ഇന്‍റർനാഷണൽ പ്രയർലെെൻ സമ്മേളനത്തില്‍ ഹൃദയ സ്പർശിയായ അനുഭവങ്ങൾ പങ്കു വെച്ച് ഡോ. ബാബു കെ. വർഗീസ്

ഹൂസ്റ്റൺ :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മാർച്ച് 11 ചൊവാഴ്ച സംഘടിപ്പിച്ച  565-ാമത്  സമ്മേളനത്തില്‍ ബൈബിൾ അധ്യാപകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന  ഡോ. ബാബു കെ. വർഗീസ്, ബോംബെ  മുഖ്യ സന്ദേശം നല്‍കി. ഇന്ത്യയിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ കുറിച്ച് നേരിട്ടുള്ള തന്റെ ഹൃദയ  സ്പർശിയായ  അനുഭവങ്ങൾ അദ്ദേഹം സമ്മേളനത്തില്‍ പങ്കുവെച്ചു. ജോസഫ് പി. രാജു, പ്രസിഡന്റ് ഗോസ്പൽ മിഷൻ ഓഫ് ഇന്ത്യ, ഡിട്രോയിറ്റ്, മിഷിഗൺ  പ്രാരംഭ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു .വടക്കേ ഇന്ത്യയിലെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങൾ, ശത്രുത, വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള നേരിട്ടുള്ളതും കൃത്യവുമായ വിവരങ്ങൾ ഡോ. ബാബു വർഗീസ്  സമ്മേളനത്തിൽ പങ്കിടുമെന്നും നിങ്ങളുടെ പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം ഇന്ത്യയിലും ലോകമെമ്പാടും വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവരുമായി നിലകൊള്ളുന്നതിൽ നമ്മുടെ ഐക്യം, ഐക്യദാർഢ്യം, പ്രതിബദ്ധത എന്നിവ പ്രകടമാക്കുന്നതിനുള്ള അവസരമാണിതെന്നും  സ്വാഗതമാശംസിച്ചുകൊണ്ടു ഐപിഎല്‍ കോര്‍ഡിനേറ്റര്‍…

ബിലീവേഴ്സ് ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബൈബിൾ പഠനം ഏപ്രിൽ നാല് മുതൽ

കാരോൾട്ടൻ(ഡാളസ് ):ബിലീവേഴ്സ് ബൈബിൾ ചാപ്പൽ ലൈഫ് ഫോക്കസുമായി സഹകരിച്ച് സൗജന്യ ബൈബിൾപഠന ക്ലാസുകൾ ആരംഭിക്കുന്നു 2025 ഏപ്രിൽ നാല് മുതൽ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7: 30 മുതൽ 8:30 വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് . ജീവിതത്തിലെ ഏത് സങ്കീർണ്ണ പ്രശ്നത്തിനും ദൈവ വചനത്തിലൂടെ ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരു സമഗ്ര വേദപഠന പരിപാടിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഡാലസ് തിയോളജിക്കൽ സെമിനാരി ഉൾപ്പെടെയുള്ള വേദപഠന ശാലകളിൽ വേദശാസ്ത്ര പരിശീലനം ലഭിച്ച അധ്യാപകരാണ് ഫെലോഷിപ്പിന് നേതൃത്വം നൽകുന്നത്. ചായയും ചുടു കാപ്പിയും മലയാളം പാട്ടുകളും ഒരു തനി നാടൻ കൂട്ടായ്മയുടെ അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് . സഭാ/മത വ്യത്യാസം ഇല്ലാതെ ആർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.മാതാപിതാക്കൾക്കൊപ്പം വരുന്ന പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേക ചൈൽഡ് കെയറും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കരോൾട്ട ണിലുള്ള ഉള്ള റോസ് മെയ്ഡ്…

