മാധവിക്കുട്ടി, സ്ത്രീ മുന്നേറ്റത്തിന്‌ ശക്തിപകര്‍ന്ന എഴുത്തുകാരി: ടി.കെ.എ. നായര്‍

തിരുവനന്തപുരം: സ്ത്രീ മുന്നേറ്റത്തിനും സ്ത്രീ ശാക്തീകരണത്തിനും ശക്തി പകര്‍ന്ന എഴുത്തുകാരിയണ്‌ മാധവിക്കുട്ടിയെന്ന്‌ മുന്‍ പ്രധാനമന്ത്രിയുടെ (പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പ്രസ്താവിച്ചു. കേരള കലാകേന്ദ്രത്തിന്റെ മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ പുരസ്‌ക്കാരങ്ങളും, ഷോര്‍ട്ട്‌ ഫിലിം- ഡോക്യുമെന്ററി പുരസ്‌ക്കാരങ്ങളും സമ്മാനിക്കുന്ന ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സ്വാത്രന്ത്യത്തെപ്പറ്റി ചിന്തിക്കാന്‍ പോലും ആകാത്ത കാലഘട്ടത്തില്‍, സമൂഹത്തെ ഭയക്കാതെ സ്വന്തം രചനകളിലൂടെ നിലപാട്‌ വ്യക്തമാക്കിയ മാധവിക്കുട്ടിയോട്‌ സ്ത്രീ സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും ടി.കെ.എ. നായര്‍ പറഞ്ഞു. പ്രസ് ക്ലബ്‌ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഡോ. വാവ ഭാഗ്യലക്ഷ്മിക്ക്‌ മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡും, ഡോ. സി.കെ. ശാലിനി, ആര്‍. സരിതാരാജ്‌, ഷബ്ന മറിയം, ഐശ്വര്യ കമല എന്നിവര്‍ക്ക്‌ സ്പെഷ്യല്‍ ജൂറി അവാര്‍ഡുകളും, വിഷ്ണു മുരളീധരൻ നായര്‍ (നിര്‍മ്മാണം, സംവിധാനം), ആസാദ്‌ കണ്ണാടിക്കല്‍ (നടന്‍), എന്നിവര്‍ക്ക്‌ ഷോര്‍ട്ട്‌ ഫിലിം അവാര്‍ഡുകളും, വി.എസ്‌. സുധീര്‍ഘോഷിന്‌…

സാന്ത്വന പരിചരണ ദിനത്തിൽ ബിഷപ്പിന്റെ ആദരം വേറിട്ട അനുഭവമായി

എടത്വ: പാലിയേറ്റീവ് ദിനത്തിൽ ബിഷപ്പിന്റെ ആദരം സാന്ത്വനവും സ്നേഹ സ്പർശവും അത്മീയ പാതയിൽ കരുണാ സാഗരവുമായി. തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയം പ്രതിഷ്ഠ ശുശ്രൂഷക്കിടയിലാണ് സിഎസ്ഐ മധ്യ കേരള മഹായിടവക ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ ദൈവാലയം കൈക്കാരൻ ജോർജ്ജ് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചത് വിശ്വാസി സമൂഹത്തിനിടയിൽ വേറിട്ട അനുഭവമായത്. കടന്നാക്രമിക്കുന്ന രോഗത്തിന്റെ കഠിന വേദന അറിയിക്കാതെ, മനമിടറാതെ, നിരാശയുടെ ഇരുൾ പരക്കാതെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുന്ന് തോമസ് ജോർജ്ജ് കുർബാന സ്വീകരിച്ചപ്പോൾ തൊഴുകൈകളോടെയും നിറകണ്ണുകളോടെയും ദൈവത്തിന് നന്ദി അർപ്പി ച്ച് ജോർജ്ജ് തോമസ്സിന്റെ ഭാര്യ വത്സല ജോർജ്ജ് ഒപ്പം അരികിൽ ഉണ്ടായിരുന്നു. തലവടി കുന്തിരിയ്ക്കൽ സെന്റ് തോമസ് സി.എസ് ഐ ഇടവകയുടെ അഞ്ച് ഉപസഭകളിൽ ഒന്നായ ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ കൈക്കാരനാണ് ജോർജ്ജ് തോമസ്.…

നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനർസംഘടിപ്പിച്ചു

കോഴിക്കോട്: നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനർസംഘടിപ്പിച്ചു. ഭാരവാഹികളായി പ്രസിഡണ്ട്: ഫാദിൽ അമീൻ (കൊല്ലം), ജനറൽ സെക്രട്ടറി: റഹീം ബെണ്ടിച്ചാൽ (കാസർകോട്), ട്രഷറർ: കെ.വി.അമീർ (പാലക്കാട്) എന്നിവരെ തെരെഞ്ഞെടുത്തു. ഐ എൻ എൽ ന്റെ യുവജന സംഘടനയാണ് നാഷണൽ യൂത്ത് ലീഗ്‌ (NYL). സംസ്ഥാനത്ത് പാർട്ടിക്കും ഇടത് മുന്നണിക്കും സമൂഹത്തിനും കരുത്തായി എൻ വൈ എൽ ന്റെ പ്രവർത്തനങ്ങൾ സജീവമാക്കി മുന്നോട്ട് പോകുമെന്ന് സംസ്ഥാന നേതാക്കൾ പറഞ്ഞു

വടക്കൻ പറവൂർ ജി.എച്ച്.എസ്.എസ്സിൽ സ്പോർട്സ് ഹബ്ബ് സജ്ജമാക്കി യു എസ് ടി

യു എസ് ടി സ്ഥാപക ചെയർമാൻ ജി എ മേനോൻ പഠിച്ച വിദ്യാലയത്തിൽ സജ്ജമാക്കിയ സ്പോർട്സ് ഹബ്ബിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, ഹൈബി ഈഡൻ എം.പിയും ചേർന്ന് നിർവ്വഹിച്ചു. സുപ്രസിദ്ധ ഫുട്ബോൾ താരം ഐ.എം. വിജയൻ മുഖ്യാതിഥിയായി. കൊച്ചി:  പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, വടക്കൻ പറവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ ചിരകാല സ്വപ്നമായ ജി.എ. മേനോൻ സ്പോർട്സ് ഹബ് യാഥാർഥ്യമാക്കി. ഇതോടെ തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) പ്രവർത്തന മേഖലയിൽ മറ്റൊരു പൊൻതൂവൽ കൂടി കമ്പനി തുന്നിച്ചേർത്തിരിക്കുകയാണ്. കേരളത്തിലുടനീളമുള്ള വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി യു എസ് ടി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങൾ നടപ്പാക്കി വരുന്നുണ്ട്. മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ സ്പോർട്സ്…

വരും തലമുറയെ ദൈവീക പദ്ധതിക്കായി സജ്ജമാക്കേണ്ടതായ ഉത്തരവാദിത്വവും നീതി ബോധവും വിശ്വാസ സമൂഹത്തിന് ഉണ്ടാകണം : ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ

എടത്വ: വരും തലമുറയെ ദൈവീക പദ്ധതിക്കായി സജ്ജമാക്കേണ്ടതായ ഉത്തരവാദിത്വവും നീതി ബോധവും വിശ്വാസ സമൂഹത്തിന് ഉണ്ടാകണമെന്ന് സിഎസ്ഐ മദ്ധ്യ കേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രസ്താവിച്ചു. തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നിർവഹിച്ച് സംസാരി ക്കുകയായിരുന്നു ബിഷപ്പ്. ദൈവാലയങ്ങൾ ആശ്വാസ കേന്ദ്രങ്ങളാണെന്നും വിശ്വാസ സമൂഹം ദൈവത്തിന്റെ മന്ദിരങ്ങളായി സമൂഹത്തിന് സൗരഭ്യവാസനയുള്ളവരായി തീരണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. പ്രതിഷ്ഠ ശുശൂഷയ്ക്ക് ശേഷം കുർബാന അർപ്പിച്ചു. ഇടവക വികാരി റവ. മാത്യൂ ജിലോ നൈനാൻ, റവ. മാത്യു പി. ജോർജ് , റവ. ഷെറി തോമസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.1867ൽ സ്ഥാപിതമായ ദൈവാലയം 1998 ജനുവരി 22ന് ബിഷപ്പ് ഡോ. സാം മാത്യു ആണ് മദ്ബഹാ പ്രതിഷ്ഠിച്ചത്. തലവടി കുന്തിരിയ്ക്കൽ സെന്റ് തോമസ് സി.എസ് ഐ ഇടവകയുടെ അഞ്ച്…

