മൈലപ്പുറം ഹുദ സൺ‌ഡേ മദ്രസ പ്രവേശനോത്സവം നടത്തി

മലപ്പുറം: മൈലപ്പുറം ഹുദ സൺ‌ഡേ മദ്രസയുടെ പ്രവേശനോത്സവം ഫലാഹിയ കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ബസ്മല ഉദ്ഘാടനം ചെയ്തു. പ്രോഗ്രാമിന്റെ മുഖ്യാതിഥിയും ലൈഫ് സ്കിൽസ് ട്രെയിനറുമായ ഹാരിസ് ഒഴികൂർ കുട്ടികളുമായി സംവദിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും വിജയികളെ ആദരിക്കലും നടന്ന ചടങ്ങിൽ മദ്രസാ പ്രിൻസിപ്പാൾ മുബീൻ സ്വഗതം പറഞ്ഞു. മാലി ട്രസ്റ്റ് ചെയർമാൻ ജലീൽ മങ്കരത്തോടി അദ്ധ്യക്ഷത വഹിച്ചു. അലി സാലിം, ഫാത്തിമ ടി, ജസീല, സയ്യിദ് മുനവർ, ഫാത്തിമ ബീഗം, കുൽസു ടീച്ചർ എന്നിവർ സംസാരിച്ചു.

ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക്

തൃശ്ശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ തിരഞ്ഞെടുത്തു. എസ് എൻ ഡി പി യോഗം മുൻ പ്രസിഡന്റ് അഡ്വ സി.കെ വിദ്യാസാഗർ ചെയർമാനും മുൻ രാജ്യസഭാ എം പി സി. ഹരിദാസ്, എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസർ ഡോ. രാജേഷ് കോമത്ത് എന്നിവർ അംഗങ്ങളുമായ ജൂറി ആണ് പുരസ്കാര നിർണയം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി കേരളീയ സാമൂഹിക പരിസരത്തിലെ സജീവ സാനിധ്യമാണ് ശ്രീ. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സ്വാതന്ത്ര്യ പൂർവ മലബാറിലെ അതിസാധാരണമായ ഒരു കർഷക കുടുംബത്തിൽ ജനിച്ച്, ആഗോള അംഗീകാരം നേടിയ മുസ്ളീം പണ്ഡിതൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളർച്ച…

ഗതാഗത തടസം സൃഷ്ടിക്കുന്ന വാട്ടർ അതോറിറ്റി പെപ്പുകൾ മാറ്റി സ്ഥാപിക്കണം: വെൽഫെയർ പാർട്ടി

മലപ്പുറം: വലിയങ്ങാടി – ഇത്തിൾപറമ്പ റോഡിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഗതാഗതത്തിനും തടസങ്ങൾ സൃഷ്ടിക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ഇത്തിൾപറമ്പ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. താൽക്കാലിക സംവിധാനമായി വർഷങ്ങൾക്ക് മുമ്പ് റോഡിന് മുകളിലൂടെ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. മലപ്പുറം നഗരത്തിലെ വിവിധ സ്ക്കൂൾ വിദ്യാർഥികളും ചുങ്കം എം.എസ്.പി ക്യാമ്പിലേക്കും ഇൻകെൽ വ്യവസായ പാർക്കിലേക്കും മറ്റും ഉപയോഗിക്കുന്ന റോഡിൽ ഈ പെപ്പുകൾ കാരണമുണ്ടാവുന്ന നിരന്തര ഗതാഗത തടസം അങ്ങേയറ്റം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പ്രസ്തുത വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകി. യൂണിറ്റ് പ്രസിഡൻ്റ് ഉമ്മർ ചിറക്കൽ, സെക്രട്ടറി സക്കരിയ്യ കടമ്പോട്ട്, കൺവീനർ അബ്ദുസമദ് തുമ്പത്ത്, പി.പി അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു.

ജലസംഭരണികളിലെ ജലനിരപ്പ് ഉയരുന്നു; നദികൾ കരകവിഞ്ഞൊഴുകുന്നു; പത്തനംതിട്ട നിവാസികൾ വെള്ളപ്പൊക്ക ഭീതിയില്‍

പത്തനം‌തിട്ട: കഴിഞ്ഞ ആഴ്ച മുതൽ നിർത്താതെ പെയ്യുന്ന മഴ മൂലം ഞായറാഴ്ച (ഓഗസ്റ്റ് 17)) പത്തനംതിട്ട വെള്ളപ്പൊക്ക ഭീഷണിയിലായി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ജലസംഭരണികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് കക്കി-ആനത്തോട് ജലസംഭരണിയുടെയും മൂഴിയാർ അണക്കെട്ടിന്റെയും ഷട്ടറുകൾ തുറക്കാൻ അധികൃതർ നിർബന്ധിതരായി. കക്കി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെ പമ്പാ നദിയിലെ ജലനിരപ്പ് ഉയരുകയും ശബരിമല തീർത്ഥാടകർക്ക് നദിയിൽ പ്രവേശിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിനും, പ്രാദേശിക വെള്ളപ്പൊക്കത്തിനും, മണ്ണിടിച്ചിലിനും സാധ്യത വർദ്ധിപ്പിക്കുന്നു. കുന്നിൻ പ്രദേശങ്ങളിലും വനപ്രദേശങ്ങളിലും മഴ ശക്തി പ്രാപിക്കുന്നതിനാൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിച്ചു. ദുർബല പ്രദേശങ്ങളിലെ താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ, കക്കി റിസർവോയറിലെ ജലനിരപ്പ് 976.60 മീറ്ററായി, രണ്ട് ഷട്ടറുകൾ 45…

