ഹൂസ്റ്റൺ : റാന്നി തെക്കേപ്പുറം വാഴയിൽ പരേതനായ മത്തായി പുന്നൂസിന്റെ മകൻ വി .പി ചാക്കോ (അനിയൻ 76 ) നിര്യാതനായി. ഭാര്യ അന്നമ്മ ചാക്കോ കോന്നി ഇല്ലിരിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : റോയി. സി. മാത്യു (പ്രസിഡണ്ട് – ഡബ്ലിയൂഎംസി ഹൂസ്റ്റൺ പ്രൊവിൻസ്, സെക്രട്ടറി – ഫ്രണ്ട്സ് ഓഫ് പെയർലാണ്ട് മലയാളി കമ്മ്യൂണിറ്റി (FPMC), റോബി. സി. ജോർജ് , റോഷൻ സി. ടോം. മരുമക്കൾ : ഷീബ (ഹൂസ്റ്റൺ) ഷൈനി റോബി (ജർമനി) ലീജ റോഷൻ. കൊച്ചുമക്കൾ: റയൻ, റിച്ചി, റിനോ, റിയാ, റിയാനാ,റോഷിത,റിയോണ , റിതിക. ഭൗതികശരീരം ഒക്ടോബർ 16 നു തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 11.30-ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ . സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ…
Category: AMERICA
ഇസ്രായേലിനെ പിന്തുണച്ചും ഹമാസിനെ അപലപിച്ചും ഇന്ത്യൻ അമേരിക്കൻ രാഷ്ട്രീയക്കാർ
വാഷിംഗ്ടൺ: പലസ്തീനിയൻ ഹമാസ് തീവ്രവാദി ഗ്രൂപ്പിന്റെ അഭൂതപൂർവവും അപ്രതീക്ഷിതവുമായ ഭീകരാക്രമണത്തെ നിരവധി ഇന്ത്യൻ അമേരിക്കൻ രാഷ്ട്രീയക്കാർ ശക്തമായി അപലപിച്ചു. ഒക്‌ടോബർ 7 ന് ഫലസ്തീൻ പോരാളികൾ തെക്കൻ ഇസ്രായേലിൽ ആക്രമണം നടത്തി, ഗാസയുടെ പോരാളികൾ അതിർത്തി കടന്നപ്പോൾ റോക്കറ്റുകൾ തൊടുത്തുവിടുകയും ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ ഇസ്രായേൽ പ്രതികാര ആക്രമണം നടത്തുന്നു, ഇസ്രായേൽ ഇപ്പോൾ “യുദ്ധത്തിലാണെന്ന്” പ്രഖ്യാപിച്ചു. “ഹമാസ്, ഹിസ്ബുള്ള, ഹൂത്തികൾ, ഇറാനിയൻ പിന്തുണക്കാർ – അവർ ഇസ്രായേലിനെ വെറുക്കുന്നു, അവർ അമേരിക്കയെ വെറുക്കുന്നു. നമുക്ക് ശ്രദ്ധ തിരിക്കാനാവില്ല. ഇസ്രായേലിന് സംഭവിച്ചത് ഇവിടെ അമേരിക്കയിലും സംഭവിക്കുമെന്ന് ഞങ്ങൾ ഓർക്കണം, ”മുൻ സൗത്ത് കരോലിന ഗവർണറും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ യുഎൻ അംബാസഡറുമായിരുന്ന നിക്കി ഹേലി പറഞ്ഞു. “ഇത് ഇസ്രായേലിനെതിരായ ആക്രമണം മാത്രമല്ല – ഇത് അമേരിക്കയ്‌ക്കെതിരായ ആക്രമണമാണ്. അവരെ…
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാഷണങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡീയായില്‍ കൂടിയും കേള്‍ക്കുന്ന പദങ്ങളാണ്. പക്ഷെ പ്രവ്യത്തിയിലേക്ക് കൊണ്ടു വരണമെങ്കില്‍ വളരെയധികം ബുദ്ധിമുട്ടും അതിലുമുപരി ഒരുപാട് വെല്ലു വിളികളും തരണം ചെയ്യേണ്ടതായിട്ടുണ്ട് ഡോ ഗോപിനാഥ് മുതുകാടിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്തുള്ള ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ(DAC)ഭിന്നശേഷി കുട്ടികള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒരു കൈത്താങ്ങായി മാറി എന്നുള്ളത് നേരിട്ട് കണ്ടു മനസിലാക്കിയതിന്റെ പശ്ചാത്തലം ആണ് ഈ ലേഖനം എഴുതുവാന്‍ പ്രേരിപ്പിച്ച ഘടകം. ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ (GIC) വെബ്‌സൈറ്റ് ഒന്ന് നോക്കുവാന്‍ ഇടയായി. മലയാളികളെ മാത്രമല്ല വിദേശ ഇന്ത്യക്കാരെ ബന്ധപ്പെടുത്തിക്കൊണ്ട് രൂപം കൊടുത്ത ഒരു വലിയ നെറ്റ്‌വര്‍ക്ക് സംഘടന ആണെന്നും മനോഹരമായ പദ്ധതികള്‍ മുന്നില്‍ നിര്‍ത്തി കൊണ്ട് നല്ല വ്യക്തികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതാണെന്നും മനസിലായി. മഹാന്മാ ഗാന്ധിയെ മുന്‍ നിര്‍ത്തി എടുത്ത ഷോര്‍ട്ട് ഫിലിം (…
അഗാപ്പെ 2023 ത്രിദിന കൺവെൻഷന് ഇന്ന് തുടക്കം, പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകൻ
ഡാലസ്: സണ്ണിവെയിൽ അഗാപ്പെ ചർച്ചിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13 മുതൽ 15 വരെ (2635 നോർത്ത് ബെൽറ്റ് ലൈൻ, സണ്ണിവെയിൽ 75182 },വെച്ച് നടത്തപ്പെടുന്ന ത്രി ദിന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകൻ ,പാസ്റ്റർ ബാബു ചെറിയാൻ വചന പ്രഘോഷണം നിർവഹിക്കും “ദി ഇയർ ഓഫ് കംഫെർട്” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കൺവെൻഷൻ വെള്ളിയാഴ്ചയും, ശനിയാഴ്ചയും വൈകിട്ട് 7 മണി മുതലും ,ഞായറാഴ്ച രാവിലെ 10 30 മുതലുമാണ് നടത്തപ്പെടുന്നത്. കൺവെൻഷനിൽ അഗാപ്പെ ഗായക സംഘത്തിന്റെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.കൺവെൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ജോസഫ് ജോൺ കാൽഗറിയുടെ “പദ്‌മശ്രീയും സ്വാതന്ത്ര്യവും’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു
കണക്ടിക്കട്ട്: കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ആനുകാലിക പ്രസീദ്ധീകരണങ്ങളിൽ ഹാസ്യലേഖനങ്ങൾ, കഥകൾ എന്നിവകൾ എഴുതാറുള്ള ജോസഫ് ജോൺ കാൽഗറി (തൂലികാനാമം ജെ.ജെ അടൂർ) തന്റെ അനുഭവങ്ങളെ ആസ്പദമാക്കിയെഴുതിയ റൊമാൻസൺ പ്രിന്റിന്റിങ് & പബ്ലിഷിംഗ് ഹ൱സിങ് പ്രസിദ്ധീകരിച്ച മലയാളം മിഷൻറെ ഡയറക്ടറും , കവിയുമായ മുരുഗൻ കാട്ടാക്കട അവതാരിക എഴുതിയ “പദ്‌മശ്രീയും സ്വാതന്ത്ര്യവും ” എന്ന രണ്ടാമത് പുസ്തകം അമേരിക്കയിലെ, കണക്ടിക്കട്ടിലെ സ്റ്റാംഫോർഡ് ഹിൽട്ടണിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പത്താമത് വാർഷികത്തിന്റെ സമാപന സമ്മേളനത്തിൽ , പ്രശസ്ത നിരൂപകനും ജേര്ണലിസ്റ്റുമായ അഡ്വക്കേറ്റ് ജയശങ്കറും , 24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസ്, 24 ന്യൂസ് അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ് എന്നിവർ കൂടി പ്രകാശനം ചെയ്തു. ഐഎപിസി ചെയർമാൻ കമലേഷ് മേത്ത, ഫൗണ്ടർ ചെയർമാൻ ജിൻസ്മോൻ സക്കറിയ, ബോർഡ് സെക്രട്ടറി അജയ്…
സ്പീക്കർ സ്ഥാനാർത്ഥി സ്റ്റീവ് സ്കാലിസ് മത്സരത്തിൽ നിന്നും പിന്മാറി; റിപ്പബ്ലിക്കൻ പാർട്ടിയിൽ അനിശ്ചിതത്വം
