കൊച്ചി: ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന ക്രൂരവും നീചവുമായ നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനറും കര്‍ഷകവേദി ചെയര്‍മാനുമായ റോജര്‍ സെബാസ്റ്റ്യനെ കര്‍ഷക സമരത്തിന്റെപേരില്‍ അറസ്റ്റ് ചെയ്തതില്‍ യാതൊരു നീതീകരണവുമില്ല. റോജര്‍ സെബാസ്റ്റ്യനെ ഉടന്‍ മോചിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് എന്നിവര്‍ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സംരക്ഷണത്തിനായി രാജ്യതലസ്ഥാനത്ത് പോരാടുന്ന കര്‍ഷക നേതാക്കളോട് കേരളത്തിലെ വിവിധ കര്‍ഷക സംഘടനകള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണമെന്നും നിര്‍ദാക്ഷിണ്യമായ അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി കര്‍ഷകര്‍ പ്രതിഷേധിക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അഭ്യര്‍ത്ഥിച്ചു.
Category: KERALA
കുറുവത്ത് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിൽ തോറ്റംപാട്ട്
തൃശ്ശൂർ: പൂത്തോൾ പോട്ടയിൽ ലയിനിൽ കുറുവത്ത് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവം ഫെബ്രു. 17, 18 തിയ്യതികളിൽ നടത്തുന്നു. 17ന് രാവിലെ അഞ്ചിന് നിർമ്മാല്യദർശനത്തോടെ ആരംഭിക്കുന്ന പൂജാ ചടങ്ങുകളിൽ ഗണപതി ഹവനം, നവകം, പഞ്ചഗവ്യം തുടങ്ങിയവ ഉണ്ടായിരിക്കും. രാവിലെ മലവാഴി കളം, മുത്തപ്പന്മാർക്കുള്ള കളങ്ങൾ എന്നിവയും വൈകുന്നേരം മുതൽ വിഷ്ണുമായയ്ക്ക് രൂപക്കളം, കരിങ്കുട്ടിയ്ക്ക് കളം എന്നിവയും നടത്തും. 18ന് പകൽ പതിവു പൂജകളും വൈകീട്ട് 6 മുതൽ മേളം, ദീപാരാധന, ചുറ്റുവിളക്ക്, തായമ്പക, എന്നിവയും രാത്രി 9മുതൽ കുറുവത്ത് തമ്പുരാട്ടി അമ്മയുടെ രഥം എഴുന്നള്ളിപ്പും പറവെപ്പും ഊരകം ഷാബു നയിക്കുന്ന കളംപ്പാട്ടും ഉണ്ടായിരിക്കും. പുലർച്ചെ 2 മണിക്ക് വടക്കുംവാതിൽ വലിയ ഗുരുതിയും മംഗള പൂജയും കഴിയുന്നതോടെ നട അടക്കും. തുടർന്ന്, 25ന് ഏഴാം പൂജയ്ക്ക് നട തുറക്കൽ, നിർമ്മാല്യദർശനം, ഉഷഃപൂജ, ശുദ്ധി പുണ്യാഹം, ഉച്ചപൂജ,…
തലവടി പനയന്നൂർക്കാവ് ത്രിപുര സുന്ദരി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും
എടത്വ: തലവടി തിരുപനയന്നൂർക്കാവ് ത്രിപുരസുന്ദരി ക്ഷേത്രത്തിൽ ഉത്സവത്തിനായി ഇന്ന് കൊടിയേറും. നാളെ പൊങ്കാലയും ആറാട്ട് 22 നും നടക്കും. ഇന്ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം തന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റും.ഭരദ്വാജ് ആനന്ദ് പട്ടമന, കൊടുപ്പുന്ന മാധവൻ പോറ്റി, കേശവൻ പോറ്റി, വിഷ്ണു പോറ്റി, ഗോവിന്ദൻ നമ്പൂതിരി മരങ്ങാട്ടില്ലം എന്നിവർ സഹകാർമികരാകും. തുടർന്ന് ഭജനയും നടക്കും. നാളെ രാവിലെ 7 ന് നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, 8ന് 108 കലംകരിക്കൽ, പൊങ്കാല നിവേദ്യം, 17ന് വൈകിട്ട് 5 ന് തെക്കേക്കര ശ്രീദേവി വിലാസം എൻ എസ്.എസ് കരയോഗത്തിൽ നിന്നും താലപ്പൊലി, തുടർന്ന് ന്യത്തനൃത്യങ്ങൾ. 18 ന് 9.30 ന് ഉത്സവബലി, വിളക്കുവയ്പ്‌പ്, 12 ന് ഉത്സവബലി ദർശനം, വൈകിട്ട് തൃക്കയിൽ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി വരവ്. 19 ന് 12 ന് ഉത്സവബലി…
കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അവിവേകം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: ജീവിക്കാന്‍ വേണ്ടി ഇന്ത്യയിലെ കര്‍ഷകസമൂഹം സ്വന്തം മണ്ണില്‍ നിരന്തരമായി നടത്തുന്ന പോരാട്ടങ്ങളെ ശത്രുരാജ്യ മനോഭാവത്തോടെ സൈന്യത്തെ ഇറക്കി അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് അവിവേകമാണെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. കഴിഞ്ഞ കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വതന്ത്രവ്യാപാരക്കരാറുകളിലൂടെ കാര്‍ഷികമേഖല രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. കാര്‍ഷികോല്പന്നങ്ങളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിമൂലം ഗ്രാമീണ കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ ജീവിക്കാന്‍വേണ്ടി തെരുവിലിറങ്ങിയിരിക്കുന്ന കര്‍ഷകരുടെ പ്രതിഷേധങ്ങളെ സൈന്യത്തെ ഉപയോഗിച്ച് നേരിടുന്ന ക്രൂരതയെ എതിര്‍ക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി വ്യക്തമാക്കി. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ 46 അംഗ കര്‍ഷകപ്രതിനിധികളാണ് കേരളത്തില്‍ നിന്ന് ഡല്‍ഹി പ്രക്ഷോഭത്തില്‍ ആദ്യഘട്ടമായി പങ്കുചേരുന്നത്. 55 അംഗ രണ്ടാം പ്രതിനിധിസംഘം…
എഫ് ഐ ടി യു പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
മലപ്പുറം: ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ – മലപ്പുറം ജില്ല നാലാം പ്രതിനിധി സമ്മേളനം മുനിസിപ്പൽ വ്യാപാര ഭവനിൽ വെച്ച് സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനവും 2024-2026 വർഷത്തേക്കുള്ള പുതിയ മലപ്പുറം ജില്ല ഭാരവാഹി പ്രഖ്യാപനവും എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ നിർവഹിച്ചു. ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ പുതിയ 23 അംഗ ജില്ലാ കമ്മറ്റി നിലവിൽ വന്നു. ജില്ലാ പ്രസിഡണ്ടായി മറിയം റഷീദ ഖാജയും, ജില്ലാ ജനറൽ സെക്രട്ടറിയായി സെയ്താലി വലമ്പൂരിനെയും, ട്രഷററായി അബൂബക്കർ പിടിയും, വൈസ് പ്രസിഡന്റ് മാരായി ഷീബ വടക്കാങ്ങര, മുക്കിമുദ്ദീൻ സി എച്ച്, അബൂബക്കർ പൂപ്പലം, സെക്രട്ടറിമാരായി സമീറ വടക്കാങ്ങര, സലീജ കീഴുപറമ്പ്, അനിതദാസ് തുടങ്ങിയവരെ തിരഞ്ഞെടുത്തു. എഫ് ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, ട്രഷറർ ഉസ്മാൻ…
ലാവ്‌ലിൻ കേസ് അന്വേഷണ ഉദ്യോഗസ്ഥനെ പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫില്‍ നിയമിച്ചത് ഉദ്ദിഷ്‌ട കാര്യത്തിന് ഉപകാര സ്‌മരണ: ഷോൺ ജോർജ്
