ഹോം ഗാർഡ് നാഗരാജനെ ആദരിച്ച് മർകസ് ബോയ്സ് സ്കൂൾ

കാരന്തൂർ: മർകസ് സ്കൂൾ സ്റ്റോപ്പിൽ വിദ്യാർഥികളെ കയറ്റാതെ ആളപായമുണ്ടാക്കും വിധം വാഹനമോടിച്ച ബസ്സിനെതിരെ അതിസാഹസികമായി പ്രതിഷേധിക്കുകയും വിഷയം ശ്രദ്ധേയമാക്കുകയും ചെയ്ത കോഴിക്കോട് ട്രാഫിക് യൂണിറ്റിലെ ഹോം ഗാർഡ്  നാഗരാജനെ മർകസ് ബോയ്സ് സ്കൂൾ ആദരിച്ചു. വേറിട്ട ഇടപെടലിലൂടെ  വിദ്യാർഥികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിലും അപകടങ്ങൾ കുറക്കുന്നതിലും നാഗരാജൻ കാണിച്ച ജാഗ്രത ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂൾ മാനേജ്‌മെന്റും പി.ടി.എയും വിദ്യാർഥികളും ചേർന്ന് അദ്ദേഹത്തെ ആദരിച്ചത്. ചടങ്ങ് മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി സഖാഫി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ കെ ഷമീം അധ്യക്ഷത വഹിച്ചു. അക്കാദമിക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് അനുമോദന പ്രസംഗം നടത്തി. സ്കൂൾ മാനേജ്‌മെന്റിന്റെ അനുമോദനത്തിൽ നാഗരാജൻ സന്തോഷം അറിയിച്ചു. വിദ്യാർഥികൾ ആരും ഈ പ്രവർത്തി അനുകരിക്കരുതെന്നും പ്രകോപനപരമായി ആരോടും പെരുമാറരുതെന്നും യാത്രാദുരിതം പരിഹരിക്കാൻ പോലീസ്…

മുന്നണി മര്യാദകൾ പാലിക്കുന്നില്ല; എം‌എസ്‌എഫിനെതിരെ കെ‌എസ്‌യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി

കാസർകോട്: കാസർകോട് ജില്ലയിലെ എം.എസ്.എഫിന്റെ പ്രവർത്തന രീതികളെക്കുറിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. മുന്നണിയുടെ മര്യാദകൾ പാലിക്കുന്നില്ലെന്നും സ്വേച്ഛാധിപത്യ നിലപാടുകളോടെയാണ് എം.എസ്.എഫിനെതിരെ കെ.എസ്.യു ഉന്നയിക്കുന്ന പ്രധാന ആരോപണം. കണ്ണൂർ സർവകലാശാലാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് കെ.എസ്.യുവുമായി ഒരു ചർച്ചയും നടന്നിട്ടില്ല എന്നതാണ് പ്രശ്നത്തിന്റെ മൂലകാരണം. മുന്നണിയുടെ മര്യാദകൾ ലംഘിച്ച് എം.എസ്.എഫ് സോഷ്യൽ മീഡിയയിലൂടെ കെ.എസ്.യുവിനെതിരെ പ്രചാരണം നടത്തുന്നുണ്ടെന്നും കെ.എസ്.യു ആരോപിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ മുന്നണിയുടെ ഐക്യത്തെയും സഹകരണത്തെയും ബാധിക്കുമെന്ന് കെ.എസ്.യു നേതാക്കൾ മുന്നറിയിപ്പ് നൽകി. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും കെ.എസ്.യു നേതാക്കൾ ചൂണ്ടിക്കാട്ടി. എംഎസ്എഫ് നേതൃത്വത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് കെഎസ്‌യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂര്‍ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷനും മുസ്ലിം ലീഗ് ദേശീയ നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും അടക്കം പരാതിയുടെ…

