മകരക്കുളിർ വീണ നാട്ടിൽ ഇളം മഞ്ഞിൽ മാമ്പൂ മണക്കുന്ന വീട്ടിൽ മാവേലിയെന്ന മനുഷ്യ സ്നേഹിക്കൊരു മൺ സ്വർഗ്ഗമുണ്ടായിരുന്നു. മലയാളപ്പെരുമയിൽ മനുഷ്യാഭിലാഷങ്ങൾ ഇതളിതളായി വിരിഞ്ഞു അപരന്റെ വേദനയ്‌ക്കൊരു നുള്ള് സാന്ത്വന- മവിടെ നിറം ചൂടി നിന്നു ! അടിമകളില്ലാത്ത- യവിടുത്തെ രാജാവ് യജമാനനായിരുന്നില്ല, പ്രജകളിൽ ഒരുവനായ് സ്വയമറിഞ്ഞവരുടെ പ്രിയ സഖാവായി നിന്നു ! ജന മനസ്സാനന്ദ നടന ത്തിൽ ആ നാട് പറുദീസ പോലായിരുന്നു. മതമില്ല വെറിയില്ല മനുഷ്യനും മനുഷ്യനും ഒരുപോലെ തോൾ ചേർന്ന് നിന്നു ! ചതിയില്ല പൊളിയില്ല ചെറുനാഴി യളവില്ല കൊടി വച്ച കാറുകളില്ലാ. ഒരുമിച്ചു നിന്നവർ വിഭവങ്ങൾ കൊയ്തെടു – ത്തൊരു പോലെ ജീവിച്ചു പൊന്നു.. എവിടെയും മനുഷ്യനെ ചെറുതായി യെണ്ണുന്ന യജമാന വർഗ്ഗപ്പുളപ്പിൽ ഇവനാര് ? നമ്മൾക്ക് കഴിയാത്ത കാര്യങ്ങൾ – ക്കിവനെ യിനി മേലിൽ വേണ്ട. തിരുമേനിമാരുടെ തിരുസഭ ചേർന്നിടം തൃപ്പൂണിത്തുറയായി…
Category: POEMS
മണ്ണിൽ പൂക്കുന്ന മനുഷ്യ സ്വപ്‌നങ്ങൾ (കവിത): ജയൻ വർഗീസ്
എന്താണ് ജീവിത മെന്തിനോജാഗരി ച്ചൊന്നുമേ നേടാത്ത പാഴ്ശ്രമങ്ങൾ ? എന്തിനായ് ഞാനറി യാതെ ഞാൻ മണ്ണിന്റെ ബന്ധുരകൂട്ടിൽ കിളിമകളായ് ? നേരറിവിന്റ മനയോല – യിൽ പത – മേറിയ നാവുമായ് ഹൃസ്വകാലം ആരോ പഠിപ്പിച്ച പല്ലവി പാടുന്ന ശാരിക ത്തേങ്ങൽ മനുഷ്യ ജന്മം ! എങ്കിലുമെങ്ങും പ്രകാശം നിറച്ചാർത്തായ് എന്നെ പൊതിയുന്ന മോഹങ്ങളിൽ പൊന്നണിഞ്ഞെത്തും പ്രഭാതത്തുടിപ്പുകൾ ക്കെന്തൊരു ചന്ദന ച്ചാർ സുഗന്ധം ! ഒന്ന് പുണർന്നുറ ങ്ങട്ടെ ഞാൻ എന്റെയീ മണ്ണിൻ മനോഹര സ്വപ്നങ്ങളിൽ എങ്ങും തുടിക്കുന്ന ജീവന്റെ താളമായ് എന്റെയും ചുംബന സൗകുമാര്യം ? ഇല്ല – വിടർന്നാൽ കൊഴിയണമെന്നതീ മണ്ണിൻ മനം പോലെ ന്യായ സൂത്രം ഏതോ നിയമക നീതി പീഠങ്ങളായ് എന്റെയും പിന്നിൽ ഞാൻ കണ്ടു നിന്നെ ? കൊന്നും കൊലവിളി – ച്ചാർത്തുമീ മണ്ണിലെ പുണ്ണായ് വളർന്ന തലമുറകൾ ഒന്നൊഴിയാതെ…
