ചിക്കാഗോ: കഴിഞ്ഞ 21 വര്‍ഷത്തെ ഉദാത്തമായ ശ്രേഷ്ടാചാര്യ ശുശ്രൂഷകള്‍ക്കു ശേഷം ഔദ്യോഗിക പദവിയില്‍ നിന്നും വിരമിക്കുന്ന അഭിവന്ദ്യ അങ്ങാടിയത്ത് പിതാവിനെ ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം ഒക്ടോബര്‍ 11-ാം തീയതി നോര്‍ത്ത് ലേക്കിലുള്ള സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയല്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കൂടിയ മീറ്റിംഗില്‍ ആദരിക്കുകയും, സര്‍വ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യങ്ങളും നേരുകയും ചെയ്തു. റവ.അജിത്.കെ.തോമസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ എക്യു.പ്രസിഡന്റ് മോണ്‍ തോമസ് മുളവനാല്‍ അദ്ധ്യക്ഷത വഹിച്ചു. എക്യു.കൗണ്‍സില്‍ മുന്‍ പ്രസിഡന്റും, സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ വികാരിയുമായ വെരി.റവ.സക്കറിയ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌ക്കോപ്പ ഏവരെയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. സീറോ മലബാര്‍ സഭയുടെ ബാഹ്യഭാരതത്തിലെ ആദ്യത്തെ രൂപതയായ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആദ്യത്തെ മെത്രാന്‍ എന്ന നിലയില്‍ സഭയ്ക്കും സമൂഹത്തിനും നല്‍കിയിട്ടുള്ള സംഭാവനകളെ സ്‌കറിയ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌ക്കോപ്പ ശ്ലാഘിച്ചു.…
Category: AMERICA
മുന്‍ എന്‍എഫ്എല്‍ ഫുട്‌ബോള്‍ താരം അന്റോണിയൊ ഡിനാള്‍ഡ് വെടിയേറ്റു മരിച്ചു
പെന്‍സില്‍വാനിയ : പെന്‍സില്‍വാനിയ ബാറിനു പുറത്തു നടന്ന വെടിവയ്പില്‍ മുന്‍ ഫുട്‌ബോള്‍ കോര്‍ണര്‍ ബാക്ക് അന്റോണിയൊ ഡിനാള്‍ഡ് (32) കൊല്ലപ്പെട്ടു. മുഹ്‌ലന്‍ബര്‍ഗ് ടൗണ്‍ഷിപ്പില്‍ ലജന്റ് ബാര്‍ ആന്റ് റസ്റ്ററന്റിനു മുമ്പില്‍ ഞായറാഴ്ച പുലര്‍ച്ചയാണ് അന്റോണിയായ്ക്കു വെടിയേറ്റത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതൊരു കൊലപാതകമാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. എന്‍എഫ്എല്‍ ലേക്ക് വരുന്നതിനു മുമ്പ് ഒക്ലഹോമ ലാംഗ്ടണ്‍ യൂണിവേഴ്‌സിറ്റി കോളജ് ഫുട്‌ബോള്‍ അംഗമായിരുന്നു. തുടര്‍ന്ന് നാഷനല്‍ ഫുട്‌ബോള്‍ ലീഗ് ടീമുകളായ ന്യൂയോര്‍ക്ക് ജയന്റ്‌സ്, ഗ്രീന്‍ ബെ പേനേഴ്‌സും ജാക്‌സണ്‍ വില്ല ജഗ്വാര്‍ഡ് എന്നിവക്കുവേണ്ടി കരാറുകളില്‍ ഒപ്പുവച്ചു. അമേരിക്കന്‍ ഫുട്‌ബോളില്‍ പ്രമുഖനായിരുന്നു അന്റോണിയോ.വെടിവച്ച പ്രതിയെ കുറിച്ചു വിവരങ്ങള്‍ ലഭ്യമല്ലെന്നും വെടിവയ്പിലേക്ക് നയിച്ചത് എന്താണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ബെര്‍ക്കസ് കൗണ്ടി കൊറോണര്‍ ഓഫിസും പൊലീസ് അധികൃതരും അറിയിച്ചു.
