വഖ്ഫ് ബില്ലിൽ പ്രതിഷേധിച്ച് റോഡ് ഉപരോധം: എസ്.ഐ.ഒ, സോളിഡാരിറ്റി നേതാക്കൾ അറസ്റ്റിൽ

വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ചു. കേന്ദ്ര വഖ്ഫ് ബിൽ മുസ്ലിം വംശഹത്യയുടെ തുടർച്ചയാണെന്ന് എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റികൾ പ്രസ്താവിച്ചു. എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ രാത്രി പത്തുമണിയോടെയാണ് റോഡ് ഉപരോധിച്ചത്. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അഡ്വ. അസ്ലം പളളിപ്പടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം ഉൾപ്പെടെ പതിനഞ്ചോളം പ്രവർത്തകരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.  

വഖ്ഫ് ഭേദഗതി ബിൽ – ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വംശീയ ഉന്മൂലന അജണ്ടയെ ചെറുക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പ്രതിപക്ഷ ശബ്ദങ്ങളെയോ മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങളെയോ മുഖവിലക്കെടുക്കാതെ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം ഉന്മൂലന അജണ്ടയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. നേരത്തെ തന്നെ എതിർപ്പുകളെ വക വെക്കാതെ രാജ്യസഭയിൽ ഈ ബിൽ പാസാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വഖ്ഫ് ഭേദഗതിയുമായി ബന്ധപ്പെട്ട ഉയർന്ന് വന്ന വിമർശനങ്ങളിൽ അന്തിമ അഭിപ്രായം അറിയിക്കാൻ രൂപപ്പെടുത്തിയ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) പ്രതിപക്ഷ അംഗങ്ങളായവരുടെ അഭിപ്രായം പരിഗണിക്കാതെ കേന്ദ്ര സർക്കാറിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് എൻഡിഎ ഘടകകക്ഷികളുടെ കൂടെ പിന്തുണയിൽ വഖ്ഫ് ഭേദഗതി ബിൽ പ്രബല്യത്തിൽ കൊണ്ടു വരുന്നത്. വഖ്ഫിനെ മുൻനിർത്തിക്കൊണ്ട് മുസ്ലിം സമുദായത്തിനെതിരെ രാജ്യവ്യാപകമായി വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടാണ് സംഘ്പരിവാർ വഖഫ് ബിൽ പാസാക്കിയെടുക്കാനുള്ള സാമൂഹിക സാഹചര്യം ഒരുക്കുന്നത്. വഖഫ് ബോർഡുകളുടെ അധികാരപരിധിയേയും സ്വത്ത് വിനിയോഗത്തെയും നിയന്ത്രിക്കുന്നതാണ് പുതിയ…

വഖ്ഫ് ബിൽ – ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ മുസ്ലിം വിരുദ്ധ നീക്കത്തെ തെരുവിൽ ചെറുക്കും : ഫ്രറ്റേണിറ്റി

തിരൂർ : ലോക്സഭയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു വഖ്ഫ് ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വംശീയ ഉന്മൂലന അജണ്ടയാണെന്നും തെരുവിൻ ഈ മുസ്ലിം വിരുദ്ധ നീക്കത്തെ ചെറുക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാകമ്മിറ്റി തിരൂർ റായിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ജില്ലാ പ്രസിഡന്റ് വി.ടി. എസ് ഉമർ തങ്ങൾ. ഭരണ ഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ മുസ്ലിം ജന വിഭാഗത്തിന് റദ് ചെയ്യുന്നതും ഭരണടനയുടെ സുതാര്യതയെ കളങ്കപ്പെടുത്തുന്നതുമായ വഖ്‌ഫ് ഭേദഗത്തി ബില്ലിനെ ജനാതിപത്യ വിശ്വാസികളും മതേതര സമൂഹവും ഒറ്റക്കെട്ടായി പ്രതിരോധിക്കണം എന്നും അദ്ദേഹം കൂട്ടി ചേർത്തു. റായിൽവേ സ്റ്റേഷൻ മാർച്ച് വെൽഫയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ വൈലത്തൂർ ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി തിരൂർ മണ്ഡലം പ്രസിഡന്റ് സഹീർ കോട്ട് ജില്ലാ ജനറൽ സെക്രടറി അഡ്വ: അമീൻ…

