അമേരിക്കയിലെ പ്രൊഫഷണലുകളെ ഫൊക്കാനയുടെ ഭാഗമാക്കുന്നതിൻ്റെ ഭാഗമായി കാനഡയിൽ നിന്നുള്ള ഡോ. ക്രിസ്‌ല ലാലിനെ ഫൊക്കാന 2024 -2026 കാലയളവിൽ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിപ്പിക്കുന്നുവെന്ന് 2024 – 2026 പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി അറിയിച്ചു. ചങ്ങനാശേരി ചങ്ങൻങ്കരി സ്വദേശിയായ ക്രിസ്‌ല ലാൽ കാനഡയിൽ നിന്നാണ് ഫൊക്കാനയിലേക്ക് വരുന്നത്. ബ്രോക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ സയൻസിൽ ഡിഗ്രിയും സെൻ്റ് ജോർജ് യൂണിവേഴിസിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദവും സ്വന്തമാക്കിയിട്ടുള്ള ക്രിസ്‌ല ലാൽ ഔദ്യോഗിക രംഗത്തിന് പുറമെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമാണ്. ബ്രോക്ക് മലയാളി അസ്സോസിയേഷനനിലൂടെ സമൂഹത്തിൻ്റെ മുഖ്യ ധാരയിൽ സജീവമായ ക്രിസ്‌ല അക്കാദമിക രംഗത്തും നിറസാന്നിധ്യമാണ്. ബ്രോക്ക് മലയാളി അസ്സോസിയേഷൻ ഇവൻ്റ് കോഓർഡിനേറ്റർ, തുടർന്ന് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. ക്രിസ്‌ല ലാൽ നയാഗ്ര മലയാളി അസ്സോസിയേഷൻ, നയാഗ്രാ സീറോ മലബാർ ചർച്ച് യുവജന…
Category: AMERICA
ഇന്ത്യയും യുഎസും സ്വതന്ത്രവും സമൃദ്ധവുമായ ഇന്തോ-പസഫിക്കിന് വഴിയൊരുക്കുന്നു: യു എസ് അംബാസഡര്‍
ഇന്ത്യയും അമേരിക്കയും സ്വതന്ത്രവും തുറന്നതും സമൃദ്ധവുമായ ഇന്തോ-പസഫിക്കിന് വഴിയൊരുക്കുകയാണെന്ന് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ട്രൈ-സർവീസ് ഹ്യൂമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് ഡിസാസ്റ്റർ റിലീഫ് (എച്ച്എഡിആർ) അഭ്യാസം – ‘ടൈഗർ ട്രയംഫ്-24’ – തിങ്കളാഴ്ച ആരംഭിച്ച് മാർച്ച് 31 വരെ കിഴക്കൻ കടൽത്തീരത്ത് തുടരും. “#TIGERTRIUMPH 2024-ൻ്റെ മികച്ച കിക്ക്-ഓഫിന് @USNavy, @IndianNavy എന്നിവർക്ക് അഭിനന്ദനങ്ങൾ! ഇതുപോലുള്ള സംയുക്ത അഭ്യാസങ്ങൾ സുപ്രധാനമായ #USIndiaDefense പങ്കാളിത്തത്തിന് അടിവരയിടുന്നു, ഞങ്ങളുടെ ബോണ്ടുകൾ ശക്തിപ്പെടുത്തുകയും ഞങ്ങളുടെ പങ്കിട്ട താൽപ്പര്യങ്ങൾ സുരക്ഷിതമാക്കുകയും ചെയ്യുന്നു,” അംബാസഡർ ഗാർസെറ്റി എക്‌സിലെ ഒരു പോസ്റ്റിൽ എഴുതി. “ഒത്തൊരുമിച്ച്, എല്ലാ രാജ്യങ്ങൾക്കും പ്രയോജനം ചെയ്യുന്ന ഒരു സ്വതന്ത്രവും തുറന്നതും സമൃദ്ധവുമായ ഒരു ഇന്തോ-പസഫിക്കിന് ഞങ്ങൾ വഴിയൊരുക്കുകയാണ്,” USIndiaFWD എന്ന ഹാഷ്ടാഗോടെ അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ…
നിക്കി ഹേലിയുടെ പ്രൈമറി റൺ അവസാനിച്ചപ്പോൾ ബാങ്കിൽ 11.5 മില്യൺ ഡോളർ മിച്ചം
വാഷിംഗ്‌ടൺ ഡി സി :മുൻ യു.എൻ അംബാസഡർ റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിന്ന് പുറത്താകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഫെബ്രുവരി അവസാനത്തോടെ നിക്കി ഹേലിയുടെ പ്രസിഡൻഷ്യൽ കാമ്പയിൻ ബാങ്കിൽ 11.5 മില്യൺ ഡോളർ ഉണ്ടായിരുന്നുവെന്ന് ബുധനാഴ്ച വൈകി ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മിക്ക സൂപ്പർ ചൊവ്വാഴ്ച മത്സരങ്ങളിലും പരാജയപ്പെട്ട് മാർച്ച് 6 ന് മത്സരത്തിൽ നിന്ന് പുറത്തുപോയ ഹേലിക്ക് ഡൊണാൾഡ് ട്രംപിനെതിരായ മത്സരത്തിൽ ഇനിയും തുടരാനാകുമെന്ന് സൂചിപ്പിക്കുന്നു. അയോവ, ന്യൂ ഹാംഷെയർ, സൗത്ത് കരോലിന എന്നിവിടങ്ങളിൽ മുൻ പ്രസിഡൻ്റിനോട് നിർണ്ണായകമായി പരാജയപ്പെട്ടതിന് ശേഷം, ലഭ്യമായ ഡാറ്റ അനുസരിച്ച്, മാർച്ച് ആദ്യം വോട്ട് ചെയ്ത സംസ്ഥാനങ്ങളിൽ അവർ ടിവിയ്‌ക്കോ ഡിജിറ്റൽ പരസ്യങ്ങൾക്കോ വേണ്ടി വലിയ തുക ചെലവഴിച്ചില്ല. സ്ഥാനാർത്ഥികൾ സാധാരണയായി മത്സരം അവസാനിപ്പിക്കുന്നത് പണമില്ലാത്തതിനാലാണ് . എന്നാൽ ഹേലിയുടെ പ്രശ്നം അതായിരുന്നില്ല. വാസ്തവത്തിൽ, അവരുടെ ഏറ്റവും വലിയ…
ഡാളസിൽ ബൈക്ക് അപകടത്തിൽ മരിച്ച ആൽവിൻ രാജന്റെ സംസ്കാരം മാർച്ച് 22 ന്
ഡാളസ് : മാർച്ച് 16 ശനിയാഴ്ച പുലർച്ചെ ഡാളസിൽ ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവ് ആൽവിൻ രാജന്റെ(31) പൊതുദർശനവും, സംസ്കാര ശുശ്രുഷയും മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 930 മുതൽ മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടക്കും. ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ, ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ – വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകനായിരുന്നു ആൽവിൻ. ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാ അംഗമായിരുന്നു. ആമസോൺ കമ്പനിയുടെ ജീവനക്കാരനായിരുന്ന ആൽവിൻ, ജോലി കഴിഞ്ഞ് മടങ്ങവേ ആണ് അപകടം സംഭവിച്ചത്. ആരൻ ഏബ്രഹാം പരേതൻ്റെ ഏക സഹോദരൻ ആണ് Funeral Service:Friday, March 22, 2024,Starts at 9:30 am (Central time) Sharon Fellowship Chruch, 940 Barnes Bridge Rd, Mesquite, TX 75150 Burial:Friday, March 22, 2024,Starts…
ന്യൂയോർക്ക് എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിൽ ക്രിക്കറ്റ് ദീപം തെളിയിച്ചു
ന്യൂയോർക്ക്: വെസ്റ്റ് ഇൻഡീസ് ഇതിഹാസവും വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തരായ കളിക്കാരിലൊരാളുമായ ക്രിസ് ഗെയ്‌ലും യുഎസിലെ അലി ഖാനും ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിൽ ദീപം തെളിയിച്ചു, വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകത്തിനായുള്ള ട്രോഫി ടൂർ ആരംഭിക്കുന്നു. കപ്പ് 2024. ഗ്ലോബൽ ട്രോഫി ടൂർ 15 രാജ്യങ്ങൾ സന്ദർശിക്കും,ഒമ്പത് ആതിഥേയ വേദികളും ഉൾപ്പെടെ. വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കുന്ന ചരിത്രപരമായ ICC പുരുഷ T20 ലോകകപ്പ് 2024 ലെ കൗണ്ട്ഡൗണ് ആരംഭിച്ചു ട്രോഫി ടൂർ സമാരംഭിക്കുന്നതിനുള്ള ഒരു ഔദ്യോഗിക ചടങ്ങ് എംപയർ സ്റ്റേറ്റ് ബിൽഡിംഗിൽ നടന്നു, അവിടെ നേവിയിലും പിങ്ക് നിറങ്ങളിലും ന്യൂയോർക്കിൻ്റെ ഐക്കണിക് കെട്ടിടത്തെ പ്രകാശിപ്പിക്കുന്നതിന് ലിവർ താഴേക്ക് വലിച്ചിട്ടതിൻ്റെ ബഹുമതി ഗെയ്‌ലിനും ഖാനും ഉണ്ടായിരുന്നു. പൊതു ബാലറ്റിൽ 3 ദശലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകളുടെ വൻ ഡിമാൻഡിനെത്തുടർന്ന്, 55 മത്സരങ്ങളിൽ 51 എണ്ണത്തിന്…
