പൊതുപണിമുടക്ക് കേരളത്തില്‍ മാത്രം; വ്യാപക അക്രമം, സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു, കടകള്‍ ബലമായി അടിപ്പിച്ചും സമരാനുകൂലികള്‍

തിരുവനന്തപുരം: വിവിധ തൊഴിയാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് മാത്രം. മറ്റ് സംസ്ഥാനങ്ങളില്‍ ജനജീവിതം സാധാരണ നിലയിലാണ്. പശ്ചിമ ബംഗാളില്‍ മാത്രം ട്രെയിനുകള്‍ തടയാന്‍ ശ്രമം നടന്നു. കേരളത്തില്‍ പൊതുഗതാഗതവും വ്യാപാര മേഖലയും പൂര്‍ണമായും സതംഭിച്ചു. ഗതാഗതമന്ത്രി ഉത്തരവിട്ടിട്ടും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവരെയും തടഞ്ഞു. പലയിടത്തും വാഹനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. പണിമുടക്ക് കോടതി ഉത്തരവിലൂടെ നിേരാധിച്ച ബിപിസിഎല്ലിലേക്ക് ജീവനക്കാര്‍ വന്ന വാഹനം തടഞ്ഞു. കൊച്ചി ഫാക്ടിലും പാലക്കാട് കിന്‍ഫ്ര പാര്‍ക്കിലും വാഹനങ്ങള്‍ തടഞ്ഞു. ജീവനക്കാരുമായി പോയ കിറ്റെക്‌സിന്റെ വാഹനം അമ്പലമുക്കില്‍ തടഞ്ഞു. കാസര്‍കോട് ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങളടക്കം സമരാനുകൂലികള്‍ തടഞ്ഞു. വാഹനങ്ങളുടെ താക്കോല്‍ ഊരിയെടുത്തു. പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചു. ദേശീയപാത-സംസ്ഥാന ഉപരോധിച്ച് ടൗണ്‍ ചുറ്റി സമരാനുകൂലികള്‍ പ്രകടനം നടത്തി. വാഹനങ്ങള്‍ തടഞ്ഞതോടെ യാത്രക്കാര്‍ സമരക്കാരുമായി…

നിര്‍മാണ തകരാര്‍; കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂളിന്റെ രണ്ടാം നില അപകടനിലയില്‍; പൊളിച്ചു മാറ്റി

തൃശൂര്‍: ചെമ്പൂച്ചിറയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണമായും പൊളിച്ചുമാറ്റി. നിര്‍മാണ തകരാറിനെ തുടര്‍ന്നാണ് നടപടി. 3.75 കോടി മുടക്കി നിര്‍മിച്ച സ്‌കൂളില്‍ മഴ പെയ്താല്‍ ചോര്‍ന്നൊലിയ്ക്കുന്ന അവസ്ഥയായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് കെട്ടിടം നിര്‍മ്മിച്ചത്. കൈകൊണ്ട് പിടിച്ചാല്‍ സിമന്റ് തേപ്പുകള്‍ അടര്‍ന്നുപോകുന്ന നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രാഥമിക പരിശോധനയില്‍ കെട്ടടത്തിന് യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ നാട്ടുകാര്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവ് ലഭിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഒന്നരവര്‍ഷത്തിനുള്ളിലാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്.

സില്‍വര്‍ ലൈന്‍ സര്‍വേയുമായി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി; കെ.റെയില്‍ എന്നടയാളപ്പെടുത്തിയ കല്ലിടുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതി

