കൊച്ചി: ദ്വിദിന കേരള സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ജനുവരി 16 ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് കൊച്ചിയിലെത്തും. വൈകിട്ട് അഞ്ചിന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ എത്തുന്ന മോദി വൈകിട്ട് നഗരത്തിൽ റോഡ്ഷോയിൽ പങ്കെടുക്കും. 1.3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്‌ഷോ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച് സർക്കാർ അതിഥി മന്ദിരത്തിൽ സമാപിക്കും. പരിപാടിയിൽ പങ്കെടുക്കാൻ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ നഗരത്തിൽ എത്തുമെന്നതിനാൽ റോഡ്‌ഷോ നടക്കുന്ന വഴിയിൽ പോലീസ് ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പ്രവർത്തകരെ നഗരത്തിലെത്തിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ചൊവ്വാഴ്ച വില്ലിംഗ്ഡൺ ഐലൻഡിലെ ഹോട്ടലിൽ തങ്ങുന്ന മോദി ബുധനാഴ്ച രാവിലെ ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്രത്തിൽ അൽപസമയം ചെലവഴിക്കുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ക്ഷേത്രപരിസരത്ത് ബിജെപി മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ…
Category: KERALA
ബാബരി ഭൂമിയിലെ വിവാദ കെട്ടിടം അനീതിയുടെ അടയാളം: റസാഖ് പാലേരി
മലപ്പുറം: ബാബരി മസ്ജിദ് തല്ലിത്തകർത്ത് സംഘ് പരിവാർ ജുഡീഷ്യൽ കർസേവയുടെ പിൻബലത്തിൽ നിർമിച്ച കെട്ടിടം അനീതിയുടെ അടയാളമാണെന്നും അതിനെ അംഗീകരിക്കാനും അനീതിയോട് രാജിയാകാനും ഇന്ത്യയിലെ ഒരു മതേതര ജനാധിപത്യവാദിക്കും കഴിയില്ലെന്നും ഈ തെറ്റിനെകുറിച്ച് ഉറക്കെ പറഞ്ഞു കൊണ്ട് മാത്രമെ സംഘ് പരിവാറിനെതിരായ രാഷ്ട്രീയ പോരാട്ടം ശക്തിപ്പെടുത്താൻ കഴിയുള്ളൂവെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ വിശാല മതേതര ജനാധിപത്യ മുന്നേറ്റം ശക്തിപ്പെടുത്തണം. സംഘ് പരിവാർ തകർത്ത ബാബരി മസ്ജിദ് ഈ പോരാട്ടങ്ങൾക്ക് കരുത്തുപകരുന്ന ഓർമകളായി നിലനിർത്താൻ ഇന്ത്യയിലെ പ്രതിപക്ഷ മുന്നേറ്റം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊണ്ടോട്ടിയിൽ നടന്ന സംസ്ഥാന പ്രതിനിധികളുടെ ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ കെഎ ഷഫീഖ്, ജോസഫ് ജോൺ, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജനറൽ…
കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി
മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി തിരുവനന്തപുരം, ജനുവരി 16, 2024: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷത്തിലേറെയായി കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനി ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥ മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഈ രണ്ടു ഗ്രാമങ്ങളിലും സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റുകളുടെ ഉദ്ഘാടനം രണ്ട് ചടങ്ങുകളിലായി നടന്നു. അഡോപ്റ്റ് എ വില്ലേജ്…
സ്‌കുസോ ഐസ് ‘ഒ’ മാജിക് ഡെസേര്‍ട്ട് കഫേ തൃശൂരില്‍ പ്രവർത്തനം ആരംഭിച്ചു
കേരളത്തിലെ ആദ്യത്തെയും, രാജ്യത്തെ ഇരുപത്തി നാലാമത്തെയും കഫേ ആണ് തൃശൂരിൽ തുറന്നത് തൃശൂര്‍: ഐസ് ക്രീം പ്രേമികൾക്കായി പോപ്പ്‌സിക്കിളുകൾ തല്‍ത്സമയം തയ്യാറാക്കി നൽകുന്ന രാജ്യത്തെ പ്രമുഖ കമ്പനിയായ സ്‌കൂസോ ഐസ് ‘ഒ’ മാജിക് തങ്ങളുടെ കേരളത്തിലെ ആദ്യ ‘ലൈവ് പോപ്‌സിക്കിൾ കൺസെപ്റ്റ് ആൻഡ് ഡെസേർട് കഫേ’ തൃശൂരിൽ തുറന്നു. രാജ്യത്തെ ഇരുപത്തി നാലാമത്തെ ഷോപ്പാണ് സാംസ്‌കാരിക നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. തൃശൂര്‍ നഗരത്തിലെ സ്വരാജ് റൗണ്ടില്‍ നയ്ക്കനാല്‍ സിറ്റി സെന്റർ ഇനി ഐസ്‌ക്രീം വിഭവങ്ങളുടെ പൂരപ്പറമ്പായി മാറും. ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണാർത്ഥം പഞ്ചസാര അളവ് നന്നേ കുറച്ചാണ് സ്‌കൂസോ ഐസ് ‘ഒ’ മാജിക് ഐക്‌സ്‌ക്രീമുകൾ തയ്യാറാക്കുന്നത്. ലൈവ് പോപ്സിക്കിള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് സ്‌കൂസോ ഐസ് ‘ഒ’ മാജിക് ആണ്. ഉപഭോക്താക്കള്‍ തങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങള്‍ തിരഞ്ഞെടുത്ത് നൽകിയാൽ പോപ്സിക്കിളുകൾ മിനിറ്റുകള്‍ക്കുള്ളില്‍ തത്സമയം തയാറാക്കുന്ന കലാവിരുന്നിന് സാക്ഷ്യം…
