സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗണേശ് കുമാറിന്റെ ഗൂഢാലോചന; കോടതിയിൽ നിർണായക മൊഴിയുമായി കെ. ബാബു

കൊല്ലം: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ ഗൂഢാലോചനയുണ്ടെന്ന് മുൻ മന്ത്രി കെ. ബാബു കോടതിയിൽ മൊഴി നൽകി. ഉമ്മൻചാണ്ടിയെ രാഷ്ട്രീയമായി അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ് കെ. ബാബുവിന്റെ ആരോപണം. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഡ്വ. സുധീർ ജേക്കബ് വാദിയായി സമർപ്പിച്ച കേസിലാണ് നിർണായക മൊഴി നൽകിയത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിൽ താനും ഗണേശ് കുമാറും ഒരുമിച്ച് മന്ത്രിമാരായിരുന്ന കാലത്തെ സംഭവങ്ങളും കെ. ബാബു കോടതിയിൽ വിശദീകരിച്ചു. ഔദ്യോഗിക വസതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെത്തുടർന്ന് ഗണേശ് കുമാറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മധ്യസ്ഥതയിലാണ് പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തിയതെന്നും ബാബു മൊഴിയിൽ വ്യക്തമാക്കി. രാജിക്കുശേഷം മന്ത്രിസഭയിലേക്ക് തിരിച്ചെത്താൻ ഗണേശ് കുമാർ ശ്രമിച്ചെങ്കിലും പിതാവും കേരള കോൺഗ്രസ് (ബി)…

രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീണ്ടും തിരിച്ചടി; പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു, പേഴ്സണൽ സ്റ്റാഫിൽ കൂട്ടരാജി; പാർട്ടി നേതൃത്വം വിശദീകരണം തേടിയേക്കും

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ പേഴ്സണൽ സ്റ്റാഫിൽ തുടർച്ചയായ രാജി. പേഴ്സണൽ അസിസ്റ്റന്റ് വി. വിമൽ രാജിവെച്ചതിന് പിന്നാലെ എംഎൽഎയുടെ ഡ്രൈവർ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. മൂന്ന് അംഗങ്ങളുണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫിൽ രണ്ടുപേർ ചുരുങ്ങിയ കാലയളവിനുള്ളിൽ രാജിവെച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിലും കോൺഗ്രസ് നേതൃത്വത്തിനിടയിലും ചർച്ചയായിരിക്കുകയാണ്. പേഴ്സണൽ സ്റ്റാഫിലെ പ്രധാനപ്പെട്ട രണ്ട് ജീവനക്കാർ തുടർച്ചയായി പടിയിറങ്ങിയത് എംഎൽഎയുടെ ഓഫീസിന്റെ പ്രവർത്തനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. രാജികൾക്ക് പിന്നിലെ യഥാർഥ കാരണങ്ങൾ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ലെങ്കിലും എംഎൽഎയും ജീവനക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വം രമ്യ ഹരിദാസിനോട് വിശദീകരണം തേടിയേക്കുമെന്നാണ് വിവരം. നേരത്തെ രാജിവെച്ച പേഴ്സണൽ അസിസ്റ്റന്റ് വി. വിമൽ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാവുകൂടിയാണ്. തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷൻ…

പാലിൽ മായം കലർന്നിട്ടുണ്ടോ? വീട്ടിൽ തന്നെ പരിശോധിക്കാം; എഫ്എസ്എസ്എഐ നിർദേശിക്കുന്ന ലളിതമായ മാർഗം അറിയാം

നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭക്ഷ്യവസ്തുക്കളിലൊന്നാണ് പാൽ. ചായയും കാപ്പിയും തയ്യാറാക്കുന്നതിനൊപ്പം തൈര്, പനീർ തുടങ്ങിയ നിരവധി ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനും പാൽ ഉപയോഗിക്കുന്നു. എന്നാൽ വിപണിയിൽ ലഭിക്കുന്ന പാലിൽ മായം കലർത്തുന്നതായുള്ള ആശങ്കകൾ ഉപഭോക്താക്കൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് പാലിന്റെ കട്ടിയും പതയും വർധിപ്പിക്കാൻ ഡിറ്റർജന്റ് പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാകാം. പാലിൽ ഡിറ്റർജന്റിന്റെ സാന്നിധ്യമുണ്ടോയെന്ന് പ്രാഥമികമായി തിരിച്ചറിയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ലളിതമായ മാർഗം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വിശദീകരിച്ചിട്ടുണ്ട്. പാലിൽ ഡിറ്റർജന്റ് കലർന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെങ്കിൽ ചെറിയൊരു ഗ്ലാസ് ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്താം. ഇതിനായി അഞ്ച് മുതൽ പത്ത് മില്ലിലീറ്റർ വരെ പാൽ വൃത്തിയുള്ള ചെറിയ ഗ്ലാസിലോ അടയ്ക്കാവുന്ന പാത്രത്തിലോ എടുക്കുക. തുടർന്ന് നന്നായി കുലുക്കി പാലിന്റെ ഉപരിതലത്തിൽ രൂപപ്പെടുന്ന പതയും കുമിളകളും നിരീക്ഷിക്കുക. കുലുക്കുമ്പോൾ അസാധാരണമായ അളവിൽ കട്ടിയുള്ള…

എറണാകുളം സിനഗോഗിന് സമീപത്തെ തീവെപ്പ്: അറസ്റ്റിലായ എബിൻ പോളിന് തീവ്രവാദ ബന്ധമെന്ന് സംശയം; ഫോണിൽ സ്ഫോടന പദ്ധതികളെക്കുറിച്ചുള്ള സന്ദേശങ്ങൾ, വീട്ടിൽനിന്ന് മാരക ലഹരിമരുന്നുകളും പിടിച്ചെടുത്തു

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗത്തുള്ള യഹൂദ ആരാധനാലയമായ സിനഗോഗിന് സമീപം നടന്ന തീവെപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നതായി പോലീസ്. സംഭവത്തിൽ അറസ്റ്റിലായ പുത്തൻകുരിശ് സ്വദേശി എബിൻ ബി. പോളിന് (32) തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച ചാറ്റുകളും സന്ദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഫോണിൽ കണ്ടെത്തിയതായും പോലീസ് പറയുന്നു. എറണാകുളം സെൻട്രൽ പോലീസാണ് എബിൻ പോളിനെ അറസ്റ്റ് ചെയ്തത്. തീവെപ്പ് നടത്തിയ ദൃശ്യങ്ങൾ ഇയാള്‍ സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും പിന്നീട് ചിലർക്ക് അയച്ചുകൊടുക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിൽ കൂടുതൽ ആസൂത്രിതമായ ഇടപെടലുകൾ ഉണ്ടായിരിക്കാമെന്ന സംശയം ശക്തമായത്. തിങ്കളാഴ്ച പുലർച്ചെ ഏകദേശം 2.30ഓടെയായിരുന്നു സംഭവം. എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിന് മുൻവശത്ത്, ആരാധനാലയത്തിന്റെ…

മറുനാടന്‍ മലയാളി എഡിറ്റര്‍ക്കെതിരെ വധഭീഷണി: ശക്തമായി അപലപിച്ച് കോംഇന്ത്യ; ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകും

കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്കെതിരെ വധഭീഷണി ഉയർന്നെന്ന പരാതിയിൽ ശക്തമായ പ്രതിഷേധവുമായി കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ–ഇന്ത്യ (കോംഇന്ത്യ). മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണെന്ന് കോംഇന്ത്യ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും ആഭ്യന്തര മന്ത്രിക്കും ഔദ്യോഗിക പരാതി നൽകാൻ സംഘടന തീരുമാനിച്ചു. ബിഎൽഎം മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് തനിക്കെതിരെ വധഭീഷണി ഉണ്ടായതെന്നാണ് ഷാജൻ സ്കറിയയുടെ ആരോപണം. അംജത് എന്നയാൾ വാട്സ്ആപ്പ് കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും തന്നെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. വാർത്തകൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാധ്യമപ്രവർത്തകനെ വ്യക്തിപരമായി ലക്ഷ്യമിട്ട് ഭീഷണി മുഴക്കിയെന്ന ആരോപണം അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന് കോംഇന്ത്യ വ്യക്തമാക്കി. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ…

