തിരൂർ: ‘നാടിൻറെ നന്മക്ക് നമ്മളൊന്നാകണം’ എന്ന സന്ദേശവുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി ജില്ലയിലെ ഡിജിറ്റൽ മീഡിയ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. സാഹോദര്യവും ചേർത്തു പിടിക്കലും ഏറ്റവും അനിവാര്യമായ ഒരു കാലത്ത് അതിന്റെ കൊടിവാഹകരായി നിൽക്കുന്ന ഡിജിറ്റൽ മാധ്യമ സുഹൃത്തുക്കളോടൊപ്പം സാഹോദര്യ കേരള പദയാത്ര നായകൻ റസാഖ് പാലേരി നാളെ 12 മണിക്ക് തിരൂർ സബ്ക ഹോട്ടലിൽ ഒന്നിച്ചിരിക്കുന്നു. പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ, ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം, മണ്ഡലം പ്രസിഡണ്ട് അഡ്വ.: സഹീർ കോട്ട്, സെക്രട്ടറി അശ്റഫലി എന്നിവർ പങ്കെടുക്കും.
Category: KERALA
കലാ ലോകത്തേക്ക് പുതിയ ചുവടുവയ്പുകളുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ അഞ്ചാം ബാച്ചിന് തുടക്കം
തിരുവനന്തപുരം: കലാലോകത്തേക്ക് പുതിയ പ്രതീക്ഷകളുമായി ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പുതിയ ബാച്ചിലേയ്ക്ക് എത്തിയ ഭിന്നശേഷിക്കാരുടെ പ്രവേശനോത്സവം വര്‍ണാഭമായി. പാട്ടു പാടിയും നൃത്തം ചെയ്തും തമാശകള്‍ പങ്കിട്ടും കൂട്ടുകൂടിയും നിരവധി ഭിന്നശേഷിക്കുട്ടികളാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പടി കടന്നെത്തിയത്. കലകളില്‍ വിസ്മയം തീര്‍ക്കാനെത്തിയവരെ സെന്ററിലെ പഴയ ബാച്ചിലെ കുട്ടികള്‍ കൊട്ടുംപാട്ടുമായി സ്വീകരിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററിലെ അഞ്ചാം ബാച്ചിന്റെ പ്രവേശനോത്സവ ചടങ്ങാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് പ്രവേശനത്തിന് അര്‍ഹത നേടിയത്. പ്രവേശനോത്സവ ചടങ്ങ് സാഹിത്യകാരന്‍ കെ.വി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് മാത്രമല്ല അവരുടെ രക്ഷിതാക്കള്‍ക്കും ആശ്രയമാകുന്ന തരത്തില്‍ ഒരു സെന്റര്‍ ഇതാദ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഒയിസ്‌ക ഇന്റര്‍നാഷണല്‍ ഡയറക്ടറും സെക്രട്ടറി ജനറലുമായ അരവിന്ദബാബു എം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിഫറന്റ് ആര്‍ട്…
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണ്ണം സ്ട്രോംഗ് റൂമിന് സമീപം കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണ്ണം കേരള പോലീസ് കണ്ടെടുത്തു. ക്ഷേത്രത്തിന്റെ സ്‌ട്രോംഗ് റൂമിൽ നിന്ന് 40 മീറ്റർ അകലെയുള്ള മണൽക്കൂനയിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്ര താഴികക്കുടത്തിൽ സ്വർണം പൂശുന്നതിനായി സംഭാവന ചെയ്ത 13 നാണയങ്ങൾ പോലീസും ബോംബ് നിർമാർജന സംഘവും മെറ്റൽ ഡിറ്റക്ടർ വഴി കണ്ടെടുത്തതായി സിറ്റി പോലീസ് പറഞ്ഞു. “നഷ്ടപ്പെട്ട സ്വർണ്ണം മുഴുവൻ കണ്ടെടുത്തതായി” തിരുവനന്തപുരം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ മോഷണശ്രമം നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മെയ് 10 ന് ക്ഷേത്രം ഉദ്യോഗസ്ഥർ ലോക്കർ തുറന്നപ്പോൾ സ്വർണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതിനുശേഷം, ഫോർട്ട് പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. എന്നാല്‍, സ്വർണ്ണം എപ്പോൾ അപ്രത്യക്ഷമായി എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മെയ് 7-നോ 10-നോ ആണ് സ്വർണം നഷ്ടപ്പെട്ടതെന്ന് ഉറപ്പിക്കാനാവില്ലെന്നും…
മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര ഇന്ന് ആലപ്പുഴയിൽ
ആലപ്പുഴ: ‘ജീവിതമാണ് ഏറ്റവും വലിയ ലഹരി ‘ എന്ന ആപ്തവാക്യവുമായി തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മെയ് 4ന് കോഴിക്കോട് ബസ് സ്റ്റാഡിൽ നിന്നും ആരംഭിച്ച ‘ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര’യ്ക്ക് മെയ് 11ന് ആലപ്പുഴയിൽ സ്വീകരണം നകും. വൈകിട്ട് 4.30ന് ആലപ്പുഴ ബീച്ചിൽ നടത്തുന്ന സംഗമം ഫൗണ്ടർ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ അദ്ധ്യക്ഷത വഹിക്കും. പൊതു പ്രവർത്തകൻ ഡോ ജോൺസൺ വി.ഇടിക്കുള ഉദ്ഘാടനം നിർവഹിക്കുമെന്ന് സെക്രട്ടറി അരുൺ ജി നായർ, ട്രഷറർ നിയാസ് പാറക്കൽ എന്നിവർ അറിയിച്ചു. 34 രാജ്യങ്ങളിലായി 1400 ലേറെ സന്നദ്ധ പ്രവർത്തകർ സംഘടനയുടെ ഭാഗമായുണ്ട്. മനുഷ്യരെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളിൽ സ്വതന്ത്രമായ ഇടപെടലുമായി രജിസ്ട്രേഡ് സംഘടനയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ ജനങ്ങൾക്കൊപ്പം ഉണ്ട്. രക്ത ദാന ബോധവത്കരണ ശില്പശാലകൾ, ശരീര നിന്ദയാൽ ബലിയാടാകുന്നവരെ…
മലബാർ ജില്ലകളിലെ സീറ്റ് പ്രതിസന്ധി; സ്ഥിരം ബാച്ചുകൾ മാത്രമാണ് പരിഹാരം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
‘കാർത്തികേയൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കണം’ കോഴിക്കോട്: പത്താം ക്ലാസിന് ശേഷം വിദ്യാർത്ഥികൾക്ക് പഠിക്കാൻ മലബാർ ജില്ലകളിൽ ഇത്തവണയും അവസരങ്ങൾ കുറവാണെന്നും സ്ഥിരം പല്ലവി പോലെ പ്ലസ് വൺ സീറ്റിൽ അനുപാതിക വർധനവ് നടത്തിയതിലൂടെ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രസ്താവിച്ചു. പ്രതിഷേധങ്ങളെ അടക്കിയിരുത്താനാണ് സർക്കാർ ആദ്യമേ 30% അനുപാതിക സീറ്റ് വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഇതുകൊണ്ട് വിദ്യാർത്ഥികളുടെ കണ്ണിൽപൊടിയിടാൻ സാധിക്കില്ല. പ്ലസ് വൺ, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക്ക് തുടങ്ങീ മുഴുവൻ ഉപരിപഠന സാധ്യതകൾ പരിഗണിച്ചാലും മലബാർ ജില്ലകളിൽ അര ലക്ഷത്തിലധികം വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കേണ്ട സ്ഥിതിയാണ്. മലപ്പുറം ജില്ലയിൽ മാത്രം 26,402 കുട്ടികൾക്ക് സീറ്റില്ല. പാലക്കാട് 10,986ഉം കോഴിക്കോട് 8643ഉം സീറ്റുകളുടെ കുറവുണ്ട്. തൃശൂര് 1451 സീറ്റിൻ്റെ കുറവും വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യഥാക്രമം 1878, 5735,…
വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. അതിർത്തി സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് നീങ്ങാനുള്ള തീരുമാനം വിവേകപൂർണ്ണവും ഉത്തരവാദിത്തമുള്ളതുമായ തീരുമാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ജനങ്ങളും രാഷ്ട്രവും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകര ശക്തികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുമ്പോൾ തന്നെ, സമാധാനത്തിലും രാജ്യത്തിന്റെ പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തിയിലെ സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ സംസ്ഥാന സർക്കാർ നേരത്തെ നാലാം വാർഷികാഘോഷങ്ങൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇപ്പോൾ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ, മെയ് 13 മുതൽ പരിപാടികൾ ആദ്യം നിശ്ചയിച്ചതുപോലെ തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മെയ് 13 മുതൽ ജില്ലാതല, സംസ്ഥാനതല യോഗങ്ങൾ, എന്റെ കേരളം പ്രദർശനം, മേഖലാ അവലോകന സെഷനുകൾ എന്നിവയെല്ലാം മുൻനിശ്ചയിച്ച പ്രകാരം നടക്കും. മലപ്പുറത്ത് പുനഃക്രമീകരിച്ച ജില്ലാതല യോഗത്തിനും മെയ് 13 വരെ…
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മിന്നുന്ന വിജയം നേടി കണ്ണൂര്‍ ജില്ല
തിരുവനന്തപുരം: 2025 ലെ എസ്എസ്എൽസി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വെള്ളിയാഴ്ച (മെയ് 9, 2025) പ്രഖ്യാപിച്ചു . 99.5% വിദ്യാർത്ഥികളും (4,24,583) ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി തിരുവനന്തപുരത്തു നടന്ന പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. 61,449 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ+ സർട്ടിഫിക്കേഷൻ നേടി. കണ്ണൂർ ജില്ലയാണ് ഏറ്റവും ഉയർന്ന വിജയശതമാനം നേടിയത്. കഴിഞ്ഞ വർഷം വിജയശതമാനം 99.69 ആയിരുന്നു. കഴിഞ്ഞ വർഷം എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 71,831 ആയിരുന്നു. പരീക്ഷാ ഭവൻ, കൈറ്റ്, പിആർഡി തുടങ്ങിയ വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും. എസ്എസ്എൽസി ഫലം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പിആർഡി ലൈവ് മൊബൈൽ ആപ്പിലും https://pareekshabhavan.kerala.gov.in ; https://kbpe.kerala.gov.in ; https://results.digilocker.kerala.gov.in ; https://sslcexam.kerala.gov.in ; https://prd.kerala.gov.in ; https;//results.kerala.gov.in ;…
ഇന്‍ഡോ-പാക് അതിർത്തി സംസ്ഥാനങ്ങളിലുള്ള 70 മലയാളി വിദ്യാര്‍ത്ഥികള്‍ ന്യൂഡൽഹിയിലെ കേരള ഹൗസിലെത്തി
തിരുവനന്തപുരം: പാക്കിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിൽ പഠിക്കുന്ന 70 ഓളം മലയാളി വിദ്യാർത്ഥികൾ ശനിയാഴ്ച (മെയ് 10, 2025) രാവിലെ കേരളത്തിലേക്കുള്ള യാത്രാമധ്യേ ന്യൂഡൽഹിയിലെ കേരള ഹൗസിൽ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ (സിഎംഒ) ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വിമാന, റെയിൽ മാർഗം കേരളത്തിലേക്കുള്ള അവരുടെ സമയബന്ധിതമായ യാത്ര സർക്കാർ ഉറപ്പാക്കുമെന്ന് സിഎംഒ അറിയിച്ചു. ഇന്ത്യ-പാക്കിസ്താന്‍ സംഘർഷ സാഹചര്യത്തിൽ, പാക്കിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ കേരളീയർക്ക് സഹായവും പിന്തുണയും നൽകുന്നതിനായി കേരള സർക്കാർ 24/7 ഹെൽപ്പ് ലൈനുകളുള്ള കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. (നമ്പറുകൾ 0471-2517500/2517600, ഫാക്സ്: 0471-2322600, ഇമെയിൽ: cdmdkerala@kfon.in). നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്റർ തത്സമയ സഹായവും (18004253939—ടോൾ ഫ്രീ) ഒരു മിസ്ഡ് കോൾ നമ്പറും (009118802012345) നൽകിയിട്ടുണ്ട്. കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായി സർക്കാർ ഒരു ഹെൽപ്പ് ലൈൻ…
എസ്.എസ്.എൽ.സി; മികവ് പുലർത്തി മർകസ് സ്കൂളുകൾ
കോഴിക്കോട്: മർകസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴിലുള്ള ഒമ്പത് സ്‌കൂളുകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം. കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, കൂമ്പാറ ഫാത്തിമാബി മെമ്മോറിയിൽ ഹയർ സെക്കണ്ടറി സ്കൂൾ, ചേരാനെല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി, മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടി, മമ്പഉൽ ഹുദ ഇംഗ്ലീഷ് സ്കൂൾ കേച്ചേരി, ഒ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂൾ ചൊക്ലി, മർകസ് പബ്ലിക് സ്കൂൾ എ ആർ നഗർ, മർകസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം എന്നീ സ്കൂളുകൾ നൂറു ശതമാനം വിജയം കൈവരിച്ചു. കാരന്തൂർ മർകസ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ 99.5 ശതമാനം പേർ വിജയികളായി. ഒമ്പത് സ്‌കൂളുകളിലായി 128 വിദ്യാർഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, ജാമിഅ…
ആഗോള കത്തോലിക്കാസഭയ്ക്ക് ആത്മീയ ഉണര്‍വും അഭിമാനവും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയിലൂടെ ആഗോള കത്തോലിക്കാസഭയിലെ വിശ്വാസി സമൂഹത്തിന് ഏറെ അഭിമാനവും, ആത്മീയ ഉണര്‍വും,ലോക ജനതയ്ക്ക് പ്രതീക്ഷയും നല്‍കുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍. ക്രൈസ്തവ സ്‌നേഹത്തിന്റെയും, കത്തോലിക്കാ സഭയുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെയും വഴികളിലൂടെ ധാര്‍മികതയുടെ ശബ്ദവും, ആത്മീയതയുടെ വെളിച്ചവും, സത്യത്തിന്റെ നേര്‍ സാക്ഷ്യവുമായി സമൂഹത്തില്‍ ശാന്തിയും സമാധാനവും സര്‍വോപരി നന്മയും, ക്ഷേമവും വാരിവിതറുവാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പായ്ക്ക് സാധിക്കട്ടെ. 2004ല്‍ കേരളത്തിലും 2006ല്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. ഭാരത കത്തോലിക്കാ സഭയുടെ സേവന ശുശ്രൂഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആത്മീയ തീക്ഷ്ണതയെക്കുറിച്ചും ബോധ്യങ്ങളും അറിവുകളുമുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഭാരതവുമായുള്ള ആഴത്തിലുള്ള ബന്ധം ഏറെ സന്തോഷവും പ്രതീക്ഷാ നിര്‍ഭരവുമാണ്. അദ്ദേഹത്തിന്റെ ലാളിത്യവും, ജീവിതത്തെ സ്വാധീനിച്ച മിഷനറി അനുഭവങ്ങളും, ദരിദ്രരോടുള്ള പ്രത്യേക സ്നേഹവും…
