ആഗോള സംഘർഷങ്ങളുടെ പ്രത്യാഘാതം ‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങളിൽ രൂക്ഷമാകുന്നതിൽ ആശങ്ക; ബഹുരാഷ്ട്ര സഹകരണവും ഇന്ത്യ–യുഎൻ ബന്ധവും ചർച്ചയായി ന്യൂയോർക്ക്: ഉക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഉൾപ്പെടെ ലോകം നേരിടുന്ന പ്രധാന ഭൗമരാഷ്ട്രീയ വെല്ലുവിളികൾ ചർച്ച ചെയ്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് സെപ്റ്റംബർ 29ന് നടന്ന ചർച്ചയിൽ, സംഘർഷങ്ങളുടെ പ്രത്യാഘാതം പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലും ‘ഗ്ലോബൽ സൗത്ത്’ മേഖലയിലും കുറയ്ക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഇരുവരും പ്രാധാന്യം നൽകി. 81-ാമത് യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതല പരിപാടികളുമായി ബന്ധപ്പെട്ട തന്റെ ന്യൂയോർക്ക് സന്ദർശനത്തിന്റെ അവസാനഘട്ടത്തിലാണ് ജയ്ശങ്കർ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തിയത്. ഈ വർഷത്തെ ജനറൽ ഡിബേറ്റ് സെപ്റ്റംബർ 22 മുതൽ 28 വരെയാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളും സംഘർഷങ്ങളും അന്താരാഷ്ട്ര…
Category: AMERICA
ഇറാഖിൽ യുഎസ് സൈനിക യുഗത്തിന് വിരാമം; ഇനി ഇറാന്റെ സ്വാധീനം ശക്തമാകുമോ? ഐസിസ് തിരിച്ചുവരവിലും ആശങ്ക
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സാന്നിധ്യം അവസാനിക്കുന്നു; ഇറാൻ അനുകൂല സായുധസംഘങ്ങളുടെ ശക്തിവർധനയും ഐസിസ് സ്ലീപ്പർ സെല്ലുകളുടെ സജീവതയും ഇറാഖിന് പുതിയ സുരക്ഷാ വെല്ലുവിളി ബാഗ്ദാദ്: 2003-ലെ ഇറാഖ് അധിനിവേശത്തോടെ ആരംഭിച്ച അമേരിക്കയുടെ ദീർഘമായ സൈനിക ഇടപെടലിന്റെ നിർണായക അധ്യായത്തിന് വിരാമമാകുന്നു. 2026 സെപ്റ്റംബർ 30-ഓടെ ഇറാഖിലെ ശേഷിച്ച യുഎസ് സൈനിക സാന്നിധ്യവും അവസാനിപ്പിക്കുന്ന നടപടികൾ പൂർത്തിയായതോടെ, രാജ്യത്തിന്റെ സുരക്ഷാ ചുമതല കൂടുതൽ പൂർണമായി ഇറാഖി സേനയുടെ കൈകളിലേക്കാണ് മാറുന്നത്. എന്നാൽ, യുഎസ് സൈന്യത്തിന്റെ പിന്മാറ്റം ഇറാഖിൽ പുതിയൊരു അധികാര-സുരക്ഷാ സമവാക്യത്തിന് വഴിയൊരുക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. 2003-ൽ സദ്ദാം ഹുസൈന്റെ ഭരണകൂടത്തെ പുറത്താക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖിൽ സൈനിക നടപടി ആരംഭിച്ചു. സദ്ദാം ഭരണത്തിന്റെ പതനത്തിന് പിന്നാലെ രാജ്യം വർഷങ്ങളോളം രാഷ്ട്രീയ അസ്ഥിരത, വിഭാഗീയ സംഘർഷം, കലാപം, ഭീകരാക്രമണങ്ങൾ എന്നിവയുടെ പിടിയിലായി. ആയിരക്കണക്കിന്…
