ട്രം‌പിനെതിരെ കേസ് കൊടുക്കണം പിള്ളേച്ചാ !!! (ലേഖനം): കൃഷ്ണരാജ് മോഹനൻ

വേലി ചാടി വന്നവനെ വിലങ്ങു വച്ച് തിരിച്ചയക്കുന്നു, സുരക്ഷിതമായി ഇവർ തിരിച്ചെത്തുമെന്നു മാത്രമല്ല വേലി ചാടാൻ നിൽക്കുന്നവർ രണ്ടു വട്ടം ആലോചിക്കുകമല്ലോ സംഭവം സിമ്പിൾ… ഏതു രാജ്യത്തും അവിടത്തെ നിയമം തെറ്റിച്ചാൽ അവർ കുറ്റവാളികൾ ആണ്. കുറ്റവാളികളെ നാടുകടത്തുമ്പോൾ സൗകര്യങ്ങളേക്കാൾ കൂടുതൽ സുരക്ഷയ്ക്കായിരിക്കും മുൻ‌തൂക്കം കൊടുക്കുന്നത്. തിരികെ പോകുന്ന ഒരുവൻ കുതറി ഓടി നിലത്തു വീണാലോ, വിമാനയാത്രയിൽ മറ്റൊരാളെ അക്രമിച്ചാലോ അത് ഇതിലപ്പുറമുള്ള മനുഷ്യാവകാശ പ്രശ്നമാവില്ലേ ? ഒരാളെങ്കിലും ചോര ഒലിപ്പിച്ചു നിൽക്കുന്ന ഒരു ചിത്രം കിട്ടിയാൽ ഇടതു ലിബറലുകളും ചിലപ്പോൾ മാത്രം പ്രതികരിക്കുന്ന സംസ്കാരിക നായകരും മനുഷ്യാവകാശ പ്രവർത്തകരും ചാനൽ തൊഴിലാളികളും എങ്ങനെ ആഘോഷിച്ചേനെ എന്ന് ചിന്തിക്കുക. “കൈയ്യിൽ വിലങ്ങ്…. കാലിൽ ചങ്ങല ” എന്ന തലക്കെട്ട് മാറ്റി. “ചോരയിൽ കുതിർന്നു മടക്കം”, “ചോര വാർന്നു ഇന്ത്യ” എന്ന തലക്കെട്ടുകൾ പ്രത്യക്ഷപ്പെട്ടേനെ. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ…

കുരുട്ടു കണ്ണിന് മഷിയെഴുതുന്ന എഴുത്തുകാര്‍: കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

മാനവ സമൂഹത്തെ സ്വാതന്ത്ര്യ-സമത്വ-സഹോദര്യത്തിലേക്ക് നയിക്കുന്നവരാണ് സര്‍ഗ്ഗ പ്രതിഭകള്‍. മലയാള സാഹിത്യത്തിന്‍റെ പുരോഗതിയില്‍ പ്രമുഖ സ്ഥാനമാണ് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദനുള്ളത്. അദ്ദേഹം തിരുവന്തപുരത്തു് നടന്ന കേരള നിയമസഭയുടെ സാഹിത്യ പുരസ്കാരം വാങ്ങി നന്ദി പ്രകടനം നടത്തിയത് “പുരസ്കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം. അധികാരത്തിന്‍റെ കൂടെ നില്‍ക്കരുതെന്നുള്ളത് തെറ്റായ ധാരണയാണ്. വലിയൊരു കേരളത്തെ നിര്‍മ്മിക്കാന്‍ ഞാന്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കും” എന്നായിരുന്നു. ഇതിന് പ്രശസ്ത കഥാകൃത്തു് ടി.പദ്മനാഭന്‍ പ്രതികരിച്ചത് ഇങ്ങനെ “എഴുത്തുകാരന്‍ സത്യധര്‍മ്മത്തിനൊപ്പം നില്‍ക്കുക. രണ്ടാഴ്ചയ്ക്ക് മുന്‍പ് കേരളത്തിലെ ഒരു നോവലിസ്റ്റ് വലിയ ഒരു അവാര്‍ഡും ഒരു ലക്ഷം രൂപയും സ്വീകരിച്ചു.” ഇതാണ് ഇന്ന് കേരള സാംസ്കാരിക ലോകം നേരിടുന്ന പ്രതിസന്ധി. സാഹിത്യ രംഗത്ത് നടക്കുന്ന അജ്ഞതയുടെ മുഖങ്ങള്‍ തെളിഞ്ഞു വരുന്നു. ഒരു പ്രതിഭയുടെ സഞ്ചാര പഥത്തില്‍ പ്രപഞ്ച സത്യങ്ങളെ അപഗ്രഥനാത്മകമായി നേരിടേണ്ടവരാണ് സാഹിത്യ പ്രതിഭകള്‍. എം.…

