പെരിന്തൽമണ്ണ : മലബാർ സമര പോരാളികൾക്ക് മലപ്പുറം ജില്ലയിൽ അർഹമായ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമ്മെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ കേരളം പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി പെരിന്തൽമണ്ണയിൽ 1921 പോരാളികളുടെ പിന്മുറക്കാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപോരാളികളായ മലബാറിലെ ധീര രക്ത സാക്ഷികളെ, ചരിത്രത്തിൽ നിന്ന് ബോധം പൂർവ്വം മായ്ച്ചുകളയുന്ന ഫാസിസ്റ്റ് കാലത്ത്,മലബാറിലെ സമര പോരാളികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് സ്മാരകങ്ങൾ ഉണ്ടാവുകയെന്നതിന് വലിയരാഷ്ട്രീയ പ്രസക്തി ഉണ്ട്.ജില്ലാ ആസ്ഥാനത്ത് ബ്രിട്ടീഷ് ആധിപത്യത്തിന്റെ കിരാത മർദ്ദന കേന്ദ്രമായ, എം. എസ്. പിയെ സർക്കാർ സംരക്ഷിക്കുമ്പോൾ, മലബാർ സമര രക്തസാക്ഷികളെ ഓർക്കാവുന്ന അർഹമായ സ്മാരകങ്ങൾ ഇല്ലാതെ ഇരിക്കുന്നത് ഫാസിസത്തിന്റെ വ്യാജങ്ങൾക്ക് വളരാൻ ഉള്ള സാഹചര്യമാണ് ഒരുക്കുന്നത്.അത് കൊണ്ട് മേൽ വിഷയത്തിൽ സർക്കാർ…
Category: KERALA
വീടിന്റെ ടെറസിനു മുകളില്‍ കഞ്ചാവ് കൃഷി; എക്സൈസ് സംഘം എത്തിയപ്പോള്‍ വീട്ടുടമ സ്ഥലം വിട്ടു
തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി എക്സൈസ് സംഘം കണ്ടെത്തി. കരുവിലാഞ്ചി സ്വദേശി വി. ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ടെറസിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ വി.എൻ.മഹേഷും സംഘവും ഗ്രോ ബാഗിനുള്ളിൽ നട്ടുവളർത്തിയ നാല് ചെടികൾ പിടികൂടി നടപടി സ്വീകരിച്ചു. എന്നാൽ, പരിശോധനയ്ക്കിടെ ഷൈജു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് ചുമത്തി ഷൈജുവിനെതിരെ കേസെടുത്തതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
ഉമ്മൻചാണ്ടിക്കെതിരെ സോളാര്‍ കേസ് പ്രതികള്‍ നടത്തിയ ലൈംഗികാരോപണത്തിന്റെ കാരണക്കാരന്‍ പിണറായി വിജയനാണെന്ന് പിസി ജോർജ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ (Oommen Chandy) ലൈംഗികാതിക്രമത്തിൽ കുടുക്കാൻ സോളാർ കേസിലെ (Solar case) പ്രതിയോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേരള ജനപക്ഷം (സെക്കുലർ) നേതാവ് പിസി ജോർജ്ജ്. നന്ദകുമാർ എന്ന ഇടനിലക്കാരൻ മുഖേനയാണ് സോളാർ പ്രതികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതെന്നും പിസി ജോർജ് (P C George) പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകാൻ അവർ തീരുമാനിച്ചത്. സോളാർ ആരോപണത്തെ കുറിച്ച് പ്രതികൾ തനിക്ക് ഒരു കുറിപ്പ് നൽകിയെന്നും കുറിപ്പിലുള്ളത് എന്താണെന്ന് മാധ്യമങ്ങളോട് പറയണമെന്നും ജോർജ് കൂട്ടിച്ചേർത്തു. എന്നാൽ, ഈ ആവശ്യം നിരസിച്ച അദ്ദേഹം കുറിപ്പ് സിബിഐക്ക് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു സോളാർ കേസിലെ പ്രതികൾ ഉന്നയിച്ച ലൈംഗികാതിക്രമക്കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്നായിരുന്നു സിബിഐയുടെ റിപ്പോർട്ട്. സംസ്ഥാനത്തെ മുൻ യുഡിഎഫ് സർക്കാരിനെ…