AI ഇനി ‘സൂപ്പർ ഇന്റലിജൻസ്’; ഫെഡറൽ രേഖകളിൽ പേര് മാറ്റി ട്രംപ്
‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന പേര് സാങ്കേതികവിദ്യയുടെ ഇന്നത്തെ ശേഷിയെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ്; സർക്കാർ രേഖകളിൽ ഇനി ‘SI’, ടെക് കമ്പനികളുമായി സുരക്ഷാ കരാറും വാഷിംഗ്ടണ്: ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ (AI) എന്നതിന് പകരം യുഎസ് ഫെഡറൽ ഭരണകൂടത്തിന്റെ ഔദ്യോഗിക ആശയവിനിമയങ്ങളിൽ ‘സൂപ്പർ ഇന്റലിജൻസ്’ (SI) എന്ന പദം ഉപയോഗിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകി. സെപ്റ്റംബർ 29ന് ഒപ്പുവച്ച ‘Inaugurating the Era of Super Intelligence’ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് പുതിയ നാമകരണം ഔദ്യോഗിക നയമാക്കിയത്. ഫെഡറൽ എക്സിക്യൂട്ടീവ് വകുപ്പുകളും ഏജൻസികളും ഔദ്യോഗിക കത്തിടപാടുകൾ, പൊതുജനങ്ങളുമായുള്ള ആശയവിനിമയം, വെബ്സൈറ്റുകൾ, റിപ്പോർട്ടുകൾ, നയരേഖകൾ തുടങ്ങിയ നിയമേതര രേഖകളിൽ സാധ്യമായ പരമാവധി പരിധിയിൽ ‘Artificial Intelligence’, ‘AI’ എന്നീ പദങ്ങൾക്ക് പകരം ‘Super Intelligence’, ‘SI’ എന്നിവ ഉപയോഗിക്കണമെന്നാണ് ഉത്തരവ്. എന്നാൽ നിലവിലുള്ള നിയമങ്ങൾ, മുൻപ് പുറത്തിറക്കിയ ചട്ടങ്ങൾ,…
ഫിലഡൽഫിയ പ്രൊഫറ്റിക്കൽ ഫെസ്റ്റിവൽ ഒക്ടോബർ ഒന്നിന് മെസ്ക്വിറ്റിൽ
മെസ്ക്വിറ്റ് (ടെക്സസ്): ഫിലഡൽഫിയ പ്രൊഫറ്റിക്കൽ ഫെസ്റ്റിവൽ 2026 ഒക്ടോബർ ഒന്ന് വ്യാഴാഴ്ച വൈകിട്ട് ആറുമുതൽ എട്ടരവരെ മെസ്ക്വിറ്റിൽ നടക്കും. പാസ്റ്റർ സാമച്ചൻ പുനലൂർ അതിഥി പ്രസംഗകനായിരിക്കും. പാസ്റ്റർ തേജസ് ജേക്കബ് സംഗമത്തിന് ആതിഥേയത്വം വഹിക്കും. വേദിയുടെ വിലാസം മാറ്റിയതായി അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 940 Barnes Bridge Rd, Mesquite, TX 75150 എന്ന പുതിയ വിലാസത്തിലാണ് സംഗമം നടക്കുന്നത്. എല്ലാവർക്കും സ്വാഗതം അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ തേജസ് ജേക്കബുമായി ബന്ധപ്പെടുക: 832-310-9177.
ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ സെന്റ് വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ആഘോഷിച്ചു
ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ സെപ്റ്റംബർ 27-ന് സെന്റ് വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യകാർമ്മികനായിരുന്നു. ലദീഞ്ഞോടെയാണ് തിരുനാൾ തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാന മധ്യേ നടത്തിയ വചനസന്ദേശത്തിൽ ഫാ. എബ്രഹാം മുത്തോലത്ത് സെന്റ് വിൻസെന്റ് ഡി പോളിന്റെ ജീവിതവും ദരിദ്രർ, രോഗികൾ, ഉപേക്ഷിക്കപ്പെട്ടവർ, ദുരിതമനുഭവിക്കുന്നവർ എന്നിവർക്കുവേണ്ടി അദ്ദേഹം നടത്തിയ കാരുണ്യശുശ്രൂഷകളും വിശദീകരിച്ചു. ദൈവസ്നേഹം സഹോദരസ്നേഹത്തിലൂടെയും ദരിദ്രസേവനത്തിലൂടെയും പ്രകടമാകേണ്ടതിന്റെ ഉത്തമ മാതൃകയാണ് സെന്റ് വിൻസെന്റ് ഡി പോളിന്റെ ജീവിതമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇടവകയിൽ പ്രവർത്തിക്കുന്ന സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങളുടെ നിസ്വാർത്ഥ സേവനത്തെ ഫാ. എബ്രഹാം അഭിനന്ദിക്കുകയും ആവശ്യക്കാരായ കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും സഹായം എത്തിക്കുന്ന അവരുടെ ശുശ്രൂഷയെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. തിരുനാൾ…
മന്ത്ര അഡ്വൈസറി ബോർഡ് ചെയർമാനായി വിനോദ് കെയാർക്കെ
ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) അഡ്വൈസറി ബോർഡ് ചെയർമാനായി പ്രമുഖ അഭിഭാഷകനും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ വിനോദ് കെയാർക്കെയെ നിയമിച്ചു. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഇന്ത്യയിലും ന്യൂയോർക്കിലും നിയമബിരുദവും നേടിയ വിനോദ് കെയാർക്കെ, കോട്ടയം ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷത്തിലേറെയായി ന്യൂയോർക്കിൽ അറ്റോർണിയായി സേവനമനുഷ്ഠിച്ചു വരുന്നു. അമേരിക്കൻ മലയാളി സംഘടനാരംഗത്ത് ദീർഘകാല പ്രവർത്തനപരിചയമുള്ള അദ്ദേഹം ഫൊക്കാന ജനറൽ സെക്രട്ടറി, ട്രസ്റ്റി ബോർഡ് സെക്രട്ടറി, കെ.എച്ച്.എൻ.എ ജോയിന്റ് സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം, ട്രഷറർ, മന്ത്ര ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ എന്നീ ചുമതലകളും മഹിമയിൽ പ്രസിഡന്റ്, സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ എന്നീ പദവികളും…
ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ 40 മണിക്കൂർ ആരാധന
ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഇടവകയുടെ പ്രധാന തിരുനാളിനുള്ള ആത്മീയ ഒരുക്കത്തിന്റെ ഭാഗമായി 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 4 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 9:00 മണിക്ക് വിശുദ്ധ കുർബാനയോടെയാണ് ദിവ്യകാരുണ്യ ആരാധന ആരംഭിക്കുന്നത്. തുടർന്ന് ഇടവകയിലെ വിവിധ കൂടാരയോഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള സമയക്രമമനുസരിച്ച് രണ്ട് മണിക്കൂർ വീതം ആരാധനയ്ക്ക് നേതൃത്വം നൽകും. എന്നാൽ നിശ്ചിത സമയങ്ങളിൽ മാത്രമല്ല, ആരാധന നടക്കുന്ന എല്ലാ സമയങ്ങളിലും വിശ്വാസികൾക്ക് വ്യക്തിപരമായും കുടുംബമായും എത്തി പ്രാർത്ഥിക്കാവുന്നതാണ്. ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 7:30-നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ 40 മണിക്കൂർ ആരാധന സമാപിക്കും. കുട്ടികളെയും യുവജനങ്ങളെയും പ്രത്യേകമായി ഈ ദിവ്യകാരുണ്യ ഭക്തിയിൽ പങ്കെടുപ്പിക്കണമെന്ന് ഇടവക വികാരി കുടുംബങ്ങളോട് അഭ്യർത്ഥിച്ചു. കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിൽ…