നേതാജി സുഭാഷ് ചന്ദ്രബോസ് 1943 ൽ തന്നെ സ്വതന്ത്ര ഇന്ത്യയുടെ സർക്കാർ രൂപീകരിച്ചു; പല രാജ്യങ്ങളും അത് അംഗീകരിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒരു പുതിയ മാനത്തിലേക്ക് നയിച്ചു. സ്വാതന്ത്ര്യത്തിന് നാല് വർഷം മുമ്പ്, 1943 ഒക്ടോബർ 21 ന്, സിംഗപ്പൂരിൽ അദ്ദേഹം താത്കാലിക ഗവൺമെൻ്റ് ഓഫ് ഇന്ത്യ രൂപീകരിക്കുകയും ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെക്കുകയും ചെയ്തു എന്ന സന്ദേശം ലോകത്തിന് നൽകി. നേതാജി സുഭാഷ് തന്നെയായിരുന്നു ഈ സർക്കാരിൻ്റെ തലവൻ. ഈ ചരിത്ര പ്രഖ്യാപനത്തിന് ശേഷം ജപ്പാൻ, ജർമ്മനി, ഇറ്റലി, തായ്‌ലൻഡ്, ക്രൊയേഷ്യ, ഫിലിപ്പീൻസ്, ബർമ്മ തുടങ്ങി പത്തിലധികം രാജ്യങ്ങൾ ഈ സർക്കാരിനെ അംഗീകരിച്ചു. നേതാജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഈ താൽക്കാലിക സർക്കാർ ഒരു പ്രതീകാത്മക നടപടി മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള മൂർത്തവും ശക്തവുമായ പദ്ധതിയായിരുന്നു അത്. ജപ്പാൻ്റെ സതേൺ ആർമി കമാൻഡറായ ഫീൽഡ് മാർഷൽ ഹിസാച്ചി തെരവാച്ചിയോട് നേതാജി ഇന്ത്യയെ കീഴടക്കിയ ബ്രിട്ടീഷ് ഭരണത്തെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി വ്യക്തമായി പറഞ്ഞിരുന്നു.…

ഒരു വിമാനത്താവള കുറിപ്പ്: ഡോ. എസ് എസ് ലാല്‍

ഇന്നലെ രാത്രി പന്ത്രണ്ടര. ഡൽഹി അന്തർദേശീയ വിമാനത്താവളം. ടെർമിനൽ 3. ഒരാഴ്ച നീണ്ട യാത്രകൾക്ക് ശേഷം വെളുപ്പിന് നാലേമുക്കാലിന് തിരുവനന്തപുരത്തേയ്ക്കുള്ള അടുത്ത വിമാനം പിടിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. ഡൽഹിയിലെ ടെർമിനൽ 3 വലുപ്പത്തിലും കാഴ്ചയിലും മഹത്തരമാണ്. നാല് മണിക്കൂർ കൈയിലുള്ളതിനാൽ ഞാൻ റിലാക്സ്ഡ് ആയിരുന്നു. അതുകൊണ്ട് തന്നെ പതിവിന് വിപരീതമായി പല കാര്യങ്ങളും സമയമെടുത്ത് ചെയ്തു. ചുറ്റിനും നടക്കുന്ന കാര്യങ്ങൾ ഇത്തവണ കൂടുതൽ ശ്രദ്ധിച്ചു. ‘ഡൊമസ്റ്റിക് ട്രാൻഫർ’ എന്ന ബോർഡ് കണ്ടപ്പോൾ അവിടെ നിന്ന സ്റ്റാഫിനോട് എൻ്റെ ബോഡിംഗ് പാസ് കാണിച്ചു. അവിടത്തെ ക്യൂവിൽത്തന്നെ കയറാൻ അയാൾ പറഞ്ഞു. ക്യൂവിൽക്കയറി മുന്നിലെത്തിയപ്പോൾ അടുത്തയാൾ തടഞ്ഞു. പുറത്തിറങ്ങി ഒരറ്റത്തെ എസ്കലേറ്റർ വഴി രണ്ടാം നിലയിലേയ്ക്ക് പോകാൻ കുപിതനായി അയാൾ പറഞ്ഞു. ആ ചെറിയ വഴിയിൽ എൻ്റെ പിന്നിൽ ക്യൂ നിന്നിരുന്ന മനുഷ്യരെ മുഴുവൻ പാടുപെട്ട് തുഴഞ്ഞ് മാറ്റി ഞാൻ…