കൗമാരക്കാരന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് പോലീസ്; കുട്ടിയെ കൊലപ്പെടുത്തിയ ബന്ധുവിന് വേണ്ടിയുള്ള തിരച്ചിൽ ഊര്‍ജ്ജിതമാക്കി
തിരുവനന്തപുരം: ആഗസ്റ്റ് 30ന് കാട്ടാക്കടയ്ക്ക് സമീപം പൂവച്ചലിൽ വാഹനാപകടമെന്ന് ആദ്യം കരുതിയ പതിനഞ്ചുകാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചു. അകന്ന ബന്ധുവായ പ്രിയരഞ്ജൻ (Priyaranjan) ഓടിച്ച ഇലക്ട്രിക് കാറിടിച്ചാണ് പത്താം ക്ലാസ് വിദ്യാർഥി ആദിശേഖര്‍ (Adishekhar) മരിച്ചത്. അശ്രദ്ധയോടെ വാഹനമോടിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിയെ പ്രിയരഞ്ജൻ മനഃപ്പൂര്‍വ്വം കാറിടിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച കൗമാരക്കാരന്റെ കുടുംബാംഗങ്ങൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിരുന്നതായി കാട്ടാക്കട ഡിവൈഎസ്പി എൻ ഷിബു മാധ്യമങ്ങളോട് പറഞ്ഞു. “പ്രിയരഞ്ജനോട് പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപം മൂത്രമൊഴിക്കരുതെന്ന് കുട്ടി പറഞ്ഞതിന് സാക്ഷി മൊഴിയുണ്ട്. ആ സംഭവത്തില്‍ പ്രകോപിതനായ പ്രിയരഞ്ജന് പ്രതികാരമായാണ് കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍, ആദിയെ ആശുപത്രിയിലെത്തിച്ചതും അപകടമാണെന്ന് അവകാശപ്പെട്ടതും പ്രിയരഞ്ജനാണെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നയുടനെ പ്രിയരഞ്ജന് ഒളിവില്‍ പോയി.…
മന്ത്രി റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു: വി ഡി സതീശന്
കോഴിക്കോട്: പിണറായി വിജയനെ ഇരുട്ടത്ത് നിർത്തി മരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ (P A Mohammed Riaz) നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം ഹൈജാക്ക് ചെയ്തതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan) ആരോപിച്ചു. കേരള സംസ്ഥാന മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാനെ മാറ്റിയത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്തരമൊരു സംഭവ വികാസത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സതീശൻ പറഞ്ഞു. പാർട്ടിയുടെ ഇന്നത്തെ അവസ്ഥയിൽ കടുത്ത നീരസമുള്ളവർ സിപിഎമ്മിനുള്ളിലുണ്ടെന്നും എന്നാൽ അത് തുറന്നുപറയാൻ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. “പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പിണറായി വിജയന്റെ മെഗാഫോണായി മാറിയിരിക്കുന്നു. തന്റെ മുൻ മൊഴി മാറ്റുന്നതിൽ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാരിന്റെ ജനപ്രീതി പരീക്ഷിക്കുമെന്നും ഗോവിന്ദൻ…
പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ തോൽവിയുടെ ചൂട് കേരള കോണ്‍ഗ്രസ് (എം) അനുഭവിക്കുന്നു
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ (Puthupally by-election) എൽഡിഎഫിന്റെ ദയനീയ പരാജയം കേരളാ കോൺഗ്രസിനെ (Kerala Congress (M) നിശ്ചലമാക്കി. തോൽവിയുടെ കാരണങ്ങളെക്കുറിച്ച് എൽഡിഎഫ് അവലോകനം ചെയ്യുമ്പോഴും കേരള കോണ്‍ഗ്രസ് (എം) വോട്ട് ബാങ്കിൽ ഉണ്ടായേക്കാവുന്ന ഇടിവാണ് എൽഡിഎഫ് ഉറ്റുനോക്കുന്നത്. യുഡിഎഫ് കോട്ടയിൽ പോരാട്ടത്തിനിറങ്ങിയ എൽഡിഎഫിന് കെസി(എം) വോട്ടുകളിലായിരുന്നു പ്രതീക്ഷ. സഹതാപ തരംഗമുണ്ടായിട്ടും കേരള കോൺഗ്രസ് വോട്ട് അടിത്തറയിൽ സി.പി.എമ്മിന്റെ ജെയ്ക് സി തോമസിന് വിജയം ലഭിക്കുമെന്ന് ഇടതുപക്ഷം പ്രതീക്ഷിച്ചിരുന്നു. ക്രിസ്ത്യാനികൾക്കിടയിൽ, പ്രത്യേകിച്ച് കത്തോലിക്കർക്കിടയിൽ ഗണ്യമായ സ്വാധീനമുള്ള ഇടതുപക്ഷം അകലക്കുന്നം, അയർക്കുന്നം തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലും വാകത്താനത്തെ ചില പോക്കറ്റുകളിലും കാര്യമായ പിന്തുണ പ്രതീക്ഷിച്ചു. പ്രതീക്ഷിച്ചതിന് വിപരീതമായി കത്തോലിക്കാ വോട്ടുകൾ യു.ഡി.എഫിലേക്ക് ഒഴുകുന്നത് തടയുന്നതിൽ കെ.സി (എം) പരാജയപ്പെട്ടു. കെസി (എം)ന് അഞ്ച് പഞ്ചായത്ത് അംഗങ്ങളുള്ള അകലകുന്നത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫ് സ്ഥാനാർഥി പിന്നോട്ട് പോയി.…
തൃശ്ശൂരിൽ ആഭരണ യൂണിറ്റ് ഉടമയെ ആക്രമിച്ച് 3.2 കിലോ സ്വർണം കവർന്നു
തൃശൂർ: തൃശൂർ നഗരഹൃദയത്തിൽ വെള്ളിയാഴ്ച അർദ്ധരാത്രിയിൽ ഒരു സംഘം അക്രമികള്‍ ആഭരണ നിർമാണ യൂണിറ്റ് ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച് 1.8 കോടി രൂപ വിലമതിക്കുന്ന 3.2 കിലോ സ്വർണം കവർന്നു. യൂണിറ്റിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന് പോവുകയായിരുന്ന ഇരുവരെയും രാത്രി 11 മണിയോടെ കൊക്കാലായിയിൽ വെച്ച് ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. “ഞങ്ങൾക്ക് കന്യാകുമാരിയിൽ ഉപഭോക്താക്കളുണ്ട്, ഞങ്ങളുടെ മാനേജിംഗ് പാർട്ണർ പ്രസാദാണ് അവർക്ക് ആഭരണങ്ങൾ എത്തിക്കുന്നത്. ഞങ്ങളുടെ സ്റ്റാഫില്‍ പെട്ട റോണി അദ്ദേഹത്തെ അനുഗമിക്കാറാണ് പതിവ്. പതിവുപോലെ വെള്ളിയാഴ്ച രാത്രി ഒരു ബാഗ് നിറയെ ആഭരണങ്ങളുമായി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുമ്പോഴായിരുന്നു ഒരു കെട്ടിടത്തിന് പിന്നിൽ മറഞ്ഞുനിന്നിരുന്ന സംഘം അവരെ ആക്രമിച്ചത്. അവർ ഇരുമ്പ് ദണ്ഡുകള് ഉപയോഗിച്ചായിരുന്നു ആക്രമണം. നിമിഷങ്ങൾക്കകം നിലത്തുവീണ പ്രസാദിന്റെയും റോണിയുടെയും ബാഗ് അവർ തട്ടിയെടുത്തു. എന്താണ് സംഭവിക്കുന്നതെന്ന് രണ്ടുപേരും…