‘അമ്മ’യുടെ ട്രഷറർ സ്ഥാനത്ത് നിന്ന് ഉണ്ണി മുകുന്ദൻ രാജി വെച്ചു

കൊച്ചി: ജോലി ഭാരവും തൊഴിൽപരമായ പ്രതിബദ്ധതയും ചൂണ്ടിക്കാട്ടി നടൻ ഉണ്ണി മുകുന്ദൻ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്‌റ്റിൻ്റെ (അമ്മ) ട്രഷറർ സ്ഥാനത്ത് നിന്ന് രാജിവച്ചു. ചൊവ്വാഴ്‌ച (ജനുവരി 14) “ബുദ്ധിമുട്ടുള്ള ഈ തീരുമാനം” വളരെ ആലോചിച്ചതിനു ശേഷമാണ് എടുത്തതെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. “ഈ സ്ഥാനത്ത് എൻ്റെ സമയം ഞാൻ ശരിക്കും ആസ്വദിച്ചു. എന്നാല്‍, സമീപ മാസങ്ങളിൽ, എൻ്റെ ജോലിയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ, പ്രത്യേകിച്ച് മാർക്കോയുടെയും മറ്റ് ഉൽപ്പാദന പ്രതിബദ്ധതകളുടെയും, എൻ്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. എൻ്റെ പ്രൊഫഷണൽ ജീവിതത്തിൻ്റെ സമ്മർദങ്ങൾക്കൊപ്പം ഈ ഉത്തരവാദിത്തങ്ങളും സന്തുലിതമാക്കുന്നത് അമിതമായി മാറി. എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പിന്നോട്ട് പോകേണ്ടതിൻ്റെ പ്രാധാന്യം ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു,” അദ്ദേഹം പറഞ്ഞു. മാർക്കോയുടെ ബോക്സോഫീസ് വിജയത്തിൽ കുതിക്കുന്ന നടൻ , വരാനിരിക്കുന്ന വർദ്ധിച്ചുവരുന്ന പ്രതിബദ്ധതകൾ…

രാജ്യറാണി എക്സ്പ്രസിൽ കോച്ചുകളുടെ കുറവ്: വെൽഫെയർ പാർട്ടി പരാതി നൽകി

മലപ്പുറം: നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ ജനറൽ കോച്ചുകൾ കൂട്ടിയപ്പോൾ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച നടപടിയിൽ വെൽഫെയർ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി. ഇതുമൂലം യാത്രക്കാർക്ക് നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി ജില്ലാ നേതാക്കൾ നിലമ്പൂർ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി. ഇപ്പോഴത്തെ 14 കോച്ചുകളുള്ള ട്രെയിനിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ കുറച്ച് രണ്ട് ജനറൽ കോച്ചുകൾ കൂട്ടിയത് യാത്രക്കാരുടെ ആവശ്യങ്ങൾക്കുള്ള പരിഹാരമല്ല. സ്ലീപ്പർ കോച്ചുകളുടെ കുറവ് മൂലം 150-ഓളം യാത്രക്കാർക്ക് ബെർത്ത് സൗകര്യങ്ങളോടെ ദീർഘദൂര യാത്ര നടത്താൻ കഴിയുന്നില്ല. മലബാർ മേഖലയിൽ നിന്ന് തലസ്ഥാന നഗരിയിലേക്ക് ചികിത്സക്കായി യാത്ര ചെയ്യുന്നവർക്കും രാത്രി സമയത്ത് ദീർഘദൂര യാത്ര ചെയ്യുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് വെൽഫെയർ പാർട്ടി ചൂണ്ടിക്കാട്ടി. രാജ്യറാണി എക്‌സ്പ്രസിൽ റീജിയണൽ കാൻസർ സെന്ററിലേക്കുള്ള രോഗികൾ ഉൾപ്പെടെ നിരവധി രോഗികൾ യാത്ര ചെയ്യുന്ന ട്രെയിനാണിത്. ഇതിൽ സ്ലീപ്പർ…

