ഓസ്റ്റിന്‍: 2024ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുവാന്‍ മുന്‍ പ്രസിഡന്റ് ട്രമ്പ് തയ്യാറെടുക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന, ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച് ടെക്സസ്സില്‍, ഫ്ളോറിഡാ സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിരോധിക്കുകയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം നേടികൊടുക്കുകയും, വീണ്ടും ഗവര്‍ണ്ണറായി വന്‍ഭൂരിപക്ഷത്തോടെ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുകയും ചെയ്ത യുവത്വത്തിന്റെ പ്രതീകമായ റോണ്‍ ഡിസാന്റീസിന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനുള്ള വമ്പിച്ച പിന്തുണ നല്‍കുകയാണ് ടെക്സസ്സിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍-റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയ സര്‍വേയില്‍ റോണ്‍ ഡിസാന്റിനെ 43 ശതമാനം പിന്തുണച്ചപ്പോള്‍ ഡൊണാള്‍ഡ് ട്രമ്പിന് ലഭിച്ച പിന്തുണ 32 ശതമാനമാണ്. 2024ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ട്രമ്പിനെ പിന്തുണക്കുമോ എന്ന് ചോദ്യത്തിന് 66 ശതമാനവും ഇല്ല എന്നാണ് മറുപടി നല്‍കിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരാണ് യോഗ്യന്‍ എന്ന…
Category: POLITICS
യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡമോക്രാറ്റിക് പാർട്ടിക്ക്
നെവേഡ: നവംബർ 12 ശനിയാഴ്ച രാത്രി നെവേഡ സെനറ്റ് സീറ്റിന്റെ വിജയം ഉറപ്പിച്ചതോടെ യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡമോക്രാറ്റിക്ക് പാർട്ടിക്കു ലഭിച്ചു. അരിസോണ സെനറ്റ് സീറ്റിൽ ഡമോക്രാറ്റിക് പാർട്ടി വിജയിച്ചിരുന്നു. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കാതറിൻ കോർട്ടസ് മസ്റ്റൊ നേരിയ ഭൂരിപക്ഷത്തിനാണു റിപ്പബ്ലിക്കൻ സ്ഥാനാർഥി ആഡം ലക്സൽട്ടിനെ പരാജയപ്പെടുത്തിയത്. 97% വോട്ടുകളും എണ്ണിക്കഴിഞ്ഞു. ഇതോടെ ആറംഗ സെനറ്റിൽ ഡമോക്രാറ്റിക്ക് പാർട്ടിക്ക് 50, റിപ്പബ്ലിക്കൻ പാർട്ടിക്ക് 49 സീറ്റുകളും ലഭിച്ചു. ജോർജിയ സെനറ്റ് സീറ്റിൽ ഡിസംബർ ആദ്യവാരം റൺഓഫ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിക്കാണു ജയസാധ്യത. ഇരു സ്ഥാനാർഥികൾക്കും പോൾ ചെയ്ത വോട്ടിന്റെ 50% ലഭിക്കാതിരുന്നതിനെ തുടർന്നാണു റൺ ഓഫ് വേണ്ടി വന്നത്. അതേസമയം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്കു ലഭിക്കുമെന്നാണു ഇതുവരെയുള്ള തിരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിക്ക് 203 സീറ്റുകൾ ലഭിച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി 211…
നിയമസഭാ തെരഞ്ഞെടുപ്പ് 2022: ഹിമാചല്‍ പ്രദേശില്‍ പോളിംഗിന്റെ ആദ്യ മണിക്കൂറിൽ 4 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി
ഷിംല: ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ നാല് ശതമാനം വോട്ട് മാത്രമാണ് രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. പുതിയ സംസ്ഥാന സർക്കാരിനെ തിരഞ്ഞെടുക്കാൻ ഹിമാചൽ പ്രദേശിലുടനീളമുള്ള വോട്ടർമാർ ശനിയാഴ്ച പോളിംഗ് ബൂത്തുകൾക്ക് പുറത്ത് ക്യൂ നിന്നു. മാണ്ഡി ജില്ലയിലെ സെറാജ് അസംബ്ലി മണ്ഡലത്തിൽ നിലവിലെ മുഖ്യമന്ത്രി ജയറാം താക്കൂറും കുടുംബവും വോട്ട് രേഖപ്പെടുത്തി. പ്രതികരണം മികച്ചതാണെന്ന് മുഖ്യമന്ത്രി താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും പ്രധാനമായി, ജനങ്ങൾ സമാധാനപരമായി വോട്ട് രേഖപ്പെടുത്തുന്നു. അതേസമയം, സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗും മകനും പാർട്ടി എംഎൽഎയുമായ വിക്രമാദിത്യ സിംഗ് ഷിംലയിലെ രാംപൂരിൽ വോട്ട് രേഖപ്പെടുത്തി. എല്ലാവരും ഇന്ന് വോട്ട് രേഖപ്പെടുത്തുമെന്നും സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കാൻ സഹകരിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മുൻവിധി മറികടന്ന് അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലുള്ള ബിജെപിക്കും തിരഞ്ഞെടുപ്പ് പുനരുജ്ജീവനത്തിനായി ശ്രമിക്കുന്ന കോൺഗ്രസിനും…
അരിസോണ സെനറ്റ് സീറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം
അരിസോണ : നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ അരിസോണയില്‍ നിന്നുള്ള സെനറ്റ് സീറ്റ് ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചു. നവംബര്‍ 11ന് വോട്ടെണ്ണല്‍ 83% പൂര്‍ത്തിയായപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മാര്‍ക്ക് കെല്ലിക്ക് പോല്‍ ചെയ്ത വോട്ടിന്റെ 51.8 % (1,128917) വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ബ്ലേക്ക് മാസ്റ്റേഴ്സ് 46 1% (1,005001) വോട്ടുകളാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിക്ടര്‍ 2.11% (46189) വോട്ടുകള്‍ നേടി. ഇതോടെ സെനെറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കും 49 സീറ്റുകള്‍ വീതം ലഭിച്ചു. ഇനി തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നത് നവേദയില്‍ നിന്നാണ്. രാത്രി വൈകി ലഭിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആഡം ലക്ളല്ട്ടിന 48.5 % (467208) വോട്ടുകള്‍ നേടി മുന്നിട്ടു നില്ക്കുമ്പോള്, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കാതറിന് കോറിട്ട് മസ്റ്റോണ്‍ 48.4 % (466387) വോട്ടുകള്‍ ലഭിച്ചു. ഇവിടെ 94…
ട്രംപിന്റെ അസ്തമയവും റോൺ ഡിസാന്റിസിന്റെ ഉദയവും
യുഎസ് രാഷ്ട്രീയത്തിലേക്ക് ശക്തമായ ഒരു തിരിച്ചു വരവിനു പദ്ധതികൾ ആവിഷ്കരിച്ച മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസ്തമയവും അതോടൊപ്പം ഫ്ലോറിഡാ സംസ്ഥാനത്തു അജയ്യനായി നിലകൊള്ളുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തനായ നേതാവും വീണ്ടും ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട റോൺ ഡി സാന്റിസിന്റെ ഉദയവുമാണ് ഏറ്റവും ഒടുവിൽ ലഭിച്ച ഇടക്കാല തെരഞ്ഞെടുപ്പിൻറെ ഫലങ്ങൾ നൽകുന്ന സൂചന ട്രംപ് പിന്തുണക്കുകയും പ്രചാരണം നടത്തുകയും ചെയ്ത ഭൂരിഭാഗം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ പരാജയവും ഇതിലേക്കുതന്നെ വിരൽ ചൂണ്ടുന്നു . നിര്‍ണായക സ്റ്റേറ്റായ പെന്‍സില്‍വാനിയയില്‍ ട്രമ്പ് പ്രചരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തെങ്കിലും ട്രംപ് പിന്തുണച്ച ഡോ. മെഹ്മറ്റ് ഓസ് പരാജയപ്പെട്ടു ന്യൂഹാംപ്ഷെയറില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി മാഗി ഹസനില്‍ നിന്ന് കനത്ത പരാജയമാണ് ട്രംപ് പിന്തുണച്ച ഡൊണാള്‍ഡ് സി ബോള്‍ഡക് ഏറ്റുവാങ്ങിയത്. മാഗി ഹസന് 54.2% വോട്ടുകളും ബോള്‍ഡകിന് 43.9% വോട്ടുകളുമാണ് ലഭിച്ചത്. പെന്‍സില്‍വാനിയയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന…
ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജങ്കിൻസിന് തകർപ്പൻ വിജയം; ഹാരിസ് കൗണ്ടി ജഡ്ജി കഷ്ടിച്ചു രക്ഷപ്പെട്ടു
