സൗത്ത് ഡക്കോട്ട: സൗത്ത് ഡക്കോട്ടയിൽ 2024 ‘ജീവിതത്തിനുള്ള സ്വാതന്ത്ര്യം’ വർഷമായി പ്രഖ്യാപിച്ചു. സൗത്ത് ഡക്കോട്ട റിപ്പബ്ലിക്കൻ ഗവർണർ ക്രിസ്റ്റി നോം വ്യാഴാഴ്ചയാണ് 2024 സംസ്ഥാനത്തിന് “ജീവിതത്തിനുള്ള സ്വാതന്ത്ര്യം” വർഷമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ജീവിത സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം ‘ജനനത്തിന് മുമ്പും ശേഷവും അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും പരിപാലിക്കുക’ ആണെന്ന് റിപ്പബ്ലിക്കൻ ഗവർണർ പറഞ്ഞു. സംസ്ഥാനത്തെ താമസക്കാർക്ക് “ശരിയായ തുടക്കം കുറിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം”, അവർ ജനിക്കുന്നതിന് മുമ്പ്; അവർ ജനിച്ചതിന് ശേഷം; അവർ മരിക്കുന്ന ദിവസം വരെ.” . “ഓരോ സൗത്ത് ഡക്കോട്ടനിലേക്കും വ്യാപിക്കുന്ന അവകാശം” ഉറപ്പിക്കണം ജീവിതത്തിന്റെ ആദ്യ 1,000 ദിവസങ്ങളിൽ (ഗർഭധാരണം മുതൽ രണ്ട് വയസ്സ് വരെ) ജനിച്ച കുഞ്ഞുങ്ങളുടെ അസാധാരണമായ വികാസവും അവർ എടുത്തുകാണിച്ചു, ആരോഗ്യകരമായ ശീലങ്ങളിൽ അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു. “ന്യൂറോ സയൻസ്, ബയോളജി,…
Category: AMERICA
ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി
ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി 2024 ജനുവരി 20 ശനിയാഴ്ച വൈകീട്ട് സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി. ഗാർലൻഡ് കേരള അസോസിയേഷൻ ഓഫീസിൽ സംഘടിപ്പിച്ചിച്ച സെമിനാറിൽ ഹരി പിള്ള(സിപിഐ) ആനുകാലിക ടാക്സ് വിഷയങ്ങളെ കുറിച്ചു വിശദീകരിച്ചു .ട്രംപിന്റെ ഭരണകാലത്തു നടപ്പാക്കിയ ചില പരിഷ്കാരങ്ങള്ക്കു ഒഴികെ കഴി നാലുവർഷമായി ടാക്സ് റീട്ടേർണുകൾ സമർപ്പിക്കുന്നതിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നു ഹരി പിള്ള പറഞ്ഞു . വിദേശ രാജ്യങ്ങളിൽ ധന നിക്ഷേപം നടത്തിയവർ തങ്ങൾക്കു ലഭിച്ച അധിക വരുമാനത്തെ കുറിച്ചുള്ള വിവരങ്ങൾ ടാക്സ് റേറ്റർണുകൾ സമർപ്പിക്കുമ്പോൾ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പിള്ള പറഞ്ഞു . തുടർന്നു സദസ്യരിൽ നിന്നും ഉയർന്ന സംശയങ്ങൾക്ക് മറുപടി നൽകി. ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം സ്വാഗതം ആശംസിച്ചു…
മിഡ്‌ലൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഉജ്ജ്വല തുടക്കം
