ക്യാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവുമായി സേവാഭാരതിയുടെ ‘ശബരിഗിരീശ സേവാ നിലയം’

കോട്ടയം: ക്യാന്‍സര്‍ രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകുന്നതിനായി കോട്ടയം മെഡിക്കൽ കോളേജിന് സമീപം സേവാഭാരതിയുടെ ‘ശബരിഗിരീശ സേവാ നിലയം’  തയ്യാറായി. രോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും സാന്ത്വനമേകാൻ കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഗാന്ധിനഗർ കെഎസ്‌ഇബി സബ്‌സ്റ്റേഷനു എതിർവശത്തായി 12,000 ചതുരശ്ര അടി വിസ്തീർണമുള്ള ശബരിഗിരീശ സേവനിലയം എന്ന മൂന്നുനില കെട്ടിടം കാൻസർ രോഗികൾക്കും സമീപവാസികൾക്കും സൗജന്യമായി താമസസൗകര്യം ഒരുക്കുന്നതിനായാണ് സേവാഭാരതി നിർമ്മിച്ചിരിക്കുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസവും ഭക്ഷണവും സേവാഭാരതി ഇവിടെ ഒരുക്കുന്നുണ്ട്. 36 മുറികൾ ലഭ്യമാണെങ്കിൽ, ഇരട്ട കിടക്കകളുള്ള 30 മുറികൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ദിവസവും 300 പേർക്ക് ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവുമുണ്ട്. ശബരിഗിരീശ സേവനിലയത്തിന്റെ ഉദ്ഘാടനം ഈ മാസം 15-ന് നടക്കും. മൂന്നര കോടി രൂപ ചെലവിലാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചുള്ള സേവാഭാരതിയുടെ പ്രവർത്തനങ്ങൾ…

കണ്ണൂരിൽ റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനം കേരള ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കണ്ണൂർ നഗര റോഡ് നവീകരണ പദ്ധതിക്കായി മണ്ണ ജങ്ഷൻ മുതൽ ചാല എൻഎച്ച് ബൈപാസ് ജംക്‌ഷൻ വരെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം കേരള ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കി. അബ്ദുൾ മനാഫും മറ്റ് 13 താമസക്കാരും സമർപ്പിച്ച റിട്ട് ഹർജി ഭാഗികമായി അനുവദിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. വിദഗ്ധ സംഘത്തിന്റെ ശുപാർശകൾ റദ്ദാക്കുകയും പുതിയ വിദഗ്ധ സംഘം രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകുകയും ചെയ്തു. വിദഗ്ധ സമിതിയുടെ ഭരണഘടന ചട്ടപ്രകാരമല്ലെന്ന് കോടതി കണ്ടെത്തി. റോഡ് വീതി കൂട്ടുന്നതിനായി ഭൂമി ഏറ്റെടുക്കൽ തീരുമാനിക്കുമ്പോൾ ലാൻഡ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് (സോഷ്യൽ ഇംപാക്ട് അസസ്‌മെന്റ് ആൻഡ് കൺസെന്റ്) [എൽഎആർആർ] ആക്‌ട് പ്രകാരം നിർദ്ദേശിച്ച നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ഹർജിക്കാരൻ പറയുന്നു. ആക്ടിന്റെ 15-ാം വകുപ്പ് പ്രകാരം വിഭാവനം ചെയ്തിട്ടുള്ള ബാധിതരെ കേൾക്കുന്നതിനുള്ള നടപടിക്രമം സജീവമായി പരിഗണിക്കാൻ സർക്കാരിനോട് കോടതി…

സനാതന ധർമ്മം സംരക്ഷിക്കപ്പെടണമെങ്കില്‍ എല്ലാ ഹിന്ദുക്കളും ഭിന്നതകള്‍ മറന്ന് പ്രവര്‍ത്തിക്കണം: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി

തിരുവനന്തപുരം: സനാതന ധർമ്മ സംരക്ഷണത്തിനായി ഹിന്ദുക്കൾ ഒന്നിക്കണമെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന 12-ാമത് അനന്തപുരി ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജാതി നോക്കാതെ നമ്മളെല്ലാം ഹിന്ദുക്കളാണെന്നും അവർ പറഞ്ഞു. ജാതിക്ക് മുകളിൽ മതത്തെ ഉയർത്തി പിടിക്കണം. സനാതന ധർമ്മത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. നാം സംരക്ഷിക്കുന്ന സനാതന ധർമ്മം നമ്മെയും സംരക്ഷിക്കും. ഭിന്നതകൾക്കിടയിലും ഒറ്റക്കെട്ടായി നിന്ന് വെല്ലുവിളികളെ നേരിടണമെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. ജീവിതത്തിൽ കാത്തുസൂക്ഷിക്കുന്ന ആചാരാനുഷ്ഠാനങ്ങളിൽ നിന്നും അറിവിൽ നിന്നും ഏത് പ്രതിസന്ധിയിലും പതറാത്ത വ്യക്തിത്വമാണ് ഒരാൾക്ക് ലഭിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി (മഠാധിപതി) സ്വാമി ചിദാനന്ദപുരി പറഞ്ഞു. ചെങ്കൽ എസ്.രാജശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി അഭയാനന്ദ, സ്വാമി സുകുമാരാനന്ദ, സ്വാമി മഹേശ്വരാനന്ദ,…

