ചെന്നൈ: ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈയിലും കോഴിക്കോടുമുള്ള ഓഫീസുകളിലും വസതികളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ചെയർമാൻ ഗോകുലം ഗോപാലനെ ചെന്നൈയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ആ സമയത്ത് കോഴിക്കോട്ടുണ്ടായിരുന്ന ഗോപാലൻ ഇഡിയുടെ നിർദ്ദേശപ്രകാരം വ്യാഴാഴ്ച രാത്രി ചെന്നൈയിലെത്തി. രാത്രി 8:30 ഓടെ കോടമ്പാക്കത്തെ കോർപ്പറേറ്റ് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഗോകുലം ഗോപാലൻ നിർമ്മാണ വിതരണ പങ്കാളിയായിരുന്ന ‘എമ്പുരാൻ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് നടത്തിയ റെയ്ഡ്, രാഷ്ട്രീയ പ്രേരിതമായിരിക്കാമെന്ന സംശയവും ആരോപണവും ഉയർത്തിയിട്ടുണ്ട്. കോടമ്പാക്കത്തെ കോർപ്പറേറ്റ് ഓഫീസ്, സമീപത്തെ ശാഖകൾ, നീലാങ്കരൈയിലെ ഗോപാലന്റെ വസതി, കോഴിക്കോടുള്ള ഗോകുലം ഗ്രാൻഡ് ഹോട്ടൽ, ഗോകുലം മാൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ റെയ്ഡുകൾ നടന്നു. ചെന്നൈയിൽ രാത്രി മുഴുവൻ തിരച്ചിൽ തുടർന്നു. കോഴിക്കോട്ട്, വൈകുന്നേരം 4 മണിയോടെയാണ് റെയ്ഡ് അവസാനിച്ചത്. ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ…
Category: KERALA
സാമുദായിക ധ്രുവീകരണത്തെ ചെറുക്കാൻ രംഗത്തിറങ്ങണം: സഫീർഷ
മലപ്പുറം: വഖഫ് നിയമഭേദഗതി ബിൽ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണെന്നും ഇത് അത്യന്തം അപകടകരമാണെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സഫീർഷ അഭിപ്രായപ്പെട്ടു. സംഘ്പരിവാർ ഇതിലൂടെ ലക്ഷ്യം വെക്കുന്നത് വംശീയ ഉന്മൂലനം തന്നെയാണ്. ഇതിനെതിരെ ശക്തമായി രംഗത്ത് വരാൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി മേഖലാ നേതൃസംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഇബ്രാഹീംകുട്ടി മംഗലം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഷ്‌റഫലി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശാക്കിർ മോങ്ങം സ്വാഗതവും മലപ്പുറം മണ്ഡലം പ്രസിഡണ്ട് ജലീൽ കോഡൂർ നന്ദിയും പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിൽ ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം രണ്ടു മാസത്തിനുള്ളില്‍: മന്ത്രി ഗണേഷ് കുമാര്‍
കൊല്ലം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നു. നിലവിൽ സ്വിഫ്റ്റ് ബസുകളിലും ദീർഘദൂര സൂപ്പർ ഫാസ്റ്റ് ബസുകളിലും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ലഭ്യമാണ്. ഓർഡിനറി ബസുകളിൽ ഉൾപ്പെടെ സംസ്ഥാനമൊട്ടാകെ ഈ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാനാണ് പദ്ധതിയിടുന്നതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ ഡിജിറ്റൽ പേയ്‌മെന്റിലേക്കുള്ള നീക്കം നടക്കും. ഇതിന്റെ ഭാഗമായി എല്ലാ ബസുകളിലും യുപിഐ പേയ്‌മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകൾ സ്ഥാപിക്കും. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പണമടച്ച് മെഷീനിലൂടെ ടിക്കറ്റ് വാങ്ങാൻ കഴിയുന്ന തരത്തിലാണ് സംവിധാനമെന്നും മന്ത്രി പറഞ്ഞു. GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ വഴി ടിക്കറ്റുകൾ വാങ്ങാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിൽ ലൈവ് ടിക്കറ്റിംഗ് സൗകര്യമുള്ള പുതിയ ടിക്കറ്റ് മെഷീനുകൾ വിതരണം ചെയ്തു കഴിഞ്ഞു, രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ…
മുനമ്പം വിഷയം ഉയര്‍ത്തിക്കാട്ടി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഷോൺ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കാനൊരുങ്ങുന്നു