ന്യൂജേഴ്സി: മിഡ്ലാൻഡ് പാർക്ക് സെൻറ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ നാല്പതാം വാർഷിക പെരുന്നാളിന്റെ സമാപന ദിവസമായ ജനുവരി പതിനാലാം തീയതി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയ മാർ നിക്കോളോവോസ് തിരുമേനിയുടെ മഹനീയ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ പ്രത്യേക കിക്കോഫ് മീറ്റിംഗ് നടന്നു. ഇടവക വികാരി ഫാദർ ബാബു കെ മാത്യുവും ഇടവക സെക്രട്ടറി ജെറീഷ് വർഗീസും കോൺഫറൻസ് ടീമിനെ ഹാർദ്ദവമായി സ്വാഗതം ചെയ്തു . ഭദ്രാസന കൗൺസിൽ മെമ്പറും മുൻ കോൺഫറൻസ് സെക്രട്ടറിയുമായ ജോബി ജോൺ ടീം അംഗങ്ങളെ പരിചയപ്പെടുത്തി . കോൺഫ്രൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ, ഫൈനാൻസ് കോർഡിനേറ്റർ ജോൺ താമരവേലിൽ, ജോയിന്റ് ട്രഷറർ ഷോൺ എബ്രഹാം, റാഫിൾ കോർഡിനേറ്റർ മാത്യു വർഗീസ്, സുവനീർ കമ്മിറ്റി മെമ്പർ മത്തായി ചാക്കോ, ഫൈനാൻസ് കമ്മിറ്റി…
ചരക്ക് വിമാനത്തിന് തീ പിടിച്ചതിനെത്തുടര്‍ന്ന് മിയാമി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി
ഫ്ലോറിഡ: അറ്റ്‌ലസ് എയർ കാർഗോ വിമാനത്തിന് തീപിടിച്ചതിനെത്തുടര്‍ന്ന് മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നതായി അധികൃതര്‍ അറിയിച്ചു. തങ്ങളുടെ ക്രൂ എല്ലാ സ്റ്റാൻഡേർഡ് നടപടിക്രമങ്ങളും പാലിച്ച് സുരക്ഷിതമായി മിയാമി എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡിംഗ് നടത്തിയതായി അറ്റ്‌ലസ് വക്താവ് പറഞ്ഞു. വ്യാഴാഴ്ച രാത്രി വൈകി നടന്ന സംഭവത്തിന്റെ കാരണം കണ്ടെത്താൻ പരിശോധന നടത്തുമെന്ന് കാർഗോ കമ്പനി അറിയിച്ചു. ‘എക്സില്‍’ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ ഇടതു ചിറകിൽ നിന്ന് തീജ്വാലകൾ പുറത്തേക്ക് വരുന്നതായി കാണിക്കുന്നു. നാല് ജനറൽ ഇലക്ട്രിക് ജെഇഎൻഎക്സ് എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഒരു ബോയിംഗ് വിമാനമാണ് തീ പിടിച്ചത്. സംഭവത്തെത്തുടർന്ന് അടിയന്തര വാഹനങ്ങൾ രക്ഷാപ്രവർത്തനം നടത്തിയെന്നും, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി എയർപോർട്ടിലെ റൺവേയിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കാലിഫോർണിയയിലേക്കുള്ള ജെറ്റ്ബ്ലൂ…
ഉത്തര കൊറിയ വെള്ളത്തിനടിയിൽ ആണവ ഡ്രോൺ പരീക്ഷണം നടത്തി
പ്യോങ്‌യാങ്: ഉത്തരകൊറിയ വീണ്ടും അണ്ടർവാട്ടർ ആണവ ഡ്രോൺ പരീക്ഷിച്ചതായി സർക്കാർ മാധ്യമമായ യാഷ്‌ട്ര റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയ തങ്ങളുടെ വെള്ളത്തിനടിയിലുള്ള ആണവ ഡ്രോണിന് ഹൈൽ-5-23 എന്നാണ് പേരിട്ടിരിക്കുന്നത്. ആലിപ്പഴം എന്നാൽ കൊറിയൻ ഭാഷയിൽ സുനാമി എന്നാണ് അർത്ഥം. കടലിൽ ശത്രുവിനെ നിശബ്ദമായി ആക്രമിക്കാൻ ഈ ഡ്രോണിന് കഴിവുണ്ട്. അടുത്തിടെ അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയുടെ സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായാണ് ഈ പരീക്ഷണം നടത്തിയത്. ഈ അഭ്യാസത്തിലൂടെ അവർ നമ്മുടെ രാജ്യത്തെ അപകടത്തിലാക്കിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരം അഭ്യാസങ്ങൾ എന്ന് ഉത്തര കൊറിയ പറഞ്ഞു.