ബിജെപിയുടെ വോട്ടർ പട്ടിക അട്ടിമറി; തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം അന്വേഷിക്കണം: റസാഖ് പാലേരി

പാലക്കാട്: ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും ബി ജെ പി തകർത്തെറിഞ്ഞതിന്റെ തെളിവുകളാണ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പുറത്തു വിട്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഒത്തുകളിക്കുന്ന ഏജന്റായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയതിന്റെ അനന്തരഫലമാണ് രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ജനാധിപത്യത്തെയാണ് അട്ടിമറിച്ചിരിക്കുന്നത്. ബി ജെ പിക്ക് അനുകൂലമായി പുറത്തുവന്ന കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ തീർത്തും അവിശ്വാസനീയമാണെന്ന് അന്ന് തന്നെ പല രാഷ്ട്രീയസംഘടനകളും നേതാക്കളും വിളിച്ചു പറഞ്ഞിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സുതാര്യതയും വിശ്വാസ്യതയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ശക്തമാണ്. ഇതിനിടയിലാണ് വോട്ടർ…

തീരദേശ യുവജന സംഗമം ശ്രദ്ധേയമായി

താനൂർ : പതിറ്റാണ്ടുകളായി ഭരണകൂട വിവേചനങ്ങൾക്ക് വിധേയമാകുന്ന തീരപ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് സർക്കാർ പ്രത്യേക പാക്കേജുകൾ നടപ്പിലാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി താനൂരിൽ സംഘടിപ്പിച്ച തീരദേശ യുവസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ് ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. പി. എം അസ്‌ലം നന്ദിയും പറഞ്ഞു. ആഷിഫലി ഖിറാഅത്ത് നടത്തി.

ദാറുൽ ഹുദക്കെതിരായ സമരം; മതസ്ഥാപനങ്ങളെ തകർക്കാനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കം ചെറുക്കും: വെൽഫെയർ പാർട്ടി

മലപ്പുറം: തിരൂരങ്ങാടി മാനിപ്പാടത്ത് സ്ഥിതി ചെയ്യുന്ന ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്കെതിരെ പരിസ്ഥിതി വിഷയവും മലിനീകരണവും ആരോപിച്ച് കഴിഞ്ഞ ദിവസം സി പി ഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് മതസ്ഥാപനങ്ങളെ തകർക്കാനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ഇതിനെ ജനാധിപത്യപരമായി ചെറുക്കുമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ദാറുൽ ഹുദാ ക്യാമ്പസിലേക്ക് നടത്തിയ മാർച്ചിൽ വൈസ് ചാൻസലർ ഡോ. ബഹാവുദ്ധീൻ നദ്‌വിയെ അധിക്ഷേപിക്കുകയും, രാജ്യത്ത് മദ്രസകൾക്കെതിരെ ആർ എസ്‌ എസ് ഉയർത്തുന്ന വിദ്വേഷ പരാമർശങ്ങൾ അതേപടി സി പി എം നേതാക്കൾ പ്രസംഗങ്ങളിൽ ഉദ്ധരിക്കുകയും ചെയ്തത് സി പി എമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ വി സഫീർ ഷാ പറഞ്ഞു. സംസ്ഥാനത്തുടനീളം ഭൂമി കയ്യേറ്റങ്ങൾക്ക് കുടപിടിക്കുന്നവർ ദാറുൽ ഹുദയെ തിരഞ്ഞുപിടിക്കുന്നത് രാഷ്ട്രീയ…

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ദേശീയപാത 966 ൽ സ്വകാര്യ ബസ് കത്തിനശിച്ചു

