കോഴിക്കോട്: അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിൽ ആശങ്കയറിയിച്ചും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. അസമിൽ രണ്ടാമതും അധികാരത്തിലേറിയ ഹിമന്ത ബിശ്വ ശർമ, ബംഗാളിലെ പ്രഥമ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് നാടിന്റെ സമഗ്ര വികസനത്തിനൊപ്പം ന്യൂനപക്ഷങ്ങളെ ഉൾകൊണ്ടുള്ള സമീപനം വേണമെന്ന് ഗ്രാൻഡ് മുഫ്തി ആവശ്യപ്പെട്ടത്. അസമിലെ ഏകീകൃത സിവിൽകോഡ്, മുസ്ലിം വംശീയ-ദ്രുവീകരണ നടപടികൾ, പശ്ചിമ ബംഗാൾ മദ്റസകളിലെ വന്ദേമാതരം ആലാപനം, കന്നുകാലി കശാപ്പ് നിയന്ത്രണം, ന്യൂനപക്ഷ അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഭരണഘടനാനുസൃതമായ നീതിയും സ്വാതന്ത്ര്യവും അവകാശങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സന്ദേശത്തിൽ പറഞ്ഞു. വിവിധ മതങ്ങളും സംസ്കാരങ്ങളും ഭാഷാ സമൂഹങ്ങളും ഗോത്ര ജനതയും ഐക്യത്തോടെയും സമാധാനത്തോടെയും അധിവസിക്കുന്ന പ്രദേശങ്ങളിൽ ചില വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന വിധത്തിലുള്ള…
Category: KERALA
പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതി റെയ്ഡ് ചെയ്യാനെത്തിയ കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരുടെ വാഹനം സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. റെയ്ഡ് പൂർത്തിയാക്കി ഉദ്യോഗസ്ഥര്‍ തിരിച്ചു പോകുന്നതിനിടെയാണ് പിണറായി വിജയന്റെ വസതിക്ക് പുറത്ത് സിപിഐഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. പോലീസും കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ടു. വനിതാ ഉദ്യോഗസ്ഥർ കൂടി ഉണ്ടായിരുന്ന വാഹനം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയൻ്റെ വാടക വീട്ടിൽ മണിക്കൂറുകൾ നീണ്ട പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ല്, ഇഷ്ടിക, വടി, എന്നിവ ഉപയോഗിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. പൊലീസും കേന്ദ്ര സേനയും കാവലുണ്ടായിരുന്നെങ്കിലും ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചത് വലിയ സുരക്ഷാ വീഴ്ചയായി. വാഹനങ്ങളുടേ ഇരുവശങ്ങളിലുമുള്ള ചില്ലുകള്‍ തകർന്നു. ഇഷ്ടികകൾ എറിഞ്ഞ് മുൻവശത്തെ…
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആസൂത്രിത പദ്ധതി; ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി കിട്ടും: കെ കെ രാഗേഷ്
കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡ് ആസൂത്രിത നീക്കമാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. പിണറായി വിജയനെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കി സിപിഐഎമ്മിനെ തകർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണ്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ നീക്കത്തിന് സമാനമാണ് ഈ നീക്കമെന്നും കെ കെ രാഗേഷ് പറഞ്ഞു. കുറച്ചുകാലമായി ബിജെപി തിരക്കഥയെഴുതി അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇടതുപക്ഷത്തെ നശിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ബിജെപിയും കോൺഗ്രസും സംയുക്തമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കെ കെ രാഗേഷ് ആരോപിച്ചു. ബിജെപിക്ക് വേണ്ടി ഗൂഢാലോചന നടത്തുന്ന നേതാവാണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐഎമ്മിനെ തകർത്തുകൊണ്ടേ ബിജെപിക്ക് വളരാൻ കഴിയൂ. ബിജെപിയെ സ്വാധീനിക്കാൻ കഴിയുന്ന ഒരു വിഭാഗം സിപിഐഎമ്മിലുണ്ട്. അതിനായി പാർട്ടിയെ നശിപ്പിക്കണം. ഇപ്പോൾ നടക്കുന്ന…
പിണറായി വിജയനെതിരെ നടന്നത് ഹീനമായ ആക്രമണം; ഇഡിയെ ഇറക്കി പാര്‍ട്ടിയെ ഭയപ്പെടുത്താമെന്ന് കരുതരുത്: സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി
ന്യൂഡല്‍ഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അപ്രതീക്ഷിത റെയ്ഡിനെതിരെ സിപിഎം ശക്തമായി പ്രതിഷേധിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പിണറായി വിജയനെതിരെ നടന്ന ഈ ആക്രമണം അദ്ദേഹത്തിന്റെ മകള്‍ വീണാ വിജയനെ ലക്ഷ്യം വെച്ചാണെന്നും എംഎ ബേബി പറഞ്ഞു. വീണയുടെ സോഫ്റ്റ്വെയർ കമ്പനിയായ സിഎംആർഎല്ലിന് നൽകിയ സേവനങ്ങൾക്ക് നൽകിയ പ്രതിമാസ ശമ്പളം അഴിമതി നിറഞ്ഞതാണെന്ന് അന്വേഷണത്തിൽ ആരോപിക്കുന്നു. വീണ അന്വേഷണവുമായി പൂർണ്ണമായും സഹകരിച്ചിരുന്നു. അന്വേഷണവുമായി സഹകരിച്ചില്ലെന്ന പ്രശ്നമേ ഉദിക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം നിഷേധിച്ചും, രാഷ്ട്രീയ പ്രേരിതമായ ലക്ഷ്യത്തോടെയാണ് റെയ്ഡ് നടത്തുന്നതെന്ന് പറഞ്ഞും എംഎ ബേബി പ്രതികരിച്ചു. ”കോടതികൾ പലവട്ടം പിണറായി വിജയന് എക്സാലോജിക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും വീണയുടെ പിതാവാണ് എന്ന കാരണത്താൽ അദ്ദേഹത്തെ വേട്ടയാടുകയാണ്,” അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി വിഡി സതീശൻ…
വീണാ വിജയന്റെ എക്സലോജിക്/സിഎംആർഎൽ കോഴക്കേസ്: പിണറായി വിജയന്റെയും മരുമകന് മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സലോജിക്/സിഎംആർഎൽ കോഴക്കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ ബുധനാഴ്ച (മെയ് 27, 2026) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) റെയ്ഡ് നടത്തി. അദ്ദേഹത്തിന്റെ മകളും മുൻ ഐടി കൺസൾട്ടന്റുമായ ടി. വീണയുടെ ഇപ്പോൾ പ്രവർത്തനരഹിതമായ സ്ഥാപനമായ എക്സലോജിക്, 2017-2021 കാലയളവിൽ സ്വകാര്യ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (CMRL) നിന്ന് ഗണ്യമായ പ്രതിമാസ റിട്ടേണറുകൾ സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള ദീർഘകാല അന്വേഷണത്തിന്റെ ഒരു പ്രധാന വ്യാപനമായാണ് ഇതിനെ കണക്കാക്കുന്നത്. മുൻ ടൂറിസം മന്ത്രിയും ശ്രീമതി വീണയുടെ ഭർത്താവുമായ പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വസതി, ഖനന കമ്പനിയുടെ പ്രൊമോട്ടർമാരുടെ വീടുകൾ എന്നിവയുൾപ്പെടെ കേരളത്തിലുടനീളമുള്ള 12 സ്ഥലങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തി. ബുധനാഴ്ച പുലർച്ചെ, ആയുധധാരികളായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)…
