മന്ത്രിയുടെ ഇടപെടല്‍: കേരളത്തിലെ റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ അനിശ്ചിത കാലത്തേക്ക് തുടങ്ങിയ സമരം പൂർണ്ണമായും പിൻവലിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വ്യാപാരികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീർപ്പിൽ എത്തിയത്. ഓരോ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15-ാം തീയതി തീയതിക്കുള്ളിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചർച്ച നടത്തി ധാരണയിൽ എത്തിയിട്ടുണ്ട്. എല്ലാ മാസവും 10 മുതൽ 15 തീയതിക്കുള്ളിൽ റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ നൽകുന്ന രീതിയിൽ വ്യവസ്ഥയുണ്ടാക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. റേഷൻ വ്യാപാരികളുടെ കമ്മീഷൻ പരിഷ്‌ക്കരണം സംബന്ധിച്ച ചർച്ചകൾ മാർച്ചിൽ തുടങ്ങും. അർഹമായ വർധനവ് വേഗത്തിൽ നടപ്പിലാക്കും. അഞ്ച് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചയിൽ വ്യാപാരികൾ തീരുമാനങ്ങൾ അംഗീകരിച്ചു. തിങ്കളാഴ്ച വൈകിട്ട് തന്നെ സാധ്യമായ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ചൊവ്വ രാവിലെ…

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസങ്ങള്‍ താപനില വര്‍ദ്ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കാം. താപനിലയും ഈർപ്പവും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് കാരണമാകും. ഉയർന്ന ചൂട് സൂര്യാഘാതം, ഉഷ്ണാഘാതം, നിർജലീകരണം മുതലായവയ്ക്ക് കാരണമാകുമെന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണം. 31-ാം തീയതി തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു. കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം ഇന്ന് പൂര്‍ണമായും പിന്‍വാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താപനില ഉയരുന്നത്. ജനുവരി 31ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മഴ സാധ്യത പ്രവചനം വിവിധ ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

വയോജന ക്ഷേമ പദ്ധതി ‘വയോമിത്ര’ത്തിന് സാമൂഹ്യനീതി വകുപ്പ് പതിനൊന്നു കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: വയോജന ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിൽ 11 കോടി രൂപകൂടി അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം പദ്ധതിയ്ക്ക് 22 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. 65 വയസ്സിനു മുകളില്‍ പ്രായമുള്ള നഗരപ്രദേശവാസികളായ വയോജനങ്ങൾക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സലിംഗ്, പാലിയേറ്റീവ് കെയര്‍, ഹെല്‍പ്പ് ഡെസ്ക് സേവനം തുടങ്ങിയവ നല്‍കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തേക്കും വ്യാപിപ്പിച്ചുകഴിഞ്ഞ പദ്ധതി മൂന്നു ബ്ലോക്ക് പഞ്ചായത്തിലും കൂടി ആരംഭിച്ചിട്ടുണ്ട്. സൗജന്യ ചികിത്സക്ക് പുറമെ മുതിര്‍ന്ന പൗരന്മാർക്ക് മാനസികോല്ലാസം പ്രദാനം ചെയ്യുന്ന പരിപാടികള്‍, സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവയും വയോമിത്രം വഴി നടപ്പിലാക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ, പദ്ധതി നഗരപ്രദേശങ്ങളിലെ മുതിര്‍ന്നപൗരന്മാരുടെ കൂട്ടായ്മയായി വളര്‍ത്താനുളള ശ്രമങ്ങളിലാണ് സാമൂഹ്യ സുരക്ഷാ…

