പിടിയില്‍

ന്യുഡല്‍ഹി: ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ്ആപ് സന്ദേശമയച്ച് അധ്യാപികയുടെ പക്കല്‍ നിന്നും 14 ലക്ഷം രുപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റൊമാനസ് ക്ലീബൂസാണ് ഡല്‍ഹിലെ ഉത്തം നഗറില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസാണ് അറസ്റ്റു ചെയ്തത്.

ദ്വാരക കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ നാളെ കേരളത്തിലേക്ക് കൊണ്ടുവരും. കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയില്‍ നിന്നാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ പണം തട്ടിയെടുത്തത്.

ഓണ്‍ൈലന്‍ ലോട്ടറിയെടുക്കുന്ന പതിവുള്ള അധ്യാപികയ്ക്ക് ഡി.ജി.പിയുടെ പേരില്‍ സന്ദേശമയച്ച റൊമാനസ്, ലോട്ടറി അടിച്ചെന്നും നികുതിയിനത്തില്‍ 14 ലക്ഷം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. താന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തും മുന്‍പ് അടയ്ക്കണമെന്നാണ് സന്ദേശത്തില്‍ നിര്‍ദേശിച്ചത്.

അതുപ്രകാരം പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച അധ്യാപികയ്ക്ക് ഡി.ജി.പി ഡല്‍ഹിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ സന്ദേശം യഥാര്‍ത്ഥമാണെന്ന് കരുതി സന്ദേശത്തില്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. കളബിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെയാണ് അധ്യാപിക പരാതി നല്‍കിയത്.

Print Friendly, PDF & Email

Leave a Comment

More News