പിന്നോക്ക വിദ്യാർത്ഥികളുടെ ആത്മാഭിമാന സംരക്ഷണത്തിന് വേണ്ടി രോഹിത് ആക്ട് നടപ്പിലാക്കണം: റസാഖ് പാലേരി
ഫ്രറ്റേണിറ്റി സമര ജാഥക്ക് ആവേശോജ്ജ്വല സമാപനം തിരുവനന്തപുരം: കാമ്പസുകളിൽ പിന്നോക്ക വിഭാഗം വിദ്യാർത്ഥികളുടെ ആത്മാഭിമാനം തകർക്കപ്പെടുമ്പോൾ അതിന് തടയിടാനായി രോഹിത് ആക്ട് നടപ്പിലാക്കൽ അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു. രോഹിത് ആക്ട് എന്ന ആവശ്യം കേരളത്തിലെ കാമ്പസുകളിലുള്ള വിവേചനങ്ങളുടെ ആഴങ്ങളിലേക്ക് സാമൂഹിക ശ്രദ്ധ ക്ഷണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടക്കാട്ടി. കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നയിച്ച സമര ജാഥയുടെ സമാപന സമ്മേളനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. എച്ച്.സി.യുവിൽ രോഹിത് വെമുലയുടെ കോ സ്കോളർ ആയിരുന്ന ദൊന്ത പ്രശാന്ത്, ഫ്രറ്റേണിറ്റി ദേശീയ പ്രസിഡൻ്റ് റമീസ് ഇ.കെ, ദലിത് ആക്ടിവിസ്റ്റുകളായ കെ.കെ.ബാബുരാജ്, കെ.അംബുജാക്ഷൻ, കെ.ഡി.എഫ്…
ഒടുവിൽ സൗഹൃദ കൂട്ടായ്മ ഒത്തുചേർന്നു; ചെളിക്കുളമായ റോഡ് സഞ്ചാര യോഗ്യമാക്കി
എടത്വ : സ്കൂൾ തുറക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കുണ്ടും കുഴിയുമായി കിടന്ന റോഡ് സൗഹൃദ കൂട്ടായ്മയിലൂടെ സഞ്ചാരയോഗ്യമാക്കി. ജൽ ജീവൻ പദ്ധതിയിലൂടെ കുട്ടനാട്ടിൽ കുടിവെള്ള വിതരണം ചെയ്യുന്നതിന് റോഡുകൾ വെട്ടി പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ആകെ 10 അടി വീതിയുള്ള റോഡിന്റെ വശങ്ങളില് ജെസിബി ഉപയോഗിച്ച് കുഴികൾ എടുക്കുന്നത് മൂലം ടാർ ഇളകി മാറുകയാണ്. തെരെഞ്ഞെടുപ്പിന് മുമ്പ് ചില ഇടങ്ങളിൽ പൈപ്പ് ലൈന്‍ വലിച്ചു.റോഡ് വെട്ടി പൊളിച്ചപ്പോൾ പ്രദേശവാസികൾ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു.പൂർവ്വസ്ഥിതിയിലാക്കുമെന്ന് കരാറുകാർ വാഗ്ദാനം ചെയ്തെങ്കിലും റോഡുകൾ പലയിടങ്ങളിലും ഇപ്പോൾ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. കുട്ടനാട്ടിലെ ഗ്രാമീണ റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി.ഇടിക്കുള സംസ്ഥാന മനുഷ്യാവകകാശ കമ്മീഷന് നല്കിയ ഹർജി ഫയലിൽ സ്വീകരിച്ചു.…
തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം നടന്നു
എടത്വ :തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം പ്രസിഡന്റ് റിക്സൺ എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ ഗോപകുമാർ വാർഷിക റിപ്പോർടും ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി റിക്സൺ എടത്തിൽ (പ്രസിഡന്റ് ), അരുൺ പുന്നശ്ശേരിൽ ( സെക്രട്ടറി ) , ഷിക്കു കുര്യൻ (ട്രഷറാർ ), ജോജി വയലപ്പള്ളി, മധു ഇണ്ടംതുരുത്തിൽ ( വൈസ് പ്രസിഡന്റുമാർ ), ഡോ ജോൺസൺ വി. ഇടിക്കുള, ജോമോൻ ചക്കാലയിൽ (ജോ:സെക്രട്ടറിമാർ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റി രൂപികരിച്ചു. സമ്മേളനത്തില്‍ തലവടി ടൗൺ ബോട്ട് ക്ലബ് ഭാരവാഹികള്‍, തലവടി ചുണ്ടൻ വള്ളം ഓഹരി ഉടമകൾ, തലവടി ചുണ്ടൻ വള്ളം ഫാൻസ് അസോസിയേഷന്, തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.തലവടി ചുണ്ടന് നിലവിൽ അഞ്ഞൂറിലധികം ഓഹരി…