വഖ്‌ഫ് നിയമഭേദഗതി മുസ്‌ലിം വംശഹത്യപദ്ധതി; സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ തെരുവിലിറങ്ങുക: വെൽഫെയർ പാർട്ടി

മലപ്പുറം: കേന്ദ്രസർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് നിയമഭേദഗതി ബില്ല് മുസ്ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്നും അതിനെതിരെ ജനാധിപത്യ വിശ്വാസികൾ തെരുവിലിറങ്ങണമെന്നും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പ്രതിഷേ ധ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. പൗരത്വ നിയമ ഭേദഗതിയുടെ തുടർച്ചയാണ് ഈ ബില്ലെന്നും 20 കോടി ഇന്ത്യൻ മുസ്ലിംകളെ ഗുജറാത്ത് മോഡൽ വംശഹത്യ നടത്തുക എന്നത് അസാധ്യമാണെന്നും അതിനാലാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ മുസ്ലിം വംശഹത്യ പദ്ധതികൾ പുതിയ രീതിയിൽ ആവിഷ്കരിക്കുന്നതെന്നും പാർട്ടി ആരോപിച്ചു. മുസ്ലിംകളെ സാമൂഹ്യമായും സാമ്പത്തികമായും തകർത്ത് അപരവൽക്കരിക്കുക ( Exclusion) എന്ന വംശീയ പദ്ധതിയാണിത്. വഖ്ഫ് വിഷയത്തിൽ മുനമ്പം പ്രശ്നത്തെ മുൻനിർത്തി എംപിമാരെയും പ്രതിപക്ഷ പാർട്ടികളെയും ഭീഷണിപ്പെടുത്തുന്നവർ ഇന്ത്യൻ ഫാഷിസത്തിന്റെ പുറത്താക്കൽ പദ്ധതിയെക്കുറിച്ച് ജാഗ്രതയില്ലാത്തവരും ഭരണഘടന മൂല്യങ്ങൾ സൗകര്യപൂർവം മറക്കുന്നവരുമാണ്. ഇന്ന് മുസ്‌ലിംകളാണ് ലക്ഷ്യമെങ്കിൽ നാളെ ക്രൈസ്തവ ദേവാലയങ്ങളും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഫാഷിസ്റ്റുകൾ നോട്ടമിടുന്നത്.…

എല്ലാ കണ്ണുകളും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്ക്

മലപ്പുറം: മെയ് മാസത്തിൽ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പായതോടെ മുന്നണികൾ അനൗദ്യോഗികമായി സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയും കോൺഗ്രസിൽ നിന്നുള്ള മത്സരാർത്ഥികളാണ്. എഐസിസി നിയോഗിച്ച സംഘത്തിന് പുറമേ, കോൺഗ്രസുമായി ബന്ധപ്പെട്ട രണ്ട് സ്വകാര്യ ഏജൻസികളും മണ്ഡലത്തിൽ സർവേ നടത്തി. പിവി അൻവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. നിലമ്പൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തും. സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുള്ളിൽ എന്തെങ്കിലും വിള്ളൽ ഉണ്ടാകുമോ എന്ന പ്രതീക്ഷയിൽ കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ ഒളിച്ചിരിക്കുകയാണ്. കോൺഗ്രസിന് ശേഷം മാത്രമേ സിപിഎം അവരുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫ് അലി, 2011-ൽ വെറ്ററൻ ആര്യാടൻ മുഹമ്മദിന്റെ ഭൂരിപക്ഷം കുത്തനെ കുറച്ച വിരമിച്ച അദ്ധ്യാപകൻ തോമസ് മാത്യു, ജില്ലാ പഞ്ചായത്ത് അംഗം ഷൊറോണ റോയ് എന്നിവർ പ്രാഥമിക ചർച്ചകളിലാണ്. രാജീവ് ചന്ദ്രശേഖർ…

