ജേക്കബ് കോശി (72) ടെക്‌സസിൽ നിര്യാതനായി

ഷുഗർലാൻഡ് (ടെക്സസ്): ഫോമാ ജുഡീഷ്യൽ കൗൺസിൽ മുൻ ചെയറും വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഹ്യൂമൻ റൈറ്റ്സ് കമീഷണറുമായ തോമസ് കോശിയുടെ ഇളയ സഹോദരൻ ജേക്കബ് കോശി (72) ടെക്‌സസിലെ ഷുഗർലാന്റില്‍ നിര്യാതനായി. കുറച്ചു നാളായി രോഗബാധിതനായിരുന്നു. ന്യൂയോർക്കിൽ നിന്ന് രണ്ടു വർഷം മുന്‍പാണ് മകനോടൊപ്പം താമസിക്കാന്‍ ടെക്സസില്‍ എത്തിയത്. ന്യൂയോര്‍ക്കില്‍ മിഡ് ഹഡ്സൺ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ഫോമ എമ്പയർ റീജിയൻ സെക്രട്ടറിയുമായിരുന്നു. തിരുവല്ല സ്ലീബാപറമ്പിൽ പരേതരായ പോത്തൻ കോശിയുടെയും സാറാമ്മയുടെയും പുത്രനാണ്. ഭാര്യ: വത്സ ജേക്കബ് മക്കൾ: ഡോ. ജാക്‌സി ജേക്കബ് (ആൽബനി, ന്യൂയോര്‍ക്ക്), ഭർത്താവ് ബോബി. 3 മക്കൾ. ജിബിൻ ജേക്കബ് (ടെക്സസ്) ഭാര്യ ബെറ്റ്സി ജേക്കബ്. 3 മക്കൾ. സഹോദരർ: പോത്തൻ തങ്കൻ, വർഗീസ് കോശി, തോമസ് കോശി, മറിയാമ്മ ഡാനിയേൽ (എല്ലാവരും ന്യൂയോർക്ക്), പരേതയായ ഏലിയാമ്മ മാത്യു, ശോശാമ്മ എബ്രഹാം (കേരളം). സംസ്കാര…

ബിജു പി എസ് (54) ബഹ്‌റൈനില്‍ നിര്യാതനായി

തൃശൂർ: മാരായ്ക്കൽ എബനേസർ ഏ ജി സഭാഗവും കണ്ണാറ പൊയ്കയിൽ വീട്ടിൽ ബിജു പി എസ് (54) ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ : സീമ , മക്കൾ : ജിറ്റൂ, ഷെറിൻ. ഭൗതീകശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെ നാട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്ക്കാര ശുശ്രുഷകൾ ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 9.30 ന് മാരായ്ക്കൽ എബനേസർ ഏ .ജി സഭയിൽ നടത്തപ്പെടുന്നതും തുടർന്ന് 12.30 മണിക്ക് ചവറാംപാടം ബയൂല സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

മറിയാമ്മ ഡാനിയേൽ (100) നിര്യാതയായി

ഡാളസ്: റാന്നി മേമുറിയിൽ പരേതനായ പി കെ ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (100) ഇന്ന് പുലർച്ചക്ക് (സെപ്റ്റംബർ 29) നിര്യാതയായി. പരേത അയിരൂർ പ്ലാങ്കമൺ പഞ്ഞിക്കട്ടിൽ കുടുംബാംഗമാണ് ഡാളസ് സെന്റ് പോൾസ് ഇടവക അംഗമായ ഷേർലി ജേക്കബ് പരേതയുടെ മകളാണ്. ശവസംസ്‌കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: ചാണ്ടി ജേക്കബ്, ഡാളസ് 469 688 0168