ഒരു തീവണ്ടി യാത്ര (കവിത): റമീഹ സി
മണ്ണും മലയും പാടവും പുഴകളും ഇലകളും മരങ്ങളും മയങ്ങുമീ രാത്രിയിൽ ഞാൻ ഒരു തീവണ്ടി യാത്രയിൽ….. ഇരുളടഞ്ഞ വഴികളിലെ നിശ്ശബ്ദതയെ ഭേദിച്ചു കൂകിയോടുന്ന ഈ വണ്ടിയിൽ ഞാൻ ഇരിക്കവേ… അങ്ങു ദൂരെ അംബര മുറ്റത്ത് ഉദിച്ചിരിക്കുന്ന അംബിളി മാമന്റെ നനുത്ത നിലാ വെളിച്ചമെനിക്ക് കൂട്ടായിരുന്നു… എങ്ങു നിന്നോ എന്നിലേക്കു ഓടിയടുക്കുന്ന ഇളം കാറ്റുമുണ്ടായിരുന്നു കൂട്ടിനു…… നീല നിലാവെളിച്ചത്തിൽ, കണ്ടു ഞാൻ അവളെ മണവാട്ടിയെ പോൽ തല കുനിച്ച് നാണിച്ചു ഒരില പോലുമനക്കാതെ രാത്രിയുടെ നിറവിൽ മയങ്ങുന്ന മരങ്ങളെ… കണ്ടു ഞാൻ അവളെ ഇളം കാറ്റിലിളകുന്ന ഓളങൾ അല തല്ലും നദീ തടങളെ…. കണ്ടു ഞാൻ അവളെ കന്നി കൊയ്ത്തിനായ് അണിഞ്ഞൊരുങ്ങിയ നെൽ പാടങ്ങളെ…. നിലാ വെയിലുമ്മ വെച്ച ഭൂമി മണവാട്ടിയെ…. പാട വരമ്പുകൾക്കപ്പുറം ചില വീടുകളിൽ ഇനിയുമണയാതെ എരിയുന്ന വെളിച്ചങ്ങള്‍ ആരെയൊക്കെയോ പ്രതീക്ഷിച്ചിരിക്കുന്നതാവാം അങ്ങനെ അങ്ങനെ ഒരായിരം…
ലോക പിതൃദിനം (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ
‘ജൂൺ പതിനഞ്ചി’നു ലോക പിതൃദിനം ഊഴിയിലേവരും കൊണ്ടാടുമ്പോൾ, അർപ്പിച്ചിടുന്നേനെൻ വന്ദ്യപിതാവേ, ഞാൻ അർപ്പണബോധത്തോടെൻ പ്രണാമം! അമ്മയെപ്പോലെയെൻ ജീവിതയാത്രയിൽ അങ്ങയും ത്യാഗങ്ങളെത്ര ചെയ്തു! കൈവിരൽ തന്നു നടക്കാൻ പഠിപ്പിച്ചു ജീവിതമെന്തെന്നു കാട്ടിത്തന്നു! ജീവിക്കാൻ വേണ്ടോരാ വിത്തമാം വിദ്യയും സർവ്വം ത്യജിച്ചു നീ നേടിത്തന്നു! ആത്മ വിശ്വാസത്തിൻ, സ്വാശ്രയ ബോധത്തിൻ ആദ്യപാഠങ്ങൾ പകർന്നു തന്നു! സത്യത്തിൻ പാതയിലൂടെ ചരിച്ചൂ നീ സന്മാർഗ്ഗമെന്തെന്നു കാട്ടിത്തന്നു! കർമ്മത്തിൻ മൂല്യവും, സത്യസനാതന- ധർമ്മത്തിൻ മാറ്റെഴും മാഹാത്മ്യവും, ഭക്തിയും, ഈശ്വര ചിന്തയും ജീവനിൽ ശക്തി പകരുമെന്നോതിത്തന്നു! എത്ര താൻ നേടിയെന്നാലും ഞാൻ കാണില്ല എന്നച്ഛനെപ്പോലെ നല്ലൊരച്ഛൻ!