ന്യുഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനവുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി. സാമുഹിക ആഘാത പഠനം തടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി. പഠനം സ്‌റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ നിശിതമായി ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു. പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ കോടതികള്‍ക്ക് കഴിയില്ല. ഒരു പദ്ധതിയില്‍ സാമൂഹികാഘാത പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീം കോടതി ആരാഞ്ഞു. എന്നാല്‍ സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് വിധി തിരിച്ചടിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സര്‍വേയുമായി മുന്നോട്ടുപോകാമെന്ന് പറഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, കെ.റെയില്‍ എന്നടയാളപ്പെടുത്തിയ കല്ലിടുന്നത് ചോദ്യം ചെയ്തു. ഇതില്‍ സര്‍ക്കാരിന്റെ നിലപാട് രണ്ട് ദിവസത്തിനകം അറിയിക്കണം. ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിച്ച്…

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിയമവിരുദ്ധം; ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പണിമുടക്കില്‍ സര്‍ക്കാകര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണ്. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നാളെ ജോലിക്ക് ഹാജരാകണമെന്നും കാണിച്ച് സര്‍ക്കാര്‍ ഇന്നു തന്നെ അടിയന്തരമായി ഉത്തരവിറക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവില് വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് സര്‍വീസ് ചട്ടത്തില്‍ തന്നെ പറയുന്നുണ്ട്. സമരത്തോട് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നിലപാടാണ് സ്വീകരിക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുന്നതിനെതിരെ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്. പണിമുടക്കിനു ശേഷം നടപടിയെ കുറിച്ച് ആലോചിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് അംഗീകരിക്കാര്‍ കഴിയില്ലെന്നും കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഹൈക്കോടതി ഉത്തരവോടെ സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ജോലിക്ക് കയറാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ ജീവനക്കാര്‍ ഇതിനു തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.…

വര്‍ക്കല ശിവപ്രസാദ് വധക്കേസ്: ആറ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി: പ്രഭാത നടത്തത്തിനിടെ വര്‍ക്കലയില്‍ വയോധികനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തരായ പ്രതികളില്‍ ആറ് പേരെ ഹൈക്കോടതി വെറുതെവിട്ടു. കീഴ്‌കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. അഞ്ചാം പ്രതി സുധിയുടെ ശിക്ഷ ശരിവച്ചു. പ്രതികളെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്. 2009 സെപ്തംബര്‍ 23നാണ് വര്‍ക്കല സ്വദേശി ശിവപ്രസാദിനെ വെട്ടിക്കൊന്നത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പ്രഭാത നടത്തത്തിനിറങ്ങിയ ശിവപ്രസാദിനെ അയിരൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ വഴിയിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. യാതൊരു പ്രകോപനവും കൂടഡാതെയാണ് കൊലപാതകമെന്ന് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യുഷന്‍ ഉന്നയിച്ചത്. കേസില്‍ 13 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ ആറ് പേശര തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ഡി.എച്ച്ആര്‍എം ദക്ഷിണ മേഖല സെക്രട്ടറി…

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം: ദിലീപ് വീണ്ടും ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബില്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഐജി കെ.പി ഫിലിപ്, ക്രൈംബ്രാഞ്ച് എസ്പിമാരായ കെ.എസ് സുദര്‍ശന്‍, എം.ജെ സോജന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജ പൗലോസ് എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും ശാസ്ത്രീയ പരിശോധനകളില്‍ നിന്നുള്ള വിവരങ്ങള്‍ വെച്ചുകൊണ്ടുമാണ് ചോദ്യം ചെയ്യല്‍. നേരത്തെ ഹൈക്കോടതി അനുമതിയോടെ മൂന്നു ദിവസം 33 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വച്ച് കണ്ടുവെന്നും കേസിലെ സാക്ഷികളെ സ്വാധീനിച്ചുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ദിലീപിന്റെയും ബന്ധുക്കളുടെയും ഏഴ് ഫോണുകള്‍ അേന്വഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക്…

ഭൂമി ഇടപാട്: അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് സംബന്ധിച്ച് നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണെമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിറോ മലബാര്‍ സഭ കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ കര്‍ദിനാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമിയുടെ സ്വഭാവം സംബന്ധിച്ച സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പള്ളി വക സ്വത്തുക്കളെ സംബന്ധിച്ച് ഹൈക്കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെല്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ ഉള്ള കേസുകളില്‍ വിചാരണ നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍…