മലപ്പുറം: കൊണ്ടോട്ടിക്കടുത്ത് ദേശീയപാത 966 ൽ ഇന്ന് (ഓഗസ്റ്റ് 10 ഞായറാഴ്ച) രാവിലെ പാലക്കാട് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് പൂർണ്ണമായും കത്തി നശിച്ചെങ്കിലും യാത്രക്കാരെല്ലാം സമയബന്ധിതമായി പുറത്തേക്കിറങ്ങിയതുകൊണ്ട് ആര്‍ക്കും ആളപായമില്ല. കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കൊളത്തൂരിനും തുറക്കലിനും ഇടയിൽ രാവിലെ 9 മണിയോടെയാണ് സംഭവം. സന എന്ന പേരുള്ള ബസിന് സാങ്കേതിക തകരാർ കണ്ടതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എഞ്ചിനിൽ നിന്ന് പുക ഉയരാൻ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ടെത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ബസ് ഡ്രൈവർ അബ്ദുൾ ഖാദർ പറഞ്ഞു. പൂട്ടിയ ഓട്ടോമാറ്റിക് വാതിലുകൾ തകർത്താണ് യാത്രക്കാരെ പുറത്തിറക്കിയത്. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ തീജ്വാലകൾ കാരണം ബസിനടുത്തേക്ക് എത്താൻ അവർക്ക് ബുദ്ധിമുട്ടായി. മലപ്പുറം, മഞ്ചേരി, ഫറോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനുകൾ…

ദേശീയപാത 66-ന്റെ ഗുണനിലവാരം ഉറപ്പാക്കി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത 66 ലെ പണികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു. പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ദേശീയപാതാ പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് ഈ നിർദ്ദേശം നൽകിയത്. പ്രവൃത്തികൾക്ക് കൃത്യമായ ഒരു ഷെഡ്യൂൾ നിശ്ചയിക്കുകയും ആ ഷെഡ്യൂളിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. എന്നാല്‍, നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തണം. നിലവിൽ പ്രതീക്ഷിച്ചതുപോലെ പ്രവൃത്തി പുരോഗമിക്കാത്ത പ്രദേശങ്ങളിൽ NHAI റീജിയണൽ ഓഫീസർ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഈ ഭാഗങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണം. മഴക്കാലമാണെങ്കിലും, പ്രീകാസ്റ്റിംഗ് പോലുള്ള ജോലികൾ ഈ സമയത്ത് ചെയ്യാൻ കഴിയും. അത്തരം ജോലികൾ പൂർത്തിയാക്കണം. പ്രവൃത്തികൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. സർവീസ് റോഡുകളുടെയും പ്രവൃത്തി നടക്കുന്ന…

വനം വകുപ്പിന്റെ സോളാർ ഫെൻസ് സർവീസ് സെന്റർ സോളാർ വേലിയിലെ തകരാറുകൾ പരിഹരിച്ചു

വയനാട്: വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി വനത്തിന്റെ അതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ വേലികളുടെ തകരാര്‍ പ്രശ്നത്തിന് വനം വകുപ്പ് ഒടുവിൽ ഒരു ശാശ്വത പരിഹാരത്തിലെത്തി. വനം വകുപ്പിന്റെ സോളാർ വേലി സേവന കേന്ദ്രം സോളാർ വേലികളുടെ അറ്റകുറ്റപ്പണികൾ ത്വരിതപ്പെടുത്തുന്നു. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും വന്യമൃഗങ്ങൾ നാട്ടിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ വന അതിർത്തികളിൽ സോളാർ വേലികൾ സ്ഥാപിക്കുന്നത്. എന്നാല്‍, വന്യജീവികളുടെ ആക്രമണം മൂലം സോളാർ വേലികൾ പലപ്പോഴും തകരാറിലാകാറുണ്ട്. പിന്നീട്, അവയുടെ അറ്റകുറ്റപ്പണികളിൽ വലിയ കാലതാമസം ഉണ്ടായി. ഇതിന് പരിഹാരമായി, മിഷൻ ഫെൻസിങ്ങിന് കീഴിലുള്ള കേരളത്തിലെ ആദ്യത്തെ സോളാർ വേലി സേവന കേന്ദ്രം 2025 ഫെബ്രുവരി 20 ന് നോർത്ത് വയനാട് ഡിവിഷനിലെ മാനന്തവാടിയിൽ ആരംഭിച്ചു. സാധാരണയായി, എനർജൈസർ, ബാറ്ററി, ബാറ്ററി ചാർജർ, ഡിവിഎം മെഷീൻ തുടങ്ങിയ ഉപകരണങ്ങളിലെ ചെറിയ തകരാർ പോലും പരിഹരിക്കാൻ ദിവസങ്ങളെടുക്കും. ഇത്…