നിക്കി ഹേലിയുടെ ജനനവുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശവാദത്തെ രാജാ കൃഷ്ണമൂർത്തി അപലപിച്ചു
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ എതിരാളിയായ നിക്കി ഹേലിയുടെ “ജന്മ” അവകാശവാദത്തിനെതിരെ ട്രംപ് നടത്തിയ പ്രസ്താവനക്കെതിരെ ഇന്ത്യൻ-അമേരിക്കൻ നിയമ നിര്‍മ്മാതാവ് രാജാ കൃഷ്ണമൂർത്തി ആഞ്ഞടിച്ചു. 1972ൽ ജനിച്ച സമയത്ത് അവരുടെ മാതാപിതാക്കൾ യുഎസ് പൗരന്മാരല്ലാതിരുന്നതിനാല്‍ യുഎസ് പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഹേലി യോഗ്യയല്ലെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇന്ത്യൻ-അമേരിക്കൻ വംശജയായ ഹേലി ഈ രാജ്യത്ത് ജനിച്ചതുകൊണ്ടാണ് ഒരു അമേരിക്കൻ പൗരയായതെന്ന് ഡെമോക്രാറ്റിക് പാർട്ടി കോണ്‍ഗ്രസ്മാന്‍ കൃഷ്ണമൂർത്തി പറഞ്ഞു. വ്യാജപരവും വംശീയവുമായ ‘ജന്മ’ അവകാശവാദങ്ങളുമായി ട്രംപ് രംഗത്തിറങ്ങിയയില്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. “അഭിമാനിയായ ഒരു ഇന്ത്യൻ അമേരിക്കൻ കുടിയേറ്റക്കാരൻ എന്ന നിലയിൽ, മുൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന വിദ്വേഷകരമായ ആക്രമണങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നു. നിക്കി ഹേലിക്കെതിരെ അധിക്ഷേപകരമായ ഇത്തരം പ്രസ്താവനകള്‍, ദക്ഷിണേഷ്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഓരോ റിപ്പബ്ലിക്കനും അപലപിക്കണം,” അദ്ദേഹം…
അയോദ്ധ്യ – പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് മന്ത്രയുടെ ത്രിദിന കർമ പരിപാടികൾക്ക് ഗംഭീര തുടക്കം
രാമജന്മഭൂമി അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി മന്ത്ര സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയുടെ ഒന്നാം ദിനം ഹൈന്ദവ പൈതൃക സാംസ്കാരിക രംഗത്തെ പ്രമുഖ ശബ്ദം ശ്രീ ശങ്കു ടി ദാസിന്റെ ശ്രീ രാമ ജന്മഭൂമി – ഒരു നിയമ വീക്ഷണം – സെമിനാറിനാൽ ശ്രദ്ധേയമായി. ശ്രീരാമൻ ധർമ്മ സങ്കൽപ്പത്തിന്റെ മനുഷ്യ രൂപം ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിവാദങ്ങളെ പറ്റി, സുപ്രീം കോടതി വിധിയിലെ പ്രസക്തമായ ഭാഗങ്ങളെ പറ്റി, പള്ളി നിർമ്മിക്കും മുൻപ് അവിടെ നിലനിന്നിരുന്ന പുരാതന ക്ഷേത്രത്തെ പറ്റി, അതുമായി ബന്ധപ്പെട്ട ചരിത്ര രേഖകളെയും തെളിവുകളെയും പറ്റിയെല്ലാം ശ്രീ ശങ്കു വിശദീകരിച്ചു. ശ്രീമതി മിനി നായർ എം സി ആയിരുന്നു. മന്ത്രയുടെ ത്രിദിന കർമ പരിപാടികളെക്കുറിച്ച് പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ വിശദീകരിച്ചു. മന്ത്രയുടെ ത്രിദിന കർമ പരിപാടികളിൽ രണ്ടാം ദിനം ശനിയാഴ്ച രാമ…
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പ്രവാസികളുമായി ഇന്ന് ഓൺലൈനിൽ സംവദിക്കുന്നു
