ഹ്യൂസ്റ്റൺ: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) 2023 ഹ്യൂസ്റ്റൺ കൺവന്‍ഷന്റെ രജിസ്ട്രേഷൻ ശുഭാരംഭം മാർച്ച് 26 നു നടക്കുമെന്ന് പ്രസിഡന്റ് ജി കെ പിള്ള, കൺവന്ഷന് ചെയർമാൻ രഞ്ജിത് പിള്ള എന്നിവർ അറിയിച്ചു. സ്റ്റാഫോര്‍ഡിലെ സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാ താരം രമേഷ് പിഷാരടി, നടി അനുശ്രീ എന്നിവർ അതിഥികളായിരിക്കും. ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറൽ മുഖ്യാതിഥിയായിരിക്കും. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കെ.എച്ച്.എന്‍.എ പ്രവർത്തകർ പങ്കെടുക്കും. ചെണ്ടമേളം, താലപ്പൊലി, മെഗാതിരുവാതിര എന്നീ ഇനങ്ങളോടെ വർണാഭമായ ചടങ്ങായിരിക്കും നടക്കുക. പരിപാടിയുടെ വിജയത്തിലേക്ക് 51 അംഗങ്ങളുള്ള കമ്മിറ്റി പ്രവർത്തിക്കുന്നതായി രഞ്ജിത് പിള്ള പറഞ്ഞു. കെ.എച്ച്.എന്‍.എയുടെ പന്ത്രണ്ടാമത് കൺവന്‍ഷനാണ് ഹ്യൂസ്റ്റണില്‍ നടക്കുക. കെ.എച്ച്.എന്‍.എ യുടെ നയപരിപാടികളായ ലോക ഹിന്ദു പാർലമെന്റ്, ‘മൈഥിലി മാ’, എച്-കോർ, വേദിക് യൂണിവേഴ്സിറ്റി, തുടങ്ങിയവയുടെ സാക്ഷാത്കാരം ശുഭാരംഭത്തിൽ…
Category: AMERICA
ഫിലഡല്ഫിയയില് ഫ്രണ്ട്സ് ഓഫ് റാന്നിയുടെ സില്‍വര്‍ ജൂബിലി ജൂണ്‍ 11-ന്
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം (സില്‍വര്‍ ജൂബിലി) 2022 ജൂണ്‍ 11 ന് ക്രിസ്തോസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ കമനീയമായ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു. ജൂണ്‍ 11-ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്രയോടെ ആഘോഷപരിപാടികള്‍ക്ക് തിരിതെളിയും. വൈകിട്ട് നടക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ അമേരിക്കയിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ പ്രവര്‍ത്തകരും ഫിലഡല്‍ഫിയയിലെ മറ്റു സംഘടനാ നേതാക്കളും അണിചേരുമെന്ന് പ്രസിഡന്റ് റെജി ചെറുകത്തറയും, ജനറല്‍ സെക്രട്ടറി സുരേഷ് നായരും, ട്രഷറര്‍ സുനില്‍ ലാമണ്ണിലും സംയുക്തമായി അറിയിച്ചു. സാംസ്കാരിക സമ്മേളനത്തോടൊപ്പം ഡാന്‍സ്, മിമിക്രി, സംഗീതമഴ ‘സംഗീതത്തിലൂടെ…’ എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നു. അതിനായി നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ഗായികാ-ഗായകന്മാര് അണിനിരക്കുന്നു. പ്രസ്തുത പരിപാടിയില്‍ സംഘടനയിലെ മുതിര്‍ന്ന ആളുകളെ ആദരിക്കുകയും, നാട്ടില്‍ കഷ്ടതയനുഭവിക്കുന്ന പത്ത് കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും നല്കുന്നു.…
പ്രൊഫ. സണ്ണി മാത്യുസിന്റെ മെനി റോഡ്സ് വൺ ഗൈഡ് പ്രകാശനം ചെയ്തു
ന്യുയോർക്ക്: മൂന്നു ഭൂഖണ്ഡങ്ങളിൽ അധ്യാപകനായും ഗവണ്മെന്റ് ഉദ്യോഗസ്ഥനായും വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പഠിപ്പിച്ച പ്രൊഫ. സണ്ണി മാത്യുസിന്റെ ഇംഗ്ലീഷിലുള്ള ആത്മകഥ ‘മെനി റോഡ്സ് വൺ ഗൈഡ്’ പ്രകാശനം ചെയ്തു. കാൽ നൂറ്റാണ്ട് കാലം കോട്ടയം സി.എം.