തലച്ചോറിന് പരിക്കേറ്റെന്ന പരാതികളെത്തുടർന്ന് പ്രശസ്തമായ ‘എക്സ്2’ (X2) റോളർ കോസ്റ്റർ പൂട്ടാൻ സിക്സ് ഫ്ലാഗ്സ് തീരുമാനം
ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസിനടുത്തുള്ള സിക്സ് ഫ്ലാഗ്സ് മാജിക് മൗണ്ടൻ അമ്യൂസ്മെൻ്റ് പാർക്കിലെ ജനപ്രിയ റോളർ കോസ്റ്ററായ ‘എക്സ്2’ (X2) സ്ഥിരമായി അടച്ചുപൂട്ടുന്നതായി അധികൃതർ പ്രഖ്യാപിച്ചു. സന്ദർശകർക്ക് സാരമായ തലച്ചോറിന് പരിക്കുകളും (Brain injuries) ജീവന് ഭീഷണിയായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുവെന്ന നിരവധി പരാതികളും കേസുകളും ഉയർന്നതിനെ തുടർന്നാണ് ഈ തീരുമാനം. റൈഡിനിടയിൽ തല ഹെഡ്റെസ്റ്റിൽ ശക്തിയായി ഇടിച്ചതിനെത്തുടർന്ന് സന്ദർശകർക്ക് തലച്ചോറിലെ രക്തസ്രാവം മാരകമായ പരിക്കുകൾ എന്നിവ സംഭവിച്ചതായി നിരവധി നിയമനടപടികൾ വന്നിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ നിരവധി പേർക്ക് സമാനമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും, കുറഞ്ഞത് രണ്ട് മരണങ്ങൾക്കെങ്കിലും ഈ റൈഡ് കാരണമായിട്ടുണ്ടെന്നും മാധ്യമ അന്വേഷണങ്ങളിൽ വ്യക്തമായി. റൈഡ് സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും, സന്ദർശകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിൻ്റെ ഭാഗമായാണ് റൈഡ് സ്ഥിരമായി പൂട്ടാൻ തീരുമാനിച്ചതെന്നും പാർക്ക് പ്രസിഡന്റ് ബ്രയാൻ ഓഡിംഗ് വ്യക്തമാക്കി. റൈഡ് ഉപഭോക്താക്കൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ…
സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) സുറിയാനി ഭാഷാ അക്കാദമി ആരംഭിക്കുന്നു
ഷിക്കാഗോ: സീറോ മലബാർ സഭയുടെ സമ്പന്നമായ സുറിയാനി ഭാഷാ-ആരാധനാക്രമ പൈതൃകം പഠിക്കാനും സംരക്ഷിക്കാനും പുതുതലമുറയിലേക്ക് പകർന്നുനൽകാനും ലക്ഷ്യമിട്ട് സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) സുറിയാനി ഭാഷ അക്കാഡമി (Syriac Learning Academy) ആരംഭിക്കുന്നു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ മാർഗനിർദേശത്തിൽ എസ്.എം.സി.സി വിദ്യാഭ്യാസ-ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പുതിയ പഠന സംരംഭം ആവിഷ്കരിച്ച് ഏകോപിപ്പിക്കുന്നത്. വടവാതൂർ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിലെ സുറിയാനി ദൈവശാസ്ത്ര വിഭാഗത്തിന്റെ സഹകരണത്തോടെയാണ് അടിസ്ഥാന സുറിയാനി ഭാഷാ പഠനത്തിൽ ആറുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്. സുറിയാനി അക്ഷരമാല, അടിസ്ഥാന വായനയും ഉച്ചാരണവും, ദൈനംദിന പദങ്ങളും പ്രയോഗങ്ങളും, അടിസ്ഥാന വ്യാകരണം, സീറോ മലബാർ ആരാധനാക്രമത്തിൽ ഉപയോഗിക്കുന്ന സുറിയാനി പദങ്ങളും പ്രാർത്ഥനകളും അവയുടെ അർത്ഥവും പശ്ചാത്തലവും തുടങ്ങിയവ പഠനത്തിന്റെ ഭാഗമാകും. ഭാഷാ പഠനത്തോടൊപ്പം സീറോ മലബാർ സഭയുടെ…
മറിയാമ്മ ഡാനിയേൽ (100) നിര്യാതയായി
ഡാളസ്: റാന്നി മേമുറിയിൽ പരേതനായ പി കെ ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (100) ഇന്ന് പുലർച്ചക്ക് (സെപ്റ്റംബർ 29) നിര്യാതയായി. പരേത അയിരൂർ പ്ലാങ്കമൺ പഞ്ഞിക്കട്ടിൽ കുടുംബാംഗമാണ് ഡാളസ് സെന്റ് പോൾസ് ഇടവക അംഗമായ ഷേർലി ജേക്കബ് പരേതയുടെ മകളാണ്. ശവസംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: ചാണ്ടി ജേക്കബ്, ഡാളസ് 469 688 0168