നിലമ്പൂർ: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കുമെന്ന് സൂചന. നിലവിൽ മണ്ഡലത്തിലെ വോട്ടർമാരിൽ 20 ശതമാനത്തോളം ക്രിസ്ത്യാനികളാണ്. മണ്ഡലത്തിലെ ഒരു ക്രിസ്ത്യൻ നേതാവിനെയും സ്ഥാനാർത്ഥിയായി പാർട്ടി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോക്‌സഭയിലും രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായതിനെത്തുടർന്ന് മുനമ്പത്തും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം. നിലമ്പൂരിലെ പരമ്പരാഗത വോട്ട് അടിത്തറയ്ക്ക് പുറമേ, ക്രിസ്ത്യൻ വോട്ടുകളും ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം, പാർട്ടിയുടെ സാധ്യതയുള്ള സ്ഥാനാർത്ഥികളിൽ യുവ നേതാവ് അനൂപ് ആന്റണിയുടെ പേരും പരാമർശിക്കപ്പെടുന്നുണ്ട്. വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ പാസായതിനെത്തുടർന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ഷോൺ ജോർജ്, മറ്റ് ബിജെപി നേതാക്കൾ എന്നിവർ മുനമ്പം സന്ദർശിച്ചു. ഈ സന്ദർശന വേളയിൽ മുനമ്പം കമ്മിറ്റി ചെയർമാൻ…
“ലഹരി മിഠായിയും ചോക്ലേറ്റും അല്ല”: ഡോ. ശ്രീകുമാര്‍ മേനോന്റെ പുസ്തകം പ്രകാശനം ചെയ്തു
ലഹരി നിര്‍മ്മാര്‍ജന ബോധവത്കരണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്നത് അഭിമാനകരമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. മയക്കുമരുന്ന് അടുത്ത തലമുറയെ കൂടി നശിപ്പിക്കും, ഇപ്പോള്‍ ജാഗ്രതയാണ് വേണ്ടത്. നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, ഇന്‍ഡയര്‍ക്റ്റ് ടാക്‌സസ് & നാര്‍ക്കോട്ടിക്‌സ്‌ന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ശ്രീകുമാര്‍ മേനോന്‍ രചിച്ച ‘ഡ്രഗ്‌സ് ആര്‍ നോട്ട്കാന്‍ഡീസ് ആന്‍ഡ് ചോക്ലേറ്റ്‌സ്’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. യുവാക്കള്‍ ലഹരിക്ക് അടിമപ്പെടുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരുടേയും പിന്തുണ വേണം. ഗവര്‍ണര്‍ എന്ന നിലയില്‍ ലഹരിനിര്‍മ്മാര്‍ജന ബോധവത്കരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യമായതെല്ലാം ചെയ്യും, അര്‍ലേക്കര്‍ പറഞ്ഞു. 108 മയക്കുമരുന്ന് വിരുദ്ധ സന്ദേശങ്ങളുടെ ശേഖരമാണ് പുസ്തകം. നിര്‍മിതബുദ്ധിയില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ക്കൊപ്പമാണ് ഓരോ സന്ദേശവും രേഖപ്പെടുത്തിയിരിക്കുന്നത്. യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ…
വഖ്ഫ് നിയമഭേദഗതി മുസ്ലിം വംശഹത്യ പദ്ധതി തന്നെ!
ചട്ടിപ്പറമ്പ : ലോക്സഭയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു വഖ്ഫ് ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വംശീയ ഉന്മൂലന അജണ്ടയാണെന്നും തെരുവിൻ ഈ മുസ്ലിം വിരുദ്ധ നീക്കത്തെ ചെറുക്കുമെന്നും വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ് അജ്മൽ തോട്ടോളി അഭിപ്രായപ്പെട്ടു.ചട്ടിപ്പറമ്പ അങ്ങാടിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഭരണ ഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ മുസ്ലിം ജന വിഭാഗത്തിന് റദ്ദാക്കുന്നതും ഭരണടനയുടെ സുതാര്യതയെ കളങ്കപ്പെടുത്തുന്നതുമായ വഖ്‌ഫ് ഭേദഗത്തി ബില്ലിനെ ജനാതിപത്യ വിശ്വാസികളും മതേതര സമൂഹവും ഒറ്റക്കെട്ടായി പ്രതിരോധിക്കണം എന്നും അദ്ദേഹം കൂട്ടി ചേർത്തു. മാർച്ച് വെൽഫയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ് അജ്മൽ തോട്ടോളി ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌റഫ് വി അധ്യക്ഷത വഹിച്ചു, ചെറുകുളമ്പ യൂണിറ്റ് പ്രസിഡന്റ് നാസർ യൂ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി…
ലഹരിക്കെതിരെ ബോധവല്‍ക്കരണം: ജാഗ്രതാ സമിതി രൂപീകരിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് പൊടിമറ്റം യൂണിറ്റ്