എസ. കോളജ് ഇംഗ്ലീഷ് അധ്യാപകനായും നൈജീരിയയിലും അമേരിക്കയിലും അധ്യാപകനായും സംഘാടകനായും വിദ്യാർത്ഥികളെയും ഒട്ടനവധി പേരെയും സ്വാധീനിച്ച അദ്ദേഹത്തിന്റെ മലയാളത്തിലുള്ള ‘അറിയപ്പെടാത്ത 12 ശിഷ്യന്മാർ’ എന്ന പുസ്തകവും ഇതോടൊപ്പം പ്രകാശനം ചെയ്തു. ബീഹാറിൽ സുവിശേഷ പ്രവർത്തനം നടത്തുന്നവരെപറ്റിയുള്ളതാണ് ഇത്. റോക്ക്ലാന്റിലെ സ്പ്രിംഗ് വാലിയിലുള്ള ഗ്രേസ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ ആയിരുന്നു ചടങ്ങ്. ‘മെനി റോഡ്സ്…’ പ്രകാശനം ഗ്രേസ് ചർച്ച് പാസ്റ്റർ റവ. രാജൻ ഫിലിപ്, സണ്ണി മാത്യുസിന്റെ ഭാര്യാസഹോദരീ ഭർത്താവ് എബ്രഹാം വർഗീസിന് കോപ്പി നൽകി നിർവഹിച്ചു. മലയാളം പുസ്തകം ഡോ. ബെഞ്ചമിൻ ജോർജിന് കോപ്പി നൽകി റവ സാമുവൽ ജോൺ…
Multi-faith clergy to hold candlelight vigil to pray for peace in Eastern Europe
Christian-Muslim-Hindu-Buddhist-Jewish-Baha’i-Pagan religious leaders of northwestern Nevada will unite in a candlelight vigil and pray together in Reno on March six, seeking peaceful resolution of violent armed conflict in Eastern Europe. Being jointly coordinated by Saint Catherine of Siena Episcopal Church Rector the Reverend Thomas W. Blake and distinguished Hindu statesman Rajan Zed, this candlelight vigil will include prayers from diverse religious traditions in English, Spanish, Arabic, Sanskrit, Pali, Hebrew and Persian for peace and ending of war in Eastern Europe. Zed and Blake also urged area’s faithful to fast on…
ഫ്ളോറിഡ റിപ്പബ്ലിക്കന്‍ സമ്മേളന സര്‍വ്വേയില്‍ ട്രംപ് ഒന്നാം സ്ഥാനത്ത്; ഗവര്‍ണ്ണര്‍ ഡി സാന്റിസ് രണ്ടാമത്
ഫ്ളോറിഡ: ഫ്ളോറിഡയില്‍ ഈ വാരാന്ത്യം ചേര്‍ന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്ഫ്രന്സില് നടന്ന അഭിപ്രായ സര്‍വ്വേയില്‍ (സ്ട്രോ പോള്‍) 2024 ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രമ്പ് ഒന്നാമതും, രണ്ടാം സ്ഥാനത്തു ഫ്ളോറിഡാ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളാകണമെന്ന് അഭിപ്രായപ്പെട്ടു. 2500 അംഗങ്ങളാണ് സ്ട്രോപോളില്‍ പങ്കെടുത്തത്. ഞായറാഴ്ച പുറത്തുവിട്ട സര്‍വ്വേ ഫലമനുസരിച്ച് ഡൊണാള്‍ഡ് ട്രമ്പിന് 59% വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സര്‍വ്വേയില്‍ ട്രമ്പിന് ലഭിച്ചതു 55% വോട്ടുകളായിരുന്നു. ഡിസാന്റിസിന് 28% വോട്ടുകള്‍ ലഭിച്ചത് കഴിഞ്ഞ വര്‍ഷം 21 ശതമാനമാണ് ലഭിച്ചിരുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ശക്തനായ നേതാവ് ട്രമ്പ് തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു സി.എ.പി.സി. സ്ട്രോ പോള്‍. കോവിഡ് 19 നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ ശക്തമായി എതിര്‍ത്ത് ഫ്ളോറിഡാ ഗവര്‍ണ്ണര്‍ റിപ്പബ്ലിക്കന്‍ സമ്മേളന അംഗങ്ങളെ കാര്യമായി സ്വാധീനിച്ചിരുന്നു. സര്‍വ്വേയില്‍ മൈക്ക് പോം…
കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ വ്യോമാതിർത്തിയിൽ നിന്ന് റഷ്യൻ വിമാനങ്ങൾക്ക് വിലക്ക്