എറണാകുളം: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി അടുത്തിടെ ബിജെപിയിൽ ലയിച്ച കേരള ജനപക്ഷം (സെക്യുലര്‍) നേതാവ് പിസി ജോർജിൻ്റെ മകൻ ഷോൺ ജോർജ്ജ്. എസ്എൻസി ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ മുൻ ആദായനികുതി ഉദ്യോഗസ്ഥനെയാണ് പിണറായി വിജയൻ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതെന്ന് ഷോൺ ജോർജ് ആരോപിച്ചു. 2008ലെ എസ്എൻസി ലാവലിൻ കേസിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയതിന് പ്രതിഫലമായി മുൻ ഉദ്യോഗസ്ഥനായ ആർ മോഹനെ പിണറായി വിജയൻ തൻ്റെ പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയോഗിച്ചുവെന്നതിൻ്റെ രേഖകൾ ഷോൺ ജോർജ്ജ് ഹാജരാക്കി. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ സ്‌പെഷ്യൽ ഓഫീസറായാണ് ആർ മോഹൻ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നതെന്ന് എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഷോൺ ജോർജ് അവകാശപ്പെട്ടു. ഈ വിഷയത്തിൽ ആദായ നികുതി വകുപ്പിനും കേന്ദ്ര ധനമന്ത്രാലയത്തിനും പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്…
ഗോഡ്‌സെ പരാമര്‍ശം: എൻഐടി-കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസർ ചോദ്യം ചെയ്യലിന് ഹാജരായില്ല
കോഴിക്കോട്: കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എൻഐടി-സി) പ്രൊഫസറായ ഷൈജ ആണ്ടവനെ ഇന്ന് (ഫെബ്രുവരി 13 ചൊവ്വാഴ്‌ച) കുന്നമംഗലം പോലീസ് സ്‌റ്റേഷനിൽ ഒരു കേസുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും അവര്‍ ഹാജരായില്ല. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പരാമർശം നടത്തിയതിനാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ അഞ്ച് ദിവസത്തേക്ക് അവധി ആവശ്യപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 11 ന് കുന്നമംഗലം പോലീസിൻ്റെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് പ്രൊഫസര്‍ക്ക് സമൻസ് അയച്ചത്. ഗോഡ്‌സെയുടെ ഫോട്ടോയും ‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ, ഇന്ത്യയിലെ പലരുടെയും നായകൻ’ എന്ന അടിക്കുറിപ്പോടെയാണ് കൃഷ്ണരാജ് എന്ന അഭിഭാഷകൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പ്രൊഫ. ഷൈജ അഭിപ്രായം എഴുതിയത്. ഇത് വിവാദമായതോടെ അവര്‍ തൻ്റെ അഭിപ്രായം ഡിലീറ്റ് ചെയ്തു. മഹാത്മാഗാന്ധി…
സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന സംവാദത്തിന് കേരളവുമായി കൂടിക്കാഴ്ച നടത്താമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സമ്മതിച്ചു
