യുജിസിയുടെ കരട് ചട്ടങ്ങൾ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിന്മേലുള്ള കടന്നുകയറ്റം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിയമനിർമ്മാണം നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം പോലും ഇല്ലാതാക്കാൻ സാധ്യതയുള്ള കരട് യുജിസി ചട്ടങ്ങൾ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിന്മേലുള്ള കടന്നുകയറ്റവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുജിസി ചട്ടങ്ങളുടെ കരട് ചർച്ച ചെയ്യുന്നതിനായി നിയമസഭയിലെ ശങ്കരനാരായണൻ ഹാളിൽ നടന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർവകലാശാലകളുടെ സ്ഥാപനത്തിലും പരിപാലനത്തിലും സംസ്ഥാന സർക്കാരുകൾ വഹിക്കുന്ന പങ്ക് പ്രധാനമാണ്. ഇന്ത്യൻ ഭരണഘടനയുടെ 7-ാം ഷെഡ്യുളിലെ 32-ാം വകുപ്പ് പ്രകാരം സർവകലാശാലകളുടെ മേൽനോട്ടവും പരിപാലനവും സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണുള്ളത്. യൂണിയൻ ലിസ്റ്റിലെ 66-ാം ഇന പ്രകാരം ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനത്തിലും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും കേന്ദ്രസർക്കാരിന്റെ പങ്ക് പരിമിതപ്പെടുത്തിയിരുന്നു. കരട് യു.ജി.സി നിയന്ത്രണങ്ങൾ സന്തുലിതാവസ്ഥ ഇല്ലാതാക്കുകയാണ്. 1949-ൽ ഭരണഘടന അസംബ്ലിയിൽ ഡോ. ബി.ആർ അംബേദ്ക്കർ നടത്തിയ പ്രസംഗങ്ങളിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനങ്ങളുടെ…

ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിടാതെയുള്ള ക്ഷേമപദ്ധതി രൂപീകരണത്തിൽ ദുരൂഹത: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കുന്നതിനും ക്ഷേമപദ്ധതികള്‍ രൂപീകരിച്ച് സമര്‍പ്പിക്കുന്നതിനുമായി നിയമിച്ച ജെ.ബി.കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാതെ രഹസ്യമാക്കി വെക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. 2025 ഫെബ്രുവരി 17ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ക്ഷേമപദ്ധതി രൂപീകരണം സംബന്ധിച്ച് വിലയിരുത്തല്‍ ചര്‍ച്ചകള്‍ നടന്നു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുവാനാണ് നീക്കമെന്നറിയുന്നു. റിപ്പോര്‍ട്ട് പുറത്തുവിടാതെ ക്ഷേമപദ്ധതി പ്രഖ്യാപനം നടത്തുന്നതിന്റെ പിന്നിലെ അജണ്ടകള്‍ സംശയത്തോടെ മാത്രമേ കാണാനാവൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ജെ.ബി.കോശി കമ്മീഷനെ വെച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഇടതുപക്ഷ മുന്നണിക്കായി. വരാന്‍ പോകുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട് ക്രൈസ്തവ വോട്ടുകള്‍ നേടാനുള്ള തന്ത്രമായി ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളെ ഉപയോഗിക്കാനുള്ള അണിയറ നീക്കങ്ങള്‍ സംശയത്തോടെ കാണുന്നു. കേരളത്തിലെ…

സംസ്ഥാനത്ത് ക്ഷേമ പെൻഷന്റെ ആദ്യ ഗഡു അടുത്ത ആഴ്ച മുതൽ ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷന്റെ ആദ്യ ഗഡുവും അനുവദിച്ചു. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. അടുത്ത ആഴ്ച മുതൽ പെൻഷൻകാർക്ക് 1600 രൂപ വീതം ലഭിച്ചു തുടങ്ങും. നിലവിൽ മൂന്ന് ഗഡു പെൻഷൻ നൽകേണ്ടതായിരുന്നു. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപ ഗുണഭോക്താക്കൾക്ക് ലഭിക്കും. അടുത്ത ആഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. ബാക്കി തുക അടുത്ത സാമ്പത്തിക വർഷത്തിൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി നടപ്പിലാക്കിയത് കേരളത്തിലാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ടു ശതമാനത്തിൽ താഴെമാത്രമാണ് കേന്ദ്ര വിഹിതം. ബാക്കി തുക മുഴുവൻ സംസ്ഥാനം കണ്ടെത്തുന്നു. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ്…

സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസുകള്‍ എസ്‌ഐടിക്ക് കൈമാറാൻ സാധ്യത