ബ്രസല്‍സ്: ഉക്രൈനിലെ റഷ്യയുടെ സൈനിക നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയനും കാനഡയും ശക്തമായി രംഗത്ത്. യൂറോപ്യൻ യൂണിയന്റെ ഭരണസമിതിയായ യൂറോപ്യൻ കമ്മീഷനും (ഇയു) വടക്കേ അമേരിക്കൻ രാജ്യമായ കാനഡയും റഷ്യൻ വിമാനക്കമ്പനികൾക്ക് തങ്ങളുടെ വ്യോമാതിർത്തിയിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളെ ലക്ഷ്യമിട്ടാണ് നിരോധനം. സമാനമായ നിലപാടെടുക്കാന്‍ അമേരിക്കയുടെ മേൽ ഇരുകൂട്ടരും സമ്മർദം ചെലുത്തുന്നുണ്ട്. റഷ്യന്‍ പൗരരുടെ ഉടമസ്ഥതയിലുള്ളതോ ആ രാജ്യത്ത് രജിസ്റ്റർ ചെയ്തതോ നിയന്ത്രിക്കുന്നതോ ആയ വിമാനങ്ങൾക്ക് യൂറോപ്പില്‍ പ്രവേശനമില്ല. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഇക്കാര്യം ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. അയൽരാജ്യത്തിന് നേരെ പ്രകോപനമില്ലാതെയാണ് റഷ്യ ആക്രമണം നടത്തിയത്. അതുകൊണ്ടുതന്നെ എന്റെ രാജ്യം എല്ലാ റഷ്യൻ വിമാനങ്ങള്‍ക്കുമായി വ്യോമപാത അടയ്ക്കുകയാണ്’ – കനേഡിയന്‍ ഗതാഗത മന്ത്രി ഒമർ അൽഗബ്ര പറഞ്ഞു. പല യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ വിമാനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ…
ന്യൂയോർക്ക് റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തി; ഉക്രെയ്ൻ അഭയാർത്ഥികളെ സ്വാഗതം ചെയ്തു
ന്യൂയോർക്ക് – ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കുള്‍ ഞായറാഴ്ച റഷ്യയുമായി ബിസിനസ്സ് ചെയ്യുന്നതിൽ നിന്ന് തന്റെ സംസ്ഥാനത്തെ വിലക്കിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. റഷ്യയുടെ അധിനിവേശത്തോടുള്ള പ്രതികരണമായി ഉക്രേനിയൻ അഭയാർത്ഥികളെ ന്യൂയോർക്ക് സ്വാഗതം ചെയ്യുമെന്നും ഗവർണർ പറഞ്ഞു. യുഎസിലെ ഏറ്റവും വലിയ ഉക്രേനിയൻ ജനസംഖ്യയുള്ള സംസ്ഥാനമാണ് തന്റെ സംസ്ഥാനമെന്ന് ആല്‍ബനിയില്‍ ഒരു പത്രസമ്മേളനത്തിൽ ഗവര്‍ണ്ണര്‍ പറഞ്ഞു. “ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു” എന്ന് പറയാൻ ഉക്രെയ്നിലെ ജനങ്ങൾക്ക് ഞങ്ങളുടെ ഹൃദയങ്ങളും വീടുകളും വിഭവങ്ങളും തുറന്നുകൊടുക്കുമെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്,” ഹോക്കുള്‍ പറഞ്ഞു. യു എസിലെ ഒരു ദശലക്ഷത്തിലധികം ഉക്രേനിയന്‍ പൗരന്മാരില് ഏകദേശം 140,000 പേർ ന്യൂയോർക്കിൽ താമസിക്കുന്നുണ്ടെന്ന് ഫെഡറൽ കണക്കുകളില്‍ പറയുന്നു. റഷ്യയ്ക്കെതിരെ കടുത്ത നിലപാടെടുത്ത ഗവര്‍ണ്ണര്‍ റഷ്യയുമായുള്ള വാണിജ്യബന്ധങ്ങളില്‍ നിന്നും വിട്ടുനില്ക്കുമെന്നതിനു പുറമെ ആ രാജ്യം നടത്തിയ നിക്ഷേപങ്ങൾ ഉള്‍പ്പടെ റദ്ദാക്കുമെന്നും വ്യക്തമാക്കി. മോസ്കോയ്ക്കെതിരായ തന്റെ സംസ്ഥാനത്തിന്റെ സാമ്പത്തിക…
ഉക്രൈൻ പ്രസിഡന്റിന്റെ പഴയ റിയാലിറ്റി ഷോ ഡാൻസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഉക്രെയ്നിലെ ഒരു ടെലിവിഷൻ താരമായിരുന്ന വോളോഡിമർ സെലെൻസ്കി തന്റെ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമുണ്ടായിരിക്കില്ല. എന്നാല്‍, ഇപ്പോഴിതാ റഷ്യ ഉക്രെയ്നിൽ അധിനിവേശം നടത്തിയപ്പോൾ, തന്റെ ധീരതയുടെ പേരിൽ വാർത്തകളിൽ നിറയുകയാണ് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. അതിനിടെ, സെലൻസ്കിയുടെ പഴയ വീഡിയോകളും വൈറലാവുകയാണ്. സെലൻസ്കി നൃത്തം ചെയ്യുന്ന അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വോളോഡിമർ സെലെൻസ്കി ഉക്രേനിയന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് ഒരു ഹാസ്യനടനായിരുന്നു. 