ആദർശ ജീവിതത്തിന്റെ എൺപത്തിമൂന്നാണ്ടുകൾ (ലേഖനം): സിബി ഡേവിഡ്

ചിന്തകൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ഒരു ശുദ്ധ ഗാന്ധിയനായിരിക്കുക അത്ര എളുപ്പമല്ല. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നവരുണ്ട്. നീട്ടിപ്പിടിച്ച് എഴുതുന്നവരുണ്ട്. എന്നാൽ ജീവിതത്തിന്റെ നിസ്സാരവും വലുതുമായ ഓരോ ഘട്ടങ്ങളിലും മൂല്യബോധത്തോടെ ആദർശങ്ങളെ മുറുകെപ്പിടിക്കുന്ന ചിലരുണ്ട്, ചുരുക്കം ചിലർ. അങ്ങനെയൊരാളാണ് കുഞ്ഞുമോൻ ടി. ഓമല്ലൂർ എന്നറിയപ്പെടുന്ന മാത്യു ഈശോ. ധീരമായ മാധ്യമപ്രവർത്തനവും, കറ കളഞ്ഞ സാമൂഹ്യ സേവനങ്ങളും ശുദ്ധമായ രാഷ്ട്രീയ ഇടപെടലുകളും ഒരേപോലെ സമന്വയിപ്പിച്ച ഒരു ഭൂതകാലം അഭിമാനത്തോടെ അയവിറക്കി ഒരു വിശ്രമജീവിതം ആസ്വദിക്കുകയാണ് ഇന്നദ്ദേഹം. അൻപതുകളിൽ ബാലജനസഖ്യത്തിലൂടെ സാമൂഹ്യ സേവനത്തിന്റെ ആദ്യപടികൾ. പിന്നീട് നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകൻ. വിദ്യാഭ്യാസാനന്തരം ദേശീയതലത്തിൽ മാധ്യമ മേഖല. അങ്ങനെ കേരളത്തിലെയും ദേശീയതലത്തിലെയും മുതിർന്ന നേതാക്കൾക്കൊപ്പം അചഞ്ചലമായ മൂല്യബോധത്തോടെയുള്ള മുഴുവൻ സമയ പ്രവർത്തനങ്ങൾ. മാനവികതയെന്ന മൂല്യം അക്ഷരാർത്ഥത്തിൽ ജീവിത വ്രതമാക്കിയ നേർസാക്ഷ്യമാണ് കുഞ്ഞുമോൻ ടി. ഓമല്ലരിന്റേത്. ചൂടുപിടിച്ച രാഷ്ട്രീയ സംവാദങ്ങളിലും ആക്ടിവിസത്തിലും പാത…

അമ്മയോര്‍മ്മകള്‍ (ലേഖനം): രാജു മൈലപ്ര

‘അമ്മ’- എത്ര സുന്ദരമായ പദം. ഓമനപ്പൈതലിന്‍റെ ഇളംചുണ്ടുകളില്‍ ആദ്യം വിരിയുന്ന വാക്ക്. ഏതു തെറ്റിനും മാപ്പു കൊടുക്കുന്ന കോടതി. പിറന്ന വീടിനോടും വളര്‍ന്ന നാടിനോടും നമ്മളെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന സ്നേഹച്ചരട്. മക്കളുടെ തളര്‍ച്ചയില്‍ ആത്മാര്‍ത്ഥമായി ദുഃഖിക്കുകയും വളര്‍ച്ചയില്‍ അളവില്ലാതെ ആഹ്ലാദിക്കുകയും ചെയ്യുന്ന കാപട്യമില്ലാത്ത ഹൃദയത്തിന്‍റെ ഉടമ. മരണത്തിന്‍റെ ചിറകില്‍ പറന്നുയര്‍ന്ന് പരലോകത്തു ചെല്ലുമ്പോള്‍, മക്കളെ സ്വീകരിക്കുവാന്‍ സ്വര്‍ഗ്ഗവാതില്‍ക്കല്‍ കാത്തിരിക്കുന്ന കാവല്‍മാലാഖ – അമ്മ. അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് രണ്ട് ദശകങ്ങള്‍ കഴിയുന്നു. അവസാന നിമിഷങ്ങളില്‍ അമ്മയോടൊപ്പം ചെലവഴിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. ആ തണുത്തു വിറങ്ങലിച്ച മുഖത്ത് അന്ത്യചുംബനം അര്‍പ്പിച്ച് തൃപ്തിപ്പെടുവാനുള്ള അവസരമേ ലഭിച്ചുള്ളൂ. എങ്കിലും ശാന്തത നിഴലിച്ചിരുന്ന ആ മുഖത്ത് ‘ഏതായാലും നീ വന്നല്ലോ’ എന്നുള്ളൊരു സംതൃപ്തി ഞാന്‍ തിരിച്ചറിഞ്ഞു. അമേരിക്കയില്‍ വന്നു കുറച്ചുകാലം കഴിഞ്ഞതിനു ശേഷമാണ് ‘മദേഴ്സ് ഡേ’ എന്ന ആഘോഷദിനം എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അങ്ങനെ…