പൈപ്പ് ഇടാൻ കുഴിയെടുത്തു; അറ്റകുറ്റ പണി നടത്തിയില്ല; റോഡ് ‘തോടായി ‘
എടത്വ: സ്കൂൾ തുറക്കാന്‍ ഒരാഴ്ച മാത്രം. വിദ്യാര്‍ഥികള്‍ സഞ്ചരിക്കേണ്ട റോഡുകൾ കുണ്ടും കുഴിയുമായി മാറി. കുട്ടനാട്ടിൽ കുടിവെള്ള വിതരണം ചെയ്യുന്നതിന് റോഡുകൾ വെട്ടി പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ആകെ 10 അടിയുള്ള റോഡുകളുടെ ഇരു വശങ്ങളില് ജെസിബി ഉപയോഗിച്ച് കുഴികൾ എടുക്കുന്നത് മൂലം ടാർ ഇളകി മാറുകയാണ്. തെരെഞ്ഞെടുപ്പിന് മുമ്പ് ചില ഇടങ്ങളിൽ പൈപ്പ് ലൈന്‍ വലിച്ചു. റോഡ് വെട്ടി പൊളിച്ചപ്പോൾ പ്രദേശവാസികൾ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു. പൂർവ്വസ്ഥിതിയിലാക്കുമെന്ന് കരാറുകാർ വാഗ്ദാനം ചെയ്തെങ്കിലും റോഡുകൾ ഇപ്പോൾ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകകാശ കമ്മീഷന് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള ഹർജി നല്കി. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്ന വാഹനങ്ങൾ ഈ റോഡിലൂടെ വരാൻ മടിക്കുകയാണ്. ഇതു മൂലം കുട്ടികളുടെ മാതാപിതാക്കൾ ആശങ്കയിലാണ്. …
മുഖ്യമന്ത്രി വിഡി സതീശന് ഗുരുവായൂർ ക്ഷേത്രത്തില്‍ ആചാര ലംഘനം നടത്തിയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്; അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്
തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തില്‍ ആചാര ലംഘനം നടന്നിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. സന്ദർശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന് നല്കിയ പരാതിയില്‍ പ്രതികരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രി ആചാരലംഘനമൊന്നും നടത്തിയിട്ടില്ലെന്നും, നിയമപ്രകാരമാണ് ദർശനം നടത്തിയതെന്നും ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് പറഞ്ഞു. അഞ്ച് പേർക്ക് പ്രവേശനം അനുവദിക്കുന്ന നെയ്വിളക്ക് ചീട്ട് സതീശൻ എടുത്തതായി ദേവസ്വം ബോർഡ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചതും ദര്‍ശനം നടത്തിയതും. സംഭവവുമായി ബന്ധപ്പെട്ട് ഗോപുരം മാനേജരുടെയും സുരക്ഷാ ജീവനക്കാരുടെയും മൊഴി ബോർഡ് രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ ദർശനം തടസ്സപ്പെടുത്തിയെന്നോ ആര്‍ക്കും തൊഴാന്‍ കഴിയാതെ മടങ്ങേണ്ടി വന്നില്ലെന്ന പരാതിയൊന്നും ഇല്ലെന്നും സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി. ഞായറാഴ്ച നടത്തിയ ദർശനം നിയമാനുസൃതമായിരുന്നുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. നെയ്വിളക്ക് ടിക്കറ്റ് വാങ്ങിയവർക്ക്…