വരാനിരിക്കുന്ന സൗദി നിക്ഷേപ സമ്മേളനത്തിലേക്ക് അമേരിക്കൻ ഉദ്യോഗസ്ഥരെ ക്ഷണിച്ചില്ല
വാഷിംഗ്ടണും റിയാദും തമ്മിലുള്ള വിള്ളൽ വർധിക്കുന്നതിനാൽ വരാനിരിക്കുന്ന സൗദി നിക്ഷേപ സമ്മേളനത്തിലേക്ക് യുഎസ് ഉദ്യോഗസ്ഥരെ ക്ഷണിക്കാത്തത് പടിഞ്ഞാറൻ രാജ്യങ്ങളിൽ വഷളായിക്കൊണ്ടിരിക്കുന്ന ഊർജ്ജ പ്രതിസന്ധിക്കിടയിൽ റഷ്യയിലേക്ക് ആകർഷിക്കപ്പെടുന്നതായി തോന്നുന്നതായി സംഘാടകര്‍. ഒക്‌ടോബർ 25 ന് തലസ്ഥാനമായ റിയാദിൽ ആരംഭിക്കുന്ന ത്രിദിന കോൺഫറൻസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. എന്നാൽ, മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി യുഎസ് ഉദ്യോഗസ്ഥരെ വരാനിരിക്കുന്ന ഇവന്റിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഫോറത്തിന്റെ സംഘാടകർ പറഞ്ഞു. തന്റെ ഗ്രൂപ്പ് “ഒരു യുഎസ് ഗവൺമെന്റിനെയും ക്ഷണിച്ചിട്ടില്ല”, ഒത്തുചേരൽ “ഒരു രാഷ്ട്രീയ വേദിയാകാൻ” താൻ ആഗ്രഹിക്കുന്നില്ലെന്ന് പരിപാടി സംഘടിപ്പിക്കുന്ന ഗ്രൂപ്പിന്റെ സിഇഒ റിച്ചാർഡ് ആറ്റിയാസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. “ഞങ്ങൾ നിരവധി രാഷ്ട്രീയക്കാരെ ക്ഷണിക്കുന്നില്ല… കാരണം, സ്റ്റേജിൽ രാഷ്ട്രീയ നേതാക്കൾ ഉള്ളപ്പോൾ, മാധ്യമങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിയും. തന്നെയുമല്ല, പരിപാടി രാഷ്ട്രീയ അജണ്ടയിലേക്ക് വഴിതിരിച്ചുവിടപ്പെടുകയും ചെയ്യും. എഫ് ഐ ഐ ഒരു രാഷ്ട്രീയ…
തന്റെ സർക്കാരിനെ പുറത്താക്കുന്നതിൽ അമേരിക്കയുടെ പങ്കാളിത്തം സംബന്ധിച്ച ഇമ്രാന്റെ അവകാശവാദങ്ങളിൽ സത്യമില്ല: സെനറ്റർ ക്രിസ് ഹോളന്‍
വാഷിംഗ്ടൺ: തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ അമേരിക്കയാണെന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അവകാശവാദങ്ങൾ ശരിയല്ലെന്ന് യുഎസ് ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് വാൻ ഹോളൻ തിങ്കളാഴ്ച പറഞ്ഞു. മെരിലാൻഡിൽ നടന്ന പരിപാടിയിൽ സംസാരിച്ച ക്രിസ് വാൻ ഹാലൻ, തന്റെ സർക്കാരിനെ അട്ടിമറിച്ചതിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന പാക്കിസ്താന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവന സത്യമില്ലാത്ത ആരോപണമാണെന്ന് പറഞ്ഞു. എന്റെ കാഴ്ചപ്പാടിൽ പാക്കിസ്താനിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ ആ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും ആ രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ആരുമായും അമേരിക്ക പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ യുഎസ്-പാക് ബന്ധം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ മുൻ പാക്കിസ്താന്‍ പ്രധാനമന്ത്രിയുമായി താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും, എന്നാൽ തന്നെ നീക്കം ചെയ്തത് അമേരിക്കയാണ് എന്ന അദ്ദേഹത്തിന്റെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
