വാഷിംഗ്ടൺ: യുഎസിലേക്ക് പ്രവേശിക്കാൻ സാധുവായ വിസയുള്ള 55 ദശലക്ഷത്തിലധികം വിദേശികളുടെ രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വീണ്ടും പരിശോധിക്കുന്നു. കുടിയേറ്റ നിയമങ്ങളുടെ ലംഘനങ്ങളോ വിസ റദ്ദാക്കാൻ സാധ്യതയുള്ള വിഷയങ്ങളോ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ഈ പരിശോധനയുടെ ലക്ഷ്യം. അസോസിയേറ്റഡ് പ്രസ്സിൻ്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഇക്കാര്യം അറിയിച്ചത്. എല്ലാ യുഎസ് വിസ ഉടമകളും ‘തുടർച്ചയായ പരിശോധനയ്ക്ക്’ വിധേയരാണെന്നും, വിസ ലഭിക്കുന്നതിന് അവർക്ക് അയോഗ്യതയുണ്ടോയെന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ ലക്ഷ്യമിട്ടാണ് ഈ പരിശോധനയെന്നും വകുപ്പ് വ്യക്തമാക്കി. ഇത്തരം വിവരങ്ങൾ കണ്ടെത്തിയാൽ, വിസ റദ്ദാക്കും. വിസയുള്ള വ്യക്തി യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആണെങ്കിൽ, അവരെ നാടുകടത്താൻ നടപടിയെടുക്കും. വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, ക്രിമിനൽ പ്രവർത്തനങ്ങൾ, പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുക, ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അല്ലെങ്കിൽ ഒരു ഭീകര സംഘടനയ്ക്ക് പിന്തുണ…
Category: AMERICA
ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ – ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, പന്തളം ബാലൻ, വാരനാട്, ജോസ് കുന്നേൽ എന്നിവർക്കു ആദരം
ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ഘടകം സംഘടിപ്പിച്ച 79 -ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ, പ്രശസ്ത മലയാളം പിന്നണി ഗായകൻ പന്തളം ബാലൻ, സുനീഷ് വാരനാട്, അറ്റോർണി ജോസ് കുന്നേൽ എന്നിവർക്കു ആദരവ് അർപ്പിക്കുകയുണ്ടായി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ. ഈപ്പൻ ഡാനിയേൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പിക്കു പൊന്നാട അണിയിക്കുകയും ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ ഫലകം സമ്മാനിക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തിൽ ഏറെക്കാലമായി സജീവമായ രാജ്മോഹൻ ഉണ്ണിത്താൻ 2019 മുതൽ കാസർഗോഡ് എംപിയാണ്. കെപിസിസി സെക്രട്ടറിയായും കെപിസിസി വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൻ്റെ എതിരാളിയെ 40438 വോട്ടിന് പരാജയപ്പെടുത്തി കാസർഗോഡ് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2024-ലാകട്ടെ 1,01,523 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് വിജയം കൈവരിച്ചത്.പൊതുസംവാദങ്ങളിലും ടെലിവിഷൻ സംവാദങ്ങളിലും…
മദ്യപിച്ചാൽ വാഹനമോടിക്കരുത് വീട്ടിലെത്തണോ ,സൗജന്യ യാത്രാസൗകര്യമൊരുക്കി മെസ്ക്വിറ്റ് പോലീസ്