സെയിന്റ് തെക്‌ല ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

നയാക് (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ സെയിന്റ് തെക്‌ല ഓർത്തഡോക്സ് ഇടവകയിൽ മാർച്ച് 9 ഞായറാഴ്ച ആരംഭിച്ചു. ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് കോൺഫറൻസ് സെക്രട്ടറി ജെയ്‌സൺ തോമസ് ഇടവക സന്ദർശിച്ചു. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ഏറ്റവും വലിയ ആധ്യാത്മിക സമ്മേളനമായ കോൺഫറൻസിന് നേതൃത്വം നൽകുന്ന പ്രമുഖ പ്രഭാഷകർ, വ്യത്യസ്ത പരിപാടികൾ, രജിസ്ട്രേഷൻ വിശദാംശങ്ങൾ, കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിന് ലഭ്യമായ സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ച് ജെയ്‌സൺ തോമസ് വിശദീകരിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ ഈ നാല് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. വികാരി ഫാ. ഗിവർഗീസ് കോശി മുൻകാല കോൺഫറൻസുകളിൽ തനിക്ക് ലഭിച്ച ഹൃദ്യമായ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയും ഭദ്രാസനത്തിന്റെ ഈ സുപ്രധാന ആത്മീയ ശുശ്രൂഷയെ പിന്തുണയ്ക്കാൻ എല്ലാ ഇടവകാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോൺഫറൻസിന്റെ…

മാർത്തോമ സന്നദ്ധ സുവിശേഷക സംഘം, സുവിശേഷ സേവികാ സംഘം വാർഷീക പൊതുയോഗവും,പട്ടക്കാരുടെ യാത്രയയപ്പും മാർച്ച് 15 നു

കാരോൾട്ടൻ (ഡാളസ്): മാർത്തോമ സന്നദ്ധ സുവിശേഷക സംഘം മാർത്തോമാ സുവിശേഷ സേവികാ സംഘം സെൻറർ എ സംയുക്ത സമ്മേളനവും വാർഷിക ജനറൽ ബോഡിയും  മാർച്ച് 15 ശനിയാഴ്ച രാവിലെ 10 ന് കാരോൾട്ടൻ മാർത്തോമ ചർചിൽ  ആരംഭിക്കും. വാർഷിക പൊതു യോഗത്തിനുശേഷം സൗത്ത് സെൻററിൽ നിന്നും സ്ഥലം മാറി പോകുന്ന പട്ടക്കാരുടെ യാത്രയപ്പ് സമ്മേളനവും ഉണ്ടായിരിക്കും സമ്മേളനത്തിൽ മുഖ്യാതിഥിയായി ഒക്കലഹോമ  മാർത്തോമ ചർച്ച് വികാരി റവ ജോൺ കെ പങ്കെടുതു സന്ദേശം നൽകും.കാരോൾട്ടൻ മാർത്തോമ ചർച്ച് ആണ് ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് .സമ്മേളനത്തിൽ സെന്ററിലെ എല്ലാ അംഗങ്ങളും  പങ്കെടുക്കണമെന്ന് സൗത്ത് സെന്റർ എ അസോസിയേഷൻ പ്രസിഡൻറ് റവ അലക്സ് യോഹന്നാൻ ,സെക്രട്ടറി അലക്സ് കോശി, സുവിശേഷ സേവികാ സംഘം പ്രസിഡണ്ട് റവ  ജോബി ജോൺ സെക്രട്ടറി എലിസബത് മാത്യൂ എന്നിവർ അഭ്യർത്ഥിച്ചു  സെൻററിൽ നിന്നും സ്ഥലം…

തുഷാര ബിന്ദുക്കൾ ! (കവിത): ജയൻ വർഗീസ്

സ്വർഗ്ഗസ്ഥനായ പിതാവേ, പ്രപഞ്ചത്തിൻ സർഗ്ഗ ചൈതന്യ പ്രഭാ പൂരമേ , വസ്തുവാം സ്ഥൂല പ്രപഞ്ച ഭാവത്തിലെ മുഗ്ദ ചൈതന്യമാം യാഥാർഥ്യമേ, ഞാനായ തന്മാത്രാ ഖണ്ഡത്തിലുൾച്ചേർന്ന ജ്ഞാനോദത്തിന്റെ വിശ്വ രൂപം ചൂടി നിൽക്കുന്നു ചലനമായ്‌ സത്യമാം ബോധം സസൂക്ഷ്മം പ്രപഞ്ചമെങ്ങും ! ഇല്ലായിരുന്നെങ്കിലീ ബോധ സംഗീത സംഗമ താള സജീവ സത്യം, ശബ്ദ ചലനങ്ങളൊന്നുമേയില്ലാത്ത ശപ്ത നിർജ്ജീവ പദാർത്ഥ പിണ്ഡം ആദിയന്തങ്ങൾക്കതീത നിരാമയ താള പ്രവാഹമായീ പ്രപഞ്ചം ഭൂമിയാം തൊട്ടിലിലെന്നെ തലോടുന്ന താരാട്ടു പാട്ടിന്റെ മുന്നൊരുക്കം ! കുഞ്ഞു തന്മാത്രകൾ തുന്നിയെടുത്തൊരീ മഞ്ഞൾ പ്രസാദ മനുഷ്യ ജന്മം തന്നിലെ സ്നേഹ പ്രകാശത്തെ യുൾക്കൊണ്ട കുഞ്ഞൊരു തുള്ളി തുഷാര ബിന്ദു !  