വാഷിംഗ്‌ടൺ: ബൈഡന്റെ തിരെഞ്ഞെടുപ്പ് വാഗ്ദാനമായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തി. ഇതിന്റെ ഭാഗമായി അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 40 മില്യൺ വിദ്യാർത്ഥികൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക . ഇതിനകം 8 മില്യൺ അപേക്ഷകൾ ലഭിച്ചു കഴിഞ്ഞതായി ഒക്ടോ: 17 തിങ്കളാഴ്ച ബൈഡൻപറഞ്ഞു ദീര്‍ഘകാലമായി കാത്തിരുന്ന ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ ഫോര്‍ഗീവ്‌നെസ് അപേക്ഷയുടെ പരീക്ഷണ പതിപ്പ് ബൈഡന്‍ ഭരണകൂടം പുറത്തിറക്കി. ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ റിലീഫ് അപേക്ഷയില്‍ ബീറ്റാ അപേക്ഷ ലളിതമെന്ന് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.വളരെ വേഗത്തിലും എളുപ്പത്തിലും അപേക്ഷിക്കാമെ്ന്നതാണ് വിദ്യാര്‍ഥികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നത്. ഇതില്‍ കടം വാങ്ങുന്നയാളുടെ മുഴുവന്‍ പേര്, ജനനത്തീയതി, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ബൈഡന്റെ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള വരുമാന ആവശ്യകതകള്‍ എന്നിവ പാലിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം. ഓഫീസ് ഓഫ് ഫെഡറല്‍ സ്റ്റുഡന്റ് എയ്ഡ് (എഫ്എസ്എ) പറയുന്നത്, ഔദ്യോഗിക…
53 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് വീണ്ടും പരോള്‍ നിഷേധിച്ചു
കാലിഫോര്‍ണിയ: 53 വർഷമായി പുറംലോകം കാണാതെ ജയിലിൽ കഴിയുന്ന 71 കാരിക്കു 14–ാം തവണയും കാലിഫോർണിയ ഗവർണർ പരോൾ നിഷേധിച്ചു. പട്രീഷ ക്രെൻവിങ്കലാണ് ഇനിയും പരോൾ ലഭിക്കാതെ ജയിലിൽ കഴിയേണ്ടി വരുന്നത്. 1969 ഓഗസ്റ്റിൽ ഒരു കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയ കേസിൽ 1971 ലാണ് ഇവർക്കു വധശിക്ഷ വിധിച്ച് ജയിലിലടച്ചത്. ഒരു വർഷത്തിനു ശേഷം കാലിഫോർണിയയിൽ വധശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന നിയമം വന്നതോടെ ഇവരുടെ വധശിക്ഷ ജീവപര്യന്തമാക്കി. 1969ൽ ഇവർ നടത്തിയ ആക്രമണത്തിൽ പ്രമുഖ നടി ഷാരോൺ ടേറ്റ് ഉൾപ്പെടെ ഏഴു പേരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ ഷാരോണ്‍ ഗര്‍ഭിണിയായിരുന്നു. ഇവരുടെ ഭർത്താവ് ഫോൾജറെ 28 തവണയാണ് ഇവർ കുത്തി കൊലപ്പെടുത്തിയത്. ജയിലിലെ അവരുടെ പെരുമാറ്റവും അവരുടെ വയസ്സും പരിഗണിക്കുമ്പോൾ സുരക്ഷിതമായി ജയിലിൽ നിന്നും പുറത്തുവിടാവുന്ന സാഹചര്യമല്ലെന്നാണ് ഒക്ടോബർ 14 വെള്ളിയാഴ്ച ഇവരുടെ അപേക്ഷ തള്ളിക്കൊണ്ടു ഗവർണർ…
