നയാഗ്ര: 100 നൂറു വർഷത്തിലേറെയായി സന്ദർശകർക്കായി അടച്ചിട്ടിരുന്ന കനേഡിയൻ ഭാഗത്തുള്ള നയാഗ്ര വെള്ളച്ചാട്ടത്തിനടിയിൽ ആഴത്തിലുള്ള ഒരു വലിയ തുരങ്കം അതിന്റെ പിന്നിലെ എഞ്ചിനീയറിംഗ് വെളിപ്പെടുത്താൻ സന്ദര്‍ശകര്‍ക്കായി തുറന്നു. 2,198 അടി നീളമുള്ള തുരങ്കം വെള്ളച്ചാട്ടം കൈകാര്യം ചെയ്യുന്ന വാട്ടര്‍ ഫോഴ്സിനെ സഹായിക്കുന്നതിന് നിർമ്മിച്ചതാണ്. ജൂലൈ മുതൽ , ഇത് നിർജ്ജീവമാക്കിയ നയാഗ്ര പാർക്ക് പവർ സ്റ്റേഷന്റെ പര്യടനത്തിന്റെ ഭാഗമായി. ആ പവർ സ്റ്റേഷൻ 1905 മുതൽ 2006 വരെ സജീവമായിരുന്നു, പ്രാദേശിക വ്യവസായത്തിനും ന്യൂയോര്‍ക്ക് ബഫല്ലോയിലേക്ക് വൈദ്യുതി നൽകുന്നതിനായി വെള്ളച്ചാട്ടത്തിൽ നിന്നുള്ള വെള്ളം തിരിച്ചുവിട്ടു. പവർ സ്റ്റേഷന്റെ അടിയിൽ 180 അടിയാണ് ടണൽ. ഒരു ഗ്ലാസ് പാനലുള്ള എലിവേറ്റർ സന്ദർശകരെ തുരങ്കത്തിലേക്ക് കൊണ്ടുപോകുന്നു. നയാഗ്ര പാർക്കുകൾ പറയുന്നതനുസരിച്ച് , ടണൽ ടൂർ “നിങ്ങളെ വെള്ളത്തിലൂടെ സഞ്ചരിക്കുന്ന അതേ പാതയിലൂടെ കൊണ്ടുപോകുകയും തുരങ്കം നയാഗ്ര നദിയിലേക്ക് ഒഴുകിയ ഒരു…
Category: AMERICA
സന്ദീപ് സാം അലക്സാണ്ടർ എക്സിക്യൂട്ടീവ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
കാൽഗറി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗിന്റെ (C&DCL) 2022-2024 എക്സിക്യൂട്ടീവ് ബോർഡ് അംഗമായി കാൽഗറി മലയാളി കമ്മ്യൂണിറ്റിയിലെ സന്ദീപ് സാം അലക്സാണ്ടർ തിരഞ്ഞെടുക്കപ്പെട്ടു. 2022 ഒക്ടോബർ 29-ന് ബെസ്റ്റ് വെസ്റ്റേൺ പ്ലസ് പോർട്ട് ഓ’കോൾ ഹോട്ടലിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് (എജിഎം) തിരഞ്ഞെടുപ്പ് നടന്നത്. കൂടാതെ സബീൽ ഖാൻ പ്രസിഡന്റ് , ഹൊസൈഫ ചീമ സെക്രട്ടറി , സാഖിബ് ഖാൻ ട്രഷറർ കമൽ അഹൂജ രജിസ്ട്രാർ സുഫിയാൻ ഫാഹിം വൈസ് പ്രസിഡന്റ് ,വാസിം സാദിഖു വൈസ് പ്രസിഡന്റ് എന്നിവരെയും തിരഞ്ഞെടുത്തു. 1908-ൽ രൂപീകരിച്ച കാൽഗറി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗ് (C&DCL) കാനഡയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലുതും പഴക്കമുള്ളതുമായ ക്രിക്കറ്റ് ലീഗുകളിൽ ഒന്നാണ്. നിലവിൽ, C&DCL-ന് 20-ലധികം ക്ലബ്ബുകളും 85-ലധികം ടീമുകളും സംഘടിത ക്രിക്കറ്റിൽ പങ്കെടുക്കുന്നു, കാൽഗറി നഗരത്തിന്റെ വിവിധ ക്വാഡ്രൻറുകളിലുടനീളം ഗെയിമിന്റെ വ്യത്യസ്ത ഫോർമാറ്റുകളിൽ കളിക്കുന്നു.…
ഷിക്കാഗോ മാർതോമ സ്ലീഹാ കത്തീഡ്രലിൽ കൊന്ത നമസ്കാര സമാപനം