സതീശനെ ക്ഷണിച്ചു…. ക്ഷണിച്ചില്ല (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കൂടുതൽ ക്ഷണക്കത്തു കിട്ടിയിരിക്കുന്നത് തൃപ്പൂണിത്തുറ എം ൽ എ യും കോൺഗ്രസ്‌ നേതാവും ആയ കെ ബാബുവിനാണ്. കല്യാണം,മമ്മോദീസ, നൂലുകെട്ടു, വീട് താമസം തുടങ്ങിയ ദൈനം ദിന ചടങ്ങുകളിൽ പങ്കെടുത്തതിന്റെ റെക്കോർഡും ബാബുവിന്റെ പേരിലാണ്. അങ്കമാലി മുനിസിപ്പൽ ചെയർമാൻ ആയ കാലം മുതൽ ഇപ്പോൾ ഏതാണ്ട് മുപ്പതു വർഷത്തോളമായി എം ൽ എ ആയി തുടരുമ്പോഴും ഏതു ചടങ്ങുകളിൽ സംബന്ധിക്കുന്നതിനും ബാബുവിന് മടിയില്ല. എ കെ ആന്റണിയുടെ പിൻബലത്തിൽ ആദ്യമായി കമ്മ്യൂണിസ്റ് കോട്ടയായ തൃപ്പുണിത്തുറയിൽ സീറ്റ് കിട്ടുവാൻ പിടിവലി കൂടിയപ്പോൾ ചടങ്ങുകൾ കൂടുവാൻ ബാബുവിന് ക്ഷണക്കത്തു നിർബന്ധം ഇല്ലായിരുന്നു.തൃപ്പൂണിത്തുറമണ്ഡലത്തിൽ എവിടെ കല്യാണം ഉണ്ടെന്നറിഞ്ഞാൽ ബാബു അവിടെ എത്തിയിരിക്കും. എം ൽ എ ആയതിനു ശേഷം ബാബു ക്ഷണക്കത്തു നിർബന്ധം ആക്കി. അനൗദ്യോഗിക കണക്കനുസരിച്ചു ബാബു ഒരു ദിവസം അൻപത്തി മൂന്നു കല്യാണം…

സുധാകരന്റെ വീര്യം കെടുത്തരുത്: ജെയിംസ് കൂടൽ

പിണറായി ഭരണം കണ്ടുമടുത്ത കേരളത്തിലെ ജനങ്ങൾ എത്രയും വേഗം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പിണറായി ഭരണത്തിന് ചുട്ട അടി നൽകാനുള്ള ഒരുക്കത്തിലാണ് വോട്ടർമാർ. പകരം ആര് എന്ന ചിന്തയ്ക്ക് കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് എന്ന ഒറ്റ മറുപടിയേ ഉള്ളൂ. അതിന് കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന ബോധ്യം ജനങ്ങൾക്കുണ്ടാകണം. തിരഞ്ഞെടുപ്പ് നടന്നാൽ വൻ തിരിച്ചടി നേരിടുമെന്ന ഭയം പിണറായിക്കും സി.പി.എമ്മിനുമുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിൽ നേതാക്കളുടെ കൂട്ടയടി എന്ന പ്രതീതി സൃഷ്ടിക്കാൻ സി.പി.എം നേതാക്കൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അതിനാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. സുധാകരനെ മാറ്റുന്നു എന്ന പ്രചരണം നടത്തുന്നത്. സി.പി എമ്മിനു വേണ്ടി പണിയെടുക്കുന്ന ചാനൽ മുതലാളിമാരെയും മാധ്യമ പ്രവർത്തകരെയും ഉപയോഗിച്ചാണ് കെ. സുധാകരനെ താറടിക്കുന്നത്. ഇതുകൊണ്ടൊന്നും അദ്ദേഹത്തെ തളർത്താനാവില്ല. സി.പി.എമ്മിന്റെ ഗുണ്ടായിസത്തെ നെഞ്ചുവിരിച്ച് നേരിട്ടയാളാണ് സുധാകരൻ. അടുത്ത കാലത്ത്…

