ഇ-ടെൻഡർ നടപടികൾ അട്ടിമറിക്കാൻ ‘നിഗൂഢ ശക്തികൾ’; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം; ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വിമർശനം, 15-ാം തീയതിക്ക് മുമ്പ് നടപടികൾ പൂർത്തിയാക്കുമെന്ന് പ്രഖ്യാപനം തിരുവനന്തപുരം: ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഇ-ടെൻഡർ നടപടികളിൽ ഉയർന്ന വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയതായി കെ. മുരളീധരൻ. ഇ-ടെൻഡർ നടപടികളിൽ ക്രമക്കേടുകളോ അട്ടിമറി ശ്രമങ്ങളോ നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോർഡ് കൈക്കൊണ്ട തീരുമാനം സദുദ്ദേശ്യപരമായിരുന്നുവെന്നാണ് മുരളീധരന്റെ വിശദീകരണം. എന്നാൽ നടപടിക്രമങ്ങൾ നടപ്പാക്കുന്നതിൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വീഴ്ചകളുടെ സ്വഭാവവും ഉത്തരവാദികളാരെന്നതും വിജിലൻസ് അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ-ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും തീരുമാനങ്ങളും ഉദ്യോഗസ്ഥതല ഇടപെടലുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നാണ് വ്യക്തമാക്കിയത്. അന്വേഷണം നീണ്ടുപോകാതെ…

ശബരിമലയിൽ സുരക്ഷയ്ക്ക് വൻ പോലീസ് സന്നാഹം; സന്നിധാനം മുതൽ നിലയ്ക്കൽ വരെ കർശന നിരീക്ഷണം

തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ ക്യൂ വ്യാപകമാക്കും; സിസിടിവി നിരീക്ഷണം ശക്തിപ്പെടുത്തും, ചക്കുപാലത്ത് 500 വാഹനങ്ങൾക്ക് കൂടി പാർക്കിംഗ് — തീർഥാടകരുടെ സുരക്ഷയ്ക്ക് സമഗ്ര മുന്നൊരുക്കവുമായി സർക്കാർ തിരുവനന്തപുരം: ശബരിമല തീർഥാടന കാലത്ത് അയ്യപ്പഭക്തരുടെ സുരക്ഷയും സുഗമമായ ദർശനവും ഉറപ്പാക്കുന്നതിനായി വിപുലമായ പോലീസ് സംവിധാനങ്ങൾ ഒരുക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പോലീസ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിവിധ സുരക്ഷാ നടപടികൾക്ക് രൂപം നൽകിയത്. തീർഥാടനകാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് ഭക്തർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വ്യാപകമായി ബോധവത്കരിക്കും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലെ പോലീസ് മേധാവികൾക്ക് കേരള ഡിജിപി ഇതുസംബന്ധിച്ച് നേരിട്ട് അറിയിപ്പ് നൽകും. അയൽ സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷകളിൽ വാർത്താക്കുറിപ്പുകളും സാമൂഹിക മാധ്യമ പ്രചാരണങ്ങളും നടത്തും. തീർഥാടകർ കൂടുതലായി എത്തുന്ന പ്രധാന കേന്ദ്രങ്ങളിൽ സൈൻ…

കെഎസ്ആർടിസിക്ക് പുതുജീവൻ; എംഎൽഎ ഫണ്ടിൽ നിന്ന് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി

ഒരു എംഎൽഎയ്ക്ക് പരമാവധി മൂന്ന് ബസുകൾ; 140 മണ്ഡലങ്ങളിലും പദ്ധതി നടപ്പായാൽ നൂറു കണക്കിന് പുതിയ ബസുകൾ നിരത്തിലേക്ക് തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പഴക്കം ചെന്ന ബസുകൾക്ക് പകരം പുതിയ ബസുകൾ നിരത്തിലിറക്കുന്നതിനുള്ള നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എംഎൽഎമാരുടെ മണ്ഡല ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകി. 2026-27 സാമ്പത്തിക വർഷത്തെ നിയമസഭാ മണ്ഡല ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബസുകൾ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ഒരു എംഎൽഎയ്ക്ക് പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങുന്നതിനായി ഫണ്ട് വിനിയോഗിക്കാം. ധനകാര്യ വകുപ്പ് നിശ്ചയിച്ച വ്യവസ്ഥകൾക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുക. നിലവിൽ കെഎസ്ആർടിസിയുടെ വിവിധ റൂട്ടുകളിൽ പഴക്കം ചെന്നതും മാറ്റിസ്ഥാപിക്കേണ്ടതുമായ നിരവധി ബസുകൾ സർവീസ് നടത്തുന്നുണ്ട്. അറ്റകുറ്റപ്പണി ചെലവ് വർധിക്കുന്നതിനൊപ്പം സർവീസുകളുടെ കാര്യക്ഷമതയെയും യാത്രക്കാരുടെ…