കലാ വിസ്മയങ്ങളുടെ പരമ്പര തീര്‍ത്ത് മന്ത്രി കടന്നപ്പള്ളി; അര്‍ത്ഥവത്തായി ഓട്ടിസം അവബോധദിനം

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററില്‍ വിസ്മയങ്ങളുടെ പരമ്പര സൃഷ്ടിച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മന്ത്രിയുടെ ഗാനാലാപനത്തോടെയാണ് കാണികളെ ഞെട്ടിച്ച കലാപ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സെന്ററിലെ ഭിന്ന ശേഷിക്കുട്ടികള്‍ക്കൊപ്പം “കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌കരിച്ചാലും” എന്ന ഗാനത്തില്‍ തുടങ്ങി “ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം”, “ദേവീ ശ്രീദേവീ”, “ഒന്നിനി ശ്രുതി താഴ്ത്തി” തുടങ്ങിയ പാട്ടുകള്‍ പാടി കാണികളെയും സംഗീതാസ്വാദകരെയും മന്ത്രി ഒരുപോലെ വിസ്മയിപ്പിച്ചു. പ്രൊഫഷണല്‍ ഗായകരെപ്പോലെ ഭാവസാന്ദ്രമായുള്ള ആലാപനം അക്ഷരാര്‍ത്ഥത്തില്‍ കാണികളുടെ ഹൃദയം കവര്‍ന്നു. ഓരോ പാട്ടുകള്‍ അവസാനിക്കുമ്പോഴും കരഘോഷത്തോടെയാണ് അവരതേറ്റെടുത്തത്. ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ബീഥോവന്‍ ബംഗ്ലാവില്‍ നടന്ന ചടങ്ങിലാണ് മന്ത്രിയും ഭിന്നശേഷിക്കാരും ചേര്‍ന്നൊരുക്കിയ സംഗീതവിസ്മയം അരങ്ങേറിയത്. ദിനാചരണത്തിന്റെ ഭാഗമായി സെന്ററില്‍ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാന്‍ഡിന്റെ ഉദ്ഘാടന വേളയിലാണ് മന്ത്രിയുടെ അടുത്ത പ്രതിഭാവിശേഷം അനുഭവിച്ചറിഞ്ഞത്. ഡ്രംസെറ്റില്‍ താളവിസ്മയം…

വിസ്മയ കേസിൽ കിരൺ കുമാറിന്റെ ഹർജിയിൽ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡൽഹി: സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ എം നായർ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ കിരൺ കുമാർ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, രാജേഷ് ബിൻഡാൽ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ തവണ സുപ്രീം കോടതി ഹർജി പരിഗണിച്ചെങ്കിലും വിശദമായ വാദങ്ങളിലേക്ക് കടന്നില്ല. ഇതേ ആവശ്യവുമായി കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇതുവരെ തീരുമാനമെടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. വിസ്മയയുടെ ആത്മഹത്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് കിരണ്‍ കുമാര്‍ അവകാശപ്പെട്ടു. കിരണ്‍ കുമാറിനു വേണ്ടി അഭിഭാഷകൻ ദീപക് പ്രകാശാണ് കോടതിയില്‍ ഹാജരായത്. 2021 ജൂൺ 21 നാണ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിന്റെ വീട്ടിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ…

