ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് എം‌എല്‍‌എമാരെ വശീകരിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് വലിയ തിരിച്ചടി നൽകാൻ ഭാരതീയ ജനതാ പാർട്ടിക്ക് കഴിയുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്. ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരെ വശീകരിക്കാൻ ബിജെപി ശ്രമിക്കുന്നതായാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഉപദേഷ്ടാവ് അവകാശപ്പെടുന്നത്. ഈ വിവരം കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും.

ഇതിൽ കോൺഗ്രസ് ജാഗ്രത പാലിക്കണമെന്ന് സിരോഹി സീറ്റിൽ നിന്നുള്ള എംഎൽഎ സന്യം ലോധ ട്വീറ്റ് ചെയ്തു. 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് കോൺഗ്രസ് എംഎൽഎമാരെയെങ്കിലും ബിജെപി ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം എഴുതിയിരുന്നു. ആരോഗ്യവാനായിരിക്കുക, ജാഗ്രത പാലിക്കുക…. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അദ്ദേഹം ട്വീറ്റിൽ ടാഗ് ചെയ്തു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, “ഞാൻ കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 20 ദിവസം മുമ്പ് ഞാൻ രഘു ശർമ്മയോട് ഇക്കാര്യം പറഞ്ഞു… അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല, അതിനാൽ ഞാൻ അലേർട്ട് ചെയ്യാൻ പാർട്ടി ഹൈക്കമാൻഡിനെ ടാഗ് ചെയ്തു,” അദ്ദേഹം പറഞ്ഞു. നിങ്ങൾ ഉറങ്ങുകയാണെങ്കിൽ, അതു തന്നെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2020ൽ ഗുജറാത്തിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ 8 കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു. അടുത്തിടെ 5 മുൻ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. നിലവിൽ സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരുടെ അംഗബലം 65 ആണ്.

Print Friendly, PDF & Email

Leave a Comment

More News