മെസ്ക്വിറ്റ്(ഡാളസ്): മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ സൗജന്യ Lyft യാത്രാസൗകര്യം നൽകാനൊരുങ്ങി മെസ്ക്വിറ്റ് പോലീസ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ വീട്ടിലെത്തിക്കാൻ സഹായിക്കുന്നതിനായി പുതിയൊരു പദ്ധതിക്ക് മെസ്ക്വിറ്റ് പോലീസും അസോസിയേഷനും ചേർന്ന് തുടക്കം കുറിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട അറസ്റ്റുകൾ വർധിക്കുകയും, ഇത്തരം ഡ്രൈവർമാർ വീടുകളിലേക്ക് ഇടിച്ചുകയറി അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ പരിപാടിക്ക് തുടക്കമിട്ടത്. ‘Mothers Against Drunk Driving (MADD)’ എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മെസ്ക്വിറ്റിൽ രണ്ട് വാഹനങ്ങൾ വീടുകളിലേക്ക് ഇടിച്ചുകയറി അപകടങ്ങളുണ്ടായിരുന്നു. ഈ സംഭവങ്ങളിൽ ആർക്കും പരിക്കില്ലെങ്കിലും, ഭവിഷ്യത്തുകൾ ഗുരുതരമാകാമായിരുന്നു. ഈ രണ്ട് കേസുകളിലെയും ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായി. ഈ വർഷം ഇതുവരെ 782 പേരാണ് മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 620 ആയിരുന്നു. ഈ വർഷം മെസ്ക്വിറ്റിൽ നടന്ന അപകടങ്ങളിൽ…
“റേഡിയോ ആക്ടീവ് മലിനീകരണം” വാൾമാർട്ട് ചെമ്മീൻ തിരിച്ചുവിളിക്കാൻ എഫ്ഡിഎ ആവശ്യപ്പെട്ടു
ഡാളസ്:ഗ്രേറ്റ് വാല്യൂ ശീതീകരിച്ച അസംസ്കൃത ചെമ്മീനിന്റെ ഒരു ഷിപ്പ്‌മെന്റിൽ എഫ്ഡിഎ റേഡിയോ ആക്ടീവ് ഐസോടോപ്പായ സീസിയം-137 കണ്ടെത്തിയതിനെതുടർന്ന് ഗ്രേറ്റ് വാല്യൂ ബ്രാൻഡ് ഫ്രോസൺ അസംസ്കൃത ചെമ്മീനിന്റെ മൂന്ന് ലോട്ടുകൾ വാൾമാർട്ട് തിരിച്ചുവിളിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ശുപാർശ ചെയ്തു. 13 സംസ്ഥാനങ്ങളിലെ വാൾമാർട്ട് സ്റ്റോറുകളിൽ വിൽക്കുന്ന ഒരു ബ്രാൻഡ് ഫ്രോസൺ ചെമ്മീൻ റേഡിയോ ആക്ടീവ് വസ്തുക്കളുമായി സമ്പർക്കം പുലർത്തിയിരിക്കാമെന്നതിനാൽ അത് കഴിക്കരുതെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇന്തോനേഷ്യൻ കമ്പനിയായ പി.ടി. സംസ്കരിച്ച ഗ്രേറ്റ് വാല്യൂ ബ്രാൻഡ് ഫ്രോസൺ അസംസ്കൃത ചെമ്മീനിന്റെ മൂന്ന് ലോട്ടുകൾ വാൾമാർട്ട് തിരിച്ചുവിളിക്കാൻ എഫ്ഡിഎ ചൊവ്വാഴ്ച ഒരു നോട്ടീസിൽ ശുപാർശ ചെയ്തു. ബഹാരി മക്മൂർ സെജാതി, “യുഎസ് വാണിജ്യത്തിൽ പ്രവേശിച്ചിട്ടില്ലാത്ത” ഉൽപ്പന്നത്തിന്റെ ഒരൊറ്റ ഷിപ്പ്‌മെന്റിൽ റേഡിയോ ആക്ടീവ് ഐസോടോപ്പ് സീസിയം-137 അല്ലെങ്കിൽ സിഎസ്-137 കണ്ടെത്തിയതായി പറഞ്ഞു. റേഡിയോ…
അമേരിക്കയുടെ ധാർമ്മിക രേഖകൾ മങ്ങുകയാണോ? (എഡിറ്റോറിയല്‍)
സംഭവിക്കേണ്ടിയിരുന്നത് സംഭവിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ വർഗത്തെയോ ജാതിയെയോ തിരിച്ചു കാണിച്ചു! ‘അമേരിക്ക ഫസ്റ്റ്’ ഉം അതിന്റെ ‘ഫസ്റ്റ് സിറ്റിസൺ’ ആയ പ്രസിഡന്റ് ട്രംപും പുടിനെപ്പോലുള്ളവരുടെ കൂട്ടുകെട്ട് ഇഷ്ടപ്പെടുന്നുവെന്ന് ലോകം വീണ്ടും മനസ്സിലാക്കി! ട്രംപ് തന്റെ ആദ്യ ടേമിൽ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ്-ഉന്നുമായി സൗഹൃദത്തിലായിരുന്നു. ഇപ്പോൾ രണ്ടാം ടേമിൽ, ആദ്യ ദിവസം മുതൽ ഇതുവരെ, അദ്ദേഹം പ്രസിഡന്റ് പുടിനെ തന്റെ സുഹൃത്ത് എന്ന് വിളിക്കുകയും തന്റെ സഖ്യകക്ഷികളായ യൂറോപ്യൻ രാജ്യങ്ങളെ ഞെട്ടിപ്പിക്കുകയും ചെയ്തു! അതുകൊണ്ടാണ് അലാസ്കയിൽ നടന്ന ട്രംപ്-പുടിൻ ചർച്ചകളിൽ നിന്ന് ഒന്നും പുറത്തു വരാതിരുന്നതില്‍ അതിശയിക്കാനില്ലാത്തത്. പക്ഷേ, പുടിൻ തന്റെ ദൗത്യം പൂര്‍ത്തിയാക്കി വിജയകരമായി രാജ്യത്തേക്ക് മടങ്ങി. അടുത്ത കൂടിക്കാഴ്ചയ്ക്കായി ട്രംപിനെ മോസ്കോയിലേക്ക് ക്ഷണിച്ചപ്പോൾ മറ്റൊരു കാര്യവും സൂചിപ്പിച്ചു…. “ട്രംപ് യു എസ് പ്രസിഡന്റായി തുടരുന്നിടത്തോളം കാലം അദ്ദേഹം ഉക്രെയ്നുമായി…