ഡാളസ്/ഹൂസ്റ്റൺ: ടെക്സസിലെ സുപ്രധാന കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പിൽ ഡാളസ് കൗണ്ടി ജഡ്ജിയായി ക്ലേ ജങ്കിൻസ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൽഗോ രക്ഷപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിന്. കോവിഡിന്റെ പാരമ്യത്തിൽ ടെക്സസ് ഗവർണർ ഗ്രെഗ് ഏബട്ട് സ്വീകരിച്ച നിലപാടുകളെ ഭാഗികമായോ പൂർണമായോ നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്ത ഈ രണ്ടു ജഡ്ജിമാരുടെയും തീരുമാനങ്ങൾ സംസ്ഥാനത്തു മാത്രമല്ല, ദേശീയ ശ്രദ്ധവരെ പിടിച്ചുപറ്റിയിരുന്നു. 2010 മുതൽ തുടർച്ചയായി ഭരണത്തിലിരിക്കുന്ന ക്ലേ ജങ്കിൻസിന്റെ വിജയത്തെക്കുറിച്ചു ആശങ്കയുണ്ടായിരുന്നുവെങ്കിലും, ഡാളസ് ഡെമോക്രാറ്റിന്റെ ശക്തി കേന്ദ്രമായതിനാൽ വിജയം അനായാസമാകുകയായിരുന്നു. ആകെ പോൾ ചെയ്ത വോട്ടുകളിൽ 68 ശതമാനം ജങ്കിൻസ് നേടിയപ്പോൾ റിപ്പബ്ലിക്കൻ ജഡ്ജിയായി മത്സരിച്ച ലോറൽ ഡേവിഡിന് ആകെ ലഭിച്ചത് 38 ശതമാനമായിരുന്നു. രണ്ടാം തവണ മത്സരത്തിനിറങ്ങിയ ഹൂസ്റ്റണിലെ ലിന ഹിഡൽഗോ രക്ഷപ്പെട്ടത് അവസാന നിമിഷമാണ്. പ്രഥമ വനിത ജിൽ ബൈഡൻ പള്ളികൾ…
ചടുലമായ കൃത്യനിര്‍വ്വഹണം രണ്ടാമൂഴത്തിലും ജഡ്ജി കെ.പി. ജോര്‍ജിനെ വിജയകിരീടമണിയിച്ചു
ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറി വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച് വിജയക്കൊടി പാറിക്കുന്ന മലയാളികള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, അമേരിക്കന്‍ രാഷ്ട്രീയ ഗോദായിലിറങ്ങി പയറ്റിത്തെളിയുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്, ഒന്നല്ല രണ്ടല്ല പല പ്രാവശ്യവും. അത്തരത്തില്‍ പയറ്റിത്തെളിഞ്ഞ് വിജയക്കൊടി പാറിച്ച വ്യക്തിത്വങ്ങളിലൊരാളാണ് ടെക്സാസ് ഫോര്‍ട്ട്ബെന്റ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ.പി. ജോര്‍ജ്. പ്രൈമറിയിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് കെ. പി. ജോർജ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് ചരിത്രത്തിന്റെ തുടർച്ചയായി. ആദ്യ തിരഞ്ഞെടുപ്പിൽ അസാധ്യമെന്ന് കരുതിയ വിജയം മറ്റു പലര്‍ക്കുമുള്ള മറുപടിയായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തന മികവും മലയാളികൾ ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പം അണിനിരന്നുവെന്നതുമാണ് തുടർച്ചയായി രണ്ടാം പ്രാവശ്യവും വിജയിച്ചതിന്റെ രഹസ്യം. ജനകീയനായ കെ. പി. ജോർജ് പൊതുകാര്യനിർവഹണ രംഗത്തെ അതിവിദഗ്ധനാണ്. കെ. പി. ജോർജിന്റെ തുടർച്ചയായ വിജയം ഇന്ത്യൻ സമൂഹത്തിന്റെ ശക്തിയും കരുത്തും വീണ്ടും…
ഇന്ത്യന്‍-അമേരിക്കന്‍ അരുണ മില്ലര്‍ മെരിലാൻഡ് ലെഫ്റ്റനന്റ് ഗവർണർ മത്സരത്തില്‍ ചരിത്ര വിജയം നേടി
മെരിലാന്‍ഡ്: ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻമാരിൽ നിന്ന് സംസ്ഥാനത്തെ മുൻനിര സ്ഥാനങ്ങൾ പിടിച്ചെടുത്ത ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ത്യൻ-അമേരിക്കൻ അരുണ മില്ലർ മെരിലാൻഡിലെ ലെഫ്റ്റനന്റ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതോടെ മെരിലാന്‍ഡ് സംസ്ഥാനത്ത് ലെഫ്റ്റനന്റ് ഗവർണർ പദവി വഹിക്കുന്ന ആദ്യത്തെ കുടിയേറ്റക്കാരിയായി ചരിത്രം രചിച്ചു. 