വാഷിംഗ്‌ടൺ: ലൂസിയാനയിലെ പ്രതിനിധി സ്റ്റീവ് സ്കാലിസ് വ്യാഴാഴ്ച സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും നിന്ന് പിന്മാറി, ഹൗസ് റിപ്പബ്ലിക്കൻമാർക്കിടയിൽ ബുധനാഴ്ച നടന്ന ക്ലോസ്-ഡോർ രഹസ്യ ബാലറ്റ് മത്സരത്തിനിടെ സ്പീക്കറായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് ശേഷം, ഹൗസ് ഫ്ലോറിൽ തിരഞ്ഞെടുക്കപ്പെടേണ്ടതിനാവശ്യമായ 217 വോട്ടുകൾ ലഭിക്കുക അസ്സാദ്ധ്യമാണെന്നും മുൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് അംഗീകരിച്ച വലതുപക്ഷ റിപ്പബ്ലിക്കൻ, ഒഹായോയുടെ പ്രതിനിധി ജിം ജോർദാന്റെ നിരവധി പിന്തുണക്കാരും തങ്ങളുടെ കൂറ് മാറാൻ വിസമ്മതിക്കുകയും ചെയ്തതാണ് സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും പിന്മാറാൻ സ്റ്റീവ് സ്കാലിസിനെ പ്രേരിപ്പിച്ചത്. സ്വദേശത്തും വിദേശത്തും വെല്ലുവിളികൾ നേരിടുന്ന സമയത്ത് കോൺഗ്രസിന്റെ ഒരു ചേമ്പറിനെ സ്തംഭിപ്പിച്ച ആഭ്യന്തര കലഹം, ഭിന്നിപ്പുള്ള പാർട്ടിയെ മറ്റാർക്കെങ്കിലും ഒന്നിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ താൻ മാറിനിൽക്കുമെന്ന് മിസ്റ്റർ സ്കാലീസ് പറഞ്ഞു.”സ്പീക്കർ-ഡിസൈനി സ്ഥാനാർത്ഥി എന്ന നിലയിൽ എന്റെ പേര് പിൻവലിക്കുകയാണെന്ന് ,” മിസ്റ്റർ സ്കാലീസ് കൂട്ടിച്ചേർത്തു.
കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 19 മുതല്‍ 22 വരെ ഓറഞ്ചില്‍
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ഓറഞ്ച് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളിയില്‍ റവ.ഫാ.ഡൊമിനിക് വളാമനാല്‍ നയിക്കുന്ന കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി വെ.റവ.ഫാ.ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ അറിയിച്ചു. ഒക്ടോബര്‍ 19 വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 22 ഞായറാഴ്ച ഉച്ചവരെയാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്റ്ററുമായ റവ.ഫാ.ഡൊമിനിക് വളാമനാല്‍ ആണ് കണ്‍വെന്‍ഷന്റെ മുഖ്യ പ്രഭാഷകന്‍. വിവിധ ഗ്രൂപ്പുകളിലായി ഇംഗ്ലീഷിലും മലയാളത്തിലും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാം. വിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം, ആരാധന, വചന പ്രഘോഷണം, ഡെലിവറന്‍സ് ശുശ്രൂഷ എന്നിവയാണ് കണ്‍വെന്‍ഷന്റെ മുഖ്യ ഇനങ്ങള്‍. കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടവര്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. എല്ലാവര്‍ക്കും ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ബേബി സിറ്റിംഗ് സൗകര്യവും ഉണ്ട്. ഈ ദൈവ വചന കണ്‍വെന്‍ഷനില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിച്ച് വിശ്വാസത്തിന്റെ…
ജീവകാരുണ്യ പ്രവർത്തനങ്ങൾ യുവ തലമുറയുടെ സംസ്‍കാരമാകണം: മാർ സ്തെഫാനോസ്