ഗുരുതര ആരോപണങ്ങൾക്കിടെ ഡിവൈഎസ്‌പി ഉമേഷ് വീണ്ടും സർവീസിൽ; കോൺഗ്രസിൽ അമർഷം പുകയുന്നു

സസ്‌പെൻഷന് വഴിവച്ചത് ആത്മഹത്യാക്കുറിപ്പിലെ പീഡന ആരോപണം; വകുപ്പുതല അന്വേഷണത്തിന് പിന്നാലെ തിരിച്ചെടുക്കൽ, സ്വീകരിച്ച നടപടിയെന്തെന്ന് ഉത്തരവിൽ വ്യക്തമല്ലെന്ന് ആക്ഷേപം കോഴിക്കോട്: ഗുരുതര ആരോപണങ്ങളെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന ഡിവൈഎസ്‌പി ഉമേഷിനെ വീണ്ടും സർവീസിൽ പ്രവേശിപ്പിച്ചതിനെച്ചൊല്ലി കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി ശക്തമാകുന്നു. കൂടുതൽ കർശന നടപടി പ്രതീക്ഷിച്ചിരിക്കെയാണ് തിരിച്ചെടുക്കൽ ഉത്തരവുണ്ടായതെന്നാണ് നേതാക്കളിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. വടകര ഡിവൈഎസ്‌പിയായിരിക്കെ 2025 നവംബർ 30നാണ് ഉമേഷിനെ സസ്‌പെൻഡ് ചെയ്തത്. പാലക്കാട് ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നായിരുന്നു നടപടി. അനാശാസ്യക്കേസിൽ കസ്റ്റഡിയിലെടുത്ത ഒരു യുവതിയെ ഉമേഷ് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണമാണ് ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ ആരോപണത്തിൽ പരാമർശിക്കപ്പെട്ട യുവതി പരാതി നൽകാത്ത സാഹചര്യത്തിൽ തുടർ നിയമനടപടികൾ ഉണ്ടായില്ലെന്നാണ് വിവരം. അതേസമയം, ഉമേഷിനെതിരായ വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തെ…

സന്നദ്ധ സംഘടനകളുടെ സാന്ത്വന പരിചരണം രാജ്യത്തിനു മാതൃക: മന്ത്രി രമേശ് ചെന്നിത്തല

എടത്വ: സംസ്ഥാനത്തു സന്നദ്ധ സംഘടനകള്‍ നടത്തുന്ന സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതു മൂലമാണ് കേരളത്തില്‍ സാന്ത്വന പരിചരണ രംഗത്ത് ഏറ്റവും മികച്ച രീതിയില്‍ മുന്നേറാന്‍ കഴിഞ്ഞതെന്നും ആല്‍ഫാ പാലിയേറ്റീവ് കെയര്‍ നടത്തുന്ന സൗജന്യ ഫിസിയോതെറപ്പി പരിചരണ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. തലവടി ആല്‍ഫാ പാലിയേറ്റീവ് കുട്ടനാട് സെന്‍റെർ ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പ്രസിഡന്റ് ചന്ദ്രമോഹന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. റെജി ചെറിയാന്‍ എംഎല്‍എ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന്‍ ജോസഫ്, തലവടി പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടന്‍, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാര്‍, നീരവ് ഷാ, സുധാന്‍ശു സക്സേന, അനുരാഗ്, ആല്‍ഫാ കുട്ടനാട് സെന്റര്‍ വൈസ് പ്രസിഡന്റുമാരായ ബിനു ഐസക്ക് രാജു, അനില്‍ വെറ്റിലക്കണ്ടം,…

ആദ്യ പൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ.ജോർജ് മാത്തൻ്റെ കല്ലറ വിദ്യാർത്ഥികൾ സന്ദർശിച്ചു

