വിവാഹരാത്രിയിൽ വധുവിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

ഷിക്കാഗോ: വിവാഹരാത്രിയിൽ നവദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട വധുവിന്റെ കേസിൽ ഒളിവിൽ പോയ ഭർത്താവ് 13 വർഷങ്ങൾക്ക് ശേഷം പിടിയിലായി. 2012-ൽ നടന്ന ഈ ദാരുണ സംഭവത്തിൽ അർണോൾഡോ ജിമെനെസ് (44) എന്നയാളെയാണ് ഇന്റർപോളിന്റെയും മെക്സിക്കൻ അധികൃതരുടെയും സഹായത്തോടെ എഫ്.ബി.ഐ അറസ്റ്റ് ചെയ്ത് യു.എസിൽ എത്തിച്ചത്. 2012 മേയ് 11-നായിരുന്നു അർണോൾഡോ ജിമെനെസും എസ്ട്രെല്ല കരേര (26) എന്ന യുവതിയും തമ്മിലുള്ള വിവാഹം. വിവാഹ സൽക്കാരത്തിന് ശേഷം കരേരയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ, ഇലිනോയിസിലെ ബർബങ്കിലുള്ള അപ്പാർട്ട്‌മെന്റിലെ ബാത്ത് ടബ്ബിൽ കരേരയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹ റിസപ്ഷൻ സമയത്ത് ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മരണസമയത്തും യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. യുവതിയെ കാറിനുള്ളിൽ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാത്ത് ടബ്ബിലേക്ക് മാറ്റിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം മെക്സിക്കോയിലേക്ക് കടന്ന…

ഇറാൻ ആണവ പരിശോധന നിരസിച്ചാല്‍ കരാര്‍ അവസാനിക്കും; ട്രംപിന്റെ മുന്നറിയിപ്പ് വീണ്ടും വിവാദത്തില്‍

അന്താരാഷ്ട്ര ആണവ പരിശോധകർക്ക് ഇറാൻ പ്രവേശനം അനുവദിച്ചില്ലെങ്കിൽ, അമേരിക്ക അവരുമായുള്ള ചർച്ചകൾ നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിൽ ആണവ പദ്ധതി സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ വീണ്ടും വാർത്തകളിൽ നിറയുന്നു. അന്താരാഷ്ട്ര ആണവ പരിശോധകരെ ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങൾ പരിശോധിക്കാൻ അനുവദിച്ചില്ലെങ്കിൽ, ചർച്ചാ പ്രക്രിയ അമേരിക്ക നിർത്തിവച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമായി പ്രസ്താവിച്ചു. പെൻസിൽവാനിയയിലെ ഒരു പര്യടനത്തിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിച്ച ട്രംപ്, പരിശോധനാ വ്യവസ്ഥകൾ ഇറാൻ അംഗീകരിച്ചതായി പറഞ്ഞു, പരിശോധകർക്ക് പ്രവേശനം അനുവദിക്കാൻ ഇറാൻ തയ്യാറല്ലെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. ഒരു പരിശോധനാ ക്രമീകരണത്തിൽ ധാരണയിലെത്തിയതിന് യുഎസിന്റെ പക്കൽ ശക്തമായ തെളിവുകൾ ഉണ്ടെന്ന് ട്രംപ് പറഞ്ഞു. അങ്ങനെയല്ലെങ്കിൽ, നിലവിലെ മീറ്റിംഗുകൾ ഉടൻ റദ്ദാക്കാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിശോധനകൾ എപ്പോൾ ആരംഭിക്കുമെന്ന് ചോദിച്ചപ്പോൾ,…

ട്രംപിന് സ്വന്തം പാർട്ടിയിൽ നിന്ന് തിരിച്ചടി!; ഇറാൻ യുദ്ധം തടയാനുള്ള നിർദ്ദേശത്തിന് അംഗീകാരം