സിനിമാ-സീരിയൽ-മിമിക്രി താരം സുരേഷ് കൃഷ്ണ അന്തരിച്ചു

രാമപുരം: സിനിമാ-സീരിയല്‍ മിമിക്രി കലാകാരന്‍ രാമപുരം വെട്ടത്തുകുന്നേൽ സുരേഷ് കൃഷ്ണ (53) അന്തരിച്ചു. രാത്രിയിൽ ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മൂന്ന് പതിറ്റാണ്ടുകളായി മിമിക്രി രംഗത്ത് നിറഞ്ഞു നിന്ന കലാകാരനായിരുന്നു സുരേഷ് കൃഷ്ണ. കൊച്ചി ആസ്ഥാനമായി സ്വന്തമായി ഒരു ട്രൂപ്പും അദ്ദേഹം നടത്തിയിരുന്നു. മെഗാ ഷോകൾക്കും സ്റ്റേജ് ഷോകൾക്കും അദ്ദേഹം പ്രശസ്തനായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവതരിപ്പിച്ച സുരേഷ് കൃഷ്ണയുടെ പ്രകടനം പൊതുജനശ്രദ്ധ നേടിയിരുന്നു. കേരളത്തിന് പുറമെ, മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും സുരേഷ് കൃഷ്ണ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പാരഡി ഗാനങ്ങൾ ആലപിക്കുന്നതിലും അഭിനയിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എബിസിഡി എന്ന മലയാള സിനിമയിലെ പത്രപ്രവർത്തകന്റെ വേഷം സുരേഷ് കൃഷ്ണ ശ്രദ്ധേയമായിരുന്നു. ഭാര്യ: ദീപ, പിറവം കാവലം പറമ്പിൽ കുടുംബാംഗം. മക്കൾ: ജർമ്മനിയിൽ നഴ്സിംഗ്…

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ഓണ പരീക്ഷകൾ മാറ്റിവച്ചു

തൃശൂർ: തൃശൂര്‍ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 18) അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗന്‍‌വാടികള്‍, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നാളെ നടക്കാനിരുന്ന ഓണപ്പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. വിദ്യാർത്ഥികൾ വീട്ടിൽ തന്നെ തുടരണമെന്നും ജലാശയങ്ങളിൽ പോകരുതെന്നും അഭ്യർത്ഥിക്കുന്നു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരും. തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര, നദീതീര, തീരദേശ പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത…

മോദി സർക്കാറിന്റെ പൗരത്വ നിഷേധനിലപാടുകൾക്കെതിരെ ശക്തമായി നിലകൊള്ളണം: റസാഖ് പാലേരി

പാലക്കാട് : രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയും രക്തസാക്ഷികളാവുകയും ചെയ്ത നമ്മുടെ മുൻഗാമികളുടെ മാതൃക പിൻപറ്റി മോദി സർക്കാറിന്റെ പൗരത്വ നിഷേധ നിലപാടുകൾക്കെതിരെ ശക്തമായ പോരാട്ടങ്ങൾ രാജ്യത്ത് ഉയർന്നുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടി കേരളത്തിലെ ആയിരം കേന്ദ്രങ്ങളിൽ നടത്തുന്ന ‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’ സ്വാതന്ത്ര്യദിന സദസ്സുകളുടെ ഉദ്ഘാടനം പാലക്കാട് പുതുപ്പള്ളി തെരുവിൽ നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. പറയാനും കേള്‍ക്കാനും സുന്ദരമായ സങ്കല്‍പവും ആശയവുമാണ് ജനാധിപത്യം. ഒരു വിവേചനവുമില്ലാതെ ഓരോരുത്തര്‍ക്കും അവരവരുടെ ആത്മാവിഷ്‌കാരങ്ങള്‍ സാധ്യമാക്കലാണ് ജനാധിപത്യത്തിന്റെ താല്‍പര്യം. സ്വപ്‌നതുല്യമായ സിദ്ധാന്തമെന്നതിനപ്പുറം അനുഭവതലത്തിലേക്ക് ജനാധിപത്യം എത്തുമ്പോള്‍ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭാവിജനാധിപത്യം എന്ന പ്രയോഗം തന്നെ നരവംശ ശാസ്ത്രജ്ഞര്‍ പ്രയോഗിക്കുന്നുണ്ട്. അതായത് സ്വപ്‌നതുല്യമായ ജനാധിപത്യം ഒരിക്കലും വരില്ല. അത് വരുമെന്ന പ്രതീക്ഷ വാഗ്ദാനമായി എന്നും നിലനില്‍ക്കും. എന്നും ഭാവിജനാധിപത്യമായി…