സംഗീത ലഹരിയിൽ ആറാടി ടോറോന്റോ
ടൊറന്റോ: “തിരമാല പോലെ വന്ന സംഗീതത്തിന്റെ അഭൗമമായ വശ്യതയിൽ ലയിച്ചു പോയ ഒരു രാത്രി..” ഇങ്ങനെയാണ് ഒരു ആസ്വാദകൻ ഫേസ്ബുക്കിൽ ഹൈ ഓൺ മ്യൂസിക്കിനെ വിശേഷിപ്പിച്ചത്. അതെ,സംഗീതം ലഹരിയായി പെയ്തിറങ്ങുക. പതിയെ തുടങ്ങി.. പതഞ്ഞു പൊങ്ങി…ആഞ്ഞടിച്ചു …. തിരയടങ്ങുക … അത്രമേൽ മനോഹരമായ ഒരു രാത്രി… ഈ രാത്രിയിലെ സംഗീതം നിലക്കാതിരുന്നെങ്കിലെന്നു അവിടെ കൂടിയിരുന്ന ഓരോ സംഗീത ആസ്വാദകനും ആഗ്രഹിച്ചിട്ടുണ്ടാകും. സിതാര തുടങ്ങിയ ഗാനോത്സവത്തിനു ജോബ് കുര്യനും, സൂരജ് സന്തോഷും മേളക്കൊഴുപ്പേകി. ജോബ് കുര്യന്റെ ‘പദയാത്ര’ എന്ന പാട്ടിനു സദസ്സ് ഇളകി മറിഞ്ഞു. വീണ്ടും വീണ്ടും എന്ന് സദസ്സ് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. പിന്നെ വന്ന സൂരജ് സന്തോഷും സദസ്സിനെ ഇളക്കിമറിച്ചു. പാടാനുള്ള ഗായകരുടെ ക്ഷണം സ്വീകരിച്ച സദസ്സും അവർക്കൊപ്പം ഏറ്റു പാടി. അവസാനമായി വന്ന ഹരീഷ് ശിവരാമകൃഷ്ണൻ തന്റെ ശബ്ദ സൗകുമാര്യത്തിൽ ഹാമെർസെൻ ഓഡിറ്റോറിയത്തിലെ പ്രൗഢ ഗംഭീര സദസ്സിനെ…
വിര്‍ജീനിയ യൂണിവേഴ്‌സിറ്റി കാമ്പസിനു സമീപം വെടിവയ്പ്: 8 പേര്‍ക്ക് പരിക്കേറ്റു, 20 കാരന്‍ അറസ്റ്റില്‍
വിര്‍ജീനിയ: ജെയിംസ് മാഡിസണ്‍ യൂണിവേഴ്‌സിറ്റി കാമ്പസിനു സമീപം ഞായറാഴ്ച രാവിലെ നടന്ന വെടിവയ്പില്‍ എട്ടു പേര്‍ക്ക് വെടിയേറ്റു. വിര്‍ജീനിയ ഹാരിസണ്‍ ബര്‍ഗ് പോലീസ് ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. വെടിവെച്ചുവെന്ന് സംശയിക്കുന്ന 20 വയസുകാരനായ ടയറീഫ ഐശയ ഫ്‌ളവിംഗിനെ ഞായറാഴ്ച വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്തു. യൂണിവേഴ്‌സിറ്റിക്കു പുറത്തുള്ള അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ കൂടിനിന്നവരുടെ നേര്‍ക്കാണ് യുവാവ് വെടിയുതിര്‍ത്തത്. വെടിയേറ്റ അഞ്ചുപേരെ സമീപത്തുള്ള ആര്‍.എം.എച്ച് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. 3 പേരെ യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയ മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഫ്‌ളമിംഗിനെതിരേ അറ്റംഡ് മര്‍ഡര്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, തോക്ക് കൈവശംവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തു. വെടിവയ്പിനു പ്രേരിപ്പിച്ച സംഭവം എന്താണെന്നോ, കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