ന്യൂഡല്‍ഹി: കേരളത്തിന്റെ സാമ്പത്തിക പരാധീനതകളെക്കുറിച്ച് ചർച്ച നടത്താൻ കേന്ദ്രവും കേരളവും കാണിച്ച സന്നദ്ധതയെ ഫെബ്രുവരി 13-ന് സുപ്രീം കോടതി “സഹകരണ ഫെഡറലിസത്തിൻ്റെ” ഉദാഹരണമായി വിലയിരുത്തി. “ഒരു മീറ്റിംഗ് നടത്താൻ സർക്കാർ സമ്മതിച്ചു. അവർക്ക് തുറന്ന സംവാദത്തിൽ ഏർപ്പെടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. ഫെബ്രുവരി 14ന് തന്നെ കേന്ദ്ര സംഘവുമായി കൂടിക്കാഴ്ച നടത്താൻ സംസ്ഥാനത്തുനിന്നുള്ള പ്രതിനിധി സംഘം തലസ്ഥാനത്തേക്ക് പോകുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. എന്നാൽ, ഫെബ്രുവരി 14ന് സംസ്ഥാന ബജറ്റ് ചർച്ച നടക്കുന്നതിനാൽ നിർഭാഗ്യവശാൽ കേരള ധനമന്ത്രി കെ എൻ ബാലഗോപാലിന് സംസ്ഥാന പ്രതിനിധി സംഘത്തോടൊപ്പം വരാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരമുള്ള സംഭാഷണത്തില്‍ പ്രശ്‌നങ്ങളും ചർച്ചാ മേഖലകളും തിരിച്ചറിയാൻ കഴിയുമെന്ന് ജസ്റ്റിസ് കാന്ത് പ്രത്യാശ…
കേരളത്തിൽ വെടിമരുന്നപകടങ്ങൾ വർദ്ധിക്കുന്നത് ഗൗരവതരം: റസാഖ് പാലേരി
കൊച്ചി: കേരളത്തിൽ വെടിമരുന്നപകടങ്ങൾ വർദ്ധിക്കുന്നത് ഗൗരവകരമായി കാണണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. തൃപ്പൂണിത്തുറയിൽ വെടിമരുന്നപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിയ അളവിലുള്ള നിസംഗതയും അശ്രദ്ധയും പോലും ഈ മേഖലയിൽ അനുവദിക്കാൻ പാടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും അർഹതപ്പെട്ട നഷ്ടപരിഹാരത്തുക താമസം കൂടാതെ വിതരണം ചെയ്യണമെന്നും മുഴുവൻ ചികിത്സ ചെലവും സർക്കാർ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് സദക്കത്ത് കെ എച്ച്, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, തൃപ്പൂണിത്തുറ മണ്ഡലം നേതാക്കളായ മുസ്തഫ പള്ളുരുത്തി, ആഷിഖ് ജലിൽ, പി എ അബ്ദുൾ ലത്തീഫ്, ടി പി അബ്ദുൾ ഖയ്യൂം തുടങ്ങിയവർ സംസ്ഥാന പ്രസിഡണ്ടിനോടൊപ്പം ഉണ്ടായിരുന്നു.
മർകസ് വെക്കേഷൻ ക്യാമ്പ്; ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: അവധിക്കാലത്ത് വിദ്യാർഥികൾക്കുവേണ്ടി മർകസ് ഇഹ്റാം സംഘടിപ്പിക്കുന്ന സമ്മർ വെക്കേഷൻ ക്യാമ്പ്, ‘വേനൽമഴ’ യുടെ ലോഗോ പ്രകാശനവും ഔപചാരിക പ്രഖ്യാപനവും ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ നിർവഹിച്ചു. നേതൃ ഗുണങ്ങളും അറിവും അനുഭൂതിയും സമ്മാനിക്കുന്ന റെസിഡൻഷ്യൽ പ്രോഗ്രാമാണ് വേനൽ മഴ. മത്സരങ്ങളുടെയും സാങ്കേതിക മികവിന്റെയും പുതിയ ലോകത്ത് പഠനത്തോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികാസം സാധ്യമാക്കുന്ന വിവിധ പരിശീലനങ്ങളാണ് ക്യാമ്പിൽ ഒരുക്കിയിട്ടുള്ളത്. പഠനത്തിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും സഹായകമാവും വിധം നൈപുണികൾ പരിശീലിപ്പിക്കുകയും അനുയോജ്യമായ മികച്ച കരിയർ സ്വന്തമാക്കി ലക്ഷ്യബോധത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും ജീവിക്കുന്നതിനാവശ്യമായ ഭൗതികവും ആത്മീയവുമായ സാഹചര്യങ്ങളൊരുക്കുകയുമാണ് ക്യാമ്പിലൂടെ ഇഹ്റാം ലക്ഷ്യമാക്കുന്നത്. കുട്ടികളുടെ ചിന്താശേഷിയും വ്യക്തിത്വവും വളരുന്നതിനാവശ്യമായ മോട്ടിവേഷൻ, ഗൈഡൻസ്, ഡ്രീമിംഗ് , ഗോൾ സെറ്റിംഗ്, കരിയർ ഓറിയൻ്റേഷൻ, ഇഫക്ടീവ് കമ്മ്യൂണിക്കേഷൻ, ലീഡർഷിപ്പ് ആൻ്റ് മാനേജ്മെൻറ് സ്കിൽസ്, ഇഫക്ടീവ് സ്റ്റഡി ഹാബിറ്റ്സ്, ടൈം മാനേജ്മെൻ്റ്…