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം അടുത്ത മാസം ആരംഭിക്കും

തിരുവനന്തപുരം: മെയ് ആദ്യം രാജ്യത്തിന് സമർപ്പിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം അടുത്ത മാസം ആരംഭിക്കാൻ സാധ്യതയുണ്ട്. 2028 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ടം, തുറമുഖത്തിന്റെ കണ്ടെയ്നർ ശേഷി പ്രതിവർഷം 4.5 ദശലക്ഷം ടിഇയു ആയി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. കൂടാതെ, 4 കിലോമീറ്റർ നീളമുള്ള വിപുലീകൃത ബ്രേക്ക്‌വാട്ടറിൽ ഒരു ബ്രേക്ക്-ബൾക്ക് ബെർത്ത്, ഒരു ടാങ്കർ ബെർത്ത്, ബങ്കറിംഗ് സൗകര്യം എന്നിവ കൂട്ടിച്ചേർക്കും. 2024 ഡിസംബറിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം ഏകദേശം 1 ദശലക്ഷം ടിഇയു കൈകാര്യം ചെയ്ത വിഴിഞ്ഞം തുറമുഖത്തിന് ഇപ്പോൾ 800 മീറ്റർ നീളമുള്ള ഒരു കണ്ടെയ്നർ ഷിപ്പ് ജെട്ടിയുണ്ട്, ഒരേസമയം ഒരു കണ്ടെയ്നർ മദർ ഷിപ്പും രണ്ട് ഫീഡർ വെസലുകളും കൈകാര്യം ചെയ്യാൻ കഴിയും. രണ്ടാം ഘട്ടം കണ്ടെയ്നർ ബെർത്തിന്റെ നീളം 2000 മീറ്ററായി വർദ്ധിപ്പിക്കുകയും ഒരേ സമയം മൂന്ന്…

നാഗസാക്കി ദിനത്തിൽ യുദ്ധ വിരുദ്ധ റാലിയുമായി മർകസ് ഗേൾസ് സ്കൂൾ

കുന്ദമംഗലം: രണ്ടാം ലോക മഹായുദ്ധത്തിൽ ദുരിതം ഓർമിപ്പിക്കുന്ന നാഗസാക്കി ദിനത്തിൽ മർകസ് ഗേൾസ് ഹയർ സെക്കൻഡറി വിദ്യാർഥികൾ യുദ്ധ വിരുദ്ധ റാലി നടത്തി. ആർട്സ് ക്ലബ്ബിന്റെയും  സോഷ്യൽ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ‘യുദ്ധം വേണ്ട’ എന്ന പ്രമേയത്തിൽ വിവിധ പരിപാടികളോടെയാണ് ദിനാചരണം നടത്തിയത്. ഹിരോഷിമ-നാഗസാക്കി പ്രതീകമായ സുഡോക്കോ  പറപ്പിച്ചുകൊ കൊണ്ടാണ് അനുസ്മരണം ആരംഭിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് ബാബു കെ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നിയാസ് ചോല യുദ്ധം മനുഷ്യന് എങ്ങനെയാണ് ഭീഷണിയാവുന്നതെന്ന വിഷയത്തിൽ സംസാരിച്ചു. അധ്യാപകരായ  പ്രീത, ഷബീന, സോഫിയ, നസീമ, സജീന പരിപാടിക്ക് നേതൃത്വം നൽകി.