ഇന്ത്യ- വിയറ്റ്‌നാം ടൂറിസം സഹകരണം: ഇന്ത്യയെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് കൊച്ചി സ്റ്റാര്‍ട്ടപ്പ് കമ്പനി ‘വെബ് സിആര്‍എസ്’

കഴിഞ്ഞ 74 ആഴ്ചയ്ക്കുള്ളില്‍ ഏകദേശം 141 സംരംഭകരെ സഹായിക്കുക വഴി 61 കമ്പനികള്‍ സൃഷ്ടിക്കുന്നതിന് വെബ് സിആര്‍എസിന് കഴിഞ്ഞു കൊച്ചി: ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലെ അന്തര്‍ദേശീയ സഹകരണവും പുതിയ സാധ്യതകളും മെച്ചപ്പെടുത്താനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിയറ്റ്‌നാമിലേക്ക് അയയ്ച്ച ടൂറിസം മേഖലയിലെ സംരംഭക സംഘത്തെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് കൊച്ചി സ്റ്റാര്‍ട്ടപ്പ് കമ്പനി ‘വെബ് സിആര്‍എസ് ട്രാവല്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്’. കൊച്ചിയില്‍ നിന്നും വിയറ്റ്‌നാമിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലെ പുതിയ അവസരങ്ങള്‍ പഠിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയയ്ച്ചത്. കുറഞ്ഞ ചെലവില്‍ പുതുപുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടൂറിസം സംരംഭങ്ങളെ സൃഷ്ടിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ മത്സരങ്ങളെ എങ്ങനെ നേരിട്ട് സാമ്പത്തികമായി അവരെ വിജയിക്കാന്‍ സഹായിക്കുന്ന കമ്പനിയാണ് വെബ് സിആര്‍എസ്. വെബ്…

അർബുദ രോഗിയായ അഭിനവിൻ്റെ ജീവൻ രക്ഷിക്കാൻ ജനുവരി 13ന് നാട് കൈ കോർക്കുന്നു; വാർഡ്തല യോഗങ്ങൾ തുടങ്ങി

എടത്വ: തലവടി പഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനില കുമാരിയുടെയും മൂത്ത മകൻ അഭിനവ് (11) അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ചികിത്സയിലാണ്.ജനുവരി 19ന് മജ്ജ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണ്.അതിന് മുന്നോടിയായി ഉളള പരിശോധനകൾ നടന്നു കൊണ്ടിരിക്കുന്നു. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ഭീമമായ തുക ആവശ്യമാണ്.ഈ ചെലവുകൾ അന്നന്നുള്ള അന്നത്തിന് കൂലിവേല ചെയ്ത് ജീവിക്കുന്ന ഈ കുടുംബത്തിന് താങ്ങാൻ പറ്റുന്നതല്ല. എടത്വ സെൻ്റ് അലോഷ്യസ് ഹൈസ്ക്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിൻ്റെ ജീവൻ രക്ഷിക്കാൻ രാഷ്ട്രീയ- ജാതി- മത ചിന്തകൾക്കതീതമായി ഉള്ള ജീവകാരുണ്യ പ്രവർത്തകരുടെ ഒരു കൂട്ടായ്മ രൂപികരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ കൺവീനർമാരായും കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ , സാമൂഹിക സംഘടന ഭാരവാഹികൾ എന്നിവർ അടങ്ങിയ ഉപസമിതികൾ രൂപികരിച്ചു. വിവിധ ദൈവാലയങ്ങളിലും സാമൂദായിക…

എസ്.ഐ.ഒ: തബ്സീം അർഷദ് പ്രസിഡന്റ്‌; നിഹാൽ വാഴൂർ സെക്രട്ടറി

പാലക്കാട്‌: 2024 പ്രവർത്തന കാലയളവിലേക്കുള്ള എസ് .ഐ. ഒ ജില്ലാ പ്രസിഡന്റായി തബ്സീം അർഷദിനെയും സെക്രട്ടറിയായി നിഹാൽ വാഴൂരിനെയും തെരഞ്ഞെടുത്തു. പുതുപ്പള്ളിത്തെരുവ് ഹുദ മസ്ജിദിൽ നടന്ന തെരഞ്ഞെടുപ്പിന് എസ് .ഐ. ഒ സംസ്ഥാന സെക്രട്ടറി നിയാസ് വേളം നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറിമാരായി ആരിഫ് സലാഹ് (സംഘടന), ശഹ്ബാസ് സലീം (ക്യാമ്പസ്‌), ഷഹ്സാദ് ബിൻ ശാക്കിർ (പി.ആർ & മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു. എസ്.ഐ.ഒ മുൻ ജില്ലാ പ്രസിഡണ്ട്‌ അനീസ് റഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ്‌ നൗഷാദ് മുഹിയുദ്ധീൻ സമാപനം നിർവഹിച്ചു.