എൻ്റെ അമ്മ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
സ്നേഹത്തിന്നാഴമളക്കാൻ കഴിയാത്ത സാഗരമല്ലയോ മാതൃഹൃത്തം! ആ മഹാസാഗര വീചിയിലാവോളം ആലോലമാടീയെൻ ബാല്യകാലം! അമ്മടിത്തട്ടിൽ മയങ്ങീ ഞാൻ തൊട്ടിലിൽ അമ്മതൻ താരാട്ടു കേട്ടുറങ്ങി! ആ പുണ്യകൈകകളാൽ വാത്സല്യമാർന്നെന്നെ ഊട്ടിയ ചോറുണ്ടു ഞാൻ വളർന്നു! എല്ലാമെനിക്കെന്നുമൻപോടു നൽകിടും കല്പദ്രുമമെനിയ്ക്കമ്മയെന്നും! ആ ദ്രുമക്കീഴിൽ ഞാൻ നിൽക്കുവോളം തെല്ലും ആർദ്രമാകില്ലമ്മേ നിൻ മിഴികൾ! സ്ത്രീകളിൽ രത്നമായ്, ഉത്തമസാദ്ധ്വിയായ് ലോകത്തിനമ്മയായ് വർത്തിപ്പു നീ! സൗമ്യത്തിൻ,ത്യാഗത്തിൻ രൂപമായ് സദ്ഗുണ- സമ്പന്നയായെന്നും വർത്തിപ്പു നീ!
അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ (കവിത ): എ.സി. ജോർജ്
ഈ ഭൂമിയിൽ കാണപ്പെട്ട സൃഷ്ടി സ്ഥിതി പരിപാലകയാം സ്നേഹ നിധിയാണമ്മ ഒരിക്കലും വറ്റാത്ത വാത്സല്യ തേൻ ഉറവയാണമ്മ അതിരുകളില്ലാത്ത സ്നേഹ വാത്സല്യങ്ങൾ സദാ വാരി കോരി ചൊരിയും മക്കൾക്കായി മലപോലെ ആകാശത്തോളം മക്കൾ വളർന്നാലും എന്നും അമ്മയ്ക്ക് സ്വന്തം കുഞ്ഞു പൊൻകുഞ്ഞു നമ്മൾ അമ്മതൻ സ്നേഹ വാത്സല്യ ചിറകിനടിയിൽ ഏതു മക്കളും ഓടിയെത്തും അഭയത്തിനായ് എന്താപത്ത് വന്നാലും അമ്മ എന്നുള്ള രണ്ട് അക്ഷരം എപ്പോഴും നമ്മൾ തൻ നാവിലും ഹൃത്തടത്തിലും എന്നെന്നും ആശ്വാസ ദായകമായിടും ദൃഢം സ്വന്തം ചോരയും നീരും വിയർപ്പും ചിന്തി മക്കളെ വളർത്തിയൊരമ്മ തൻ കർമ്മ നിർഭര കഷ്ട നഷ്ട ത്യാഗോജ്വല ജീവിതം വർണ്ണിക്കാൻ ഏതൊരാൾക്കും വാക്കുകളില്ല ഏതൊരു എന്തൊരു ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും മക്കളെ നെഞ്ചോട് ചേർത്തു പിടിക്കും അമ്മ മാനവ ഹൃദയസരസ്സിലെ സ്നേഹ പുഷ്പമാണമ്മ മക്കൾക്കു മിന്നും വഴികാട്ടി നക്ഷത്രം അമ്മ തന്നെ…
വിഷുക്കണി കാണുവാൻ…. കേൾക്കുവാൻ…. അനുഭവിക്കുവാൻ (കവിത): എ.സി.ജോർജ്