വൈദ്യുതി കണക്‌ഷൻ നിരക്കിൽ വൻ ഇളവുമായി കെഎസ്ഇബി; ചെലവിൽ 90 ശതമാനം വരെ കുറവ്; പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്‌ഷൻ എടുക്കുന്നവർക്കും നിലവിലുള്ള കണക്‌ഷന്റെ ശേഷി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ആശ്വാസമായി കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ (കെഎസ്ഇബി) പുതിയ നിരക്ക് പരിഷ്കാരം. വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിനുള്ള ചെലവിൽ ഗണ്യമായ കുറവ് വരുത്തിക്കൊണ്ടുള്ള പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കാരം നടപ്പാക്കുന്നത്. ചില വിഭാഗങ്ങളിലെ ഉപഭോക്താക്കൾക്ക് മുൻകാലത്തെ അപേക്ഷിച്ച് കണക്‌ഷൻ ചെലവിൽ 90 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. പുതിയ വീടുകൾ നിർമിക്കുന്നവർക്കും ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുന്നവർക്കും വ്യവസായ സംരംഭകർക്കും നിലവിലുള്ള കണക്‌ഷന്റെ ലോഡ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും പുതിയ സംവിധാനം പ്രയോജനകരമാകും. സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനൊപ്പം അപേക്ഷാ നടപടികൾ ലളിതമാക്കുകയും വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കുകയുമാണ് പരിഷ്കാരത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ പുതിയ വൈദ്യുതി കണക്‌ഷൻ…

ആക്കുളത്ത് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഫ്ലാറ്റിന് സമീപത്തു നിന്ന് മണ്ണെടുത്തത്തിനെത്തുടര്‍ന്ന് റോഡ് ഇടിഞ്ഞു താഴ്ന്നു; ഫ്ലാറ്റില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു

തിരുവനന്തപുരം: ആക്കുളത്ത് ഗുഡ് ഷെപ്പേർഡ് സ്കൂളിന്റെ പുതിയ കെട്ടിട നിർമാണത്തിനായി ആഴത്തിൽ മണ്ണെടുത്തതിനെ തുടർന്ന് സമീപത്തെ 14 നിലകളുള്ള പി.ആർ.എസ്. ലേക്ക്‌വില്ലെ ഫ്ലാറ്റ് സമുച്ചയത്തോട് ചേർന്ന റോഡും മണ്ണും ഇടിഞ്ഞുതാഴ്ന്നു. മണ്ണിടിച്ചിൽ ഫ്ലാറ്റ് കെട്ടിടത്തിന്റെ മൂന്ന് മീറ്റർ അടുത്തുവരെ എത്തിയതോടെ മുഴുവൻ താമസക്കാരെയും ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ അഞ്ജു കെ.എസ്. നിർദേശം നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിങ്കളാഴ്ച അർധരാത്രിക്കുശേഷമാണ് സംഭവം. ഫ്ലാറ്റ് സമുച്ചയത്തിൽ 65ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി കുടുംബങ്ങൾ അന്നു രാത്രിതന്നെ ഹോട്ടലുകളിലേക്കും ബന്ധു വീടുകളിലേക്കും മാറിയിരുന്നു. അതേസമയം, സ്ഥലം പരിശോധിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഫ്ലാറ്റിന് ചുറ്റുമുള്ള മണ്ണ് ഉടൻ ഇടിഞ്ഞുവീഴാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കി. എന്നാൽ, മഴ ശക്തമായാൽ റോഡിന്റെ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞ് ഏകദേശം 30 അടി താഴ്ചയിലേക്ക് പതിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക…