റഷ്യ-യുക്രൈൻ യുദ്ധമുഖത്ത് തൃശൂർ സ്വദേശി യുവാവ് കൊല്ലപ്പെട്ടു

തൃശൂര്‍: റഷ്യ-യുക്രെയ്ൻ യുദ്ധമുന്നണിക്ക് നേരെയുണ്ടായ ഷെൽ ആക്രമണത്തിൽ റഷ്യൻ സൈന്യം ബലം പ്രയോഗിച്ച് ചേർത്ത തൃശൂർ സ്വദേശികളായ രണ്ട് യുവാക്കളിൽ ഒരാളായ ബിനിൽ ബാബു (32) കൊല്ലപ്പെട്ടതായി തിങ്കളാഴ്ച ബാബുവിൻ്റെ കുടുംബത്തിന് ഇന്ത്യൻ എംബസിയില്‍ നിന്ന് ലഭിച്ച സന്ദേശത്തിൽ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജെയിൻ കുര്യനെ (27) മോസ്‌കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാബുവും കുര്യനും ബന്ധുക്കളാണ്. ജോലി തേടി റഷ്യയിലേക്ക് പോയ അവർ 2024 ജൂൺ മുതൽ സംഘർഷമേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്, ഉക്രേനിയൻ പ്രദേശത്ത് റഷ്യൻ സൈനികർക്ക് സാധനങ്ങൾ എത്തിക്കുക, കിടങ്ങുകൾ കുഴിക്കുക തുടങ്ങിയ അപകടകരമായ ജോലികൾ ചെയ്തുകൊണ്ടിരുന്നു. പിന്നീട് റഷ്യൻ സൈന്യം അവരെ യുദ്ധത്തിനായി അയച്ചു. ഒരു മാസം മുമ്പ് അവരുടെ കുടുംബങ്ങളെ ഫോണിൽ വിളിച്ച യുവാക്കൾ, സജീവമായ പോരാട്ടത്തിന് തയ്യാറാകാൻ ആവശ്യപ്പെട്ടതിനാൽ തങ്ങളെ വീണ്ടും വിളിക്കാൻ കഴിയില്ലെന്ന് പറഞ്ഞുവെന്ന് ബാബുവിൻ്റെ ഭാര്യാ സഹോദരൻ സനീഷ്…

ആഘോഷം ഒഴിവാക്കി അഭയ കേന്ദ്രത്തില്‍ അഗതികൾക്ക് സ്നേഹവിരുന്ന് ഒരുക്കി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ

അമ്പലപ്പുഴ: സേവനം മുഖമുദ്രയായ ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ സ്ഥാപകൻ അന്തരിച്ച മെൽവിൻ ജോൺസിന്റെ 146-ാംമത് ജന്മദിനം ലയൺസ് ക്ലബ് എടത്വ ടൗൺ കാരുണ്യ ദിനമായി ആചരിച്ചു. അമ്പലപ്പുഴ സ്നേഹ വീട് അഭയ കേന്ദ്രത്തില്‍ നടന്ന സമ്മേളനത്തിൽ ക്ളബ് പ്രസിഡന്റ് ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലയൺ മോഡി കന്നേൽ ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് കോർഡിനേറ്റർ ലയൺ വിൻസൺ ജോസഫ് കടുമത്തിൽ മുഖ്യ സന്ദേശം നല്കി. വിദേശ പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ക്ളബിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ലയൺ ഗോകുൽ അനിൽകുമാറിനെയും സ്നേഹ വീട് ഡയറക്ടർ ആരിഫ് അടൂരിനെയും സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അനുമോദിച്ചു. സ്നേഹ വിരുന്നിനുള്ള തുക സർവീസ് ചെയർപേഴ്സൺ ഷേർലി അനിൽ സ്നേഹവീട് വയോജന പരിപാലന കേന്ദ്രം അധികൃതര്‍ക്ക് കൈമാറി.…

കുടുംബ ബന്ധങ്ങള്‍ ആത്മീയതയില്‍ ഊഷ്മളമാകണം: മാര്‍ ജോസ് പുളിക്കല്‍

പൊടിമറ്റം: സമൂഹത്തിൽ കാരുണ്യത്തിന്റെ സാന്നിധ്യമായി കുടുംബ ബന്ധങ്ങള്‍ ആത്മീയതയില്‍ ഊഷ്മളമാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് ഇടവകയുടെ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഇടവകദിനാഘോഷവും മിശിഹാവര്‍ഷം 2025 ജൂബിലി വര്‍ഷാചരണം ഇടവകതല ഉദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ പുളിക്കല്‍. മിശിഹാവർഷം 2025 ജൂബിലി ആഘോഷങ്ങളിലൂടെ പ്രത്യാശയുടെയും പ്രതീക്ഷകളുടെയും ലോകത്തിലേക്ക് ഫ്രാൻസിസ്പാപ്പ നമ്മെ നയിക്കുന്നു. സഭാമക്കളുടെയും പൊതുസമൂഹത്തിന്റെയും വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുവാനും പ്രതീക്ഷകള്‍ നല്‍കി പരിഹാരങ്ങള്‍ കണ്ടെത്താനും ഇടവക സംവിധാനങ്ങള്‍ക്കാകണം.പുതുതലമുറയെ സഭയോടും കുടുംബത്തോടും ചേര്‍ത്തുനിര്‍ത്തുവാനുമുള്ള കര്‍മ്മപദ്ധതികള്‍ ഇടവകകളില്‍ സജീവമാക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ സൂചിപ്പിച്ചു. പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ജോര്‍ജുകുട്ടി അഗസ്തി എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് കലാസന്ധ്യയും നടത്തപ്പെട്ടു.…