ട്രിപ്പിനെ ചൊല്ലി തര്‍ക്കം: കണ്ണൂരില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു

പരിയാരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് സമീപം ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് (32) കുത്തേറ്റത്. ട്രിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മറ്റൊരു ആംബുലന്‍സ് ഡ്രൈവര്‍ റിജേഷിനെ കുപ്പികൊണ്ട് കുത്തിയത്. റിജേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

പക്ഷികള്‍ക്ക് ദാഹജലമെരുക്കാന്‍ ‘ജീവജലത്തിന് ഒരു മണ്‍പാത്രം’; ശ്രീമന്‍ നാരായണനെ മന്‍ കീ ബാത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ മലയാളിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം മുപ്പത്തടം സ്വദേശിയും സാഹിത്യകാരനുമായ ശ്രീമന്‍ നാരായണനെ കുറിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. നാരായണന്റെ ജീവജലത്തിന് ഒരു മണ്‍പാത്രം എന്ന പദ്ധതിക്കാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം എത്തിയത്. വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിന് മണ്‍പാത്രം സൗജന്യമായി വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. 2018-ലാണ് ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിക്ക് ശ്രീമന്‍ നാരായണന്‍ തുടക്കമിട്ടത്. മാര്‍ച്ച് മാസത്തോടെ ചൂടുകൂടുമ്പോള്‍ പക്ഷികള്‍ വെള്ളംകിട്ടാതെ വലയുകയും മരിക്കുകയും ചെയ്യുന്ന സാഹചര്യത്തെ പ്രതിരോധിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ സഹായത്തോടെ മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ചുവെച്ചു. ഇതോടെ വെള്ളം തേടി അലയുന്ന പക്ഷികള്‍ക്ക് കുടിവെള്ളം ലഭ്യമായി. ഇതിനകം ഒരുലക്ഷത്തിലധികം മണ്‍പാത്രങ്ങളാണ് നാരായണന്‍ സൗജന്യമായി വിതരണം ചെയ്തത്. ഇതാദ്യമായല്ല, ശ്രീമന്‍ നാരായണന്റെ പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. തയ്വാനിലെ…

സില്‍വര്‍ ലൈന്‍: മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തയുടെ പ്രതികരണം തള്ളി യാക്കോബായ സഭ

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തയുടെ പ്രതികരണങ്ങള്‍ യാക്കോബായ സഭ തള്ളി. മെത്രാപ്പോലീത്ത നടത്തിയ പ്രസ്താവനകള്‍ സഭയുടെ നിലപാട് അല്ലെന്ന് വ്യക്തമാക്കി സഭ വാര്‍ത്താക്കുറിപ്പിറക്കി. കെ റെയില്‍ വിഷയത്തില്‍ സഭ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയാണ് ഡോ. മാര്‍ കൂറിലോസ് ഗീവര്‍ഗീസ്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ അടക്കം പ്രതികരണം നടത്തിയിരുന്നു. കടമെടുത്ത് വികസനം കൊണ്ടുവന്ന് കടക്കെണിയില്‍ വീണ് ഇപ്പോള്‍ പട്ടിണിയില്‍ ആയ ശ്രീലങ്ക നമ്മുടെ തൊട്ടടുത്തുണ്ട് എന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും തുടങ്ങിയ പ്രതികരണങ്ങള്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ നടത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ നിലപാട് തള്ളുന്ന നിലപാടാണ് ഇപ്പോള്‍ യാക്കോബായ സഭ സ്വീകരിച്ചിരിക്കുന്നത്. മെത്രാപ്പോലീത്തയുടെ നിലപാടുകള്‍ സഭയുടേത് അല്ല. സഭ ഇതുവരെ ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല. സുന്നഹദോസോ സഭയുടെ…