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ വെബിനാര്‍ ശനിയാഴ്ച രാവിലെ 10:00 മണിക്ക്

ഡാളസ് : ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ വെബിനാര്‍ മാർച്ച് 15 ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് (US central time) തുടക്കം കുറിക്കും (രാത്രി 8:30 മുതൽ 9:30 ഇന്ത്യൻ സമയം). ഡിജിറ്റൽ യുഗത്തിൽ പത്രപ്രവർത്തനം എങ്ങനെ മാറുന്നുവെന്ന് സംസാരിക്കാൻ പ്രമുഖ പത്രപ്രവർത്തകരും മാധ്യമ വിദഗ്ധരും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നതാണ്. മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ രാധാകൃഷ്ണൻ, ജീവൻ ടി.വി റീജിയണൽ ചീഫ് എസ് അജീഷ് അത്തോളി, മാതൃഭൂമി ചീഫ് റിപ്പോർട്ടർ ഡോ. എബി പി ജോയ്, കേരള കൗമുദി കെ.പി. സജീവൻ എന്നിവർ പാലനിസ്റ്റുകൾ ആകും. പട്രീഷ്യ ഉമാശങ്കർ മോഡറേറ്റർ ആകുന്ന ചർച്ചയിൽ അമേരിക്കയിലും ഇന്ത്യയിലും, കാനഡയിലും ഉള്ളവർ പങ്കെടുക്കും. പത്രപ്രവർത്തനത്തിന്റെ ശക്തി, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം പത്രപ്രവർത്തനത്തിൽ, എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഇന്ന് പത്രപ്രവർത്തനം…

നിദ്രയും ഭദ്രതയും (കവിത) : തൊടുപുഴ കെ ശങ്കർ മുംബൈ

നിദ്രയിലരുതാർക്കും തെല്ലുമേ ഭ്രമം, ദീർഘ- നിദ്രയിലാഴാനുള്ള തല്ലല്ലോ ഒരു ദിനം! കുമ്പയും നിറച്ചൊന്നു മേശിടാതല്ലോ ചിലർ കുംഭകർണ്ണനും തോറ്റു പോകുമാറുറങ്ങുന്നു! ഉണ്ണുവാൻ ഉറങ്ങുവാൻ മാത്രമായ് ജീവിക്കുന്നോർ കന്നുപോൽ വളരുന്നു കാലങ്ങളറിയാതെ! കാണുന്നോർക്കവർ വെറും കഥയേ യില്ലാത്തവർ കാണുന്നില്ലവർ മറ്റുള്ളോരെയുമൊരിക്കലും! ഉറക്കം കൂടിപ്പോയാൽ ഉടലിൽ പിത്തം കൂടും ഉള്ളിലാലസ്യം കൊടുമുടിപോൽ വളർന്നിടും! ഉറക്കം കുറഞ്ഞാലോ കൃത്യത്തിൽ വിലോപവും ഉള്ളതുമില്ലാതാകു മവ്വിധം തുടർന്നെന്നാൽ! നിദ്രയിലതിപ്രിയ മായെന്നാൽ കുടുംബത്തിൻ ഭദ്രത ദൈനം ദിനം ക്ഷയിക്കു മൽപ്പാൽപ്പമായ്! മദ്യവുംഅമിതമാം നിദ്രയുമൊന്നിച്ചേർന്നാൽ ഉദ്യമിച്ചീടാനുള്ള ശേഷിയേയില്ലാതാകും! ഉറക്കം മൂലം സ്വന്തം നാടിനെ ഗൗനിക്കാതെ ഉലകിൽ കഴിഞ്ഞിരുന്നെത്രയോ മഹാനൃപർ! കുറവില്ലിന്നും സ്വന്തം കണ്ണുകൾ തുറന്നുവ- ച്ചുറങ്ങി കഴിയുന്ന ഭരണാധിപന്മാരും! ഓർക്കുവിൻ, ഉറങ്ങുവാൻ നിശ്ചിത നേരം മാത്രം ഓർമ്മയും വേണം നേരത്തുണരാനതുപോലെ! ഉള്ളുണർന്നിരിക്കേണമേതു നേരവും ക്ഷീണം തളർത്തിക്കിടത്തുന്ന ഗാഢ നിദ്രയിൽ പോലും!