പൊടിമറ്റം: രാസലഹരി ഉള്‍പ്പെടെ മദ്യം മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും തടഞ്ഞ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തി ജനങ്ങളുടെ ജീവിതസംരക്ഷണം ഉറപ്പാക്കണമെന്ന് പൊടിമറ്റം സെന്റ് മേരീസ് ഇടവക കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലഹരിവസ്തുക്കളുടെ അനുദിനവ്യാപനം നിയമംമൂലം തടയുന്നതിന് നേതൃത്വം നല്‍കേണ്ട സംസ്ഥാന ഭരണനേതൃത്വങ്ങള്‍ തുടരുന്ന ഉത്തരവാദിത്വരഹിത നിലപാടിനെയും നിസംഗത മനോഭാവത്തെയും സമ്മേളനം അപലപിച്ചു. സാക്ഷരകേരളം ഇന്ത്യയിലെ ലഹരി വില്പനയുടെ ഏറ്റവും വലിയ വിപണിയായി മാറിയിരിക്കുന്നത് ആശങ്കപ്പെടുത്തുന്നു. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി അടിയന്തര നടപടികളുണ്ടാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മദ്യം, മയക്കുമരുന്ന്, രാസലഹരി എന്നിവയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനുമായി ഇടവക തലത്തില്‍ ജാഗ്രതാസമിതിക്കും രൂപം നല്‍കി. കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്…
വഖ്ഫ് നിയമഭേദഗതി മുസ്‌ലീം വംശഹത്യ പദ്ധതി: ഫ്രറ്റേണിറ്റി
മലപ്പുറം : നരേന്ദ്ര മോഡി ഭേദഗതി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന വഖ്ഫ് നിയമഭേദഗതി രാജ്യത്തെ മുസ്‌ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്നും അത് ഇന്ത്യ രാജ്യത്ത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ല കമ്മിറ്റിയംഗം പി.കെ ഷബീർ. വഖ്ഫ് ബില്ലിനെതിരെ ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമവും ബില്ല് കത്തിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് കെ.എം ജസീം സയ്യാഫ് അധ്യക്ഷനായിരുന്നു. ജില്ല കമ്മിറ്റിയംഗം സി. മുബീൻ മലപ്പുറം, അബ്ഷർ മുഹമ്മദ്, ഷഹീർ അക്‌തർ , ടി ആസിഫലി, വി.ടി മുനവ്വർ എന്നിവർ നേതൃത്വം നൽകി.
വഖഫ് നിയമ ഭേദഗതി വംശഹത്യപദ്ധതി തന്നെ!: വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം :വഖ്‌ഫ് നിയമഭേദഗതി മുസ്‌ലിം വംശഹത്യപദ്ധതി തന്നെ!. സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ 2025 ഏപ്രിൽ 2, വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റിയും – ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റിയും സംയുക്തമായി അങ്ങാടിപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന്റെ ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു. വഖഫ് നിയമഭേദഗതി ബില്ല് മുസ്ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണ്. പൗരത്വ നിയമ ഭേദഗതിയുടെ തുടർച്ച. 20 കോടി ഇന്ത്യൻ മുസ്ലിംകളെ ഗുജറാത്ത് മോഡൽ വംശഹത്യ നടത്തുക എന്നത് അസാധ്യമാണ്. അതിനാലാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ മുസ്ലിം വംശഹത്യ പദ്ധതികൾ പുതിയ രീതിയിൽ ആവിഷ്കരിക്കുന്നത്. മുസ്ലിംകളെ സാമൂഹ്യമായും സാമ്പത്തികമായും തകർത്ത് അപരവൽക്കരിക്കുക ( Exclusion) എന്ന വംശീയ പദ്ധതിയാണിത്. വഖ്ഫ്…
വഖ്ഫ് ബില്ലിൽ പ്രതിഷേധിച്ച് റോഡ് ഉപരോധം: എസ്.ഐ.ഒ, സോളിഡാരിറ്റി നേതാക്കൾ അറസ്റ്റിൽ
വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ചു. കേന്ദ്ര വഖ്ഫ് ബിൽ മുസ്ലിം വംശഹത്യയുടെ തുടർച്ചയാണെന്ന് എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റികൾ പ്രസ്താവിച്ചു. എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ രാത്രി പത്തുമണിയോടെയാണ് റോഡ് ഉപരോധിച്ചത്. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അഡ്വ. അസ്ലം പളളിപ്പടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം ഉൾപ്പെടെ പതിനഞ്ചോളം പ്രവർത്തകരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.