സുമനസ്സുകളുടെ കാരുണ്യത്തിന് പത്തര മാറ്റ്; അഭിനവിന് വേണ്ടി അഞ്ച് മണിക്കൂറിനുള്ളിൽ സമാഹരിച്ചത് പത്തര ലക്ഷം രൂപ
എടത്വ:അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിനുള്ള (11) ചികിത്സയ്ക്ക് നാട് ഒന്നിച്ചപ്പോൾ അഞ്ച് മണിക്കൂറിനുള്ളിൽ സമാഹരിച്ചത് പത്തര ലക്ഷം രൂപ.ഗൂഗിൾ പേ, സമിതി അക്കൗണ്ടിലേക്ക് വന്ന തുകയും ഉൾപ്പെടെ 12 ലക്ഷത്തോളം രൂപ സമിതിക്കു സമാഹരിക്കുവാൻ സാധിച്ചു തലവടി ഗ്രാമ പഞ്ചായത്തിലെ 8, 9, 10,11, 12, 13 എന്നീ വാർഡുകളിലും എടത്വ ഗ്രാമ പഞ്ചായത്തിലെ 7,8, 9 എന്നീ വാർഡുകളിലും ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ , സാമൂഹിക സംഘടന ഭാരവാഹികൾ എന്നിവർ ചേർന്നാണ് ഭവനങ്ങൾ സന്ദർശിച്ചത്. തലവടി കുന്തിരിയ്ക്കൽ സി.എം.എസ് ഹൈസ്ക്കൂളിൽ വിവിധ കൗണ്ടർ ഒരുക്കിയാണ് തുക എണ്ണി തിട്ടപ്പെടുത്തിയത്. സമാപന ചടങ്ങ് സ്കൂൾ ലോക്കൽ മാനേജർ റവ. മാത്യു…
പ്രധാനമന്ത്രിയുടെ രണ്ടാമത്തെ കേരള സന്ദര്‍ശനം; ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജകളും വിവാഹങ്ങളും തടസ്സപ്പെടുത്തരുതെന്ന് നിർദ്ദേശം
എറണാകുളം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തുന്നു. വൈകീട്ട് എറണാകുളത്ത് റോഡ് ഷോയിൽ പങ്കെടുക്കും. 17-ന് രാവിലെ ഏഴിന് മുമ്പ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി 7.40 ഓടെ ഇവിടെ നിന്ന് റോഡ് മാർഗം ഗുരുവായൂരിലെത്തുമെന്നാണ് വിവരം. ക്ഷേത്രത്തിൽ തന്ത്രി, മേൽശാന്തി, ഉദയാസ്തമന പൂജ ഓതിക്കന്മാർ, കീഴ്ശാന്തി, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റര്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ തുടങ്ങിയവർ മാത്രമേ ക്ഷേത്രത്തില്‍ ഉണ്ടാകൂ. തുടർന്ന് 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ക്ഷേത്രവും സന്ദർശിക്കും. ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് വഴിയാണ് മോദി ക്ഷേത്രത്തിലെത്തുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഇരു ക്ഷേത്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലും കിഴക്ക് ടിപ്പുസുൽത്താൻ റോഡിന്റെ ഇരുവശങ്ങളിലും പടിഞ്ഞാറ് നടപ്പാതയിലും…
പ്രശസ്ത മലയാള സംഗീത സംവിധായകൻ കെ ജെ ജോയ് ചെന്നൈയിൽ അന്തരിച്ചു
ചെന്നൈ: മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ കെ ജെ ജോയ് ഇന്ന് (ജനുവരി 15 തിങ്കൾ) ചെന്നൈയിലെ വസതിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 77 വയസ്സായിരുന്നു. 1970 കളിൽ കീബോർഡ് പോലുള്ള ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ മലയാള സിനിമാ സംഗീത ലോകത്തെ ആദ്യത്തെ ‘ടെക്നോ മ്യൂസിഷ്യൻ’ എന്നറിയപ്പെടുന്ന ജോയ്, പക്ഷാഘാതത്തെ തുടർന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സംസ്കാരം ജനുവരി 17ന് (ബുധൻ) ചെന്നൈയിൽ നടക്കുമെന്ന് അവർ അറിയിച്ചു. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനും മലയാളം പിന്നണി ഗായകനും സംഗീതസംവിധായകനുമായ എംജി ശ്രീകുമാറും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. “എന്റെ ഹൃദയംഗമമായ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു,” ശ്രീകുമാർ ഫേസ്ബുക്കിലെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946-ൽ ജനിച്ച ജോയ്, പതിറ്റാണ്ടുകൾ നീണ്ട ചലച്ചിത്രരംഗത്ത് 200-ലധികം സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. 1975-ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച…