എടത്വാ :ആദ്യപൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ.ജോർജ് മാത്തൻ്റെ കല്ലറ വിദ്യാർത്ഥികൾ സന്ദർശിച്ചു. തലവടി സെന്റ് തോമസ് സിഎസ്ഐ പള്ളിക്ക് സമീപമാണ് ചരിത്രമുറങ്ങുന്ന കല്ലറ. മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു,സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനും മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ റവ.ജോർജ് മാത്തൻ്റെ 217 -ാം ജന്മദിനാചരണത്തിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്ക്കൂൾ പ്രധാന അധ്യാപകൻ റെജിൽ സാം മാത്യുവിന്റെ നേതൃത്വത്തില്‍ എത്തിയ വിദ്യാർത്ഥികളെ തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് അങ്കണത്തില്‍ ഇടവക വികാരി റവ സോജി വർഗ്ഗീസ് ജോൺ സ്വീകരിച്ചു കൊണ്ട് ഇളം തലമുറയ്ക്ക് ചരിത്രം വിശദീകരിച്ചു കൊടുത്തു. മേഴ്‌സി മാത്യു,ആൻസി ജോസഫ് ,നീതു മാത്യു, ജോസി സാറാ ജോർജ് , വിന്റു മെറിൻ ജെയിംസ് ,രമ്യ ബാബു,ജോബിൻ ജോസഫ് എന്നിവർ നേതൃത്വം…

സാംസ്കാരിക അക്കാദമികൾക്ക് പുതിയ നേതൃത്വം; സാഹിത്യ അക്കാദമിയിൽ കൽപ്പറ്റ നാരായണൻ, സംഗീത നാടക അക്കാദമിയിൽ ജി. വേണുഗോപാൽ

കെഎസ്എഫ്ഡിസി ചെയർമാനായി പ്രേംകുമാർ; ലളിതകലാ അക്കാദമിയിൽ പ്രകാശ് മൂർത്തി, ഫോക്‌ലോർ അക്കാദമിയിൽ സുരേഷ് ബാബു എളയാവൂർ തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളുടെയും അക്കാദമികളുടെയും തലപ്പത്ത് പുതിയ നേതൃത്വത്തെ നിയോഗിച്ച് യുഡിഎഫ് സർക്കാർ. സാഹിത്യം, സിനിമ, സംഗീതം, നാടകം, ചിത്രകല, നാടോടി കലകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖരെയാണ് വിവിധ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പരിഗണിച്ചിരിക്കുന്നത്. സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുകയും കലാ-സാഹിത്യ മേഖലകളിൽ പുതിയ പദ്ധതികൾക്ക് വഴിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനങ്ങളെന്നാണ് സർക്കാർ നിലപാട്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷന്റെ (കെഎസ്എഫ്ഡിസി) ചെയർമാനായി നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാർ ചുമതലയേൽക്കും. സിനിമയ്ക്ക് പുറമെ സാമൂഹിക-സാംസ്കാരിക വിഷയങ്ങളിലെ ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ് പ്രേംകുമാർ. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ്…

‘മുഖ്യമന്ത്രി ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തി’; ചോദ്യങ്ങൾ ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകർക്ക് പൊലീസിന്റെ നിർദേശമെന്ന് പരാതി

കൊച്ചിയിലെ പരിപാടിക്കെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞതായി ആക്ഷേപം; മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രാ വിവാദം തുടരുന്നതിനിടെയാണ് സംഭവം കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് പൊലീസ് നിർദേശം നൽകിയതായി പരാതി. കൊച്ചിയിൽ മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടാണ് പൊലീസ് ഇത്തരമൊരു നിർദേശം നൽകിയതെന്നാണ് മാധ്യമ പ്രവർത്തകർ പറയുന്നത്. അസിസ്റ്റന്റ് കമ്മിഷണർ പീറ്റർ കെ.ജെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മാധ്യമ പ്രവർത്തകരെ നിയന്ത്രിച്ചതെന്നാണ് പരാതി. മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താത്പര്യപ്പെടുന്നില്ലെന്നും അതിനാൽ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും പൊലീസ് അറിയിച്ചതായി മാധ്യമ പ്രവർത്തകർ പറയുന്നു. മുഖ്യമന്ത്രി ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണെന്ന കാരണവും പൊലീസ് ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയിൽനിന്ന് നിശ്ചിത അകലം പാലിക്കണമെന്നും അടുത്തേക്ക് പോകരുതെന്നും മാധ്യമ പ്രവർത്തകർക്ക് നിർദേശം നൽകിയതായാണ് പരാതി. മുഖ്യമന്ത്രിയോട്…