സൽകർമ്മങ്ങൾ എന്നെന്നും കണി കാണുവാൻ കേൾക്കുവാൻ അനുഭവിക്കുവാൻ തുറക്കാം കണ്ണുകൾ കാതുകൾ ഹൃദയ കവാടങ്ങൾ തൂലികത്തുമ്പുകൾ ഹൃദയ സരസ്സിലെ കാർമേഘങ്ങൾ പൂമഴയായി തേൻ മഴയായി പെയ്യട്ടെ ഭൂതലത്തിലെങ്ങും മതമേതായാലും മതമില്ലാത്തവരും ഒരുമയോടെ തുറന്ന മനസോടെ സ്നേഹാർദ്രമായി ഓരോ പ്രഭാതം മുതൽ പ്രദോഷം വരെ കണി കാണുവാൻ ഭാഗ്യം തരേണമേ ഭവാനേ തമ്പുരാനേ, കരുണ ചൊരിയണേ പ്രഭാ മൂർത്തെ ദയാ നിധി എങ്ങും പൊട്ടിമുളയ്ക്കും മതസ്പർദ്ധയല്ല കാണേണ്ടത് അങ്ങിങ്ങായ് അവസരവാദികൾ അധികാരമോഹികൾ, മാനവരെ തമ്മിലടിപ്പിക്കാൻ വിതയ്ക്കും വിഷ വിത്തുകൾ മാനവർ കണ്ണുതുറന്ന് വേരോടെ പിഴുതെറിയണം വിഷം വിതറും വിദ്വേഷം വിതക്കും ചില മതമൗലിക കുൽസിത പ്രവർത്തകർ വക്താക്കൾ പൂജാരികൾ അന്ധവിശ്വാസങ്ങൾ വലിച്ചെറിഞ്ഞ് അനാചാര ദുരാചാരം വലിച്ചെറിഞ്ഞ് നിർമ്മല മനസ്സായി നമ്മൾ മനുഷ്യ നന്മയ്ക്കായി ഓരോ വിശ്വാസവും മാനിക്കാം എന്നും അകക്കണ്ണും പുറക്കണ്ണും മലർക്കെ തുറന്നിടാം, നന്മകൾ എന്നെന്നും ദർശിക്കുവാൻ…
എന്റെ കേരളം (കവിത): ജയൻ വർഗീസ്
ഒരു വശത്തുംഗ ഗിരി നിരാ ജാലവും മറുവശത്തലയാഴി തൻ സംഗവും മര നിരകളിൽ തത്തയും മൈനയും കുറുകി നേദിച്ച സുപ്രഭാതങ്ങളും ഇവിടെയുണ്ടെന്റെ കേരളം മകരന്ദ കുളിരു കോരുന്ന മഞ്ഞും കുയിൽക്കിളി കുരവ ‘ കൂ കൂ ‘ സ്വര രാഗ സംഗീത കവിതയൂറുന്ന മാമ്പൂ മണങ്ങളും തഴുകി സ്നേഹാർദ്ര ബന്ധുര സുസ്മിത പ്പുളക ജീവിതപ്പൂക്കള ഭംഗിയും, ഒരു കവി വാക്യ ഗരിമയിൽ ദൈവത്തിൻ അരുമ നാടിതു സർവ്വ ലോകത്തിനും ! കപട നായകർ കയ്യേറി കേരളാ മുനി കുമാരികാ കന്യകാ മുത്തിനെ വിഷ വിസർജ്ജന ക്രൂര ദംഷ്ട്രങ്ങളാൽ നിണമണിയിച്ച കാല പ്രവാഹമേ, മധു നനഞ്ഞൊരാ കോരകപ്പുല്ലിനെ മതി മറന്നു നാവാർത്തിയാൽ നക്കിയ ശര നിപജ്ഞതാ മുറിവിൽ നിന്നൊഴുകിയ നിണമണിഞ്ഞതോ വർത്തമാനപ്പുഴ ? ഒരു മതത്തിനും നീതിശാസ്ത്രത്തിനും പരിണയിക്കുവാൻ വേണ്ടായെന്നാകിലും തെരുവിൽ വിൽക്കുന്ന പെൺ ശരീരങ്ങളായ് വിടുകയില്ലീ കരളിന്റെ…
രാസ മാറ്റങ്ങൾ? (കവിത): ജയൻ വർഗീസ്