സേവന പ്രവര്‍ത്തനങ്ങളിൽ സുതാര്യതയും ലക്ഷ്യബോധവുമായി മന്ത്ര
അമേരിക്കയിൽ ആകെ ഏകദേശം 1 .5 ദശലക്ഷം എന്‍.ജി.ഒകൾ അഥവാ നോൺ പ്രോഫിറ്റ് സംഘടനകൾ പ്രവർത്തിക്കുന്നു എന്ന് കരുതപ്പെടുന്നു എന്നിരുന്നാലും ഭൂരിഭാഗം എന്‍.ജി.ഒകളും സാമൂഹികക്ഷേമ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല.മലയാളി സംഘടനകളിലേക്കു വന്നാൽ ആ സംഖ്യ പിന്നെയും ചുരുങ്ങും . എന്നാൽ നോർത്ത് അമേരിക്കയിൽ ഹൈന്ദവ ദർശനം ഉയർത്തിപ്പിടിക്കുന്ന മലയാളി സംഘടനകളിൽ കാര്യമാത്ര പ്രസക്തമായ നീക്കങ്ങൾ ഈ മേഖലയിൽ കുറവാണ്. അതിനൊരു മാറ്റമായതു മന്ത്ര ഈ രംഗത്ത് തുടർച്ചയായി കൊണ്ട് വരാൻ ശ്രമിക്കുന്ന പദ്ധതികൾ ആണ്. സേവാഭാരതിക്കൊപ്പം കൈകോർത്തു കൊണ്ട് മന്ത്ര മാതൃ സദനം എന്ന നിരാലംബരായ വൃദ്ധ സദനത്തിന്റെ നിർമാണ പ്രവർത്തനത്തിൽ പങ്കാളിയായി ആരംഭിച്ച പ്രവർത്തനങ്ങൾ, ഫ്ലോറിഡയിൽ അടുത്ത കാലത്തു നാശം വിതച്ച ഇയാൻ സഹായ നിധിയിൽ വരെ എത്തി നിൽക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കു വിവാഹ സഹായത്തിനായി മംഗല്യ നിധിയും മന്ത്ര പ്രഖ്യാപിച്ചു. സാമൂഹ്യമായോ…
ചങ്ങനാശേരി എസ്.ബി കോളേജ് ശതാബ്‌ദി ആഘോഷിക്കുമ്പോൾ!!!: ജോർജ് നെടുവേലിൽ
എസ്. ബി-ക്ക് നൂറ് എന്നാരംഭിക്കുന്ന ശീർഷകത്തിൽ, ഒക്ടോബർ ഒന്നാം തീയതിയിലെ ഈമലയാളിയിൽ കുരിയൻ പാമ്പാടി എഴുതിയ ലേഖനം ശ്രദ്ധേയമായി. ഗൃഹാതുരത്വത്തോടും അഭിമാനത്തോടുമൊപ്പം ഈ പ്രതികരണത്തിനും അത് പ്രേരകമായി. എസ്. ബി കോളേജിൽ പഠിച്ചു ബിരുദാനന്തര ബിരുദം നേടാൻ ഭാഗ്യം ലഭിച്ചവരാണെന്ന അഭിമാനവും സ്മരണയും എന്നും കാത്തുസൂക്ഷിക്കുന്നവരാണ് ലേഖകനും മുൻ ഭാര്യയും. എസ്.ബിയുടെ ചരിത്രത്തിലെ പ്രഗത്ഭരായ അദ്ധ്യാപക പ്രതിഭകളായ സി.എ ഷെപ്പേർഡ്, പി. ആർ. കൃഷ്ണയ്യർ, പി.വി ഉലഹന്നാൻ മാപ്പിള, സി.ഇസഡ് സ്കറിയ എന്നിവരുടെ വിദ്യാർഥികളായിരുന്നുവെന്നതും ഞങ്ങളെ അഭിമാനപുളകിതരാക്കുന്നു. പ്രതിഭാധനനായ പ്രൊഫസ്സർ എം.പി പോളിന്റെ ക്‌ളാസ്സുകൾ കണികാണാൻ തരപ്പെട്ടില്ലല്ലോ എന്ന ഖേദവും മനസ്സിൽ വിലയമില്ലാതെ തങ്ങി നിൽക്കുന്നു. സർക്കാറിൻറ്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ എസ്. ബി കോളേജ് ഒരു സ്വതന്ത്ര സർവ്വകലാശാലയായി പരിണമിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നുണ്ടെന്നുള്ള അറിവ്, ഒരു ശതകത്തിനുള്ളിൽ എസ്. ബിയിലൂടെ കടന്നുപോയവർക്ക് അഭിമാനവും ആനന്ദവും…