വാളയാർ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മാതാപിതാക്കൾക്കെതിരെയുള്ള തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: വാളയാറിൽ മരിച്ച രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മാതാപിതാക്കൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ നിർബന്ധിത നടപടികളും നിർത്തിവയ്ക്കാൻ കേരള ഹൈക്കോടതി ബുധനാഴ്ച (ഏപ്രിൽ 2, 2025) ഉത്തരവിട്ടു . കേസിൽ പിന്നീട് പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ടവരാണ് ഇവർ. കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തെ ചോദ്യം ചെയ്ത് മാതാപിതാക്കൾ സമർപ്പിച്ച രണ്ട് ഹർജികളിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജികളുടെ അന്തിമ വാദം കേൾക്കുന്നതുവരെ കേസുമായി ബന്ധപ്പെട്ട് എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ മാതാപിതാക്കൾ ഹാജരാകുന്നതിൽ നിന്ന് ജസ്റ്റിസ് സി. ജയചന്ദ്രൻ ഒഴിവാക്കി. ഹർജികൾ വാദം കേൾക്കാൻ വന്നപ്പോൾ, ഹർജിക്കാരുടെ അഭിഭാഷകൻ പി.വി. ജീവേഷ് വാദിച്ചത്, സിബിഐ നടത്തിയ അന്വേഷണം പക്ഷപാതപരവും ബാഹ്യ സമ്മര്‍ദ്ദമുള്ളതുമാണെന്നാണ്. ഹർജിക്കാരെ ഏതെങ്കിലും യുക്തിസഹമായ കാരണങ്ങളാൽ പ്രതികളാക്കി പ്രതിപ്പട്ടികയില്‍ ചേർത്തിട്ടില്ല. വിശ്വാസ്യതയില്ലാത്ത ചില സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഹർജിക്കാർ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ…

തെരുവിൽ അലയുന്നവർക്ക് പെരുന്നാൾ വിരുന്നൊരുക്കി സോളിഡാരിറ്റി-ജി‌ഐ‌ഒ പ്രവർത്തകർ

എറണാകുളം : പെരുന്നാൾ ദിനത്തിൽ തെരുവിൽ അലയുന്നവരും അഗതികളുമായ 650ഓളം പേർക്ക് ഭക്ഷണം വിതരണം ചെയ്ത്‌ സോളിഡാരിറ്റി,  ജി‌ഐ‌ഒ കൊച്ചി സിറ്റി പ്രവർത്തകർ. തെരുവിൽ അലയുന്നവർ, അഗതികൾ, ദളിത്‌ കോളനികൾ തുടങ്ങിയവർക്കാണു ഭക്ഷണം വിതരണം ചെയ്തത്‌. തുടർച്ചയായ എട്ടു വർഷമായി പെരുന്നാൾ ദിനത്തിൽ നടന്നുവരുന്ന ഭക്ഷണ വിതരണം ഇത്തവണ എം. പി. ഹൈബി ഈഡൻ ഉൽഘാടനം ചെയ്തു. ആഘോഷവേളകളിൽ സഹജീവികളെ ചേർത്തു നിർത്താനും തെരുവിന്റെ വിശപ്പകറ്റാനും മുന്നിട്ടിറങ്ങിയ പ്രവൃത്തനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ്‌ ഷറഫുദ്ദീൻ നദ് വി, GIO പ്രസിഡന്റ്‌ അഞ്ചം സുൽത്താന, പ്രോഗ്രാം കൺവീനർ ഹാഷിം നെട്ടൂർ എന്നിവർ നേതൃത്വം നൽകി.

‘പെരുന്നാൾ പങ്ക്’ വിതരണം നടത്തി എസ്.ഐ.ഒ

ഈദ് ദിനത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് എസ്.ഐ.ഒ. ജില്ലയിലെ വിവിധ ആശുപത്രികളിലും ടൗണുകളിലുമാണ് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മറ്റുമായി ഈദ് സന്തോഷം പങ്കുവെക്കുന്നതിന്റെ ഭാഗമായി ഭക്ഷണവിതരണം നടന്നത്. വണ്ടൂർ ചേതന ഹോസ്പിറ്റൽ, കൊണ്ടോട്ടി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ ടൗൺ എന്നിവടങ്ങളിലാണ് എസ്.ഐ.ഒ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ ‘പെരുന്നാൾ പങ്ക്’ വിതരണം നടന്നത്.