അച്ചാമ്മ ഉതുപ്പ് നിര്യാതയായി

ഡാളസ്: പുതുപ്പള്ളി ചക്കുംചിറ മേടക്കുന്നേൽ പരേതനായ സി.വി. ഉതുപ്പിന്റെ ഭാര്യ അച്ചാമ്മ ഉതുപ്പ് (89) നിര്യാതയായി. പരേത നാലുന്നാക്കൽ കോട്ടപ്പുറം കുടുംബാംഗമാണ്. മക്കൾ: ശോശാമ്മ ജോസഫ് (കുഞ്ഞുമോൾ – ഡാളസ്) അന്നമ്മ ഫിലിപ്പ് (സാലി -മുംബൈ) ), ഷീല മാത്യൂസ് (ഷീല -മുംബൈ), ജയ്മോൾ എബ്രഹാം (ജയമോൾ – പുതുപ്പള്ളി) മരുമക്കൾ: ജോസഫ് ഈപ്പൻ (ജോസ് – ഡാളസ് ), ജോൺ ഫിലിപ്പ് (മുംബൈ) മാത്യൂസ് പൗവ്വത്തികുന്നേൽ (മുംബൈ) എബ്രഹാം ജോർജ് (പുതുപ്പള്ളി) ഒക്ടോബര് 7 ന് ബുധനാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം ജയ്മോൾ എബ്രഹാമിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും 3 മണിയ്ക്ക് പരിയാരം സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സംസ്കരിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് ഈപ്പൻ, ഡാളസ് – 914 837 3538 എബ്രഹാം ജോർജ്‌ – 9495394897 (ഇന്ത്യ)

അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ നിര്യാതയായി

അറ്റ്‌ലാന്റ: തൃശ്ശൂർ കണ്ണാറ വന്മേൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ നിര്യാതയായി. മക്കൾ: ജീമോൻ, മേഴ്സി, ലീല, ലൈസ, ഡെയ്സി, ജോളി, ഷാൻസി മരുമക്കൾ: സനിത വർഗീസ്, പരേതനായ ചെറിയാൻ കുര്യാക്കോസ്, ഏലിയാസ് മാത്യു, ബാലു ജേക്കബ്, ജയ്മോൻ ജോസഫ്, അബു ജോൺ, അനീഷ് ജോർജ്. സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 26-ന് അറ്റ്‌ലാന്റ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കും.

മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മുൻ ട്രഷറർ ചാക്കോ മാത്യു അന്തരിച്ചു. പൊതുദർശനം ബുധനാഴ്ച ഹൂസ്റ്റണിൽ , സംസ്കാരം ശനിയാഴ്ച ന്യൂയോർക്കിൽ

ഹൂസ്റ്റൺ: ചുങ്കത്തറ ചാരുവില പുത്തൻവീട്ടിൽ സി.സി.മാത്യുവിന്റെയും അച്ചാമ്മ മാത്യുവിന്റെയും മകൻ ചാക്കോ മാത്യു (സണ്ണി – 57) ഹൂസ്റ്റണിൽ അന്തരിച്ചു. സെപ്റ്റംബർ 18 നായിരുന്നു അന്ത്യം. ഭാര്യ- സൂസൻ മാത്യു തിരുവല്ല തോപ്പിൽ കളത്തിൽ ചാക്കോ മാത്യുവിന്റേയും സൂസമ്മ മാത്യുവിന്റെയും മകളാണ്. മക്കൾ: സുനു, സാം സഹോദരങ്ങൾ – ഡോ.ശോശാമ്മ ആഷ്ലി (ലിസ് – ഹൂസ്റ്റൺ ) ഡോ.ജോസഫ് മാത്യു (സജി – ഡാളസ് ) ചാരുവിള മാത്യു (ഷിബു – ഹൂസ്റ്റൺ ) 30 വർഷത്തോളം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ താമസിച്ചു പ്രവർത്തിക്കുകയും, ന്യൂയോർക്ക്  സിറ്റി ഹൗസിങ് പ്രെസെർവഷൻ ആൻഡ് ഡെവ ലപ്മെന്റ് ഡിപ്പാർട്മെന്റിൽ സീനിയർ പ്രൊക്യൂർമെൻറ് ഡയറക്ടറായി 1996 മുതൽ 2018 വരെ പ്രവർത്തിച്ച പരേതൻ കുറെ വര്ഷങ്ങളായി കുടുംബ സമേതം ഹൂസ്റ്റണിൽ താമസമാരംഭിച്ച്‌ സാമൂഹ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ടുവരുകയായിരുന്നു. . തുടർച്ചയായി 2 ടെമുകളിലായി…