നമുക്കായി രൂപപ്പെട്ട ഫൈൻ ട്യൂണിംഗുകൾ (ലേഖനം): ജയൻ വർഗീസ്

ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാ ശാലിയായി അറിയപ്പെടുന്ന ആൽബർട് ഐൻസ്റ്റൈൻ മരണപ്പെട്ട ശേഷവും അദ്ദേഹത്തിന്റെ തലച്ചോർ വേർപെടുത്തിയെടുത്തു പരീക്ഷണങ്ങൾ നടത്തിയവരാണ് ശാസ്ത്രജ്ഞന്മാർ. ഇത്രമേൽ പ്രതിഭാ ശാലിയായ അദ്ദേഹത്തിന്റെ തലച്ചോറിന് മറ്റുള്ളവരുടേതിനേക്കാൾ എന്തെങ്കിലുംപ്രത്യേകതകൾ കണ്ടെത്താനാവും എന്നായിരുന്നു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എന്നാൽ മറ്റുള്ളവരുടേതിൽ നിന്ന്വിഭിന്നമായി യാതൊരു പ്രത്യേകതയും അദ്ദേഹത്തിന്റെ തലച്ചോറിനും ഉണ്ടായിരുന്നില്ല എന്ന നഗ്ന സത്യം തന്നെ കണ്ടെത്തിക്കൊണ്ടാണ് വിഖ്യാതമായ ആ പരീക്ഷണങ്ങൾ അവസാനിപ്പിക്കപ്പെട്ടത്‌. ഇതിനർത്ഥം നാം കാണുന്നതും കാണാത്തതും അറിയുന്നതും അറിയാത്തതുമായ ഏതൊരു പ്രപഞ്ച വസ്തുവിലും അതിന്റെ ദൃശ്യമോ സ്പർശ്യമോ അനുഭവേദ്യമോ ആയ ഏതൊരു പ്രാഥമിക അവസ്ഥയിലും അതിനു വ്യത്യസ്തമായ യാതൊരു പ്രത്യേകതയും ഉൾക്കൊള്ളാനാവുന്നില്ല എന്ന സത്യമാണ്. നാം കാണുന്ന പുല്ലിലും പുഴുവിലും മണ്ണിലും മരത്തിലും മനുഷ്യനിലും എന്നല്ല, താരാ പഥങ്ങളിലും നക്ഷത്ര രാശികളിലും ഈ വസ്തുത ഒരേപോലെ ബാധകമാണ് എന്ന് കാണാവുന്നതാണ്. എന്നാൽ ഇവയെല്ലാം ആനുപാതികമായി…

മനുഷ്യരാശിക്കെതിരായ ആക്രമണം; ഭീകരതയെ വേരോടെ പിഴുതെറിയണം: സതീശന്‍ നായര്‍

 ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ പൗരന്മാര്‍ക്കു നേരെ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിന് ഉത്തരവാദികളായവര്‍ക്ക് ശക്തമായ മറുപടി തന്നെ കൊടുത്തേ പറ്റുകയുള്ളൂ. ആക്രമണം നടത്തിയവരെ മാത്രമല്ല, ഇന്ത്യന്‍ മണ്ണില്‍ മാരകമായ ഈ നീചപ്രവൃത്തി നടത്തുവാന്‍ ഗൂഢാലോചന നടത്തിയവരെയും കണ്ടുപിടിച്ച് അര്‍ഹമായ ശിക്ഷ ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ഇനി ജാഗ്രതയോടെ ഇരിക്കണമെന്നുള്ള മുന്നറിയിപ്പാണ് ഈ തീവ്രവാദി ആക്രമണം. സാധാരണ നിത്യജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു കശ്മീര്‍ ജനത. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമൊക്ക സഞ്ചാരികളുടെ തിരക്കായിരുന്നു. കശ്മിരിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ കഴിഞ്ഞ വര്‍ഷം ഏകദേശം രണ്ടു കോടിയിലധികം സഞ്ചാരികളാണ് പഹല്‍ഗാം സന്ദര്‍ശിച്ചത്. കശ്മീരിലെ ഭീകരവാദമെല്ലാം അവസാനിച്ചു എന്നു കരുതിയിരുന്നപ്പോഴാണ് അവിടുത്തെ ജനങ്ങളെയും സഞ്ചാരികളുടെയുമൊക്കെ ഉറക്കം കെടുത്തുന്ന ഈ ആക്രമണം ഉണ്ടായത്. കശ്മീരിലെ ടൂറിസം നല്ല രീതിയില്‍ വന്നുകൊണ്ടിരിക്കവെയാണ് ഈ ഭീകരാക്രമണം നടന്നത്. അവിടുത്തെ ടൂറിസം സാധാരണക്കാര്‍ക്ക് നല്ലൊരു…

