കെ.എച്ച്.എന്‍.എ കണ്‍‌വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം മാര്‍ച്ച് 26-ന്; രമേഷ് പിഷാരടി, അനുശ്രീ അതിഥികൾ

ഹ്യൂസ്റ്റൺ: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) 2023 ഹ്യൂസ്റ്റൺ കൺ‌വന്‍ഷന്റെ രജിസ്ട്രേഷൻ ശുഭാരംഭം മാർച്ച് 26 നു നടക്കുമെന്ന് പ്രസിഡന്റ് ജി കെ പിള്ള, കൺ‌വന്‍ഷന്‍ ചെയർമാൻ രഞ്ജിത് പിള്ള എന്നിവർ അറിയിച്ചു.

സ്റ്റാഫോര്‍ഡിലെ സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാ താരം രമേഷ് പിഷാരടി, നടി അനുശ്രീ എന്നിവർ അതിഥികളായിരിക്കും. ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറൽ മുഖ്യാതിഥിയായിരിക്കും. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കെ.എച്ച്.എന്‍.എ പ്രവർത്തകർ പങ്കെടുക്കും.

ചെണ്ടമേളം, താലപ്പൊലി, മെഗാതിരുവാതിര എന്നീ ഇനങ്ങളോടെ വർണാഭമായ ചടങ്ങായിരിക്കും നടക്കുക. പരിപാടിയുടെ വിജയത്തിലേക്ക് 51 അംഗങ്ങളുള്ള കമ്മിറ്റി പ്രവർത്തിക്കുന്നതായി രഞ്ജിത് പിള്ള പറഞ്ഞു. കെ.എച്ച്.എന്‍.എയുടെ പന്ത്രണ്ടാമത് കൺ‌വന്‍ഷനാണ് ഹ്യൂസ്റ്റണില്‍ നടക്കുക.

കെ.എച്ച്.എന്‍.എ യുടെ നയപരിപാടികളായ ലോക ഹിന്ദു പാർലമെന്റ്, ‘മൈഥിലി മാ’, എച്-കോർ, വേദിക് യൂണിവേഴ്സിറ്റി, തുടങ്ങിയവയുടെ സാക്ഷാത്കാരം ശുഭാരംഭത്തിൽ നടക്കുമെന്ന് ജി കെ പിള്ള പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന എല്ലാവര്‍ക്കും മെഗാ ഡിന്നർ തന്നെയാണ് ഒരുക്കുന്നതെന്നും, പ്രവേശനം സൗജന്യമായിരിക്കുമെന്നും ജോയിന്റ് സെക്രട്ടറി ഉണ്ണി മണപ്പുറത്ത് അറിയിച്ചു.

സോമരാജൻ നായർ, എക്സിക്യൂട്ടിവ് സെക്രട്ടറി സഞ്ജീവ് പിള്ള, ഉണ്ണി മണപ്പുറത്തു, വിനോദ് വാസുദേവൻ, സുചി വാസൻ, ഡോ. ബിജു പിള്ള, അശോകൻ കേശവൻ, ദിലീപ് കുമാർ, സുബിൻ കുമാരൻ, സൂര്യജിത്, പൊന്നു പിള്ള, രേഷ്മ വിനോദ്, ആതിര സുരേഷ്, ശ്രീലേഖ ഉണ്ണി എന്നിവരാണ് മുഖ്യ സംഘാടകര്‍.

Print Friendly, PDF & Email

Leave a Comment

More News