ഇടക്കാല തിരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കയില്‍ ഗ്യാസ് വില നിയന്ത്രിക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമം

വാഷിംഗ്ടണ്‍: ഇടക്കാല തിരഞ്ഞെടുപ്പിനു മുമ്പ് എങ്ങനെ നേട്ടമുണ്ടാക്കാമെന്ന ഡമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങളുടെ ഭാഗമായി കുതിച്ചുയരുന്ന ഗ്യാസ് വിലയിൽ പൊറുതിമുട്ടി കഴിയുന്ന ജനങ്ങൾക്ക് ആശ്വാസം പകരാൻ നീക്കം. ഫെഡറൽ പെട്രോളിയം റിസർവിൽ നിന്ന് ഡിസംബറിൽ 15 മില്യൺ ബാരൽ വിട്ടു നൽകുമെന്ന് ബൈഡൻ ഭരണകൂടം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഫെഡറൽ റിസർവിൽ നിന്ന് 180 മില്യൺ ബാരൽ ഓയിലാണ് മാർക്കറ്റിലെത്തിച്ചത്. ഈ സമയത്ത് ഫെഡറൽ റിസർവിൽ ഉണ്ടായിരുന്നത് 400 മില്യൻ ബാരൽ ഓയിലാണ്. പുറത്തുനിന്ന് കൂടുതൽ ബാരൽ ഓയിൽ ഇറക്കുമതി ചെയ്യുന്നതിനും ബൈഡൻ ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നവംബർ എട്ടിനു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ഡമോക്രാറ്റിക് പാർട്ടിക്ക് ജീവന്മരണ പോരാട്ടമാണ്. സെനറ്റിൽ ഭൂരിപക്ഷം ഇല്ലാത്ത പാർട്ടിക്ക് കൂടുതൽ നിയമനിർമാണം നടത്തുന്നതിന് കൂടുതൽ സെനറ്റ് സീറ്റുകൾ പിടിച്ചെടുത്തേ മതിയാകൂ. ബൈഡന്റെ പ്രശസ്തി ദിനംതോറും…

പ്രവാസി ഭാരതീയ ദിവസ്, കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകൾ തുടരുന്നു

ന്യൂയോർക്ക് – ഇന്ത്യ ഗവൺമെന്റ് മിനിസ്ട്രി ഓഫ് എക്സ്റ്റേർണൽ അഫയേഴ്സ്സ് ആഗോള പ്രവാസികൾക്കായി മധ്യപ്രദേശിലെ ഇൻഡോർ സിറ്റിയിൽ വച്ച് സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലേക്ക് അമേരിക്കയിൽ നിന്ന് കൂടുതൽ ഇന്ത്യൻ വംശജരെ പങ്കെടുപ്പിക്കുവാൻ കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകൾ തുടരുന്നു, അമേരിക്കയിലെ മലയാളി സമൂഹത്തെ പ്രവാസി ഭാരതി ദിവസ് പരിപാടിയിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ന്യൂ യോർക്ക് ഇന്ത്യ കോൺസുലേറ്റ് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസുമായി ചർച്ചകൾ നടത്തിയിരുന്നു, തുടർ ചർച്ചകളുടെ ഭാഗമായി അറ്റ്ലാന്റാ ഇന്ത്യൻ കോൺസുലാർ ജനറൽ സ്വാതി കുൽക്കർണിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് ( ഫോമാ ) യുടെ ട്രഷറർ ബിജു തോണിക്കടവിൽ അറ്റ്ലാന്റാ ഇന്ത്യൻ കോൺസുലേറ്റിലെത്തി പ്രവാസികാര്യ മന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി, കൂടിക്കാഴ്ചയിൽ ഫോമാ…