57-കാരിയും ഡമോക്രാറ്റുമായ അരുണ മില്ലര്‍, 30 വര്‍ഷത്തോളം മോണ്ട്ഗൊമെറി കൗണ്ടിയില്‍ സിവില്‍, ട്രാന്സ്പോര്ട്ടേഷന് എഞ്ചിനീയറായിരുന്നു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അരുണയും ഗവർണർ വെസ് മൂറും 59.3 ശതമാനം വോട്ടുകൾ നേടി. ഹൈദരാബാദിൽ ജനിച്ച ഡെമോക്രാറ്റ് ആദ്യ ഇന്ത്യൻ-അമേരിക്കൻ ലെഫ്റ്റനന്റ് ഗവർണറും വെസ് മൂർ സംസ്ഥാനത്തെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ ഗവർണറുമാണ്. ഹൈദരാബാദിൽ 1964 നവംബര്‍ ആറിന് ജനിച്ച അരുണ ഏഴു വയസുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. മിസോറി യൂണിവേഴ്സിറ്റിയില്‍ നിന്നും സയന്‍സ് ആൻഡ് ടെക്നോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്. 50 സംസ്ഥാനങ്ങളിൽ പകുതിയോളം വോട്ടെടുപ്പുകൾ അവസാനിച്ചതിനാൽ, രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായത്തിൽ, തെരഞ്ഞെടുപ്പുകൾ…
ഇല്ലിനോയ്സില്‍ കെവിന് ഓലിയ്ക്കലിന് ഉജ്ജ്വല വിജയം
ഇല്ലിനോയ്സ്: ഇന്നലെ (നവംബര്‍ 8) നടന്ന ഇല്ലിനോയ്സ് സംസ്ഥാനത്തിന്റെ 103-മത് ജനറൽ അസംബ്ലിയിലേക്ക് 2022 നവംബർ 8 ന് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ കെവിന് ഓലിയ്ക്കലിന് വന്‍ വിജയം. 118 ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ഈ തിരഞ്ഞെടുപ്പിൽ, കെവിൻ 16-ആം ഡിസ്ട്രിക്റ്റില്‍ നിന്ന് പ്രൈമറി വിജയിക്കുകയും പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു. ഇല്ലിനോയിസിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, കമ്മ്യൂണിറ്റി നേതാക്കൾ, ശക്തമായ യൂണിയനുകൾ എന്നിവരുടെ അംഗീകാരം കെവിൻ നേടിയിരുന്നു. എബ്രഹാം ലിങ്കണും ബരാക് ഒബാമയും പാർലമെന്ററി ജീവിതം ആരംഭിച്ച ഇല്ലിനോയിസ് ജനറൽ അസംബ്ലിയിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കെവിൻ ഓലിക്കലിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യാക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, അഭിമാനിക്കാവുന്ന വിജയമാണ് കെവിന് നേടിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന് ഇല്ലിനോയ്സ് സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കെവിന്റെ പിതാവ് മൂവാറ്റുപുഴ വാഴക്കുളം ഓലിക്കൽ ജോജോ ഇല്ലിനോയ്സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്…
ഗ്രേഗ് ഏബട്ട് മൂന്നാം തവണയും ടെക്സസ് ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു
ഓസ്റ്റിന്‍: നവംബര്‍ 8ന് നടന്ന ടെക്സസ് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിന് തകര്‍പ്പന്‍ വിജയം. ദേശീയ പ്രമുഖ മാധ്യമങ്ങള്‍ ഗ്രേഗ് ഏബട്ടിന്റെ വിജയം പ്രഖ്യാപിച്ചു. പോള്‍ ചെയ്ത വോട്ടുകളില്‍ 55.7% ഏബട്ട് നേടിയപ്പോള്‍, എതിര് സ്ഥാനാര്‍ത്ഥി ബെറ്റൊ.ഒ. റൂര്‍ക്കെക്ക് 43 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഒടുവില്‍ ലഭിച്ച വോട്ടു നില: ഗ്രേഗ് എബട്ട്-3655239-55.8% ബെറ്റൊ റൂര്‍ക്കെ 2828 890-43.0% മാര്‍ക്ക് ടിപ്പെറ്റ്സ്- 59 865-0.9% സലീല ബറിയോസ്-20 431-0.3% 67 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ തന്നെ ഗ്രേഗ് ഏബട്ടിന്റെ വിജയം ആഘോഷമാക്കി പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ ആരംഭിച്ചു. കടുത്ത മത്സരം കാഴ്ചവെക്കുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ യുവനേതാവ് ബെറ്റോ ഒ.റൂര്‍ക്കെക്ക് കഴിഞ്ഞുവെങ്കിലും, പ്രതീക്ഷകള്‍ക്കൊത്ത് ഡമോക്രാറ്റിക് പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 1994 മുതല്‍ ഇതുവരെ ഒരു ഡമോക്രാറ്റിക് ഗവര്‍ണ്ണറെ പോലും തിരഞ്ഞെടുക്കുന്നതിന് ടെക്സസ്സിലെ വോട്ടര്‍മാര്‍ തയ്യാറായിട്ടില്ല. 2015…