നിദ്ര നിതാന്തമാം നിദ്ര യതിലൊരു നിത്യ പ്രകാശ വിലാസം ! ഒന്നുമില്ലായ്മയാം യാദൃശ്ചികങ്ങളിൽ പൊന്നിൻ ചിലമ്പൊലി നാദം ! ഒന്ന് ചേരാതെ പിണങ്ങും കണികയോ – ടൊന്നുണരാനൊരു മന്ത്രം ! സിങ്കുലാരിറ്റി കവിൾ ചോപ്പിലാദ്യമായ് ഇംഗിത പ്രേമാർദ്ര മുത്തം ! സത്യ പ്രപഞ്ചമായ് ശിൽപ്പിതൻ കൊത്തുളി ചുറ്റിക താള ലയാസം ! ബിഗ് ബാംഗിൾ സിങ്കുലാരിറ്റി തൻ ഹൃത്തടം പൊട്ടിപ്പിളർന്നു വികാസം ! നക്ഷത്ര പാറയിൽ വായു കുമിളയാം തൊട്ടിലിലെന്നെയുറക്കാൻ എത്ര ശതകോടി വർഷങ്ങൾ പിന്നിട്ട സ്വപ്ന സാക്ഷാൽക്കാര പുണ്യം ! സത്യ പ്രപഞ്ചത്തിൽ സത്വരം വാഴുന്ന ശക്തിയാം സത്തയായ് ജീവൻ ചിപ്പിയിൽ വീണ മണൽത്തരി പോലൊരു മുത്തായി മാറുന്നു നമ്മൾ ! ഒന്നായ വിശ്വ മഹാ പ്രപഞ്ചത്തിന്റെ റിംഗ് മാസ്റ്ററാം ശക്തി സത്ത എന്നിലും നിന്നിലും പുല്ലിലും പൂവിലും ഉണ്മയാം ജീവൽത്തുടിപ്പായ്, മുത്തേ, മനുഷ്യക്കൂരുന്നേ നിനക്കായി…
നിദ്രയും ഭദ്രതയും (കവിത) : തൊടുപുഴ കെ ശങ്കർ മുംബൈ
നിദ്രയിലരുതാർക്കും തെല്ലുമേ ഭ്രമം, ദീർഘ- നിദ്രയിലാഴാനുള്ള തല്ലല്ലോ ഒരു ദിനം! കുമ്പയും നിറച്ചൊന്നു മേശിടാതല്ലോ ചിലർ കുംഭകർണ്ണനും തോറ്റു പോകുമാറുറങ്ങുന്നു! ഉണ്ണുവാൻ ഉറങ്ങുവാൻ മാത്രമായ് ജീവിക്കുന്നോർ കന്നുപോൽ വളരുന്നു കാലങ്ങളറിയാതെ! കാണുന്നോർക്കവർ വെറും കഥയേ യില്ലാത്തവർ കാണുന്നില്ലവർ മറ്റുള്ളോരെയുമൊരിക്കലും! ഉറക്കം കൂടിപ്പോയാൽ ഉടലിൽ പിത്തം കൂടും ഉള്ളിലാലസ്യം കൊടുമുടിപോൽ വളർന്നിടും! ഉറക്കം കുറഞ്ഞാലോ കൃത്യത്തിൽ വിലോപവും ഉള്ളതുമില്ലാതാകു മവ്വിധം തുടർന്നെന്നാൽ! നിദ്രയിലതിപ്രിയ മായെന്നാൽ കുടുംബത്തിൻ ഭദ്രത ദൈനം ദിനം ക്ഷയിക്കു മൽപ്പാൽപ്പമായ്! മദ്യവുംഅമിതമാം നിദ്രയുമൊന്നിച്ചേർന്നാൽ ഉദ്യമിച്ചീടാനുള്ള ശേഷിയേയില്ലാതാകും! ഉറക്കം മൂലം സ്വന്തം നാടിനെ ഗൗനിക്കാതെ ഉലകിൽ കഴിഞ്ഞിരുന്നെത്രയോ മഹാനൃപർ! കുറവില്ലിന്നും സ്വന്തം കണ്ണുകൾ തുറന്നുവ- ച്ചുറങ്ങി കഴിയുന്ന ഭരണാധിപന്മാരും! ഓർക്കുവിൻ, ഉറങ്ങുവാൻ നിശ്ചിത നേരം മാത്രം ഓർമ്മയും വേണം നേരത്തുണരാനതുപോലെ! ഉള്ളുണർന്നിരിക്കേണമേതു നേരവും ക്ഷീണം തളർത്തിക്കിടത്തുന്ന ഗാഢ നിദ്രയിൽ പോലും!