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘം നാഷണൽ കോൺഫറൻസ് സമാപിച്ചു

ഡാളസ്: മാർത്തോമ്മ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാ സംഘത്തിൻറെ ഒക്ടോബര് 13 മുതൽ മൂന്നുദിവസം നീണ്ടുനിന്ന നാഷണൽ കോൺഫറൻസ് ഞായറാഴ്ച രാവിലെ 8 നു ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ അനുഷ്ടിച്ച വിശുദ്ധ കുർബാനക്കുശേഷം നടന്ന സമാപന സമ്മേളനത്തോടെ സമംഗളം പര്യവസാനിച്ചു . ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ഇടവക ആദിദേയത്വം വഹിച്ച കോൺഫറൻസ് വൻ വിജയമായിരുന്നുവെന്നു സെക്രട്ടറി ഡോ: അഞ്ചു ബിജിലി അറിയിച്ചു. ഒക്ടോ 13 വ്യാഴാഴ്ച കോൺഫറൻസ് ഗായക സംഘം ആലപിച്ച ഗാനത്തോടും ആരാധനയോടും കൂടി ഉത്ഘാടന സമ്മേളനത്തിനു തുടക്കം കുറിച്ചു. കോൺഫറൻസിന് പ്രസിഡണ്ടും ഇടവക വികാരിയുമായ റവ :അലക്സ് യോഹനാൻ പ്രാരംഭ പ്രാർത്ഥന നടത്തി കോൺഫറൻസ് കൺവീനർ എലിസബത്ത് ജോൺ സ്വാഗതമാശംസിച്ചു.നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ റൈറ്റ് ഡോക്ടർ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗം നടത്തി. മാർത്തോമ സഭ…

ജോസഫ് മാത്യു കുഴിയാം‌പ്ലാവില്‍ (94) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ഇടുക്കി ജില്ലയില്‍ പാലൂര്‍ക്കാവ് (പെരുവന്താനം) കുഴിയാം‌പ്ലാവില്‍ പരേതരായ മത്തായി ഔസേപ്പിന്റേയും റോസമ്മയുടേയും മൂത്ത മകന്‍ ജോസഫ് മാത്യു ഒക്ടോബര്‍ 15-ന് ക്യൂന്‍സ് ഫ്ലോറല്‍ പാര്‍ക്കില്‍ നിര്യാതനായി. ഭാര്യ: തൃശൂര്‍ ജില്ലയിലെ മേലൂര്‍ നെറ്റിക്കാടന്‍ പരേതരായ കുഞ്ഞുവര്‍ക്കിയുടേയും മറിയത്തിന്റേയും മകള്‍ ഏലിയാമ്മ. മക്കള്‍: റോഷ്നി, രജനി. മരുമകന്‍: ലാറി ലല്ലഗി. സഹോദരങ്ങള്‍: പരേതനായ തോമസ്, പരേതയായ ത്രേസ്യാമ്മ, സിസ്റ്റര്‍ മേരി (ജെമ്മു), സെബാസ്റ്റ്യന്‍, സിസ്റ്റര്‍ റോസമ്മ (കോട്ടഗിരി), സിസ്റ്റര്‍ എത്സ (പെരുവന്താനം), പരേതയായ അന്നക്കുട്ടി, മാത്യു (യു എസ് എ), ബ്രിജിറ്റ് (യു എസ് എ). പൊതുദര്‍ശനം: ഒക്ടോബര്‍ 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണി മുതല്‍ 4:00 മണിവരെയും, വൈകീട്ട് 7:00 മണിമുതല്‍ 9:00 മണി വരെയും തോമസ് എഫ് ഡാള്‍ട്ടണ്‍ ഫ്യൂണറല്‍ ഹോമില്‍ (125 ഹില്‍സൈഡ് അവന്യൂ, ന്യൂഹൈഡ് പാര്‍ക്ക്, ഫോണ്‍: 516 354…

തിങ്കളാഴ്ച ആഴ്ചയിലെ ഏറ്റവും മോശം ദിവസമായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

“മണ്‍‌ഡേ ബ്ലൂസ്” എന്നത് വെറുമൊരു വാചകം മാത്രമല്ല, രസകരമായ ഒരു വാരാന്ത്യത്തിനുശേഷം ജോലിയിൽ പ്രവേശിക്കേണ്ട ആളുകൾക്ക് പ്രധാനമായും മനസ്സിലാക്കാൻ കഴിയുന്ന ഒരു യഥാർത്ഥ വികാരമാണ്. ആഴ്‌ചയിലെ ആദ്യ ദിവസം സാധാരണയായി ഭൂരിഭാഗം ആളുകൾക്കും ഏറ്റവും പ്രിയപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നു. എന്നാല്‍, ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് (GWR) തിങ്കളാഴ്ച ആഴ്ചയിലെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ചു. “ഞങ്ങൾ തിങ്കളാഴ്ച ഔദ്യോഗികമായി ആഴ്ചയിലെ ഏറ്റവും മോശം ദിവസത്തിന്റെ റെക്കോർഡ് നൽകുന്നു,” ഗിന്നസ് വേൾഡ് റെക്കോർഡ്സ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിൽ എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ഒരു റഫറൻസ് പുസ്തകമാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് (GWR). മനുഷ്യന്റെ നേട്ടങ്ങളുടെയും പ്രകൃതിയുടെയും ലോക റെക്കോർഡുകൾ ഇത് പട്ടികപ്പെടുത്തുന്നു.