ട്രം‌പിന്റെ തീരുമാനം ആഗോള പൊതുജനാരോഗ്യത്തെ തകർക്കും: ഡോ. എസ് എസ് ലാല്‍

ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിൻ്റെ തീരുമാനം ആഗോള പൊതുജനാരോഗ്യ രംഗത്ത് വലിയ തിരിച്ചടിയുണ്ടാക്കും. അമേരിക്കയിലും ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാകാൻ ഈ തീരുമാനം കാരണമാകും. ദുരുപദിഷ്ടവും ചിന്താശൂന്യവുമായ തീരുമാനമാണിത്. ലോകാരോഗ്യ സംഘടയ്ക്ക് എവിടെ നിന്നാണ് ഫണ്ട് കിട്ടുന്നത്? ലോകാരോഗ്യ സംഘടനയുടെ ശരാശരി വാർഷിക ബജറ്റ് മൂന്ന് ബില്യൺ ഡോളറാണ്. ഏതാണ്ട് ഇരുപത്താറായിരം കോടി രൂപ. ഇതിൻ്റെ 15 മുതൽ 20 വരെ ശതമാനം അമേരിക്കയിൽ നിന്നാണ് വരുന്നത്. രാജ്യങ്ങളുടെ ജനസംഖ്യ, സാമ്പത്തികശേഷി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കനുസരിച്ചുള്ള സംഭാവന ലോകാരോഗ്യ സംഘടനയ്ക്ക് കിട്ടുന്നു. ഐക്യരാഷ്ടസഭയയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഓരോ രാജ്യത്തിൻ്റെയും ശതമാനം നിശ്ചയിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ ബജറ്റിൻ്റെ 20% ഇങ്ങനെയാണ് ലഭിക്കുന്നത്. ഇതിൽ 22 % അമേരിക്കയിൽ നിന്നാണ് വരുന്നത്. ലോകാരോഗ്യ സംഘടനയുടെ ബജറ്റിൻ്റെ ബാക്കി 80% വരുന്നത് വിവിധ രാജ്യങ്ങളും സ്വകാര്യ പ്രസ്ഥാനങ്ങളും…

കാത്തിരിപ്പിന്‍റെ വേദന (നിരൂപണം): ലാലിജോസഫ്

‘രേഖാചിത്രം 2025’ ജനുവരി 9ാം തീയതി റിലീസ് ആകുന്നു. ഈ സിനിമയെകുറിച്ചുള്ള നല്ല അഭിപ്രായം ആദ്യമായി കേട്ടത്കൂടെ ജോലി ചെയ്യുന്ന മലയാളി സുഹ്യത്തുക്കളില്‍ നിന്നാണ് പിന്നീട് രമേഷ് പിഷാരടിയുടെ ഫേയ്സ് ബുക്കില്‍ സിനിമയെകുറിച്ചും ചിത്രം സംവിധാനം ചെയ്ത ജോഫിന്‍. ടി. ജോണിനെ പ്രശംസിച്ച്കൊണ്ടുള്ള പോസ്റ്റ്കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ രേഖാചിത്രം കാണുവാന്‍ തന്നെ തീരുമാനിച്ചു. അടുത്ത അവധി ദിവസമായ ജനുവരി 15ാം തീയതി ലൂവിസ്‌വില്ല സിനി മാര്‍ക്ക്തീയേറ്ററില്‍ പോയി ഈ വര്‍ഷം ഞാന്‍ കണ്ട ആദ്യ ചിത്രവും ‘രേഖാചിത്രം’ ആയിരുന്നു. 2025 ല്‍ എഴുതിയ ആദ്യ ലേഖനത്തിന്‍റെ ക്രെഡിറ്റും രേഖാചിത്രത്തിനു തന്നെ കൊടുക്കാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ്നടന്ന ഒരു കൊലപാതകവും ആ കൊല നടത്തിയത് ആരാണ് എന്നു കണ്ടു പിടിക്കുവാന്‍ വേണ്ടി നടത്തുന്ന ഒരു അന്യേഷണവും അതാണ് ഈ കഥയുടെ ഉള്ളടക്കം. 40 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ കാണാതെ…

വെറുമൊരു സമാധി…. മഹാസമാധിയാക്കി (രാജു മൈലപ്ര)