2006ൽ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോഴുള്ളതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ. ‘ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ്’ എന്ന ഈ ഷോയിൽ സെലൻസ്കി പങ്കെടുക്കുക മാത്രമല്ല, ഈ ഷോയുടെ വിജയിയാകുകയും ചെയ്തു. വൈറൽ വീഡിയോയിൽ, അദ്ദേഹം തന്റെ സഹനടിയോടൊപ്പമാണ് നൃത്തം ചെയ്യുന്നത്. 2006-ൽ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസിന്റെ ഉക്രേനിയൻ പതിപ്പില്‍ വോളോഡിമർ സെലെൻസ്കി വിജയിച്ചു.…
നോർത്ത് അമേരിക്ക – കാനഡ മാർത്തോമ ഭദ്രാസനം, ഡിയോസിഷ്യൻ സൺഡേ മാർച്ച് 6 നു
ന്യൂയോർക് :നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം ,മാർച്ച് 6 ന് ഡിയോസിഷ്യൻ സൺഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു .ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ,മിഷൻ ഫീൽഡുകൾ ,പുതിയതായി ഏറ്റെടുത്തിരിക്കുന്ന “ലൈറ് ടു ലൈഫ്” ,”കേയറിങ് ദി ചിൽഡ്രൻ ഇൻ നീഡ്” തുടങ്ങിയ പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന ഇടവകകളിൽ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്നപട്ടക്കാരു മറ്റു ഇടവകകൾ സന്ദർശിച്ചു (പുൾ പിറ്റ് ചേഞ്ച് ) ശുശ്രുഷകൾക്കു നേത്രത്വം നൽകുന്നതും ,ഭദ്രാസനത്തിന്റെ പ്രവത്തനങ്ങൾക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകൾക്കും നിയചയിച്ചിരിക്കുന്ന തുക സമാഹരികുകയും ചെയ്യും .കഴിഞ്ഞ മുപ്പത്തിരണ്ടു വർഷത്തിന്റെ പ്രവർത്തനത്തിന്റെ ഫലമായി ഭദ്രാസനത്തിന്റെ കീഴിൽ ഇടവകകളും ,കോൺഗ്രിഗേഷനും ഉൾപ്പെടെ എഴുപത്തിഅഞ്ചും ,സജീവ സേവനത്തിലും ,സ്റ്റഡിലീവിലും ,വിശ്രമജീവിതം നയിക്കുന്നവരുമായ അറുപത്തിയേഴ് പട്ടക്കാരുമാണ്പ്രവർത്തിക്കുന്നത് . 8200 കുടുംബങ്ങളായി…
ഡാളസ്സ് കേരള അസ്സോസിയേഷന് ടാക്സ് സെമിനാര്‍ വിജ്ഞാനപ്രദമായി
ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ഫെബ്രു 27 ഞായറാഴ്ച വൈകിട്ട് 2 മുതല്‍ വെർച്യുൽ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച ടാക്സ് സെമിനാര്‍ വിജ്ഞാനപ്രദമായി . ഡാളസ്സിലെ അറിയപ്പെടുന്ന ഐ ആര് എസ് ഓഡിറ്റര്‍ ഹരിപിള്ള നിലവിലുള്ള 2021 വർഷത്തെ ടാക്സിന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചു .ടാക്സ് സെമിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നൽകുകയും ചെയ്തു.ചർച്ചയിൽ ,ജോസ് ഓച്ചാലിൽ ,അനശ്വർ മാമ്പിള്ളി, ഷിജു അബ്രാഹാം ,എൽസി മത്യു ,സിജു വി ജോർജ് ,നരേന്ദ്രൻ, പീറ്റർ നെറ്റോ ,രാജൻ ഐസക് ,,ജോയ്ആന്റണി , സെബാസ്റ്റിയൻ പ്രാക്കുഴി , പ്രദീപ് നാഗനൂലിൽ , ടോമി നെല്ലുവേലി ,ഡാനിയേൽ കുന്നേൽ ,കോശി പണിക്കർ ,ഷിബു ജെയിംസ്തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ സ്വാഗതവും ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെക്രട്ടറി…