ഇറാനുമായുള്ള ഏതെങ്കിലും തരത്തിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ തടയുന്ന ഒരു പ്രമേയം യുഎസ് സെനറ്റ് അംഗീകരിച്ചു. ശ്രദ്ധേയമായി, ചില റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളും ഭരണകൂടത്തിനെതിരെ വോട്ട് ചെയ്തു. വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സ്വന്തം പാർട്ടിയിലെ ചിലരിൽ നിന്ന് തന്നെ അഭിപ്രായവ്യത്യാസം നേരിടേണ്ടി വന്നു. ഇറാനുമായുള്ള ഏതെങ്കിലും സൈനിക സംഘർഷം രൂക്ഷമാകുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ തടയുന്ന ഒരു പ്രമേയം യുഎസ് സെനറ്റ് അംഗീകരിച്ചു. ചില റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ പോലും ഭരണകൂടത്തിനെതിരെ വോട്ട് ചെയ്തതിനാൽ, ഈ തീരുമാനം അമേരിക്കൻ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സന്ദേശമായി കണക്കാക്കപ്പെടുന്നു. യുഎസ് സെനറ്റിൽ 50-നെതിരെ 48 വോട്ടുകൾക്കാണ് പ്രമേയം പാസായത്. രസകരമെന്നു പറയട്ടെ, നാല് റിപ്പബ്ലിക്കൻ സെനറ്റർമാരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സൂസൻ കോളിൻസ്, ലിസ മുർകോവ്സ്കി, ബിൽ കാസിഡി, റാൻഡ് പോൾ എന്നിവരാണവര്‍. ഡെമോക്രാറ്റിക്…

കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച ഓൾ അമേരിക്ക വടംവലി മത്സരം സീസൺ 3 ആവേശോജ്ജ്വലമായി

ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി സീസൺ 3 മത്സരത്തിൽ ‘ന്യൂയോർക്ക് കിംഗ്സ്’, ‘ഹ്യൂസ്റ്റണ്‍ ബ്രദേഴ്സ്’ ഓറഞ്ചിനെ തോല്പിച്ച് വിജയികളായി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ന്യൂയോർക്ക് കിംഗ്സ് തന്നെയായിരുന്നു ജേതാക്കൾ. റോസ് ഹിൽ സീറോ മലബാർ ചർച്ച് മൈതാനിയിൽ പ്രത്യേകം ക്രമീകരിച്ച പന്തലിൽ നടന്ന മത്സരത്തിൽ പത്ത്‌ ടീമുകളാണ് പങ്കെടുത്തത്‌. ഹ്യൂസ്റ്റണ്‍ ബ്രദേഴ്സ് ബ്ലൂ’ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ‘ചിക്കാഗോ അരീകര അച്ചായൻസ് ‘ നാലാം സ്ഥാനവും നേടി. വാശിയേറിയ മത്സരങ്ങൾ വീക്ഷിക്കാൻ കുടുംബസമേതം ആബാലവൃദ്ധം ജനങ്ങൾ എത്തിയിരുന്നു. വിജയികൾക്ക് ഒന്നാം സമ്മാനം ട്രോഫിയും 5000 ഡോളർ ക്യാഷ് അവാർഡ്, രണ്ടാം സമ്മാനം ട്രോഫിയും 3000 ഡോളർ ക്യാഷ് അവാർഡ്,മൂന്നാം സമ്മാനം ട്രോഫിയും 2000 ഡോളർ ക്യാഷ് അവാർഡ്, നാലാം സമ്മാനം ട്രോഫിയും 1000 ഡോളർ ക്യാഷ് അവാർഡ് എന്നിങ്ങനെയായിരുന്നു. ചാക്കോച്ചൻ, ജിനു കുടിലിൽ…

സണ്ണിവെയിലിൽ ‘സണ്ണിഫെസ്റ്റ്’ ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