ഗ്രേസി തോമസ് പാറയിൽ ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: ശാലേം പെന്തക്കോസ്തൽ റ്റാബർനാക്കൾ സഭാംഗം കല്ലിശ്ശേരി പാറയിൽ തോമസ് സ്കറിയയുടെ ഭാര്യ ഗ്രേസി തോമസ് (കുഞ്ഞുമോൾ -81) ന്യൂയോർക്കിൽ നിര്യാതയായി. മൈലപ്ര ഒട്ടമൂട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ലീമ, ലിൻഡ, മില്ലെറ്റ്. മരുമക്കൾ: ബാഷു, സണ്ണി, ബൈജു. കൊച്ചുമക്കൾ: സ്റ്റഫാനി, ഹന്ന, കാലെബ്, ലിഡിയ, ഷാൻ, ലോറെൻ, ലാൻസ്, ഡാനി, ജോയൽ, കൈല. സംസ്കാരം പിന്നീട് ന്യൂയോർക്കിൽ നടത്തപ്പെടും. വാർത്ത: നിബു വെള്ളവന്താനം

ചൈന-യുഎസ് വ്യാപാര യുദ്ധത്തിനിടയിൽ ട്രംപിന്റെ വക്താവ് കരോലിൻ ലെവിറ്റ് ഇന്റർനെറ്റ് സെൻസേഷനായി മാറുന്നു

വാഷിംഗ്ടണ്‍: ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം എപ്പോഴും കയ്പ്പ് നിറഞ്ഞതാണ്. ചിലപ്പോൾ വ്യാപാര ഉപരോധങ്ങളും ചിലപ്പോൾ സൈനിക സംഘർഷങ്ങളും ഉണ്ടാകുമ്പോൾ, രണ്ട് വൻശക്തികൾ തമ്മിലുള്ള പോരാട്ടം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. അടുത്ത കാലത്തായി, അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് മേൽ കനത്ത തീരുവ ചുമത്തിയത് ആഗോള വിപണികളിൽ ചലനമുണ്ടാക്കി. എന്നാൽ, ഈ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, ട്രംപ് വക്താവായ കരോലിൻ ലെവിറ്റ് ചൈനീസ് സോഷ്യൽ മീഡിയയിൽ ഇന്റർനെറ്റ് സെൻസേഷനായി മാറിയത് രസകരമായിരിക്കുകയാണ്. വൈറ്റ് ഹൗസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറിയായ കരോലിൻ ലെവിറ്റ്, ചൈനീസ് ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ പെട്ടെന്ന് ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, അവരുടെ നിരവധി വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. അമേരിക്കൻ പത്രപ്രവർത്തകരുടെ മൂർച്ചയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ…

സുനിത വില്യംസും ബുച്ച് വിൽമോറും ഇനി എന്ന് തിരിച്ചുവരും? സ്‌പേസ് എക്‌സ് ഡ്രാഗൺ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു

ഫ്ലോറിഡ: സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചുവരവ് വീണ്ടും വൈകി. മാർച്ച് 16 ന് ഇരുവരും ഭൂമിയിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ, ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ വിക്ഷേപണം അവസാന നിമിഷം മാറ്റി വെച്ചു. സ്‌പേസ് എക്‌സ് ഡ്രാഗണിന്റെ ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാർ സംഭവിച്ചതായും അതുകൊണ്ടാണ് വിക്ഷേപണം മാറ്റിവയ്ക്കേണ്ടി വന്നതെന്നും പറയപ്പെടുന്നു. അടുത്ത വിക്ഷേപണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, സുനിത വില്യംസും ബുച്ച് വിൽമോറും എപ്പോൾ ഭൂമിയിലേക്ക് മടങ്ങിവരുമെന്ന കാര്യം അനിശ്ചിതത്വത്തിലായി. സുനിത വില്യംസും ബുച്ച് വിൽമോറും 8 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായാണ് പോയത്. എന്നാല്‍, കഴിഞ്ഞ 9 മാസമായി അവര്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. റിപ്പോർട്ട് അനുസരിച്ച്, ഇരുവരെയും മാർച്ച് 16 ന് സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരേണ്ടതായിരുന്നു. പക്ഷേ ഇപ്പോൾ ഇത് സാധ്യമാകണമെന്നില്ല. ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ സാങ്കേതിക തകരാർ മൂലമാണ്…