കയറ്റുമതി പ്രോത്സാഹന നയത്തിന് കേരള സര്‍ക്കാരിന്റെ അംഗീകാരം

തിരുവനന്തപുരം:  പ്രകൃതിവിഭവങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി, സാംസ്‌കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ് അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട്, ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നത്. സംസ്ഥാനത്തെ കയറ്റുമതിക്കാർക്ക് അവസരങ്ങൾ മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളിൽ ഏർപ്പെടുന്നതിനും ആഗോളതലത്തിൽ തങ്ങളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കും. ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുന്നത് ലക്ഷ്യമിട്ടാണ് നയരൂപീകരണം. കയറ്റുമതി പ്രോത്സാഹനനയത്തിന്റെ ദൗത്യങ്ങൾ: സംസ്ഥാനത്തിന്റെ സ്വാഭാവികമായ പ്രത്യേകതകളെ ഉപയോഗിക്കുക: സമൃദ്ധമായ പ്രകൃതിവിഭവങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ, സമ്പന്നമായ സാംസ്‌കാരിക പൈതൃകം, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രസ്ഥാനം എന്നിങ്ങനെയുള്ള സവിശേഷശക്തികളെ കേരളം തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കാനും അതുവഴി കയറ്റുമതി സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. നിലവിലുള്ള കയറ്റുമതി യൂണിറ്റുകളുടെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിന് നൈപുണ്യ വികസനവും…

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ എല്‍ ഡി എഫിന്റെ കരിങ്കൊടി പ്രതിഷേധം

വയനാട്: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വയനാട്ടിലെ നിയോജക മണ്ഡലത്തിലേക്കുള്ള യാത്രയ്ക്കിടെ വയനാട് എംപി പ്രിയങ്ക ഗാന്ധി വധേരയെ ഒരു കൂട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണിയാരത്ത് വെച്ചാണ് സംഭവം നടന്നതെന്നാണ് വിവരം. ഗുരുതരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് വയനാട് സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി വദ്ര മെനക്കെടുന്നതെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു. വയനാട്ടിലെ പഞ്ചാരക്കൊല്ലി ഗ്രാമത്തിലെ പ്രിയദർശിനി എസ്റ്റേറ്റിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് കോൺഗ്രസ് നേതാവ് പിന്നീട് സന്ദർശിച്ചു. രാധയുടെ കുടുംബാംഗങ്ങളെ അവർ ആശ്വസിപ്പിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ആത്മഹത്യ ചെയ്ത മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ എൻഎം വിജയൻ്റെ കുടുംബാംഗങ്ങളെയും അവർ പിന്നീട് സന്ദർശിച്ചു. സുൽത്താൻ ബത്തേരിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന മലയോര ജാഥയിൽ പ്രിയങ്ക പങ്കെടുക്കുന്നുണ്ട്.  

സംഘ് പരിവാർ അംബേദ്കറെ വിഗ്രഹവൽകരിക്കുകയും ആശയങ്ങളെ ചങ്ങലക്കിടുകയും ചെയ്യുന്നു: ഹമീദ് വാണിയമ്പലം

മലപ്പുറം: സംഘപരിവാർ അംബേദ്കറുടെ ആശയങ്ങളെ ചങ്ങലക്കിട്ട് അദ്ദേഹത്തെ വിഗ്രഹവൽകരിക്കുകയാണന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. അവർ ഭരണഘടനയെ ഉയർത്തിക്കാട്ടുകയും അതിന് ബാഹ്യമായി മനുസ്മൃതി അടിസ്ഥാനമാക്കി ഒരു പ്രത്യയശാസ്ത്ര വ്യവഹാരം സ്ഥാപിച്ചെടുക്കുകയുമാണ്. ഇതിനെതിരെ സാമൂഹ്യനീതിയുടെ പക്ഷത്ത് നിന്ന് ശക്തമായ ചെറുത്ത് നിൽപ്പ് നടക്കണമെന്നും അദ്ദേഹം പറഞ്ഞു.Pചിന്നൻ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം സംഘടിപ്പിച്ച ‘ഇന്ത്യൻ ഭരണഘടനയും അംബേദ്കറും’ ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. പി.എ.പൗരൻ (PUCL), കൃഷ്ണൻ കുനിയിൽ (വെൽഫെയർ പാർട്ടി), അഡ്വ.സാദിഖ് നടുത്തൊടി.(SDPI), ഡോ . റഷീദ് അഹമ്മദ് (കാലിക്കറ്റ് സെനറ്റ് മെമ്പർ), ചന്ദ്രൻ താനൂർ (IDF സംസ്ഥാന കമ്മിറ്റി അംഗം), ഡോ.വി.ഹിക്മത്തുല്ല, സിപി നഹാസ്, ഷർമിന (പുരോഗമന യുവജന പ്രസ്ഥാനം), സബീൽ ചെമ്പ്രശ്ശേരി (ഫ്രറ്റേണിറ്റി), ബിന്ദു പരമേശ്വരൻ, സുഭദ്ര വണ്ടൂർ (വുമൺ ജസ്റ്റീസ് മൂവ്മെൻ്റ്),…

