സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിലിനു അശ്രുപൂജ

നീണ്ടുർ: പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിൽ, 85, അന്തരിച്ചു. നീണ്ടുർ മണ്ണാർകാട്ടിൽ പോത്തൻ ചാക്കോയുടെയും മറിയാമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായിരുന്നു. സഹോദരരാരും ജീവിച്ചിരിപ്പില്ല. വിദ്യാഭ്യാസാനന്തരം മരാമത്ത് വകുപ്പിൽ വർക്ക് സുപ്രണ്ട് ആയിരിക്കെ റെയിൽവേ മെയിൽ സർവീസിൽ (ആർ.എം.എസ്) ഉദ്യോഗസ്ഥനായി. 30 വര്ഷം അവിടെ സേവനമനുഷ്ടിച്ച ശേഷം വോളന്ററി റിട്ടയർമെന്റ് എടുക്കുകയായിരുന്നു. അതിനു ശേഷം 1989-ൽ അമേരിക്കയിലെത്തി. തുടർന്ന് 10 വര്ഷം ഇവിടെ ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്തു. അമേരിക്കയിലെത്തിയ ശേഷമാണ് എഴുത്തിൽ സജീവമായത്. അദ്ദേഹം സഞ്ചരിക്കാത്ത രാജ്യങ്ങൾ കുറവാണ്. അവിടെ നിന്നുള്ള അനുഭവങ്ങൾ പുസ്തകങ്ങളായി മലയാള സാഹിത്യത്തിൽ ലബ്ധപ്രതിഷ്ഠ നേടി. അമേരിക്ക: സ്വാതന്ത്യത്തിന്റെ നാട്,കാനഡ: ഭുമിയുടെ ധാന്യപ്പുര, മെക്‌സിക്കോ: ചരിത്രം ഉറങ്ങുന്ന ഭുമി, ഇസ്രയേല്‍ യാത്ര, ക്യുബയും അയല്‍ രാജ്യങ്ങളും, ഹാവായ്: അഗ്നിപര്‍വതങ്ങളുടെ നാട്, ഇറാക്കിന്റെ വര്‍ത്തമാനം, പാക്കിസ്ഥന്‍ വിശേഷങ്ങള്‍; പാനമ-പെറു-മാച്ചുപിച്ചു യാത്ര,…

എം.സി. ചാക്കോ മണ്ണാർകാട്ടിൽ (അനുസ്മരണം)

ശ്രീ ചാക്കോ മണ്ണാര്‍കാടിന്റെ ദേഹവിയോഗത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുകയും, സന്തപ്തകുടുംബാങ്ങള്‍ക്ക് സമാധനവും ആശ്വാസവും നേരുന്നതോടൊപ്പം പ്രാര്‍ത്ഥനയോടെ ആത്മാവിന് നിത്യശാന്തിയും നേരുന്നു. ചാക്കോച്ചനെ ഞാന്‍ ഓര്‍ക്കുന്നത്, മണ്‍മറഞ്ഞ സാഹിത്യകാരന്‍ ശ്രീ പോള്‍സണ്‍ ജോസഫിന്റെ അടുത്ത സുഹൃത്തായിട്ടാണ്. ഇരുവര്‍ക്കും അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. ഒരു സഞ്ചാരസാഹിത്യകാരന്‍ എന്ന നിലയില്‍ അമേരിക്കയില്‍ ഏറെ പ്രസിദ്ധനായിരുന്നു ചാക്കോച്ചന്‍.അദ്ദേഹത്തിന്റ കുറേ പുസ്തകങ്ങളിറങ്ങിയിട്ടുണ്ട്, തരക്കേടില്ലാത്ത ശൈലിയില്‍.ശാന്തനും,സൗമ്യനുമായിരുന്ന ചാക്കോച്‌നന്‍ ലാനായുടെ സന്തതസഹചാരിയും, അഭ്യുതദയകാംക്ഷിയുമായിരുന്നു. തൊണ്ണൂറുകളുടെ അവ.ാനത്തിലും ,രണ്ടായിരത്തിന്റെ ആരംഭത്തിലും ഞങ്ങള്‍ പലയിടങ്ങളിലും കണ്ടുമുട്ടിയിട്ടുണ്ട്.ചാക്കോച്‌നന്‍ കുറേഏറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടുത്തെ വിശേഷങ്ങള്‍,ആരെയും ആകര്‍ഷിക്കും വിധം,ഫോട്ടകള്‍ സഹിതം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലാനയുടെയും,അമേരിക്കന്‍ മലയാള സാഹിത്യത്തിന്റേയും ആ നല്ല സുഹൃത്തിനെ വിശിഷ്യ പഴയ തലമുറയിലെ എല്ലാ സുഹൃത്തുക്കളും സ്‌നേഹപൂവര്‍വ്‌നം സ്മരിക്കുന്നു. പ്രാര്‍ത്ഥനകളര്‍പ്പിക്കുന്നു!

ഇ.യു. ദേവസ്യായുടെ നിര്യാണത്തിൽ ഡാളസ് മലയാളി അസോസിയേഷൻ അനുശോചിച്ചു

ഡാളസ്: ഡാളസ് മലയാളി അസോസിയേഷൻ സ്ഥാപക പ്രസിഡണ്ടും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനുമായ ബിനോയി സെബാസ്റ്റ്യന്റെ പിതാവ് ഇ യു ദേവസ്യയുടെ നിര്യാണത്തിൽ ഡാളസ് മലയാളി അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡൻറ് സാം മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ, രവികുമാർ എടത്വാ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ബിനോയ് സെബാസ്റ്റ്യന്റെ പിതാവ് ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു

ഡാളസ്: അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ബിനോയി സെബാസ്റ്റ്യന്റെ പിതാവ് ഇടപറമ്പിൽ ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചനം രേഖപ്പെടുത്തി. പിതാവിന്റെ മരണത്തിൽ, മക്കൾ ജോൺ സെബാസ്റ്റ്യൻ ,ബിനോയ് സെബാസ്റ്റ്യൻ, അൽഫോൻസ ലുക്ക് , കുടുംബാംഗങ്ങൾ എന്നിവരുടെ ദുഃഖത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മറ്റി പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും പ്രസിഡന്റ് സിജു വി ജോർജ് ,സം മാത്യു ,ബെന്നിജോൺ ,സണ്ണി മാളിയേക്കൽ എന്നിവർ അറിയിച്ചു.

ശോഭ ശേഖറിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

അകാലത്തിൽ വിടവാങ്ങിയ ഏഷ്യാനെറ്റ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖറിന്റെ (40 )നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അനുശോചിച്ചു. അർബുദ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്ന് ശോഭ ശേഖറിൻറെ അന്ത്യം. അനുശോചന യോഗത്തിൽ നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലക്കാട്ട് , ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ എന്നിവർ സംസാരിച്ചു.