കൊച്ചി: സംസ്ഥാനത്തൊട്ടാകെ 900-ലധികം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, ആയിരത്തോളം കേസുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുന്ന സമയത്ത്, ഏകദേശം 37 കോടി രൂപയുടെ 34 കേസുകൾ ഇടുക്കി (11), എറണാകുളം റൂറൽ (11), ആലപ്പുഴ (8), കോട്ടയം (3), കണ്ണൂർ ടൗൺ (1) എന്നിവിടങ്ങളിൽ നിന്ന് എസ്‌ഐടിക്ക് കൈമാറി. അതിനുശേഷം, 352 കേസുകൾ കൂടി കൈമാറുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. മുഖ്യപ്രതി അനന്തു കൃഷ്ണനെ ബുധനാഴ്ച മൂവാറ്റുപുഴയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം എസ്‌ഐടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഈ മാസം അവസാനം വരെ അയാൾ മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ എസ്‌ഐടി…

ബഹ്‌റൈൻ ഇൻട്രാ-ഇസ്‌ലാമിക് ഡയലോഗ് കോൺഫറൻസ്: കാന്തപുരവും സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരിയും പങ്കെടുക്കും

കോഴിക്കോട്: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടക്കുന്ന ദ്വിദിന ഇൻട്രാ-ഇസ്‌ലാമിക് ഡയലോഗ് കോൺഫറൻസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയും പങ്കെടുക്കും. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയും ബഹ്‌റൈൻ മതകാര്യ വകുപ്പും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്‌ലിം എൽഡേഴ്സ് കൗൺസിലും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ‘ഒരു സമൂഹം, ഒരുമിച്ചുള്ള മുന്നേറ്റം’ എന്ന പ്രമേയത്തിൽ ഇസ്‌ലാമിക വിശ്വാസം പിന്തുടരുന്ന വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ഐക്യവും സ്നേഹ സംവാദങ്ങളും സാധ്യമാക്കുകയെന്നതാണ് കോൺഫറസിന്റെ ലക്ഷ്യം. ഇസ്‌ലാമിക രാഷ്ട്രങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളുടെയും പ്രതിസന്ധികളുടെയും പശ്ചാത്തലത്തിൽ 2022 ലെ ഡയലോഗ് ഫോറത്തിൽ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്‌മദ്‌…

കേരള ഫീഡ്‌സ് കരുനാഗപ്പള്ളി യൂണിറ്റിലെ കാലിത്തീറ്റ ഫാക്ടറിയിലെ ജീവനക്കാർക്ക് ഫാക്ടറിയിൽ സ്ഥിരം തൊഴിൽ നൽകി

മൃഗസംരക്ഷണ വകുപ്പിന് കീഴിലെ കേരള ഫീഡ്സ് കരുനാഗപ്പള്ളി യൂണിറ്റിന്റെ അത്യാധുനിക കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കുന്നതിനായി ഭൂമി വിട്ടു നല്‍കി കരാറില്‍ ഒപ്പിട്ട കുടുംബങ്ങളുടെ നോമികള്‍ക്ക് ഫാക്ടറിയിൽ സ്ഥിര നിയമനം നല്‍കി. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 25 കുടുംബങ്ങളുടെ നോമികള്‍ക്ക് നിയമനം നല്‍കിയതിന്റെ ഉത്തരവ് മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി. ഏറെ കാലത്തെ നിയമവ്യവഹാരങ്ങള്‍ക്കൊടുവിലാണ് നിയമനത്തിന് വഴിതെളിഞ്ഞതെന്നും പ്രശ്നങ്ങള്‍ നന്നായി പഠിച്ചാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണസ്ഥാപന പ്രതിനിധികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി ആര്‍ ഡി, കേരള സര്‍ക്കാര്‍

നേരിട്ട് വില്പനകള്‍ നടത്തുന്ന കമ്പനികളുടെ നിയന്ത്രണം: നിരീക്ഷണ സംവിധാനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: നേരിട്ട് വിൽപ്പന നടത്തുന്ന കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വിപണിയിൽ സുതാര്യത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരിട്ടുള്ള വിൽപ്പന കമ്പനികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മോണിറ്ററിംഗ് സംവിധാനത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഭക്ഷ്യമന്ത്രി ജി ആർ അനിലിന് സമർപ്പിച്ച ശേഷം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാങ്കേതിക വിദ്യയുടെ വികാസം വലിയതോതിൽ വർധിച്ചുവരുന്ന കാലമാണിത്. അതിന് അനുസരിച്ച് നവീന വാണിജ്യ സമ്പദ്രായങ്ങൾക്ക് പ്രാധാന്യം വർധിച്ചിട്ടുണ്ട്. മുമ്പ് വ്യാപാര സ്ഥാപനത്തിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങുന്നു. ഇന്ന് ഉപഭോക്താവും വിപണിയും മാറിയിരിക്കുകയാണ്. ഒറ്റ ക്ലിക്കിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചേരും. വാങ്ങിയ സാധനങ്ങൾ വിറ്റത് ആരാണ്, ഏത് ഏജൻസിയാണെന്ന് അറിയാമെങ്കിലും സാധനം അയച്ചത് മറ്റെവിടെ നിന്നെങ്കിലുമാകാം. ഇത്തരത്തിലുള്ള വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ഉത്പാദകരുടെയും അവകാശങ്ങൾ ഉറപ്പാണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തിൽ…