പുടിനെക്കുറിച്ച് സെലന്‍സ്കി പറഞ്ഞ വാക്കുകള്‍ അന്വര്‍ത്ഥമായി; 574 ഡ്രോണുകൾ, 40 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ; റഷ്യ ഉക്രെയ്നില്‍ ഈ വർഷത്തെ ഏറ്റവും വലിയ വ്യോമാക്രമണം നടത്തി
ഇന്ന് (ഓഗസ്റ്റ് 21 വ്യാഴാഴ്ച) റഷ്യ ഉക്രെയ്‌നിൽ ഈ വർഷത്തെ ഏറ്റവും വലിയ വ്യോമാക്രമണം നടത്തിയതായി ഉക്രേനിയൻ വ്യോമസേനയുടെ അറിയിപ്പില്‍ പറയുന്നു. റഷ്യ ഉകെയ്നിനെതിരെ ഒറ്റ രാത്രികൊണ്ട് 574 ഡ്രോണുകളും 40 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും പ്രയോഗിച്ചു. 3 വർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങൾ അടുത്തിടെ ശക്തി പ്രാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റഷ്യയുടെ ആക്രമണം. ഉക്രെയ്‌നിന്റെ പാശ്ചാത്യ സഖ്യകക്ഷികൾ നൽകുന്ന സൈനിക സഹായത്തിന്റെ ഭൂരിഭാഗവും വിതരണം ചെയ്യുന്നതായി കരുതപ്പെടുന്ന രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളെയാണ് ആക്രമണങ്ങൾ കൂടുതലും ലക്ഷ്യമിട്ടതെന്ന് വ്യോമസേന പറഞ്ഞു. ഈ ആക്രമണങ്ങളിൽ കുറഞ്ഞത് ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഡ്രോണുകളുടെ എണ്ണത്തിൽ ഈ വർഷം റഷ്യ നടത്തിയ മൂന്നാമത്തെ വലിയ വ്യോമാക്രമണവും മിസൈലുകളുടെ എണ്ണത്തിൽ എട്ടാമത്തെ വലിയ ആക്രമണവുമാണിത്. റഷ്യയുടെ ഇത്തരം ആക്രമണങ്ങളിൽ ഭൂരിഭാഗവും സിവിലിയൻ…
വേൾഡ് മലയാളീ കൗൺസിൽ ഓണാഘോഷം ശനിയാഴ്ച ഡാലസിൽ
ഡാളസ് : വേൾഡ് മലയാളീ കൗൺസിൽ നോർത്ത് ടെക്സാസ് പ്രൊവിൻസും, സണ്ണിവെയിൽ പ്രൊവിൻസും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23 ശനിയാഴ്ച ഡാലസിൽ നടക്കും. സെന്റ് ഇഗ്‌നേഷ്യസ് ചർച്ച് ദേവാലയ ഓഡിറ്റോറിയത്തിൽ (2707 Dove Creek Ln, Carrollton, TX 75006) രാവിലെ 9 മുതലാണ് ഓണാഘോഷ പരിപാടികൾ. ഫാ. ജിമ്മി എടക്കളത്തൂർ കുര്യൻ (സെന്റ്. മറിയം ത്രേസ്യാ മിഷൻ നോർത്ത് ഡാളസ് ഡയറ്കടർ, സെന്റ്. അൽഫോൻസാ കൊപ്പേൽ അസി. വികാരി) മുഖ്യ അതിഥിയായി ഓണസന്ദേശം നൽകും. കേരളത്തിന്റെ കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സംഗീത നൃത്ത കലാപരിപാടികൾ വേദിയിൽ അരങ്ങേറും. തുടർന്ന് ഏവർക്കും ഓണസദ്യ വിളമ്പും. ജോൺസൺ തലച്ചെല്ലൂർ, സുകു വർഗീസ് , ആൻസി തലച്ചെല്ലൂർ, സ്മിത ജോസഫ്, സിറിൽ ചെറിയാൻ, സജി ജോസഫ്, മനു ഡാനി, സജോ തോമസ്, പ്രസാദ് വർഗീസ് തുടങ്ങി റീജണൽ, …
ന്യൂയോർക്ക് സോഷ്യല്‍ ക്ലബ് രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് 23ന്
ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളികളുടെ അഭിമാനമായ ന്യൂയോർക്ക് സോഷ്യല്‍ ക്ലബ് അണിയിച്ചൊരുക്കുന്ന രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. ഓണക്കാലത്തിന്റെ ഓർമ്മകളും ആവേശവും, ആരവവും നെഞ്ചിലേറ്റിയ ന്യൂയോർക്കിലെ മലയാളികളുടെ മാമാങ്കമാണ് ഈ വടംവലി മത്സരം. മുൻ കാലത്തെപോലെതന്നെ യുകെ, കുവൈറ്റ്, കാനഡ, അമേരിക്കയിലെവിവിധ സ്റ്റേറ്റുകളിൽനിന്നു൦ വമ്പൻ വടംവലി ടീമുകളാണ് ഈ വര്ഷം പോരാട്ടത്തിനു വരുന്നതു . കടുത്തുരുത്തിയിൽ നിന്നുള്ള ജനപ്രതിനിധി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ,പാലായില്‍ നിന്നുള്ള ജനപ്രതിനിധി മാണി സി. കാപ്പന്‍ എംഎല്‍എ. ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ Bill Weber ,റോക്ക് ലാൻഡ് കൗണ്ടി എക്സിക്യൂട്ടീവ് Ed Day ,ടൌൺ സൂപ്പർവൈർ Howard Philips ,സ്റ്റേറ്റ് അസംബ്ലയ്മെൻ Patrick Carroll ,റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ Aney Paul തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു വടംവലിയോടനുബന്ധിച്ചു അമേരിക്കൻ…
പ്രതിഷേധക്കാരെ ‘ഹിപ്പികൾ’, ‘കമ്യൂണിസ്റ്റുകൾ’ എന്നിങ്ങനെ വിശേഷിപ്പിച് ഡീ.സി. ഏറ്റെടുക്കലിനെതിരായ പ്രതിഷേധം തള്ളി ട്രംപ് ഭരണകൂടം
വാഷിങ്ടൺ: തലസ്ഥാനമായ വാഷിങ്ടൺ ഡി.സി.യിലെ ഫെഡറൽ ഏറ്റെടുക്കലിനെതിരായ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സ്റ്റീഫൻ മില്ലറും ഉൾപ്പെടെയുള്ള ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ. പ്രതിഷേധക്കാരെ ‘ഹിപ്പികൾ’, ‘കമ്യൂണിസ്റ്റുകൾ’ എന്നിങ്ങനെയെല്ലാം വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രസ്താവന. നാഷണൽ ഗാർഡ് സേനാംഗങ്ങളെ അഭിനന്ദിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിനിടെയായിരുന്നു ട്രംപ് ഭരണകൂടത്തിലെ പ്രമുഖരുടെ പ്രതികരണം. “വാഷിങ്ടൺ ഡി.സി.യിലെ ഭൂരിഭാഗം പൗരന്മാരും കറുത്തവർഗക്കാരാണ്. കഴിഞ്ഞ തലമുറകളായി കറുത്തവർഗക്കാർക്ക് സുരക്ഷയില്ലാത്ത നഗരമാണിത്,” മില്ലർ പറഞ്ഞു. “പുറത്ത് ശബ്ദമുണ്ടാക്കുന്നവർ പ്രായം ചെന്ന വെള്ളക്കാരായ ഹിപ്പികളാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പുറത്ത് കേൾക്കുന്ന ശബ്ദങ്ങൾ ഭ്രാന്തൻ കമ്യൂണിസ്റ്റുകളുടേതാണ്. അവർക്ക് ഈ നഗരവുമായി യാതൊരു ബന്ധവുമില്ല. ഇവിടെ അവർക്ക് കുടുംബങ്ങളുമില്ല,” മില്ലർ പറഞ്ഞു. യു.എസ്. സെൻസസ് കണക്കുകൾ പ്രകാരം ഡി.സി.യിലെ ജനസംഖ്യയുടെ 40 ശതമാനം മാത്രമാണ് കറുത്തവർഗക്കാർ. കൂടാതെ, ഡി.സി.യിലെ…
ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ – ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ഘടകം സംഘടിപ്പിച്ച 79 -ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി. കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ ആയിരുന്നു മുഖ്യാതിഥി. രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയിൽ അദ്ദേഹത്തെ ഹാളിലേക്ക് എതിരേറ്റു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷം വഹിച്ച പരിപാടിയിൽ ചാപ്റ്റർ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല പൊതുയോഗ പരിപാടികൾ നിയന്ത്രിച്ചു. ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ സ്വാഗതവും ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദിയും പ്രകാശിപ്പിച്ചു. ജീമോൻ ജോർജ് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യെക്കുറിച്ചു ഹ്രസ്വ വിവരണം നൽകി.തുടർന്ന് ക്രിസ്റ്റോസ് മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ പ്രവാസി മലയാളികളെ അഭിസംബോധന ചെയ്ത രാജ്‌മോഹൻ ഉണ്ണിത്താൻ, ഇന്ത്യ ഇന്നു നേരിടുന്ന…