ചിക്കാഗോ: ചിക്കാഗോയിലെ മാർതോമാ സ്ലീഹാ കത്തീഡ്രലിൽ ഒക്ടോബർ മാസത്തെ കൊന്ത നമസ്കാരം ഭക്തിപൂർവം സമാപിച്ചു. കഴിഞ്ഞ പത്ത് ദിവസമായി കത്തീഡ്രലിലെ പതിമൂന്ന് വാർഡുകളിൽ ഭക്തിപൂർവം ആഘോഷിച്ച കൊന്ത നമസ്കാരം ഒക്ടോബർ 31 തിങ്കാളാഴ്ച ആഘോഷമായ ദിവ്യബലിയോടെ സമാപിച്ചു. ആഗോള കത്തോലിക്കാ സഭ ഓക്ടോബർ മാസം കൊന്ത മാസമായി ആചരിച്ചു വരുന്നു. 1569-ൽ പീയൂസ് അഞ്ചാമൻ മാർപ്പാപ്പയാണ് കൊന്ത നമസ്കാരം കത്തോലിക്കാ സഭയിൽ ആരംഭം കുറിച്ചത്. കൊന്ത നമസ്കാരത്തിന് അൻപത്തിമൂന്ന് മണിജപം എന്നും പറയാറുണ്ട്. 2002 വരെ സന്തോഷത്തിന്റെ രഹസ്യം, ദുഃഖത്തിന്റെ രഹസ്യം, മഹിമയുടെ രഹസ്യം എന്നിവയാണ് കെന്ത നമസ്കാരത്തിന് ഉപയോഗിചിരുന്നത്. എന്നാൽ, 2002-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ കുടി കൊന്ത നമസ്കാരത്തിൽ ഉൾപ്പെടുത്തി. പതിവിന് വിപരീതമായി ഈ വർഷം ഇടവകയിലെ പതിമൂന്ന് വാർഡുകളിലേക്കും പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപങ്ങൾ കൊടുത്തു വിടാൻ വികാരി…
ഹൂസ്റ്റണിലെ 6 മലയാളി സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിൽ !; മലയാളി വോട്ടർമാരുടെ പിന്തുണ അഭ്യർത്ഥിച്ച് മീറ്റ് ആൻഡ് ഗ്രീറ്റ് സമാപിച്ചു
ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഹൂസ്റ്റണിൽ വിവിധ സ്ഥാനങ്ങളിലേക്കു മൽസരിക്കുന്ന 6 മലയാളി സ്ഥാനാർത്ഥികളെ ഒരേ വേദിയിൽ അണിനിരത്തി ഹൂസ്റ്റൺ മലയാളി സുഹൃത്തുക്കൾ ഒരുക്കിയ ” മീറ്റ് ആൻഡ് ഗ്രീറ്റ്” ശ്രദ്ധേയമായി. നവംബർ 1 നു തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സെന്റെറിൽ വച്ച് നടന്ന സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലേ നിരവധി ആളുകൾ പങ്കെടുത്തു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ മലയാളി വോട്ടർമാരും പോളിങ്ങ് സ്റ്റേഷനുകളിൽ എത്തി എല്ലാ മലയാളി സ്ഥാനാർത്ഥികളെയും വോട്ട് ചെയ്തു വിജയിപ്പിക്കുന്നതിന് ശ്രമിക്കണം.അമേരിക്കയിൽ ഒരു നഗരത്തിലും ഇത്രയധികം മലയാളികൾ തിരഞ്ഞെടുപ്പ് രംഗത്തു മൽരിക്കുന്നില്ല എന്നുള്ളത് ഹൂസ്റ്റൺ നഗരത്തെ വ്യത്യസ്ഥമാക്കുന്നു. തെരഞ്ഞെടുപ്പ് ദിവസമായ നവംബർ 8 ന് വോട്ട് ചെയ്യാമെങ്കിലും കഴിവതും ഏർലി വോട്ടിംഗ് ദിവസങ്ങളിൽ തങ്ങളുടെ വോട്ടുകൾ ചെയ്യുവാൻ എല്ലാവരും…
സരൂപ അനിലിനെ മന്ത്ര സുവനീർ കമ്മിറ്റി ചെയർ ആയി തിരഞ്ഞെടുത്തു
സരൂപ അനിലിനെ മന്ത്ര സുവനീർ കമ്മിറ്റി ചെയർ ആയി തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഹരി ശിവരാമൻ പ്രഖ്യാപിച്ചു. 