ഹൂസ്റ്റൺ : ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക പള്ളിയുടെ നേതൃത്യത്തിൽ മലങ്കര കത്തോലിക്ക ചാരിറ്റീസ് ഹൂസ്റ്റൺ (MCCH ) എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന് രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ സ്തെഫാനോസ് മെത്രാപോലിത്ത തുടക്കം കുറിച്ചു. ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്രയായ പങ്കുവക്കലിൻറെ ആനന്ദവും സംസ്കാരവും പുത്തൻ തലമുറ ജീവിതത്തിൽ പകർത്തണമെന്ന് ഉൽഘാടന സന്ദേശത്തിൽ മാത്രപോലിത്താ ഓർമിപ്പിച്ചു. ചടങ്ങിൽ അദ്ധ്യക്ഷനായ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിനെ മലങ്കര കാത്തോലിക്ക സഭയുടെ ആദരവ് നൽകുകയും പൊന്നാട സമർപ്പിച്ച് അഭിനന്ദിക്കുകയും ചെയ്തു. MCCH ന്റെ പ്രവർത്തങ്ങളുടെ രുപരേഖ സെക്രട്ടറി റീന ജോർജ് അവതരിപ്പിക്കുകയും സാമ്പത്തിക സ്രോതസിനെ കുറിച്ച് കോഓർഡിനേറ്റർ സഞ്ജയ് കോരെത്തു സംസാരിക്കുകയും ചെയ്‌തു. MCCHന്റെ ലോഗോ മേയർ കെൻ മാത്യു ഇടവക ട്രസ്റ്റീ സാലു സാമുവേൽ, സെക്രട്ടറി ബിനു അലക്സ് എന്നിവർക്കു നൽകി പ്രകാശനം ചെയ്തു.…
ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയൺ ഉൽഘാടനം ഡോ. ബാബു സ്റ്റീഫൻ ശനിയാഴ്ച നിർവഹിക്കും
ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയൺ ഉൽഘാടനവും രെജിസ്ട്രേഷൻ കിക്ക് ഓഫും ഒക്ടോബർ 14 ശനിയാഴ്ച വൈകിട്ട് 5.30 ന് ടൈസൺ സെന്ററിൽ (26 N Tyson Ave, Floral Park, NY) വെച്ച് നടത്തുന്നതാണെന്നു റീജിണൽ വൈസ് പ്രസിഡന്റ് അപ്പുകുട്ടൻ പിളള അറിയിച്ചു. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ റീജണൽ കൺവെൻഷൻ ഉൽഘടനം ചെയ്യുന്നതും റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ മുഖ്യ അഥിതിയായി പങ്കെടുക്കുന്നു. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല അശോക്, ട്രഷർ ബിജു ജോൺ കൊട്ടാരക്കര, ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ, നാഷണൽ കമ്മിറ്റി മെംബേർസ് ആയ ലാജി തോമസ്, ഡോ. അജു ഉമ്മൻ, ഡോൺ തോമസ്, സിജു സെബാസ്റ്റ്യൻ തുടങ്ങി അമേരിക്കയിലെ നിരവധി രാഷ്ട്രീയ-സാംസ്‌ക്കാരിക നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ ബാഹുല്യം…
സൈമൺ കെ മാന്തുരുത്തിൽ ഡാളസിൽ അന്തരിച്ചു
ഡാളസ് : കോട്ടയം കൈപ്പുഴയിൽ ലൂക്കോസ് മാന്തുരുത്തിലിന്റെയും അരീക്കര അന്നമ്മ ലൂക്കോസിന്റെയും മകനായ സൈമൺ മാന്തുരുത്തിൽ (75) ഡാളസിൽ അന്തരിച്ചു. ഭാര്യ: ലിസമ്മ ഇഗ്നേഷ്യസ് കാഞ്ഞിരപ്പള്ളി വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ : റോയ് സൈമൺ, ഡോ. റൂബിൻ സൈമൺ മരുമക്കൾ: സ്മിത, ഡോ.ഷീന സൈമൺ കൊച്ചുമക്കൾ: റയൻ, സ്‌കൈലർ, ആഷർ, ബെഞ്ചമിൻ പൊതുദശനം ഒക്ടോബർ 13 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ (4922 Rosehill Rd, Garland, TX 75043) നടക്കും. സംസ്കാരശുശ്രൂഷകൾ ഒക്ടോബർ 14 ശനിയാഴ്ച രാവിലെ 11 മണിക്ക് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ആരംഭിച്ചു തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ (3900 Rowlett Rd, Rowlett, TX 75088) സംസ്കാരം നടക്കും.