ആണവായുധം കൈകാര്യം ചെയ്യുന്നതില്‍ പാക്കിസ്താന്റെ കഴിവുകേടിനെക്കുറിച്ച് ബൈഡന്‍ നടത്തിയ പ്രസ്താവന പിന്‍‌വലിച്ചു

വാഷിംഗ്ടൺ: ആണവായുധങ്ങൾ സുരക്ഷിതമാക്കാനുള്ള പാക്കിസ്താന്റെ കഴിവിനെക്കുറിച്ചുള്ള പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പില്‍ നിന്ന് യുഎസ് പിന്മാറി, രാജ്യത്തിന് തങ്ങളുടെ ആണവായുധങ്ങൾ സുരക്ഷിതമാക്കാൻ കഴിയുമെന്ന് പറഞ്ഞു. പാക്കിസ്താന്റെ പ്രതിബദ്ധതയിലും ആണവ ആസ്തികൾ സുരക്ഷിതമാക്കാനുള്ള കഴിവിലും അമേരിക്കയ്ക്ക് വിശ്വാസമുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മാറുന്ന ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ കാലിഫോർണിയയിൽ നടത്തിയ പ്രസംഗത്തിൽ പാക്കിസ്താന്‍ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാകാമെന്ന് യുഎസ് പ്രസിഡന്റ് ബൈഡൻ നേരത്തെ പറഞ്ഞിരുന്നു. കാലിഫോർണിയയിൽ നടന്ന ഡെമോക്രാറ്റിക് കോൺഗ്രസ് കാമ്പയിൻ കമ്മിറ്റിയുടെ സ്വീകരണത്തിൽ ബൈഡൻ നടത്തിയ പ്രസംഗത്തിന്റെ വൈറ്റ് ഹൗസ് വെബ്‌സൈറ്റിൽ ലഭ്യമായ ട്രാൻസ്‌ക്രിപ്റ്റ് അനുസരിച്ച് അദ്ദേഹം പറഞ്ഞു: “… ഞാൻ കരുതുന്നത് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഒന്നായിരിക്കാം പാക്കിസ്താന്‍. യാതൊരു യോജിപ്പും ഇല്ലാതെ ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന രാജ്യം.” “ലോകത്തിലെ ഏറ്റവും അപകടകരമായ…

അമേരിക്കയുടെ ശത്രുതാപരമായ നടപടികൾക്ക് മുന്നിൽ ഇറാനികൾ കൈയും കെട്ടി നിൽക്കില്ല: പ്രസിഡന്റ് റെയ്സി

അമേരിക്കയുടെ ശത്രുതാപരമായ നടപടികൾക്ക് മുന്നിൽ ഇറാൻ കൈയ്യും കെട്ടി നിൽക്കില്ലെന്നും, വാഷിംഗ്ടണിന്റെ ശത്രുതയ്‌ക്കെതിരെ പ്രതികരിക്കുമെന്നും ഇറാനിയന്‍ പ്രസിഡന്റ് സെയ്ദ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. തിങ്കളാഴ്ച ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദുമായി നടത്തിയ ഫോൺ കോളിൽ, ഇറാനിയൻ യുവതിയുടെ മരണത്തെ തുടർന്ന് ഇറാനിൽ നടക്കുന്ന കലാപങ്ങളെ പിന്തുണയ്ക്കുന്നതിനും തീവ്രമാക്കുന്നതിനും അമേരിക്കയുടെ കണക്കുകൂട്ടൽ തെറ്റിച്ചതായി പ്രസിഡന്റ് റെയ്‌സി പറഞ്ഞു. “ഇറാന്റെ മേലുള്ള ഉപരോധം ഇറാനിയൻ രാഷ്ട്രത്തെ ഇല്ലാതാക്കുമെന്ന് അമേരിക്കയുടെ സങ്കല്പം തെറ്റായിരുന്നു. എന്നാൽ, ഉപരോധങ്ങൾക്ക് മുന്നിൽ ഇറാൻ രാഷ്ട്രം നിലച്ചില്ലെന്ന് മാത്രമല്ല, അത് പുരോഗതി കൈവരിക്കുന്നത് തുടരുകയും ചെയ്തപ്പോൾ, അത് ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെയുള്ള അമേരിക്കയുടെ രാജ്യദ്രോഹമാണെന്ന് തെളിയിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ അടുത്തിടെ നടന്ന കലാപങ്ങൾക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ്…

വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോബര്‍ 21മുതല്‍ 30 വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബര്‍ 21 -മുതല്‍ ഒക്ടോബര്‍ -30 വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി വെരി. റവ. ഫാ. ആൻ്റണി പുല്ലുകാട്ട് അറിയിച്ചു. ആഘോഷമായ ദിവ്യബലിയും, നൊവേനയും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 30-ന് ഞായറാഴ്ച രാവിലെ 9.30- ന് നടത്തപ്പെടും . 2013 ഒക്ടോബര്‍ 17 നാണ് വിശുദ്ധൻറെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകള്‍ സോമര്‍സെറ്റ് ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച് ബിഷപ്പ് ക്രസ്സ്‌റ്റോഫ് ഷോണ് ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമര്‍സെറ്റിലെ സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് അന്നത്തെ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ…

ഒക്ലഹോമ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് പാര്‍ട്ടിക്കു മുന്നേറ്റമെന്നു സര്‍വ്വേ

ഒക്ലഹോമ: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച സംസ്ഥാനമായ ഒക്ലഹോമ ഇത്തവണ ഇടക്കാല തിരഞ്ഞെടുപ്പില്‍, നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റിനേക്കാള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോയി ഹോഫ്‌മിസ്റ്റര്‍ മുന്നേറുന്നുവെന്ന് സര്‍‌വ്വേ ഫലം. ഒക്ലഹോമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിങ് ഫേം അസന്റ് ആക്ഷനാണ് സര്‍വ്വേ സംഘടിപ്പിച്ചത്. സര്‍വേയില്‍ പങ്കെടുത്തവര്‍ 49 ശതമാനം ഡമോക്രാറ്റിക് ഗവര്‍ണറെ, സ്ഥാനാര്‍ഥിയെ പിന്തുണച്ചപ്പോള്‍ 42 ശതമാനമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ പിന്തുണച്ചത്. 8 ശതമാനം വോട്ടര്‍മാര്‍ നിഷ്പക്ഷത പാലിച്ചു. ഒക്കലഹോമയിലെ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗര്‍ഭചിദ്രത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും കാലുമാറി ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ എത്തിയ വ്യക്തിയാണു ജോയി. ഒക്ലഹോമയിലെ സാധാരണ ജനങ്ങള്‍ പിന്തുണക്കുന്നതു നിലവിലുള്ള ഗവര്‍ണര്‍ കെവിനെയാണ്. ജനസമ്മതിയുള്ള ഒരു നേതാവു കൂടിയാണ് കെവിന്‍. യുവാക്കള്‍ക്കിടയില്‍ ജോയിക്കു നല്ല സ്വാധീനമുണ്ട് എന്നാല്‍ 75 വയസ്സിനു മുകളിലുള്ള വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും കെവിനെയാണ് പിന്തുണക്കുന്നത്.…

ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം അഭിവന്ദ്യ അങ്ങാടിയത്ത് പിതാവിനെ ആദരിച്ചു

ചിക്കാഗോ: കഴിഞ്ഞ 21 വര്‍ഷത്തെ ഉദാത്തമായ ശ്രേഷ്ടാചാര്യ ശുശ്രൂഷകള്‍ക്കു ശേഷം ഔദ്യോഗിക പദവിയില്‍ നിന്നും വിരമിക്കുന്ന അഭിവന്ദ്യ അങ്ങാടിയത്ത് പിതാവിനെ ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം ഒക്ടോബര്‍ 11-ാം തീയതി നോര്‍ത്ത് ലേക്കിലുള്ള സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയല്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കൂടിയ മീറ്റിംഗില്‍ ആദരിക്കുകയും, സര്‍വ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യങ്ങളും നേരുകയും ചെയ്തു. റവ.അജിത്.കെ.തോമസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ എക്യു.പ്രസിഡന്റ് മോണ്‍ തോമസ് മുളവനാല്‍ അദ്ധ്യക്ഷത വഹിച്ചു. എക്യു.കൗണ്‍സില്‍ മുന്‍ പ്രസിഡന്റും, സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ വികാരിയുമായ വെരി.റവ.സക്കറിയ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌ക്കോപ്പ ഏവരെയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. സീറോ മലബാര്‍ സഭയുടെ ബാഹ്യഭാരതത്തിലെ ആദ്യത്തെ രൂപതയായ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആദ്യത്തെ മെത്രാന്‍ എന്ന നിലയില്‍ സഭയ്ക്കും സമൂഹത്തിനും നല്‍കിയിട്ടുള്ള സംഭാവനകളെ സ്‌കറിയ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌ക്കോപ്പ ശ്ലാഘിച്ചു.…