വനിതാ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

കൊച്ചി: വനിതാ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് കേരള ഹൈക്കോടതി ജനുവരി 8 (തിങ്കളാഴ്‌ച) മുൻകൂർ ജാമ്യം അനുവദിച്ചു. 2023 ഒക്‌ടോബർ 27ന് കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിനിടെ സുരേഷ് ഗോപി തന്റെ ദേഹത്ത് മോശമായി സ്പർശിച്ചു എന്നാരോപിച്ച് വനിതാ മാധ്യമ പ്രവർത്തക നൽകിയ പരാതിയിലാണ് കേസെടുത്തത്. കുറ്റപത്രത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354 (ഏതെങ്കിലും സ്ത്രീയെ ക്രിമിനൽ ബലപ്രയോഗം നടത്തുക, അവളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചോ അല്ലെങ്കിൽ അവളുടെ മാന്യതയെ അവൻ പ്രകോപിപ്പിക്കുമെന്ന് അറിഞ്ഞോ) ഉൾപ്പെടുത്തിയതിനെ തുടർന്നാണ് മുൻകൂർ ആവശ്യപ്പെട്ട് നടൻ കോടതിയെ സമീപിച്ചത്. . എതിർപ്പ് അവഗണിച്ച് സുരേഷ് ഗോപി തന്റെ തോളിൽ കൈ വെച്ചതായി പരാതിക്കാരി പറയുന്നു. ഇത് രാഷ്ട്രീയ പ്രേരിത കേസാണെന്നും കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള സർക്കാരിനെതിരെ…

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

എടത്വ: ‘വിശപ്പ് രഹിത എടത്വ ‘ എന്ന ആദ്യപദ്ധതിയുമായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രവർത്തനം ആരംഭിച്ചു. എടത്വ കഫേ എയിറ്റ് ഹോട്ടലിൽ നടന്ന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ.കോശി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് തലവടി പ്രസിഡൻ്റ് തോമസ് തോമസ് കളങ്ങര അധ്യക്ഷത വഹിച്ചു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എം.ജെ.എഫ് വെങ്കിടാചലം സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നല്കി.ജി.ഇ.ടി കോർഡിനേറ്റർ എം.ജി വേണുഗോപാൽ, റീജിയൻ ചെയർമാൻ സാറാമ്മ ബേബൻ, സോൺ ചെയർമാൻ അഡ്വ.ഷിബു മണാല, ലയൺസ് ക്ലബ് തലവടി സെക്രട്ടറി ജയകുമാർ, ട്രഷറാർ സന്തോഷ് കുമാർ, പാസ്റ്റ് പ്രസിഡൻ്റ് സജുകുമാർ, ലയൺസ് ക്ലബ് ഓഫ് എടത്വ എലൈറ്റ് പ്രസിഡൻ്റ് തോമസ് ജോർജ്ജ് , സെക്രട്ടറി ഫിലിപ്പ് ജോർജ്ജ് ലയൺസ് ക്ലബ് ഓഫ് കടപ്ര പ്രസിഡൻ്റ് ഷിജാഹുദീൻ, നിരണം രാജൻ…

മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

കാരന്തൂർ: അടുത്തമാസം മൂന്നിന് മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന ആത്മീയ സംഗമ വേദിയിൽ ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു. ജാമിഅ മർകസിൽ നിന്നും കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 38-ാമത് ബാച്ചിലെ 479 സഖാഫി പണ്ഡിതരാണ് ഫെബ്രുവരി മൂന്നിലെ സനദ്‌ദാന സമ്മേളനത്തിൽ ബിരുദം സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുടെ പ്രശസ്തമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനം-ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളുമാണ് സമ്മേളനത്തിലെ മുഖ്യാതിഥികൾ. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. പോസ്റ്റർ പ്രകാശന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ്…

ഐ പി എം സന്ദർശിച്ച് മർകസ് റൈഹാൻ വാലി വിദ്യാർത്ഥികൾ

കാരന്തൂർ: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ സന്ദർശിച്ച് മർകസ് റൈഹാൻ വാലി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ. വരുന്ന 12, 13, 14 തിയ്യതികളിലായി നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവൽ ‘യൂഫോറിയ’യുടെ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഐ പി എം സന്ദർശിച്ചത്. പാലിയേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ അന്വേഷിച്ച വിദ്യാർത്ഥികൾ അന്തേവാസികൾക്ക് മധുരം നൽകുകയും പദ്ധതികൾക്ക് പിന്തുണ നൽകുകയും ചെയ്തു. സന്ദർശനത്തിന് അധ്യാപകരായ മുഹമ്മദ് അഹ്‌സനി, സലാഹുദ്ദീൻ സഖാഫി, ഫാളിൽ നൂറാനി, ഷാജഹാൻ ഇംദാദി നേതൃത്വം നൽകി. രിഹ്ല-യാത്ര എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവലിൽ 150 ഇനങ്ങളിലായി 250 വിദ്യാർത്ഥികൾ മാറ്റുരക്കും.