2005-മുതൽ നോർത്ത് അമേരിക്കയിലെ വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളിൽ സജീവ സാന്നിധ്യമായ ശ്രീമതി സരൂപ അനിൽ, മന്ത്രയുടെ ഭാഗം ആയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഐ ടി രംഗത്ത് പ്രവർത്തിക്കുന്ന സരൂപ ഒരു ബിസിനസ് സംരഭക കൂടിയാണ്. ഒരു സംരംഭകയെന്ന നിലയിൽ കേരളത്തിലെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ ശ്രദ്ധാലുവാണ്. ക്ലാസിക്കൽ നർത്തകി കൂടിയായ സരൂപ, ഇന്ത്യയിലും അമേരിക്കയിലും വിവിധ വേദികളിൽ ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്തം കൂടാതെ അവർ മലയാള ഭാഷയോടും സാഹിത്യത്തോടും ഉള്ള താൽപര്യം മാസികകളിലെ രചനകളിലൂടെ പ്രകടിപ്പിക്കുന്നു. കെ സിഎസ് ദ്വിഭാഷാ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിൽ സജീവ അംഗമാണ്. ഫ്ളവേഴ്സ് യുഎസ്എ ചാനലിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഐ ടി രംഗത്തുള്ള ഭർത്താവ് അനിൽ കൃഷ്ണൻകുട്ടി, മകൻ സായി അനിൽ…
ഓസ്ട്രേലിയയിലേക്ക് ബി-52 ബോംബർ വിമാനങ്ങൾ വിന്യസിക്കാനുള്ള അമേരിക്കയുടെ പദ്ധതി ‘മേഖലയിൽ ആയുധ മത്സരത്തിന്’ കാരണമാകുമെന്ന് ചൈന
ഓസ്ട്രേലിയൻ സൈനിക താവളത്തിലേക്ക് തങ്ങളുടെ ആറ് ആണവശേഷിയുള്ള B-52 ബോംബറുകൾ വിന്യസിക്കാനുള്ള വാഷിംഗ്ടണിന്റെ പദ്ധതികൾ “ഒരു ആയുധ മത്സരത്തിന്” കാരണമായേക്കാമെന്നും, മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കുമെന്നും ചൈന കർശനമായ മുന്നറിയിപ്പ് നൽകി. ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ തിങ്കളാഴ്ച ബെയ്ജിംഗിൽ ഒരു പതിവ് ബ്രീഫിംഗിൽ സംസാരിക്കവേയാണ് യുഎസിനോടും ഓസ്ട്രേലിയയോടും “കാലഹരണപ്പെട്ട ശീതയുദ്ധ സീറോ-സം മാനസികാവസ്ഥ” എന്നും “ഇടുങ്ങിയ ജിയോപൊളിറ്റിക്കൽ മാനസികാവസ്ഥ” എന്നും വിളിക്കുന്നത് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. “യുഎസിന്റെയും ഓസ്ട്രേലിയയുടെയും അത്തരം നീക്കം പ്രാദേശിക സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും പ്രാദേശിക സമാധാനത്തെയും സ്ഥിരതയെയും ഗുരുതരമായി ദുർബലപ്പെടുത്തുകയും മേഖലയിൽ ആയുധ മൽസരത്തിന് കാരണമാകുകയും ചെയ്തേക്കാം,” ഷാവോ പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം മൂന്നാം കക്ഷികളെ ലക്ഷ്യം വയ്ക്കരുതെന്ന് വക്താവ് ഊന്നിപ്പറഞ്ഞു. ശീതയുദ്ധ മാനസികാവസ്ഥ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു. പ്രാദേശിക സമാധാനത്തിനും സുസ്ഥിരതയ്ക്കും എല്ലാ കക്ഷികൾക്കിടയിലും പരസ്പര വിശ്വാസത്തിനും…
കാല്‍മുട്ടിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് മസ്തിഷ്ക്ക പ്രവര്‍ത്തനം നിലച്ച രോഗിക്ക് 21.1 മില്യണ്‍ നഷ്ടപരിഹാരം
ഡാളസ് : കാല്‍മുട്ടിലെയും, കാലിലെയും ശസ്ത്രക്രിയക്ക് ജനള്‍ അനസ്തീഷാ നല്‍കിയതിനെ തുടര്‍ന്ന് മസ്തിഷ്ക്കത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു അബോധാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് 21.1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ഡാളസ് കൗണ്ടി ജൂറി ഒക്ടോബര്‍ 31ന് വിധിച്ചു. 2017 ഒക്ടോബറില്‍ കാര്‍ലോസ് റോഹാസ്(32) ക്രിസ്തുമസ് ലൈറ്റിടുന്നതിന് ലാഡറില്‍ കയറുന്നതിനിടയില്‍ താഴെ വീണ് കാലിനും, കാല്‍മുട്ടിനും പരിക്കേറ്റിരുന്നു. തൊട്ടടുത്തദിവസം ശസ്ത്രക്രിയ ആവശ്യമായതിനാല്‍ കാര്‍ലോസിനെ ബെയ്ലല് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ (ഡാളസ്) പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് ജനറല്‍ അനസ്തീഷ്യ നല്‍കിയത് യു.എസ്. അനസ്തീഷ്യ പാര്‍ട്ട്നേഴ്സ്(ടെക്സസ്) ആയിരുന്നു. ശസ്ത്രക്രിയക്കിടെ രോഗിയുടെ രക്തസമ്മര്‍ദ്ദം കാര്യമായി കുറയുകയും തലച്ചോറിലേക്കുള്ള ഓക്സിജന്‍ ലഭിക്കാതെ വരികയും ചെയ്തതാണ് രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുന്നതിനും, ശയ്യാവലംബനായി തീരുകയും ചെയ്തത്. 2021ല്‍ കാര്‍ലോസിന്റെ കുടുംബം റജിസ്ട്രേഡ് നഴ്സ് അനസ്തെറ്റിസ്റ്റ് കേയ്സിമാര്ട്ടിന്, ഡോക്ടര്‍ മല്ലോറി ക്ലിന്, യു.എസ്. പാര്‍ട്ട്നേഴ്സ് ഓഫ് ടെക്സസ്, ബെയ്ലര്…
ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് (3) പ്രവർത്തനോദ്ഘാടനം നവംബർ 13 ഞായറാഴ്ച
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ (3) പ്രവർത്തനോദ്ഘാടനം നവംബർ 13 ഞായറാഴ്ച 5 മണിക്ക് റോക്ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് (5 Willow Tree Road , Monsey, NY 10952 ) ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിക്കുന്നതായിരിക്കുമെന്ന് ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ് മത്തായി ചാക്കോ അറിയിച്ചു. ഈ അവസരത്തിൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റക്ക് സ്വീകരണവും നൽകുന്നതാണ്. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ Elijah Reichlin-Melnick, റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, മറ്റ് വിശിഷ്ടാതിഥികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്നതായിരിക്കും. ഫൊക്കാനയുടെ ദേശീയ നേതാക്കളായ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷറര്‍ ബിജു ജോണ്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ്, ഫൊക്കാന വിമൻസ് ഫോറം…
പുതുതായി സ്ഥാനമേറ്റ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് സ്വീകരണം നല്കി