മർകസ് സെന്‍ട്രല്‍ ഖുർആൻ ഫെസ്റ്റ്: ലോഗോ പ്രകാശിതമായി
കോഴിക്കോട്: മർകസ് ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന 25 സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന ‘അൽ ഖലം ഖുർആൻ ഫെസ്റ്റ് 24’ ന്റെ ലോഗോ പ്രകാശനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കി. കലാ സാഹിത്യരംഗം മൂല്യശോഷണം നേരിടുന്ന പുതിയ കാലത്ത് മത മൂല്യങ്ങളില്‍ ഉറച്ച് നിന്ന് കലാവിഷ്കാരം നടത്തുക, ഖുര്‍ആൻ അനുബന്ധ മത്സരങ്ങൾ പരിശീലിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നിവയാണ് അൽ ഖലമിലൂടെ ലക്ഷ്യമിടുന്നത്. മർകസ് സെൻട്രൽ ക്യാമ്പസിലും അഫിലിയേറ്റഡ് ക്യാമ്പസുകളിലുമായി എഴുന്നൂറിലധികം കുട്ടികൾ ഖുർആൻ മനഃപ്പാഠമാക്കുന്നുണ്ട്. നാല് വർഷത്തെ പഠനത്തിലൂടെ പാരായണ നിയമമനുസരിച്ച് ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പഠിതാക്കളെ ഉയർത്തിക്കൊണ്ട് വരുകയും ചെയ്യുന്ന പഠന രീതിയാണ് മർകസ് ആവിഷ്കരിച്ചിട്ടുള്ളത്. വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട 28 ഇനങ്ങളിലാണ് അൽഖലം ഫെസ്റ്റ് നടക്കുന്നത്.…
കുടുംബങ്ങൾ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണം: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
പൊടിമറ്റം: കുടുംബങ്ങൾ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണമെന്ന് സീറോ മലബാർ സഭ കുരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ. പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും, വി. സെബസ്ത്യാനോസിന്റെയും, വി. യൗസേപ്പിന്റെയും സംയുക്ത തിരുനാള്‍ കുർബാന മധ്യേ വചന സന്ദേശം നൽകുകയായിരുന്നു മാർ വാണിയപുരയ്ക്കൽ. വികാരി ഫാ: മാർട്ടിൻ വെള്ളിയാംകുളം സഹകാർമ്മികനായിരുന്നു. ഓരോ കുടുംബവും ഓരോ കാൽവരിയാണ്. സമർപ്പണത്തിന്റെ വേദിയൊരുങ്ങുമ്പോൾ കുടുംബങ്ങൾ സ്വർഗ്ഗമാകും. വിശുദ്ധരുടെ തിരുനാളുകൾ വിശ്വാസി സമൂഹത്തിന് ജീവിത വിശുദ്ധീകരണത്തിനുള്ള അവസരമാണ്. പൗരോഹിത്യം വിലപ്പെട്ട ദാനവും സന്യാസം വിലപ്പെട്ട ജീവിതാന്തസ്സുമാണ്. ഇവ രണ്ടും പോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. വിശുദ്ധരായ മാതാപിതാക്കളുടെ വിശുദ്ധിയുളള മക്കളാണ് സഭയെ കെട്ടിപ്പെടുക്കുന്നത്. പ്രതിസന്ധികളെ രൂക്ഷമാക്കാതെ പരിഹരിക്കുവാൻ നിശബ്ദതയുടെ പാഠം വളരെ പ്രസക്തമാണ്. നിശബ്ദരായി ജീവിച്ചുകൊണ്ട് എല്ലാവരെയും സ്നേഹിക്കാൻ നമുക്കാകണം. സഭാമക്കളുടെ സ്നേഹത്തിന്റെ കൂട്ടായ്മയും, ജീവിതസാക്ഷ്യവും, ഹൃദയം തുറന്ന പ്രാർത്ഥനകളുമാണ് പ്രതിസന്ധികളെ അതിജീവിക്കുവാൻ സഭയ്ക്ക്…
മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഡിഎന്‍എഫ്ടി-മലൈക്കോട്ടെ വാലിബന്‍ ഓഡിയോ ടീസര്‍ ലോഞ്ച്
കൊച്ചി: സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി -മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ- ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി ഡിഎന്‍എഫ്ടി. ജനുവരി 18ന് ബോള്‍ഗാട്ടി പാലസില്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടിയില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കിയ ആളുകള്‍ക്ക് ദൃശ്യ വിരുന്നില്‍ പ്രവേശനം നല്‍കുന്നു. ഇതിനായി www.dnft.global എന്ന വെബ്‌സൈറ്റില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കാം. ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണ് ഡിഎന്‍എഫ്ടി. മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിന്റെ ഡിഎന്‍എഫ്ടി ആണ് ലോകത്താദ്യമായി ഡിഎന്‍എഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനി ആണ്…