തെക്കേത്തുണ്ടിയിൽ ജോൺ കോശി (ജോളി) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: പത്തനംതിട്ട കുഴിക്കാല തെക്കേത്തുണ്ടിയിൽ പരേതരായ ജോൺ-അന്നമ്മ ദമ്പതികളുടെ മകൻ തെക്കേത്തുണ്ടിയിൽ ജോൺ കോശി (ജോളി-77) അന്തരിച്ചു. ഭാര്യ: റാഹേലമ്മ കോശി (പൊടിയമ്മ) കവുങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം. മകൾ: ആനി കോശി (ബ്ലെസ്സി ഹൂസ്റ്റൺ) മരുമകൻ: സാം ഫിലിപ്പ് (ഹൂസ്റ്റണ്‍) കൊച്ചുമക്കൾ: ജോനാഥൻ ഫിലിപ്പ്, എലൈജ ഫിലിപ്പ്, ഹന്ന ഫിലിപ്പ്. സഹോദരങ്ങൾ:കുഞ്ഞുമോൻ,ഗ്രേസി കുട്ടി,രാജുകുട്ടി, ജോസ്. ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മ ഇടവകാംഗമായിരുന്നു പരേതൻ. സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഇമ്മാനുവൽ മാർത്തോമ്മ പള്ളിയിൽ വെച്ച് (12803 Sugar ridge Blvd,Stafford, Tx 77477) പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800 Westheimer Rd,Houston, Tx 77077)സംസ്കാരവും നടത്തും. ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക വികാരി റവ.ഡോ. ജോസഫ് ജോൺ, അസോസിയേറ്റ് വികാരി റവ. ജോൺ വിൽസൺ,…

ജിജു മാത്യു (41) കാൽഗറിയിൽ നിര്യാതനായി

കാൽഗറി: മാത്യു ജോണിന്റെയും പരേതയായ സൂസൻ മാത്യുവിന്റെയും മകന്‍ ജിജു മാത്യു (41) കാനഡയിലെ കാൽഗറിയിൽ നിര്യാതനായി. ഭാര്യ: ദീപു ആൻ മാത്യൂസ്. മകൾ: ജിയ സൂസൻ മാത്യു. സഹോദരങ്ങൾ: ജിം ജോൺ മാത്യു, ജിബു തോമസ് മാത്യു സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 26 ശനിയാഴ്ച ആൽബർട്ടയിലെ കാൽഗറി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും. സംസ്കാര സമയവും മറ്റ് കൂടുതൽ വിവരങ്ങളും പിന്നീട് അറിയിക്കും.

മുൻ മൂവാറ്റുപുഴ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ യൂലിയോസ് കാലം ചെയ്തു

തിരുവല്ല: മൂവാറ്റുപുഴ രൂപതയുടെ മുൻ അദ്ധ്യക്ഷനും പ്രമുഖ ബൈബിൾ പണ്ഡിതനും വിദ്യാഭ്യാസ-ആതുരശുശ്രൂഷാ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സഭാനേതാവുമായ ഡോ. എബ്രഹാം മാർ യൂലിയോസ് (81)  കാലം ചെയ്തു.  ശനിയാഴ്ച പുലർച്ചെ 2.15-ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. വിരമിച്ച ശേഷം തിരുവല്ല ആർച്ച്ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവല്ല സെന്റ് ജോൺസ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നടക്കും. ശനിയാഴ്ച വൈകുന്നേരം ആർച്ച്ബിഷപ്സ് ഹൗസിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരം പിന്നീട് സെന്റ് ജോൺസ് മെട്രോപൊളിറ്റൻ കത്തീഡ്രലിലേക്ക് കൊണ്ടുപോയി. വിശ്വാസികൾക്കും പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കുന്നതിനായി കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. 1945-ൽ തിരുവല്ല കല്ലൂപ്പാറയിൽ കെ. വർഗീസ് കാക്കനാട്ടിന്റെയും അന്നമ്മ വർഗീസിന്റെയും മകനായാണ് എബ്രഹാം മാർ യൂലിയോസ് ജനിച്ചത്. 1961-ൽ തിരുവല്ല മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. കോട്ടയം വടവാതൂരിലെ…

പാസ്‌റ്റർ എബ്രഹാം പി. ജോർജ് ഡാളസ്സിൽ നിര്യാതനായി

ഡാളസ് : പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് (69) സെപ്റ്റംബർ 19 ന് ഡാളസ്സിൽ നിര്യാതനായി. ദീർഘനാളുകൾ ന്യൂയോർക്കിലായിരുന്നു. ചില നാളുകളായി ഡാളസിൽ മകളോടൊപ്പമായിരുന്നു താമസം. ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്നു. ഡാളസ്സിൽ മെട്രോ ചർച്ച് സഭാ അംഗമാണ്. ഭാര്യ: ആനി ഏബ്രാഹം മകൾ: ഷൈനി. മരുമകൻ: അതുൽ സംസ്‌ക്കാരം പിന്നീട് ന്യൂയോർക്കിൽ നടത്തും.