ബിജെപി നേതൃത്വത്തിന്റെ അനുമതിയോടെയാണ് രേഖ പുറത്തുവിട്ടത്’; സിഎംആർഎൽ ഡയറി വിവാദത്തിൽ നിലപാട് കടുപ്പിച്ച് ഷോൺ ജോർജ്; വി. മുരളീധരൻ പരാതി നൽകിയെന്ന് തെളിയിച്ചാൽ പൊതുജീവിതം ഉപേക്ഷിക്കുമെന്നും വെല്ലുവിളി

തിരുവനന്തപുരം: സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടതായി പറയപ്പെടുന്ന ഡയറിക്കുറിപ്പുകൾ പുറത്തുവിട്ടത് ബിജെപി നേതൃത്വത്തിന്റെ പൂർണ അനുമതിയോടെയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. രേഖ പുറത്തുവിട്ടതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഷോൺ ജോർജ് വിശദീകരണവുമായി രംഗത്തെത്തിയത്. ബിജെപി നേതാവും എംഎൽഎയുമായ വി. മുരളീധരൻ തനിക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറാണെന്നും ഷോൺ ജോർജ് പറഞ്ഞു. സിഎംആർഎൽ വിഷയത്തിലെ പരാതി ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്ന് തന്നോട് ആവശ്യപ്പെട്ടവരിൽ വി. മുരളീധരനും ഉൾപ്പെടുന്നുവെന്നാണ് ഷോണിന്റെ വാദം. സിഎംആർഎൽ വിഷയത്തിൽ ബിജെപിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെന്നും ഷോൺ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾക്ക് നിയമാനുസൃതമായി സംഭാവനകൾ ലഭിക്കുന്നത് സ്വാഭാവികമാണെന്നും അത്തരം തുകകൾ പാർട്ടിയുടെ ഔദ്യോഗിക കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടോ…

ഗുരു കവിതകൾക്ക് സൂഫി സംഗീതത്തിന്റെ ആത്മീയ സ്പർശം; വേറിട്ട സംഗീതയാത്രയുമായി സമീർ ബിൻസി

‘ദൈവദശകം’ മുതൽ ‘ആത്മോപദേശ ശതകം’ വരെ സൂഫി സംഗീതത്തിൽ; ഗുരുവിന്റെയും സൂഫി പാരമ്പര്യത്തിന്റെയും മാനവിക സന്ദേശങ്ങൾ സംഗീതത്തിലൂടെ കോർത്തിണക്കി ‘സേക്രഡ് എക്കോസ്’ കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ ദാർശനികവും ആത്മീയവുമായ കവിതകൾക്ക് സൂഫി സംഗീതത്തിന്റെ വേറിട്ട ഭാവം പകരുകയാണ് സൂഫി ഗായകൻ സമീർ ബിൻസി. മനുഷ്യരെ മതത്തിന്റെയും ജാതിയുടെയും വേർതിരിവുകൾക്കപ്പുറം ചേർത്തുനിർത്തുന്ന ഗുരുദർശനവും സൂഫി പാരമ്പര്യത്തിന്റെ സ്നേഹസന്ദേശവും സംഗീതത്തിലൂടെ ഒരേ വേദിയിൽ എത്തിക്കുകയാണ് സമീറിന്റെ ശ്രമം. ശ്രീനാരായണ ഗുരുവിന്റെ കവിതകളും ദാർശനിക രചനകളിലെ തിരഞ്ഞെടുത്ത വരികളും സൂഫി സംഗീതശൈലിയിൽ അവതരിപ്പിക്കുന്നതാണ് സമീറിന്റെ പുതിയ സംഗീതപരീക്ഷണം. ഗുരുവിന്റെ കൃതികളെ കേന്ദ്രീകരിച്ച് സൂഫി സംഗീതത്തിന്റെ ഭാവത്തിൽ ഒരു വേദി അവതരണം ഒരുക്കുന്നത് അപൂർവമായ ശ്രമമായാണ് ശ്രദ്ധ നേടുന്നത്. ഗുരു സമാധി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന സമീറിന്റെ ഏകാംഗ സംഗീതാവതരണമായ ‘സേക്രഡ് എക്കോസ്’ ശ്രദ്ധേയമായി. സൂഫി കവികളുടെയും വിവിധ ആത്മീയ ആചാര്യന്മാരുടെയും കവിതകൾ…