ഹൂസ്റ്റൺ: ഇന്ന് (ശനിയാഴ്ച) വൈകുന്നേരം ഹൂസ്റ്റണിൽ വച്ച് നടക്കുന്ന സമരാഗ്നി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ എംപി. അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സൂം പ്ലാറ്റഫോമിൽ സംസാരിക്കുന്നു. ഇന്ന് ഉച്ചക്ക് 12 മണിയ്ക്കാണ് (ഹൂസ്റ്റൺ സമയം) സൂമിൽ പ്രവർത്തകരുമായി സംവദിക്കുന്നത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസാണ് (ഒഐസിസി യൂഎസ്‍എ) മീറ്റിങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള വിവിധ നഗരങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകരെ നേരിൽ കാണുന്നതിനുള്ള അവസരം ലഭിക്കാത്തത് കൊണ്ട് യൂഎസ്എ – കാനഡ രാജ്യങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതിനാണ് ഈ മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 1 നു അമേരിക്കയിലെത്തിയ കെപിസിസി പ്രസിഡന്റിന് ഷിക്കാഗോ, ന്യൂജെഴ്സി, ഫ്ലോറിഡ നഗരങ്ങളിൽ ഉജ്ജ്വല സ്വീകരണങ്ങളാണ് ഒഐസിസി പ്രവർത്തകർ ഒരുക്കിയത് . പ്രസിഡന്റിന്റെ ഹൃസ്വ അമേരിക്കൻ സന്ദർശനം മൂലം കോൺഗ്രസ് പ്രവർത്തകർക്ക് വർധിച്ച ആവേശമാണ് ഈ നാളുകളിൽ ഉണ്ടായിരിക്കുന്നത്. സൂം ഐഡി :884 3070…
അമേരിക്കയിലും അയോദ്ധ്യാ പ്രാണപ്രതിഷ്ഠ മഹോത്സവം
ഹ്യൂസ്റ്റൺ: അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ചു വൻപിച്ച പരിപാടികൾ ആസൂത്രണം ചെയ്‌ത് ശ്രി രാമദാസ മിഷൻ. പെയർലാന്റിലെ ശ്രീ രാമദാസ മിഷൻ ആണ് വിപുലമായ ആഘോഷപരിപാടികൾ ആസുത്രണം ചെയ്തിരിക്കുന്നത്. പിയർലാന്റിലെ ശ്രീ മീനാക്ഷി ക്ഷേത്രസമുച്ചയത്തിനടുത്തായി സ്ഥിതിചെയ്യുന്ന രാമദാസമിഷനിൽ ജനുവരി 21 നു ഞായറാഴ്ച രാവിലെ 9:30 മുതൽ വിവിധ ഹോമങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകളോടെയാണ് പ്രാണ പ്രതിഷ്ഠ മഹോത്സവം ആഘോഷിക്കുന്നത്. എല്ലാമാസവും ഇവിടെ നടത്താറുള്ള പൂജകൾക്ക് പുറമെയാണ് പ്രത്യേക ആഘോഷങ്ങൾ. രാവിലെ 9:30 നു ഗണപതി ഹോമം അതിനു ശേഷം ശ്രീരാമ ഹോമം, ശ്രീ ഹനുമാൻ ഹോമം, സുദർശന ഹോമം, വിഷ്ണു സഹസ്രനാമ യജ്ഞം ലളിതാ സഹശ്രനാമ ഹോമം തുടങ്ങി അതിവിശിഷ്ടങ്ങളായ ഹോമ യജ്ഞ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ലോകമെമ്പാടുമുള്ള ഹൈന്ദവരുടെ സ്വാഭിമാന സുദിനമായ അയോദ്ധ്യ പ്രതിഷ്ഠാ കർമം സമുജ്വലമാക്കാൻ എല്ലാ വിശ്വാസികളും സഹകരിക്കണമെന്ന് ശ്രീ രാമദാസ…
അപരനോട് ക്ഷമിക്കുവാനുള്ള ആഹ്വാനമാണ് ക്രിസ്‌മസ്: ഡോ. സാം ശാമുവേൽ
ന്യൂയോർക്ക്: പറഞ്ഞാലും തീരാത്ത ഒരു കഥയുടെ പേരാണ് ക്രിസ്‌മസ്, അത് ഒരു ദിനമല്ല ഒരു ജീവിതശൈലിയുടെ ജനനമാണ്, മാപ്പ് ആഘോഷമാക്കാനുള്ള ക്ഷണമാണ് ക്രിസ്‌മസ്. പുൽത്തൊട്ടിലിലൂടെ ജീവിക്കുവാൻ വളരെക്കുറച്ചു കാര്യങ്ങൾ മാത്രം മതിയെന്നുള്ളതിൻറെ തിരിച്ചറിവാണ് ക്രിസ്‌മസ് നൽകുന്നത്. ന്യൂ യോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്‌മസ് പുതുവത്സര ആഘോഷത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി മാസം പതിമൂന്നാം തീയതി ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് ക്യുൻസിലുള്ള സെൻറ്. ജോൺസ് മാർത്തോമ്മ പള്ളിയിൽ വെച്ചു നടന്ന യോഗത്തിൽ പ്രസിഡൻറ് റവ. ഷാജി കൊച്ചുമ്മൻ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ക്രിസ്‌മസ് കാരോളിൽ എക്യൂമെനിക്കൽ ഫെഡറേഷനിലെ അംഗങ്ങളായ മിക്ക ഇടവകളും പങ്കെടുത്തു. എക്യൂമെനിക്കൽ കൊയറിനോടൊപ്പം കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ചസ് കൊയർ, സെന്റ്. ജോൺസ്…