തങ്ങളുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡി‌വൈ‌എഫ്‌ഐ; അമ്പരന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: മാർച്ചിൽ തിരുവനന്തപുരത്ത് നടക്കുന്ന തങ്ങളുടെ “സ്റ്റാർട്ട്-അപ്പ്” ഫെസ്റ്റിവലിൽ സംസാരിക്കാൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) അംഗം ശശി തരൂർ എംപിയെ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്ഐ) ക്ഷണിച്ചത് യു ഡി എഫില്‍ അമ്പരപ്പ് സൃഷ്ടിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി, സംസ്ഥാനത്തെ “ശക്തമായ” സ്റ്റാർട്ട്-അപ്പ് മേഖലയെയും “ബിസിനസ്സ് ചെയ്യാനുള്ള എളുപ്പ” അന്തരീക്ഷത്തെയും പ്രശംസിച്ചുകൊണ്ട് ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽഡിഎഫ്) പ്രചാരണ നേട്ടം “സമ്മാനിച്ചു” എന്നാരോപിച്ച് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് തരൂർ കടുത്ത വിമർശനം നേരിട്ട സമയത്താണ് ഡിവൈഎഫ്ഐ അദ്ദേഹത്തോട് സൗഹൃദം പ്രകടിപ്പിച്ചത്. ബുധനാഴ്ച, ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹീമിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തരൂരിനെ സന്ദർശിക്കുകയും അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. മുൻകൂർ അപ്പോയിന്റ്‌മെന്റുകൾ കാരണം തരൂരിന് പരിപാടിയിൽ പങ്കെടുക്കാൻ…

സമഗ്ര ശിക്ഷാ കേരളം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലക്ക് പതിനെട്ട് ക്ലാസ് മുറികൾ അനുവദിച്ചു

കണ്ണൂര്‍: പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എട്ട് സ്കൂളുകൾക്കായി 18 ക്ലാസ് മുറികൾ അനുവദിച്ചു. സ്റ്റാർസ് 2024-25 വാർഷിക പദ്ധതി പ്രകാരം ഇതിനായി 1.975 കോടി രൂപ അനുവദിച്ചു. തുകയുടെ 40 ശതമാനം അഥവാ 79 ലക്ഷം രൂപ സ്കൂളുകൾക്ക് കൈമാറി. പ്രീ-പ്രൈമറി, എലിമെന്ററി വിഭാഗങ്ങൾക്ക് 10 ലക്ഷം രൂപ വീതവും ഹയർ സെക്കൻഡറിക്ക് 12.50 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്. ജിഎൽപിഎസ് ഇടവേലി, ജിഎച്ച്എസ് തടിക്കടവ്, ജിഎച്ച്എസ്എസ് ചുഴലി എന്നിവിടങ്ങളിൽ പ്രീ പ്രൈമറിക്ക് മൂന്ന് ക്ലാസ് മുറികൾ വീതം അനുവദിച്ചു. ജിഎച്ച്എസ്എസ് പാല, ജിയുപിഎസ് തില്ലങ്കേരി എന്നിവിടങ്ങളിൽ എലിമെന്ററി വിഭാഗത്തിൽ ഒരു യൂണിറ്റ് വീതം ക്ലാസ് മുറി അനുവദിച്ചു. ആകെ 1.10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. അതോടൊപ്പം ഹയർസെക്കന്ററി വിഭാഗത്തിൽ 87.50…

പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ‘നിര്‍ഭയം’ ക്യാമ്പ് സംഘടിപ്പിച്ചു

പത്തനംതിട്ട: കൗമാര പെണ്‍കുട്ടികളുടെ മാനസിക, ശാരീരിക, ഉന്നമനത്തിനായി ‘നിര്‍ഭയം’ ക്യാമ്പ് സംഘടിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സി കെ അനു ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അരാജകത്വങ്ങളെയും വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ സജ്ജരാക്കുന്നതിന് ക്യാമ്പ് സഹായിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. 2024-25 പദ്ധതിയുടെ ഭാഗമായി പുളിക്കീഴ് ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പിന് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. , പഞ്ചായത്ത് പ്രസിഡന്റുമാരായ അനുരാധ സുരേഷ്, അലക്‌സ് ജോണ്‍ പുത്തൂപള്ളി, വൈസ് പ്രസിഡന്റ് സോമന്‍ താമരച്ചാലിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വിജി നൈനാന്‍, ബ്ലോക്ക് സിഡിപിഒ ജി എന്‍ സ്മിത എന്നിവര്‍ പങ്കെടുത്തു. പി ആര്‍ ഡി, കേരള സര്‍ക്കാര്‍