തൃശൂര്‍: തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഡോ. സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു.ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സുനില്‍ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചത്. ഓറിയന്റേഷന്‍ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാര്‍ഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യര്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നതായാണ് ആക്ഷേപം. തുടര്‍ന്ന് ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടിക്കു പിന്തുണയുമായി സുനില്‍ കുമാര്‍ എത്തി. ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ചു ലൈംഗിക ചുവയോടെ വിളിച്ചു സംസാരിച്ചുവെന്നു വിദ്യാര്‍ഥിനി ആരോപിക്കുന്നു. പെണ്‍കുട്ടിയോടു കടുത്ത പ്രണയമാണെന്ന് ഇയാള്‍ പറയുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മാനസിക സമ്മര്‍ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന്…
Category: KERALA
മഹാശിവരാത്രി: പിതൃമോക്ഷ പ്രാപ്തിക്കായി ബലി തര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു
ആലുവ: പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടു മഹാശിവരാത്രിയുടെ പുണ്യം നുകരാനെത്തുന്ന ഭക്തര്‍ക്കായി ഒരുങ്ങി ശിവക്ഷേത്രങ്ങള്‍. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ മുതല്‍ ഭക്തര്‍ ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ്. നാളെ രാവിലെ വരെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം നിയന്ത്രിത തോതിലേ ബലിതര്‍പ്പണം ഉണ്ടായിരുന്നുള്ളൂ. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമാണെങ്കിലും ഭക്തജനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല. മഹാദേവ ക്ഷേത്രത്തില്‍ ഇന്നു രാവിലെ രാവിലെ 7ന് ആരംഭിച്ച ലക്ഷാര്‍ച്ചന തുടരുകയാണ്. രാത്രി 10 വരെ ഇതു നീളും. 12നു ശിവരാത്രി വിളക്ക് എഴുന്നള്ളിപ്പോടെ പിതൃകര്‍മങ്ങള്‍ക്ക് ഔപചാരിക തുടക്കമാകും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ആലുവ മണപ്പുറത്തും ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തും. സംസ്ഥാനത്ത് ഏറ്റവും അധികം ഭക്തര്‍ ബലിതര്‍പ്പണത്തിനെത്തുന്നത് ആലുവയിലാണ്. പെരിയാറില്‍ മുങ്ങിക്കുളിച്ച് മണപ്പുറത്തും മറുകരയില്‍ അദ്വൈതാശ്രമത്തിലുമാണ് പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്തുന്നത്. സാമൂഹിക അകലം…
ഹരിദാസന് വധം: െകാലയാളി സംഘത്തില്‍ ആറു പേര്; നാലു പേര് അറസ്റ്റില്‍
കണ്ണൂര്‍: ന്യൂമാഹി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തി കേസില്‍ കൊലയാളി സംഘത്തിലുള്ള മൂന്നു പേര് അറസ്റ്റില്‍. പ്രതീഷ്, പ്രജിത്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരാണ്. ബി.ജെ.പി കൗണ്‍സിലര്‍ ലിജേഷും കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ആറു പേരുടെ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ലിജേഷ് നേരത്തെ പിടിയിലായിരുന്നു. കൃത്യം നടക്കുമ്പോള്‍ ലിജേഷും സ്ഥലത്തുണ്ടായിരുന്നു. കൊലയാളി സംഘത്തിലെ രണ്ടു പേര് കൂടി പിടിയിലാകാനുണ്ട്. കൊലപാതകത്തിനായി പല സ്ഥലത്ത് ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. നേരത്തെ അറസ്റ്റിലായ നാലു പേരെ കോടതി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ മാസം 21ന് പുലര്‍ച്ചെ മത്സ്യബന്ധം കഴിഞ്ഞുവന്ന ഹരിദാസനെ പ്രതികള്‍ വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. പ്രദേശത്തെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജി.സുധാകരന്; കത്തയച്ച കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്ന്
കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍മന്ത്രി ജി.സുധാകരന്. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാന സമിതിക്ക് കത്ത് നല്കി. എന്നാല്‍ കത്ത് നല്‍കിയതായി താന്‍ ആരോടും പറഞ്ഞിട്ടില്ല. തന്നെ നിലനിര്‍ത്തണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കാന്‍ സാധ്യതയുള്ളതിനാല്‍ ജി.സുധാകരന് അക്കാര്യം മുന്‍കൂട്ടി കത്ത് നല്‍കുകയായിരുന്നു. സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയര്‍ന്നു. കൊച്ചി മറൈന്‍ ഡ്രൈവറിലെ സമ്മേളന നഗരിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് 9.30 ഓടെ പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന് പിള്ള, പിണറായി വിജയന്, േകാടി്യേയരി ബാലകൃഷ്ണന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പന്-നഞ്ചമ്മാള്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മരിച്ചത് ഫെബ്രുവരി 26ന് ജനിച്ച ആണ് കുഞ്ഞാണ്. കുഞ്ഞിന് രണ്ട് കിലോ ഭാരമുണ്ടായിരുന്നു. ഫെബ്രുവരി പത്തോടെയാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന രക്ത സമ്മര്‍ദത്തേയും രക്ത കുറവിനേയും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വര്‍ഷം അട്ടപ്പാടിയില്‍ ഇത് രണ്ടാമത്തെ തവണയാണ് നവജാത ശിശു മരിക്കുന്നത്. 2021ല്‍ 9 നവജാത ശിശുക്കള്‍ മരിച്ചതായാണ് കണക്ക്.
സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു. കൊച്ചി മറൈന്‍ ഡ്രൈവറിലെ സമ്മേളന നഗരിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് 9.30 ഓടെ പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന് പിള്ള, പിണറായി വിജയന്, േകാടി്യേയരി ബാലകൃഷ്ണന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാവിലെ 10 മണിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്യും. 12.30ന് സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണന് അവതരിപ്പിക്കും. വൈകിട്ട് നാലിന് വികസന രേഖ അവതരിപ്പിക്കും. പൊളിറ്റ് ബ്യുറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് വികസന രേഖ അവതരിപ്പിക്കുന്നത്. കേരളം ഭാവിയില്‍ എങ്ങോട്ട് എന്ന് വിരല്‍ ചൂണ്ടുന്നതായിരിക്കും നവകേരളമെന്ന ആശയത്തിലൂന്നിയുള്ള അടുത്ത കാല് നൂറ്റാണ്ടിന്റെ വികസന…
യെമൻ പൗരന്റെ കൊലപാതകം: വധശിക്ഷയ്ക്കെതിരായ മലയാളി നഴ്സിന്റെ ഹർജിയിൽ വിധി പറയുന്നത് യെമൻ കോടതി മാറ്റിവച്ചു
2017ൽ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കെതിരെ മലയാളി നഴ്സ് നിമിഷ പ്രിയ (33) നൽകിയ അപ്പീലിൽ വിധി പറയുന്നത് യെമൻ കോടതി മാറ്റിവച്ചു. ഇത് രണ്ടാം തവണയാണ് വിധി പറയുന്നത് മാറ്റിവയ്ക്കുന്നത്. ജഡ്ജി കോടതിയില്‍ എത്താതിരുന്നതിനാലാണ് ഹര്‍ജി മാറ്റിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ 2017-ൽ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളിയ കേസിലാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. യെമനിലെ ഒരു വിചാരണ കോടതി 2018-ൽ വധശിക്ഷ വിധിച്ചിരുന്നു. തനിക്ക് ശരിയായ നിയമസഹായം ലഭിച്ചില്ലെന്നും തലാൽ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി നിമിഷ പിന്നീട് ഹര്‍ജി നല്‍കുകയായിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് നിമിഷപ്രിയയും ബന്ധുക്കളും വിധിക്കായി കാത്തിരുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചതിന് പിന്നാലെ നിമിഷയുടെ വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യവുമായി മരിച്ച തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കള്‍ കോടതിക്കു മുമ്പാകെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.…
കിഴക്കമ്പലത്തെ ദീപുവിന്റെ മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്കെന്ന്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: കിഴക്കമ്പലത്തെ വിളക്കണയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്കേറ്റ മര്‍ദനമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പിറകിലും ചെവിയ്ക്ക് പിന്നിലുമായി ആഴത്തിലുള്ള രണ്ട് മുറിവുകലാണ് ദീപുവിന്റെ തലയില്‍ ഉണ്ടായിരുന്നത്. ഈ രണ്ട് മുറിവുകളാണ് മരണത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 12-നാണ് ദീപു ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലയോട്ടിയിലേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ദീപുവുമായി വാക് തര്‍ക്കം മാത്രമാണുണ്ടായതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്കി. ദീപുവിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ സൈനുദ്ദീന്‍ അടക്കം 4 പ്രതികളാണ് അറസ്റ്റിലായിരുന്നത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നാണ് വിവരം. ദീപുവുമായ വാക് തര്‍ക്കം ഉണ്ടായിരുന്നതായും ഇതിനിടെ ഉന്തുംതള്ളുമുണ്ടായതായും…
കേരളത്തില്‍ കോവിഡ് 2010 പേര്‍ക്ക് ; തിങ്കളാഴ്ച 7 മരണം; ആകെ മരണം 65,333 ആയി
കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 332, എറണാകേരളത്തില്‍ 2010 പേര്‍ക്ക് കുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം 81, പാലക്കാട് 77, വയനാട് 63, കാസര്‍ഗോഡ് 33 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 97,454 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1992 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 544 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 26,560 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…
സി.പി.എം സമ്മേളനത്തിനായി നടപ്പാത കൈയേറി കൊടിതോരണങ്ങള്‍: വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നടപ്പാത കയ്യേറി കൊടി തോരണങ്ങള്‍ കെട്ടുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ആകാമെന്നാണോ? പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പേലും പിഴ ഈടാക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. അതാണോ കേരളത്തിന്റെ നിയമവ്യവസ്ഥ എന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. താരണങ്ങള്‍ കെട്ടുന്നതിന് കോര്പറേഷന് അനുമതി നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ എ ജി നേരിട്ട് ഹാജരായി. അഞ്ചാം തീയതി വരെ കൊടിത്തോരണങ്ങള്‍ കെട്ടാനായി കോര്പറേഷന് അനുമതി നല്‍കിയിട്ടുണ്ടെന്നും അന്ന് തന്നെ മുഴുവന്‍ കൊടിതോരണങ്ങളും നീ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ കോര്‍പറേഷന്റെ അനുമതിപ്പത്രം കോടതിയില്‍ ഹാജരാക്കണമെന്നും അഞ്ചാം തീയിതി അവ നീക്കം ചെയ്ത ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇത്തരത്തില്‍ വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ…