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഒരു സാധാരണ ചുമട്ടു തൊഴിലാളി ആയിരുന്ന മണിയന്‍ എന്ന്‌ വിളിപ്പേരുള്ള ഗോപന്‍, എന്തോ ഉള്‍പ്രേരണയില്‍ ഒന്ന്‌ ഉറക്കമുണര്‍ന്ന്‌ എഴുന്നേറ്റപ്പോള്‍ ഗോപന്‍ സ്വാമി എന്ന നാമധേയം സ്വീകരിച്ച്‌, സ്വയം ഒരു ദൈവീക പരിവേഷം നൽകുന്നു. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ, പൂജാദി കര്‍മ്മങ്ങളൊക്കെ നടത്തി, തന്റെ ഭാര്യയുടേയും സന്താനങ്ങളുടേയും സപ്പോർട്ടോടുകൂടി കാലം കഴിച്ചു കൂട്ടുന്നു. താന്‍ ഒരിക്കലും മരിക്കുകയില്ല, പകരം സമാധിയടയുവാനാണു പോകുന്നതെന്ന്‌ അദ്ദേഹം മുന്‍കൂട്ടി തന്നെ തന്റെ ഭാര്യയേയും, മക്കളേയും മറ്റു ചില അടുത്ത പരിചയക്കാരേയും അറിയിച്ചിരുന്നു. അതിനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. സമാധി അടയുവാനുള്ള സമയം അടുത്തപ്പോൾ അദ്ദേഹം സീമന്തപുത്രനെ അരികില്‍ വിളിച്ചിട്ടു പറഞ്ഞു. “വത്സാ! എനിക്കു സമാധി സ്വീകരിക്കുവാനുളള സമയമായി. ഈ ബ്രഹ്മമൂഹൂര്‍ത്തം തെറ്റിക്കുവാന്‍ പാടില്ല. മറ്റാരും ഈ കര്‍മ്മം ദര്‍ശിക്കുവാന്‍ അനുവദിക്കരുത്‌. അങ്ങിനെ സംഭവിച്ചാല്‍ സമാധി അശുദ്ധമാകും, ഈശ്വര കോപം ഉണ്ടാകും.…

കാമനും കാലനും ചങ്ങാതികള്‍ (ലേഖനം): കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

സ്വാമിവി വേകാനന്ദന്‍ കേരളത്തെ നോക്കി മതഭ്രാന്തന്മാര്‍ എന്ന് വിളിച്ചെങ്കില്‍ ഇന്ന് വിളിക്കേണ്ടത് കാമ ഭ്രാന്തന്മാരുടെ നാടെന്നാണ്. കുറെ മനുഷ്യരുടെ പഴുത്തു ചീഞ്ഞ മലീമസമായ ചിന്തകളാണ് നടി ഹണി റോസിന്‍റെ ലൈംഗിക പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായത്. തലയില്ലാത്ത സോഷ്യല്‍ മീഡിയയടക്കം പശുവിനു് പ്രസവവേദന മറ്റൊരു കൂട്ടര്‍ക്ക് കാളയ്ക്ക് കാമവേദന ഇതാണ് ഈ കൂട്ടരുടെ മനോസംസ്കാരം. പത്തനംതിട്ട ജില്ലയില്‍ അറുപതിലേറെ പേര്‍ ചേര്‍ന്ന് ഒരു ദളിത് കായികതാരത്തെ പീഡിപ്പിച്ചതിന് പോലീസ് അറസ്റ്റ്തുടരുന്നു. വാളയാര്‍ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ടത്, വണ്ടിപ്പെരിയാര്‍ പിഞ്ചുപൈതല്‍ ഇങ്ങനെ കേരളത്തിന്‍റെമുക്കിലുംമൂലയിലും പച്ചപ്പുല്ല് കണ്ട പശുവിനെ പോലെ കാമഭ്രാന്തന്മാര്‍ വിലസുന്നത് വിദേശ മലയാളികള്‍ ആശ്ചര്യത്തോടെ കാണുന്നു. ഈ കാമ രോഗികളുടെ ശിരസ്സില്‍ ചുംബിച്ചു് താലോലിക്കുന്നത് ആരാണ്? നവോദ്ധാനം പ്രസംഗിക്കുന്ന നാട്ടില്‍ ഹേമ കമ്മിറ്റി പുറത്തുവിട്ട, ആക്രമിക്കപ്പെട്ട സ്ത്രീകളുടെ പരാതിയില്‍ സിനിമ കാമഭ്രാന്തന്മാരില്‍ ആരെങ്കിലും ജയില്‍വാസമനുഭവിക്കുന്നുണ്ടോ? സിനിമാ രംഗം…