ഗസ്സയിലെ സയണിസ്റ്റ് പിന്മാറ്റം: ഫലസ്തീൻ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ച് സോളിഡാരിറ്റി

കോഴിക്കോട്: 15 മാസം നീണ്ട് നിന്ന വംശഹത്യക്ക് ശേഷം ഗസ്സയിൽ നിന്നും സയണിസ്റ്റ് ഇസ്റായേൽ സേന പിന്മാറിയതിന്റെ വിജയാഹ്ലാദ ദിനം സംഘടിപ്പിച്ച് സോളിഡാരിറ്റി. കോഴിക്കോട് ബീച്ചിനടുത്തുള്ള ആസ്പിൻ കോർട്ടിയാർഡ്സിൽ പ്രത്യേകം സ‍‍ജ്ജമാക്കിയ തൂഫാനുൽ അഖ്സ സ്വകയറിലാണ് ലൈവ് ഗ്രാഫിറ്റി, റാപ്പ് സോങ്, ഫലസ്തീൻ വിജയ ഗാനങ്ങൾ തുടങ്ങിയ വ്യത്യസ്ത കലാപരിപാടികളിലൂടെ ഫലസ്തീൻ ജനതയുടെ അതീജീവനത്തോട് ഐക്യദാർഢ്യപ്പെട്ട് കൊണ്ട് വിജയാഹ്ലാദ സംഗമം നടന്നത്. അമേരിക്കയുടെ നേതൃത്വത്തിൽ സയണിസ്റ്റുകൾ നടത്തിയ വംശഹത്യ ആരാണ് യഥാർത്ഥ തീവ്രവാദത്തിന്റെ വക്താക്കൾ എന്ന് ലോകത്തിന് മുന്നിൽ കാണിച്ച് കൊടുത്തെന്നും സ്വതന്ത്ര ഫലസ്തീനിനായി ഗസ്സയിലെ പോരാളികൾ നടത്തിയ അതിജീവനം ലോകത്ത് അടിച്ചമർത്തപ്പെടുന്ന മുഴുവൻ ജനതക്കുമുള്ള ഊർജ്ജമാണെന്നും സംഗമം ഉദ്ഘാടനം ചെയ്ത സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീക് മമ്പാട് അഭിപ്രായപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റെന്ന് അവകാശപ്പെടുന്ന കെ.എൽ.എഫിൽ വർത്തമാന കാലം സാക്ഷ്യം വഹിച്ച ഏറ്റവും…

വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി

കോഴിക്കോട്: കഴിഞ്ഞയാഴ്ച വയനാട് ജില്ലയിലെ പഞ്ചാരക്കൊല്ലിയിൽ കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ 40കാരി രാധയെ കൊന്നതായി സംശയിക്കുന്ന കടുവയുടെ മരണം വനംവകുപ്പ് സ്ഥിരീകരിച്ചു . ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ 2.30 ഓടെ പിലാക്കാവ് പ്രദേശത്ത് നരഭോജിയെന്ന് സംശയിക്കുന്ന മൃഗത്തെ കണ്ടെത്തിയതായി വനം മന്ത്രി എ കെ ശശീന്ദ്രൻ്റെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച (ജനുവരി 26) പട്രോളിംഗിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനെ കടുവ ആക്രമിച്ചിരുന്നു. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളും മറ്റ് നിരവധി മുറിവുകളുമുള്ള കടുവയെ പിലാക്കാവ് റോഡരികിലാണ് കണ്ടെത്തിയത്. മൃതദേഹം സുൽത്താൻ ബത്തേരിക്ക് സമീപം കുപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റുകയും അവിടെ നിന്ന് മൃതദേഹപരിശോധന നടത്തുകയും ചെയ്യും. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിനിടെ കഴുത്തിലെ മുറിവുകളാകാൻ സാധ്യതയുണ്ടെങ്കിലും നെക്രോപ്സിക്ക് ശേഷമേ കടുവയുടെ മരണത്തിൻ്റെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് വനം വന്യജീവി വകുപ്പിലെ വെറ്ററിനറി സർജൻ അരുൺ സ്കറിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 6-7…

കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ബാഡ്മിന്റൺ ടൂർണമെന്റ് ‘സ്മാഷ് 2025’ സമാപിച്ചു

എടത്വ: തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ റവ. തോമസ് നോർട്ടൻ നഗറിൽ കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരാഴ്ച നീണ്ട് നിന്ന ബാഡ്മിന്റൺ ടൂർണമെന്റ് ‘സ്മാഷ് 2025’ സമാപിച്ചു. ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം മീനാക്ഷി മധു (സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, തേവര), ജൂണിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ നവനീത് ഉദയൻ (ബാലിക മഠം ഹയർ സെക്കൻണ്ടറി സ്ക്കൂൾ, തിരുമൂലപുരം) കിരീടമണിഞ്ഞു. ആര്യ മോൾ (സെന്റ് മേരീസ് ഹൈസ്ക്കൂൾ,എടത്വ), ഷോൺ പോൾ ജോസഫ് (സിഎംഎസ് ഹൈസ്കൂൾ, തലവടി ) യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ ഡബിൾസിൽ ഷോൺ പോൾ ജോസഫ് ,ആദർശ് (സിഎംഎസ് ഹൈസ്ക്കൂൾ, തലവടി ),ലെനിന്‍ റ്റിറ്റോ, എബിൻ ജോർജ്ജ് (ലൂർദ് മാതാ ഹൈസ്കൂൾ,പച്ച) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.സീനിയർ സിംഗിൾസിൽ സൂര്യ പ്രസാദ് ( ആലപ്പുഴ)…

സംവിധായകൻ ഷാഫിയുടെ മരണം: മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

മലയാളി പ്രേക്ഷകന്റെ ഹൃദയത്തിൽ ഇടം നേടിയ അനേകം ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. സഹ സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ ചലച്ചിത്രത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഷാഫി വിട പറഞ്ഞത്. പ്രതിഭയെയായാണ് ഷാഫിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രയത്നശാലിയായ ചലച്ചിത്രകാരനായിരുന്നു ഷാഫി. പ്രേക്ഷക മനസ്സ് വായിച്ചു കൊണ്ടാണ് കഥാപാത്രങ്ങളെയും കഥാവസരങ്ങളെയും അദ്ദേഹം രൂപപ്പെടുത്തിയത്. ഷാഫി സിനിമകൾ സംഭാവന ചെയ്ത ഹാസ്യ കഥാപാത്രങ്ങൾ പലതും തലമുറകൾ കൈമാറി ഏറ്റെടുക്കപ്പെട്ടു. നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമൃദ്ധമായ ആ സിനിമകൾ മലയാളത്തിൻ്റെ അതിർത്തി വിട്ടും സ്വീകാര്യത നേടി. ആ യുവ പ്രതിഭയുടെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും ഷാഫിയെ സ്നേഹിക്കുന്നവരുടെ ആകെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പി ആര്‍ ഡി, കേരള സര്‍ക്കാര്‍