ഐ.പി.സി നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ: വുമൺസ് ഫെലോഷിപ്പ് പ്രവർത്തന ഉദ്ഘാടനം
ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ സഹോദരി സമാജം പ്രവർത്തന ഉദ്ഘാടനം മാർച്ച് 16 ശനിയാഴ്ച ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ വച്ച് നടത്തപ്പെട്ടു. ഫ്ലോറിഡയിൽ നിന്നുള്ള സിസ്റ്റർ അക്സ പീറ്റേഴ്സണും സിസ്റ്റർ എലിസബത്ത് പ്രെയ്‌സണും സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി. വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡൻ്റ് ഡോ.ഷൈനി സാം നേതൃത്വം നൽകുകയും 2024-ലെ തുടർ പരിപാടികൾ വിശദീകരിക്കുകയും ചെയ്തു. ഐ.പി.സി ഈസ്റ്റേൺ റീജിയൻ വനിതാ കൂട്ടായ്മയിലെ മുൻകാല ഭാരവാഹികളെ അനുമോദിക്കുകയും അവരുടെ കഠിനാധ്വാനത്തിനും സഹോദരിമാരുടെ കൂട്ടായ്മയോടുള്ള അർപ്പണബോധത്തിനും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. വിവിധ സഭകളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വനിതാ പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിച്ചു.
സുവിശേഷ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു
ഫാ. ഏബ്രഹാം മുത്തോലത്ത് രചിച്ച “ജോയ് ഓഫ് ദ വേർഡ്” എന്ന ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോയിൽ പ്രകാശനം ചെയ്തു. ബോംബെയിലെ സെന്റ് പോൾ പബ്ലിക്കേഷൻ അച്ചടിച്ചു വിതരണം ചെയ്യുന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാല്യത്തിന്റെ തുടർച്ചയാണിത്. സീറോമലബാർ സഭയുടെ ഞായറാഴ്ചത്തെ സുവിശേഷ വായനകളുടെ സവിസ്തരവ്യാഖ്യാനമാണ് ഫാ. മുത്തോലത്ത് രണ്ടു വാല്യങ്ങളിലായി നല്കുന്നത്. ഒന്നാം വാല്യം വായനകളുടെ ഒന്നാം സെറ്റും രണ്ടാം വാല്യം രണ്ടാം സെറ്റും അനുസരിച്ചാണു ക്രമപ്പെടുത്തിയിരിക്കുന്നത്. വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണുകളുടെ വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളുമടങ്ങുന്ന സമ്മേളനത്തിൽ വച്ച്, പുസ്തകത്തിന്റെ കോപ്പി വികാരി ജനറാൾ മോൺ തോമസ് മുളവനാലിനു നല്കിക്കൊണ്ടാണ് മാർ മൂലക്കാട്ട് പുസ്തകത്തിന്റെ വിതരണോൽഘാടനം നിർവഹിച്ചത്. പുസ്തകപ്രകാശനവേളയിൽ മാർ മൂലക്കാട്ട് ഗ്രന്ഥകാരനായ ഫാ. മുത്തോലത്തിന്റെ കഠിനാദ്ധ്വാനത്തെയും ആഴമായ ബൈബിൾ പഠനത്തെയും പ്രശംസിച്ചു സംസാരിച്ചു. ഫാ. മുത്തോലത്ത്…
ഹൈദരാബാദിൽ നിന്നുള്ള വിദ്യാർത്ഥിയെ അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍
ഹൈദരാബാദിൽ നിന്നുള്ള വിദ്യാർത്ഥി ഒഹായോയിലെ ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് അബ്ദുൾ അർഫതിനെ (25) മാർച്ച് 7 മുതൽ കാണാതായതായി കുടുംബം. ഹൈദരാബാദിന് സമീപമുള്ള മൽകജ്ഗിരി ജില്ലയിൽ താമസിക്കുന്ന ഇയാളുടെ മാതാപിതാക്കൾക്ക് 12,000 ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ ലഭിച്ചതായി അവര്‍ പറയുന്നു. മകനെ തട്ടിക്കൊണ്ടുപോയി വൃക്ക വിൽക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അജ്ഞാതർ ഫോണിലൂടെ അവരെ അറിയിച്ചതായാണ് വിവരം. 