വി.പി. ചാക്കോ വാഴയിൽ നിര്യാതനായി

ഹൂസ്റ്റൺ : റാന്നി തെക്കേപ്പുറം  വാഴയിൽ  പരേതനായ മത്തായി പുന്നൂസിന്റെ മകൻ വി .പി  ചാക്കോ (അനിയൻ 76 ) നിര്യാതനായി. ഭാര്യ അന്നമ്മ ചാക്കോ കോന്നി ഇല്ലിരിയ്ക്കൽ  കുടുംബാംഗമാണ്.

മക്കൾ : റോയി. സി. മാത്യു (പ്രസിഡണ്ട് – ഡബ്ലിയൂഎംസി ഹൂസ്റ്റൺ പ്രൊവിൻസ്, സെക്രട്ടറി – ഫ്രണ്ട്സ് ഓഫ്  പെയർലാണ്ട് മലയാളി കമ്മ്യൂണിറ്റി (FPMC), റോബി. സി. ജോർജ് , റോഷൻ സി. ടോം.

മരുമക്കൾ : ഷീബ (ഹൂസ്റ്റൺ) ഷൈനി റോബി (ജർമനി) ലീജ റോഷൻ.

കൊച്ചുമക്കൾ: റയൻ, റിച്ചി, റിനോ, റിയാ, റിയാനാ,റോഷിത,റിയോണ , റിതിക.

ഭൗതികശരീരം ഒക്ടോബർ 16 നു തിങ്കളാഴ്ച്ച രാവിലെ  8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും  11.30-ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ . സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ 1 മണിക്ക് റാന്നി സെന്റ്‌ തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ വച്ച് നടത്തപ്പെടുന്നതുമാണ് .

കൂടുതൽ വിവരങ്ങൾക്ക്: റോയ് മാത്യു  717 608 1995 (വാട്സ്ആപ് ), റോബി – 91 8921176143 (ഇന്ത്യ), റോഷൻ – 91 9447211648 (ഇന്ത്യ)

Print Friendly, PDF & Email

Leave a Comment

More News