എ സി ജോർജിന്റെ പാളങ്ങൾ എന്ന നോവൽ: ഡോ. ജോസഫ് പൊന്നോലി

ശ്രീ എ സി ജോർജ് തന്റെ ഇന്ത്യൻ റെയിൽവേ ജീവിതാനുഭവങ്ങളുടെ  വെളിച്ചത്തിൽ എഴുതിയ ഒരു കഥയാണിത്. 1960-70 കാലഘട്ടത്തിലെ  കേരളത്തിലെയും ബാംഗളൂരിലെയും  മലയാളി ജീവിതമാണ് പശ്ചാത്തലം. പാളങ്ങൾ വിലാസിനിയുടെ കഥയാണ്. വിലാസിനി എന്ന ഇരയുടെ കഥ. മനുഷ്യ സമൂഹത്തിലെ ചൂഷണത്തിന്റെ കഥയാണ്.  കഥ,  കഥാപാത്രങ്ങൾ, കഥയിലെ പ്രമേയങ്ങൾ, പ്രതീകങ്ങൾ എന്നിവക്കുറിച്ചുള്ള ഒരു അവലോകനമാണ് ഈ ലേഖനം. കഥാസാരം ചെറുപ്പത്തിലേ തന്നെ വിലാസിനിയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. കഷ്ടതയിൽ കഴിഞ്ഞ വിലാസിനിയുടെ കുടുംബത്തെ രക്ഷപെടുത്തിയത് സ്വന്തം അമ്മയാണ്. വീട്ടു ജോലിയും കൂലിപ്പണി ചെയ്തും അവർ മകളെ ബി. എ വരെ പഠിപ്പിച്ചു.  കാൻസർ രോഗിയായ അമ്മയെ ചികിത്സിപ്പിക്കാം,  വിലാസിനിക്ക് ജോലി തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്തു അമ്മയെയും മകളെയും മൂവാറ്റുപുഴയിൽ നിന്നും പ്രഭാകരൻ എന്ന ആൾ ബാംഗളൂർക്കു കൊണ്ടു വരുന്നു.  അവർ അവിടെ എത്തിയതിനു ശേഷമാണ് അവർ ചതിക്കപ്പെട്ടതായി മനസ്സിലാകുന്നത്. വിലാസിനി…

ദിവ്യ ശബരി എം എൽ എ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

തൊണ്ണൂറ്റി രണ്ടിൽ കേരള മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരൻ തിരുവനന്തപുരത്തിനു അടുത്തു വച്ചു കാർ അപകടം ഉണ്ടായി ഗുരുതരാവസ്‌ഥയിൽ അമേരിക്കയിലേക്ക് വിദഗ്ദ്ധ ചികിത്സക്ക് ആയി പോയ തക്കം നോക്കി അദ്ദേഹത്തിന്റെ അടുത്ത അനുയായികളും അരുമ ശിഷ്യരും ആയിരുന്ന രമേശ് ചെന്നിത്തലയും എം ഐ ഷാനവാസും ജി കാർത്തികേയനും കൂടി കരുണാകര പുത്രൻ കെ മുരളീധരന്റ ഐ ഗ്രൂപ്പിലെ നേതൃത്വം അംഗീകരിക്കാൻ തയ്യാറാകാതെ കുറെയധികം ഐ ഗ്രൂപ്പ്‌ അണികളെ അടർത്തിയെടുത്തു ഉണ്ടാക്കിയ ഗ്രൂപ്പ്‌ ആണ്‌ തിരുത്തൽ വാദി കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്നുഗ്രൂപ്പ്‌യോഗങ്ങൾ വിളിച്ചുകൂട്ടി പ്രസംഗിച്ചു ഈ മൂവർ സംഘം ഐ ഗ്രൂപ്പിലെ പ്രബലരായ പല നേതാക്കളെയും ഒരുപാട് പ്രവർത്തകരെയും തിരുത്തൽ വാദിയാക്കി. ഇപ്പോഴത്തെ കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുൻ കൊച്ചി മേയറും കെ പി സി സി ജനറൽ…