സണ്ണിവെയിൽ, ടെക്സസ്: സണ്ണിവെയിൽ ടൗൺ സംഘടിപ്പിക്കുന്ന വാർഷിക ആഘോഷമായ “സണ്ണിഫെസ്റ്റ് സെലിബ്രേഷൻ” ഈ മാസം 27-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കും. പ്രദേശവാസികൾക്കും കുടുംബങ്ങൾക്കും ഒരുമിച്ച് ആഘോഷിക്കാനുള്ള അവസരമായി ഒരുക്കിയിരിക്കുന്ന പരിപാടിയിൽ വിവിധ വിനോദപരിപാടികളും ആഘോഷങ്ങളും അരങ്ങേറും. പരിപാടിയുമായി ബന്ധപ്പെട്ട് പാർക്കിംഗ് ക്രമീകരണങ്ങളിൽ പ്രത്യേക നിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ടൗൺ സെന്റർ പാർക്കിലും ട്രിനിറ്റി ക്യാപിറ്റൽ ബാങ്ക് പരിസരത്തും പാർക്കിംഗ് അനുവദിക്കില്ല. കൂടാതെ ടൗൺ ഹാളിൽ പെർമിറ്റ് പാർക്കിംഗ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്, ഇത് കർശനമായി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. സാധാരണ സന്ദർശകർക്കായി സണ്ണിവെയിൽ ഐ.എസ്.ഡി (ISD) ക്യാംപസിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്കും തിരിച്ചും ഷട്ടിൽ സർവീസ് ലഭ്യമാകും. പ്രാദേശിക സമൂഹത്തിന്റെ ഐക്യവും ആഘോഷാത്മകതയും ഉയർത്തിക്കാട്ടുന്ന സണ്ണിഫെസ്റ്റിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നവർ പാർക്കിംഗ് സംബന്ധമായ…

സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും ജൂൺ 28-നു

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2026 ജൂൺ 28-നു, ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് എൽമോണ്ടിലുള്ള സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ വെച്ചു നടക്കും. 2026–27 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും. വിശിഷ്ടാഥിതി ബിഷപ്പ് ഡോ. ജോൺസി ഇട്ടി (Episcopal Bishop) അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തിൽ ഗാനശുശ്രുഷക്ക് വിവിധ ഇടവകകളിലെ ഗായകസംഘാംങ്ങൾ നേതൃത്വം നൽകുന്നതാണ്. വിവിധ സഭകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ പരിപാടിയിൽ പ്രാർത്ഥനാപൂർവ്വം സംബന്ധിക്കുവാൻ താല്പര്യപ്പെടുന്നു. റവ. ഫാ. ജോൺ തോമസ് (പ്രസിഡന്റ്)…

സംഗീതലോകത്തെ പ്രമുഖ താളവാദ്യകലാകാരൻ രാജൻ കോരയുമായി മുഖാമുഖം ജൂൺ 26ന്

ഡാലസ്: സംഗീതാസ്വാദകർക്കായി ശ്രദ്ധേയമായ ഒരു ഓൺലൈൻ സംഗീതപരിപാടി ജൂൺ 26 വെള്ളിയാഴ്ച രാത്രി 8.15-ന് (EST) സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്നു. “സ്വർഗ്ഗീയ നാദം ” (Volume 46) എന്ന സംഗീതപരമ്പരയുടെ ഭാഗമായി പ്രശസ്ത താളവാദ്യകലാകാരനും സംഗീതസംവിധായകനുമായ രാജൻ കോരയുമായി മുഖാമുഖം പരിപാടി നടക്കും. ഇന്ത്യൻ ക്രിസ്തീയ സംഗീതരംഗത്ത് ദീർഘകാലമായി ശ്രദ്ധേയ സാന്നിധ്യമായ രാജൻ കോര , താളവാദ്യം, ഗാനരചന, സംഗീതസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഇന്ത്യയിലെ പ്രശസ്ത ഗായകസംഘമായ **ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ “ഹാർട്ട് ബീറ്റ്സ്”** സംഗീതസംഘവുമായി ദീർഘകാലം ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം, നിരവധി രാജ്യങ്ങളിൽ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 1980-ൽ ഹാർട്ട് ബീറ്റ്സിൽ അംഗമായ രാജൻ കോര , 1992-ൽ സംഘത്തിന്റെ നേതൃത്വചുമതല ഏറ്റെടുത്തു. 2000 വരെ അദ്ദേഹം ഈ നിലയിൽ സേവനമനുഷ്ഠിച്ചു. സംഗീതരംഗത്തെ അനുഭവങ്ങളും ഹാർട്ട്…