സിജി കരിയർ മെന്ററിങ് പ്രോഗ്രാം സംഘടിപ്പിച്ചു

കോഴിക്കോട്: സിജിയുടെ സി ഐഡിയ പ്രോജക്ടിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കായി കരിയർ മെന്ററിങ് പ്രോഗ്രാം സംഘടിപ്പിച്ചു. നിലവിൽ പ്ലസ്ടുവിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ വിവിധ കരിയർ മേഖലകളെ കുറിച്ച് കൃത്യമായ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടന്ന പ്രോഗ്രാമിൽ വിവിധ മേഖലകളിലെ വിദഗ്‌ധരും ഇന്ത്യക്കകത്തും പുറത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും പങ്കെടുത്തു. ഡോ.എ.ബി മൊയ്‌ദീൻ കുട്ടി, ഡോ. ഇസഡ്. എ. അഷ്‌റഫ് , ഹുസ്സൈൻ പി.എ, ഡോ. റിയാസ് അബ്ദുള്ള (യു. കെ) ഡോ. കെ. എ . ആയിഷ സ്വപ്ന (പ്രിൻസിപ്പാൾ, ഫാറൂഖ് കോളേജ്), ഡോ. മുഹമ്മദ് ജാഫർ പാലോട്ട് (സയന്റിസ്റ്റ്, സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ), ഡോ. അനഉൽ കബീർ (പ്രൊഫസ്സർ, എൻ.ഐ.ടി കോഴിക്കോട്), മുഹമ്മദ് ഷിബിൻ (സംരംഭകൻ),സിയാദ്, അഷ്‌റഫ്…

മഞ്ചേരി മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ കേസെടുത്തത് ആരോഗ്യമന്ത്രിയുടെ ധാർഷ്ഠ്യം: വെൽഫെയർ പാർട്ടി

മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നൽകാൻ എത്തിയ ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത നടപടി ആരോഗ്യ മന്ത്രിയുടെ ധാർഷ്ഠ്യത്തിന്റെ പ്രതിഫലനമാണെന്ന് വെൽഫെയർ പാർട്ടി വ്യക്തമാക്കി. പ്രതിഷേധിക്കുകയും അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്യുന്നത് ജനാധിപത്യം നൽകുന്ന അടിസ്ഥാനാവകാശമാണെന്നും, കേരളം കമ്യൂണിസ്റ്റ് ഏകാധിപത്യ സർക്കാരിന്റെ പിടിയിലായിക്കൊണ്ടിരിക്കുകയാണെന്നും വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ പറഞ്ഞു. ആശുപത്രി സൂപ്രണ്ടിനെതിരെ പാർട്ടി പ്രതിഷേധം അറിയിച്ചു. താൽക്കാലിക ജീവനക്കാർക്ക് ഉടൻ ശമ്പളം വിതരണം ചെയ്യുകയും, അവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുകയും, ആരോഗ്യ മന്ത്രി തൊഴിലാളികളോട് മാപ്പ് പറയുകയും വേണമെന്ന് ആവശ്യപ്പെട്ടു. ഒന്നര മാസത്തോളം ജീവനക്കാർക്ക് ശമ്പളം നൽകാത്തത് ഗുരുതര അനീതിയാണ്. 32 കോടിയിലധികം രൂപ ഇൻഷുറൻസ് തുകയിൽ നിന്ന് സർക്കാർ അനുവദിക്കാനുണ്ട്. അതിൽ വെറും ഒരു കോടി…

തെരുവ്നായ ശല്യം, ശാശ്വത പരിഹാരം വേണം: കെ. ആനന്ദകുമാർ

തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. കുട്ടികൾക്കും സാധാരണ ജനങ്ങൾക്കും തെരുവ് നായകളെ പേടിക്കാതെ  സ്വാതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാകണം. ചെറിയ കുട്ടികൾ അടക്കം നിരവധി പേർ തെരുവ് നായ ആക്രമണം മൂലം മരണപ്പെടുകയോ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.  തെരുവ് നായകളെ പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിക്കുക, നായകളെ വന്ധ്യംകരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുക, നായകളുടെ കടിയേറ്റാൽ പരാതിപ്പെടുന്നതിന് ഹെൽപ്‌ലൈൻ ഏർപ്പെടുത്തുക, പേവിഷ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങി ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി ഏറെ പ്രസക്തമാണ്. രണ്ട് വർഷം മുൻപ്, പ്രഭാത സവാരിക്കിടെ തെരുവ് നായകളുടെ ആക്രമണം മൂലം, ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞ ഗുജറാത്ത്‌ സ്വദേശി ശതകോടീശ്വരനും ‘വാഗ് ബക്രി’ ടീ ഗ്രൂപ്പ്‌ ഉടമയുമായ പാരാഗ് ദേശായിയുടെ…