ബോച്ചേ മുക്കിയ പ്രസ് ക്ലബ്ബ് (ലേഖനം): രാജു മൈലപ്ര

ഇന്ത്യാ പ്രസ്ക്ലബ് അവാര്‍ഡ് നൈറ്റ്, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ കുലപതികളുടെയും പൗരപ്രമുഖരുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ കൊച്ചിയിലെ ഗോകുലം കണ്‍വന്‍ഷന്‍ സെന്‍ററില്‍ വെച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഏഷ്യാനെറ്റ് മുതല്‍ മീഡിയ വണ്‍ വരെയുള്ള ആകമാന മലയാള വാര്‍ത്താ ചാനലുകളില്‍ നിന്നുമുള്ള പ്രതിഭകളെ തെരഞ്ഞെടുത്ത് അവരുടെ സമഗ്ര സംഭാവനകള്‍ക്കു മാധ്യമശ്രീ, മാധ്യമരത്ന, മീഡിയ എക്സലന്‍സ് തുടങ്ങിയ സൂപ്പര്‍ ഡ്യൂപ്പര്‍ നാമത്തിലുള്ള അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ഇന്ത്യയിലെയും ഗള്‍ഫ് നാടുകളിലെയും മാധ്യമരംഗത്തെ പ്രമുഖര്‍ക്കാണ് ഈ അവാര്‍ഡുകള്‍ നല്‍കിയത്. അമേരിക്കയിലെ പത്രപ്രവര്‍ത്തകരെയൊന്നും പരിഗണിച്ചില്ല. അവര്‍ കുറച്ചു കൂടി മൂക്കുവാനുണ്ട്. ഒരുപക്ഷേ, രണ്ടു വരി വാര്‍ത്ത തെറ്റു കൂടാതെ എഴുതുവാന്‍ അറിയാത്തവരാണ് ഈ പ്രസ്ക്ലബ് ഭാരവാഹികളില്‍ ഭൂരിഭാഗം പേരും എന്നുള്ളതും ഒരു കാരണമായിരിക്കാം. ഇനി ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ മഹത്തായ സംഘടനകളുടെ കേരളാ കണ്‍വന്‍ഷനുകള്‍ നടക്കാനിരിക്കുന്നതേയുള്ളൂ. ഇത്തരം പരിപാടികള്‍…

ബോച്ചേയും തേനീച്ചയും (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

. എൺപതുകളുടെ ആരംഭത്തിൽ വീഡിയോ കാസറ്റുകൾ കേരളത്തിൽ സജീവം ആയിരുന്ന കാലത്ത് സിനിമകൾക്കിടയിൽ ഏറ്റവും കൂടുതൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത് തൃശൂർ കേന്ദ്രമായുള്ള ചെമ്മണ്ണൂർ ജ്വല്ലഴ്സിന് പറ്റി ആയിരുന്നു. ആ പരസ്യങ്ങളിൽ എല്ലാം അഭിനയിച്ചിരുന്നതും അവരുടെ ബ്രാൻഡ് അംബാസ്സിഡറും പഴയകാല സിനിമതാരം വിധുബാല ആയിരുന്നു എന്നാൽ കുറെ വർഷങ്ങൾക്കു ശേഷം മറ്റു പല ജ്വല്ലറി ഗ്രൂപ്പുകളും കേരളത്തിൽ ആധിപത്യം സ്‌ഥാപിച്ചപ്പോൾ ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഇളം തലമുറക്കാരൻ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കുകയും സ്വയം ബ്രാൻഡ് അംബാസ്സിഡർ ആകുകയും ചെയ്തു പ്രശസ്തിയും പേരും ലഭിക്കുവാൻ അദ്ദേഹം ആദ്യം ചെയ്തത് സമൂഹത്തിൽ വ്യത്യസ്തങ്ങൾ ആയ കാര്യങ്ങൾ ചെയ്യുക എന്നുള്ളതായിരുന്നു. അതിനായി അദ്ദേഹം ആദ്യമേ തന്നെ തന്റെ വസ്ത്രധാരണ ശൈലി മാറ്റി. ജീൻസും ടീഷർട്ടും ധരിച്ചിരുന്ന അദ്ദേഹം പിന്നെ സമൂഹത്തിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയത് അമ്മച്ചിമാർ ധരിക്കുന്ന ചട്ടയും മുണ്ടും ധരിച്ചാണ് ഫുട്ബോൾ…