നോർത്ത് പ്ലെയിൻഫീൽഡ് സെന്റ് ബസേലിയോസ് – ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

നോർത്ത് പ്ലെയിൻഫീൽഡ് (ന്യൂജേഴ്‌സി) : മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് നോർത്ത് പ്ലെയിൻഫീൽഡ് സെന്റ് ബസേലിയോസ് – ഗ്രിഗോറിയോസ് (SBSG) മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. (2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണും കൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ…

സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം

ന്യൂയോർക്ക്: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്  സ്ഥാനാർത്ഥി ഡാരിയലിസ അവില ഷെവലിയർക്ക് അട്ടിമറി വിജയം. ന്യൂയോർക്കിലെ പതിമൂന്നാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ, അഞ്ച് തവണ എം.പിയായിരുന്ന പ്രമുഖ ഡെമോക്രാറ്റിക് നേതാവ് അഡ്രിയാനോ എസ്പയ്യത്തിനെ  പരാജയപ്പെടുത്തിയാണ് 32-കാരിയായ ഡാരിയലിസ വിജയം കൊയ്തത്. സി.യു.എൻ.വൈ സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർത്ഥിനിയാണ്. ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ  പിന്തുണയോടെയാണ് ഡാരിയലിസ മത്സരിച്ചത്. നിലവിലെ ഡെമോക്രാറ്റിക് നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് ഈ പരാജയം. പാർട്ടിയിലെ പ്രമുഖ നേതാക്കളുടെയും വൻകിട കോർപ്പറേറ്റുകളുടെയും ഫണ്ടിന്റെയും പിന്തുണ എസ്പയ്യത്തിനുണ്ടായിരുന്നിട്ടും, സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്നങ്ങളും ജനവിരുദ്ധ നയങ്ങളും ഉയർത്തിക്കാട്ടിയാണ് ഡാരിയലിസ അട്ടിമറി വിജയം നേടിയത്. ന്യൂയോർക്കിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ് ഈ ചരിത്ര വിജയം.

അമേരിക്കയിലെ നീണ്ട വേനലവധി: കുട്ടികളുടെ സ്വാതന്ത്ര്യമോ, മാതാപിതാക്കളുടെ ആശങ്കയോ? (ഭാഗം1): പിന്റോ കണ്ണംപള്ളി

അമേരിക്കയിൽ ജൂൺ മാസം ആരംഭിക്കുമ്പോൾ തന്നെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വേനലവധിയിലേക്ക് കടക്കുന്നു. പല സംസ്ഥാനങ്ങളിലെയും സ്കൂളുകൾ മെയ് അവസാനവാരമോ ജൂൺ ആദ്യവാരമോ അടയ്ക്കുകയും ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ മാത്രമാണ് വീണ്ടും തുറക്കുകയും ചെയ്യുന്നത്. അതായത് ഏകദേശം 75 മുതൽ 100 ദിവസം വരെ നീളുന്ന ഒരു ദീർഘ അവധിക്കാലം. പല സ്കൂൾ ജില്ലകളിലും പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ വാക്സിനേഷനുകൾ, ആരോഗ്യരേഖകൾ, മെഡിക്കൽ പരിശോധനകൾ എന്നിവ പുതുക്കി സമർപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വേനലവധി കുട്ടികൾക്ക് വിശ്രമത്തിന്റെയും കുടുംബങ്ങൾക്ക് ആസൂത്രണത്തിന്റെയും കാലമായി മാറുന്നു. ന്യൂജേഴ്‌സി, ന്യൂയോർക്ക്, മേരിലാൻഡ്, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സാധാരണയായി ജൂൺ മധ്യത്തിലോ അവസാനത്തിലോ സ്കൂളുകൾ അടയ്ക്കുമ്പോൾ ടെക്സസ്, ജോർജിയ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ മെയ് അവസാനത്തോടെ തന്നെ അവധി ആരംഭിക്കാറുണ്ട്. ചില പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഓഗസ്റ്റ് ആദ്യവാരം…