ജീവനുള്ളവനെ ഇന്നും മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നവരോ?: ബാബു പി സൈമൺ

ഡാളസ്: ക്രൈസ്തവ ലോകമെങ്ങും യേശുക്രിസ്തുവിൻറെ ഉയർത്തെഴുന്നേൽപ്പിൻറെ മഹത്വം ആഘോഷിക്കുന്ന ഈ വേളയിൽ യേശുവിൻറെ ചേതനയറ്റ ശരീരത്തിൽ സുഗന്ധ വർഗ്ഗങ്ങൾ പുരട്ടുവാൻ അതിരാവിലെ കല്ലറക്കൽ എത്തിയ സ്ത്രീകളോട് മിന്നുന്ന വസ്ത്രം ധരിച്ചും കൊണ്ട് വന്ന ദൂതൻമാർ ചോദിച്ച അത്ഭുതകരമായ ചോദ്യം നൂറ്റാണ്ടുകൾക്കുശേഷം ഇന്നും പ്രപഞ്ചത്തിൽ മാറ്റൊലി കൊള്ളുന്നു “ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത് “(ലൂക്കോസ് 24:5). യേശു ഉയർത്തെഴുന്നേറ്റു എന്ന സത്യത്തെ തിരിച്ചറിയാതെ ഉയർത്തെഴുന്നേറ്റ യേശുവിൻറെ ആത്മാവ് എന്നും ശക്തിയോടെ മനുഷ്യഹൃദയങ്ങളോട് ഇടപെടുന്നുണ്ട് എന്ന് തിരിച്ചറിവില്ലാതെ ജീവിതമാകുന്ന കല്ലറയുടെ അന്ധകാരത്തിൽ ആത്മീയ ജീവൻ തേടുകയാണ് മനുഷ്യവർഗ്ഗം. മരിച്ചവരുടെ ഇടയിൽ ഉള്ള അന്വേഷണം അഥവാ ശവക്കല്ലറയ്ക്ക് ഉള്ളിലുള്ള ജീവിത അനുഭവത്തിൽ കൂടി കടന്നുപോകുന്നത് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നിരാശയുടെ അനുഭവമാണ്. അവിടം ജീവൻറെ തുടിപ്പ് കാണുവാൻ സാധിക്കാത്ത ഇടമാണ് അവിടം ഒറ്റപ്പെടലിൻറെ ഇടമാണ് അവിടം നാറ്റം പടരുന്ന ജീവിത…

ദേ സലീം കൊമ്പത്ത് (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

പ്രശസ്ത മിമിക്രി പാരഡി ഗാനങ്ങളുടെ ഉസ്താതും സിനിമ സംവിധായകനും നടനുമായ നാദിർഷായുടെ ഓണക്കാല ഹാസ്യ വിരുന്നായ ദേ മാവേലി കൊമ്പത്ത് എന്ന പരിപാടിയിൽ കൂടി മലയാളികൾക്ക് പരിചിതനായ അനുഗ്രഹീത കലാകാരൻ ആണ്‌ നടൻ സലിംകുമാർ. എൺപതുകളുടെ മദ്ധ്യത്തിൽ ആരംഭിച്ച ഈ മുഴുനീള കോമഡി പ്രോഗ്രാം ആദ്യ കാലത്ത് ഓഡിയോ കാസറ്റുകളിൽ കൂടി ആണ്‌ ലോകം മുഴുവൻ ഉള്ള സ്രോതാക്കൾ ശ്രവിച്ചത് എങ്കിൽ പിന്നീട് സി ഡി ഇറങ്ങി തുടങ്ങിയ കാലത്ത് അതിലൂടെയും അതിന് ശേഷം ഏഷ്യാനെറ്റ്‌ പോലുള്ള ചാനലുകൾ ഉടലെടുത്തപ്പോൾ ഈ ഓണക്കാല ഹിറ്റ്‌ പ്രോഗ്രാം ജനകീയം ആവുകയും ചെയ്തു. മുൻനിര സിനിമ താരങ്ങൾ ആയ ദിലീപും ഇന്നസെന്റും കൂടാതെ കേരളത്തിലെ മിമിക്രി കലാകാരന്മാരുടെ തറവാടായ എറണാകുളം കേദ്രമാക്കി പ്രവർത്തിക്കുന്ന കലാഭവനിലെയും ഒരു പറ്റം കലാകാരന്മാർ അണിനിരന്ന ഈ ഹിറ്റ്‌ പ്രോഗ്രാമിൽ ഏറെ കയ്യടി നേടിയത് സലിംകുമാർ…