2023 മെയ് മാസത്തിലാണ് അർഫത്ത് യുഎസിലേക്ക് പോയതെന്നും, ഇക്കഴിഞ്ഞ മാർച്ച് 7 മുതൽ തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് അര്‍ഫത്തിന്റെ കുടുംബം പറഞ്ഞു. തൻ്റെ മകനെ ക്ലീവ്‌ലാൻഡിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘം തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് പിതാവ് മുഹമ്മദ് സലീമിന് കഴിഞ്ഞയാഴ്ച ഒരു അജ്ഞാതനിൽ നിന്ന് ഫോൺ കോൾ ലഭിച്ചു. വിളിച്ചയാൾ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും പണമടയ്ക്കുന്ന രീതി പരാമർശിച്ചില്ല. സലീം യുഎസിലുള്ള ബന്ധുക്കളെ വിവരം…
സ്വരരാഗങ്ങൾ പെയ്തിറങ്ങുന്ന ‘സീറോത്സവം 2024’
ഷിക്കാഗോ: ബെൽവുഡിലുള്ള മാർതോമാ സ്ലിഹാ കത്തീഡ്രൽ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘സീറോത്സവം 2024’ എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിൻ്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാൻറ് സ്പോൺസറായ അച്ചാമ്മ അലക്സ് മരുവിത്ത ദമ്പതികൾക്ക് ആദ്യ ടിക്കറ്റ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പിള്ളിയും കത്തീഡ്രൽ കൈക്കാരന്മാരായ ബിജി സി മാണി, സന്തോഷ് കാട്ടുക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ്ബ് എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു. മലയാളത്തിൻ്റ പ്രിയഗായകൻ ബിജു നാരായണനും കുടുംബപ്രേക്ഷകരുടെ പ്രിയ ഗായിക റിമി ടോമിയും ചേർന്ന് നയിക്കുന്ന സ്വരരാഗങ്ങൾ ചെയ്തിറങ്ങുന്ന സീറോത്സവം 2024, സംഗീത പ്രേമികൾക്ക് ഒരു മനോഹര സംഗീത സായാഹ്നമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. നെപ്പർ വില്ലയിലുള്ള യെല്ലോ ബോക്സിൽ വെച്ച് ഏപ്രിൽ 21 ഞായറഴ്ച വൈകുന്നേരമാണ് ഈ കലാവിരുന്ന്…
ട്വൻറ്റി-20 സാരഥി സാബു എം. ജേക്കബ്ബിന് മാര്‍ച്ച് 23 ശനിയാഴ്ച അമേരിക്കൻ മലയാളികൾ ന്യൂയോർക്കിൽ വമ്പിച്ച സ്വീകരണം നൽകുന്നു
ന്യൂയോർക്ക്: പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ അവസരത്തിൽ കേരളത്തിൽ തരംഗമായി മാറിയ ട്വൻറ്റി-20 പാർട്ടിയുടെ സാരഥി സാബു എം. ജേക്കബ് ലോകവ്യാപകമായി മലയാളികളുടെ പ്രതീക്ഷയായും കണ്ണിലുണ്ണിയായും മാറുന്ന ദിനങ്ങളാണ് നമുക്ക് മുന്നിൽ കാണുന്നത്. അതേസമയം മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെ കണ്ണിൽ കരടായും പേടിസ്വപ്നമായും മാറിയിരിക്കുകയാണ് ഇപ്പോൾ സാബു എം. ജേക്കബ്. അമേരിക്കൻ മാർക്കറ്റിൽ ലഭ്യമായ ചെറിയ കുട്ടികളുടെ ബ്രാൻഡഡ് വസ്ത്രങ്ങളായ കാർട്ടെർസ് (Carter’s), ഗെർബെർ (Gerber), മദർ കെയർ (Mothercare), ജോക്കി (Jockey), കോൾസ് (Kohl’s), ടോയ്‌സ്-ആർ (Toys-R) തുടങ്ങിയ ലോകോത്തര നിലവാരമുള്ള വസ്ത്രങ്ങളുടെ നിർമ്മാതാവാണ് കിറ്റക്സ് സാബു എന്നറിയപ്പെടുന്ന സാബു എം. ജേക്കബ്. എന്നാൽ വസ്ത്രനിർമ്മാതാവ് എന്നതിലുപരി കേരള സംസ്ഥാനത്തിന്റെ രക്ഷകനായി മാറുവാൻ പ്രാപ്തിയുള്ള ജനനായകനായും ട്വൻറ്റി-20 പാർട്ടിയുടെ സാരഥിയായുമാണ് സാബു ഇപ്പോൾ മലയാളികളുടെ ഇടയിൽ കൂടുതൽ അറിയപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് എറണാകുളം ജില്ലയിലെ…