മാസപ്പടി കേസ്: വിജിലൻസ് അന്വേഷണത്തിന് ഇടക്കാല സ്റ്റേയില്ല; അപ്പീലിന് അനുമതി തേടിയ ഹർജികൾ വിധി പറയാൻ മാറ്റി

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസിനോട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഉപഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. വിജിലൻസ് അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. അപ്പീൽ നിലനിൽക്കുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സിംഗിൾ ബെഞ്ചിന് മുന്നിലെ ഹർജിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കക്ഷികളായിരുന്നില്ല. അതിനാൽ ഉത്തരവിനെതിരെ അപ്പീൽ നൽകുന്നതിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഈ വിഷയത്തിൽ ഉടൻ ഉത്തരവുണ്ടാകുമെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു. പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ള…

ദേശീയ ലഹരി വിരുദ്ധ ഏകതാ ദിനാചരണ സന്ദേശവുമായി കേരള പോലീസിന്റെ മോട്ടോർ സൈക്കിൾ റാലി; സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: ദേശീയ ഏകതയും ലഹരിവിരുദ്ധ ബോധവൽക്കരണവും ലക്ഷ്യമിട്ട് രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഏകതാ ദിനം) ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മോട്ടോർസൈക്കിൾ റാലിക്ക് കേരളത്തിൽ തുടക്കമായി. കേരള പോലീസ് സംഘത്തിന്റെ റാലി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം ദേശീയ ഐക്യത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. കേരള പോലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലായി മാറിയ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതും റാലിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കേരള പോലീസിലെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ (എസ്.ഒ.ജി) കമാൻഡോ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് റാലിയിൽ പങ്കെടുക്കുന്നത്. ലഹരിമരുന്നുകളുടെ ഉപയോഗവും വ്യാപനവും സമൂഹത്തിൽ സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനാണ് പ്രത്യേക പ്രാധാന്യം നൽകുന്നത്.…

സുഹൈലിനെ പാർപ്പിച്ചിരിക്കുന്ന ബോസ്റ്റൽ സ്കൂൾ ജയിലോ സ്കൂളോ? എന്താണ് ഈ സംവിധാനം, ആരെയൊക്കെയാണ് ഇവിടെ പാർപ്പിക്കുന്നത്?

കൊച്ചി: നെടുമ്പാശേരിയിൽ ആഡംബര കാർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈൽ സജീവിനെയും സുഹൃത്തുക്കളായ നിനവ്, അമീർ, ജോയൽ എന്നിവരെയും കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെച്ചൊല്ലിയുള്ള വിവാദം ശക്തമാകുന്നു. അപകടത്തിൽ മരിച്ച ദേവികയുടെയും ഗോപികയുടെയും കുടുംബാംഗങ്ങൾ പ്രതികളെ സാധാരണ ജയിലിലേക്ക് മാറ്റാതെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട യുവാക്കളെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിക്കുന്നത് എന്തിനാണെന്നും ഈ സ്ഥാപനത്തിൽ എന്തെല്ലാം സൗകര്യങ്ങളാണുള്ളതെന്നുമുള്ള ചോദ്യങ്ങളാണ് ഇതോടെ ഉയരുന്നത്. പേരിൽ സ്കൂൾ എന്നുണ്ടെങ്കിലും ബോസ്റ്റൽ സ്കൂൾ സാധാരണ വിദ്യാഭ്യാസ സ്ഥാപനമല്ല. ജയിൽ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക തിരുത്തൽ കേന്ദ്രമാണിത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന യുവാക്കളെ മുതിർന്ന കുറ്റവാളികളിൽ നിന്ന് വേർതിരിച്ച് പാർപ്പിക്കുകയും അവരുടെ സ്വഭാവത്തിലും ജീവിത രീതിയിലും മാറ്റം വരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുക എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.…