ഷിക്കാഗോ: പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി സ്ഥാനമേറ്റ സോമനാഥ് ഘോഷ് ഐഎഫഎസിനു ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് (എഎഇഐഒ) ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് സ്വീകരണം നല്‍കുകയും ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. അസോസിയേഷന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസിന്റേയും മറ്റ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റേയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇന്ത്യന്‍ ഗവണ്മെന്റും, അമേരിക്കയും ചേര്‍ന്ന് നടത്തുന്ന വിവിധ ടെക്നോളജി ആന്‍ഡ് ഇന്നവേഷന്‍ പ്രൊജക്ടുകളില്‍ എഎഇഐഒ മുന്‍കൈ എടുക്കുമെന്നും, ഇന്ത്യയുടെ സ്കില്‍ ഡവലപ്മെന്റ് പദ്ധതിയില്‍ സഹകരിക്കണമെന്നും കോണ്‍സല്‍ ജനറല്‍ നിര്‍ദേശിച്ചു. ഇന്ത്യന്‍ ഐടി സഹമന്ത്രി ഡോ. രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ എഎഇഐഒയുമായി സഹകരിച്ച് ഐടി, ഇലക്ട്രോണിക്സ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് എന്നീ രംഗങ്ങളില്‍ വിവിധ പ്രൊജക്ട് പ്ലാനുകള്‍ തയറാക്കിക്കൊണ്ടിരിക്കുകയാണെന്നും എഎഇഐഒ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. അസോസിയേഷന് മില്‍വോക്കിയിലെ വിസ്കോണ്‍സിനില്‍ നവംബര്‍ അഞ്ചിന് ആരംഭിക്കുന്ന പുതിയ ചാപ്റ്ററിന്റെ ഉദ്ഘാടനത്തിനായി…
ഗുജറാത്തില്‍ പാലം തകര്‍ന്ന സംഭവം: പ്രസിഡന്റ് ജോ ബൈഡന് അനുശോചനം രേഖപ്പെടുത്തി
വാഷിംഗ്ടണ്‍: ഗുജറാത്തില്‍ മോര്‍ബി പാലം തകര്‍ന്നു വീണ് 141 പേര് മരിച്ച സംഭവത്തില്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ന് ഞങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പമാണ്. ഞാനും, പ്രഥമ വനിത ജില്‍ബൈഡനും, അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നവംബര്‍ 1ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയും അമേരിക്കയും വിഭജിക്കാനാവാത്ത വിധം വലിയ സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഇതുരാജ്യങ്ങളുടെ പൗരന്മാരും പരസ്പരം സാധ്യതയുള്ളവരാണ്. പ്രയാസ ഘട്ടത്തില്‍ പരസ്പരം ആശ്വസിപ്പിക്കുന്നതിനും, സഹായിക്കുന്നതിനും തയ്യാറാണെന്നും ബൈഡന് കൂട്ടിചേര്‍ത്തു. ബ്രിട്ടീഷ് ഭരണകാലത്തു പണിതുയര്‍ത്തിയ മച്ചുച്ചു നദിക്കു കുറുകെയുള്ള തൂക്കു പാലത്തിന്റെ അറ്റകുററ പണികള്‍ പൂര്‍ത്തീകരിച്ചു ഒരാഴ്ച മുമ്പാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ഒക്ടോബര്‍ 31ന് രാ്ജ്യത്തെ നടുക്കി തൂക്കു പാലം തകര്‍ന്നു വീഴുകയായിരുന്നു. 141 പേര്‍ക്കാണ് ഈ ദുരന്തത്തില്‍ ജീവന്…