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലഗോകുലം സംഘടിപ്പിച്ച ശോഭാ യാത്രയിൽ കൃഷ്ണന്റെ വേഷം ധരിച്ച് നാലു വയസ്സുകാരി മന്ഹമറിയം
കൊല്ലം: ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലം (Balagokulam) സംഘടിപ്പിച്ച ശോഭാ യാത്രയിൽ (Sobha Yathra) ശ്രീകൃഷ്ണന്റെ വേഷം ധരിച്ച് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ താമസിക്കുന്ന നാലുവയസ്സുകാരി മന്ഹമറിയവും (Manhamariyam) കുടുംബവും ആവേശത്തില്‍. നഴ്സറിയിൽ തന്റെ സുഹൃത്തുക്കളെല്ലാം കുഞ്ഞ് കൃഷ്ണന്റെയും രാധയുടെയും വേഷം ധരിക്കുന്നത് കണ്ടതിന് ശേഷമാണ് ശ്രീകൃഷ്ണന്റെ വേഷം ധരിക്കാനുള്ള മന്ഹമറിയത്തിന്റെ ആഗ്രഹം മാതാപിതാക്കളായ ഷിഹാബുദീനോടും അമ്മ അൻസിയോടും പറഞ്ഞത്. കുഞ്ഞിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇരുവരും തീരുമാനിച്ചു. ഒടുവില്‍ അവരുടെ സഹായവും പിന്തുണയും കൊണ്ട് മന്ഹമറിയം കുഞ്ഞന്‍ കൃഷ്ണനായി മാറി. മനുരേത്ത് കാവിൽ നിന്ന് മാരാരിത്തോട്ടം ക്ഷേത്രത്തിലേക്ക് സംഘടിപ്പിച്ച ശോഭായാത്രയിലാണ് മന്ഹമറിയം പങ്കെടുത്തത്. അമ്മയും മുത്തശ്ശി സുനിയും ഒപ്പമുണ്ടായിരുന്നു. ഘോഷയാത്രയിൽ പൂർണമായി പങ്കെടുത്ത്, വെണ്ണ നിറച്ച പാത്രം പൊട്ടിക്കുന്ന കുഞ്ഞൻ കൃഷ്ണന്റെ പ്രതീകമായ ക്ഷേത്രത്തിലെ ഉറിയടി കളിയിലും പങ്കെടുത്ത ശേഷമാണ് മന്ഹമറിയം വീട്ടിലേക്ക് മടങ്ങിയത്. ശോഭാ യാത്രയിൽ പങ്കെടുത്തതിൽ…
‘അറിവുത്സവം’ തലവടി ഉപജില്ലാതല മത്സരം നടന്നു
തലവടി: അറിവുത്സവം ഉപജില്ലാതല മത്സരം തലവടി ബി ആർ സി യിൽ വെച്ച് നടന്നു. ഉപ ജില്ലാ കൺവീനർ ഇ കെ ജോസ് അദ്ധ്യക്ഷത വഹിച്ചു . തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഉത്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസഡർ ഡോ. ജോൺസൺ വി ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, പഞ്ചായത്ത് മെമ്പർ വിനോദ് മത്തായി, എ കെ എസ് ടി യു സംസ്ഥാന കൗൺസിൽ അംഗം ഷിഹാബ് നൈന, പ്രകാശ് വരിക്കോലിൽ, പാർവ്വതി ടീച്ചർ, കെ.സി സന്തോഷ് എടത്വ എന്നിവർ പ്രസംഗിച്ചു. പൊതു വിദ്യാലയങ്ങളിലെ എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിജയികളായവർ: എൽ പി വിഭാഗം – ഒന്നാം സ്ഥാനം…
മലബാർ വിദ്യാഭ്യാസ അവകാശ സമരങ്ങളെ വർഗീയവൽക്കരിക്കാനുള്ള ഇടത് ശ്രമം ജാള്യത മറച്ചു വെക്കാന്‍: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാണിച്ചത് പ്രതിപക്ഷത്തിന്റെ വർഗീയ പ്രചാരണമാണെന്ന എം ബി രാജേഷിന്റെ പ്രസ്താവന തീർത്തും അപലപനീയം ആണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് (Fraternity Movement). മലബാറിലെ സീറ്റ് പ്രതിസന്ധി പകൽ വെളിച്ചം പോലെ ഉണ്ടായിരിക്കെ മന്ത്രിമാർ നടത്തുന്ന പ്രസ്താവനകൾ ദുഷ്ട ലാക്കോട് കൂടിയതാണ്. 114 ബാചുകൾ മലബാറിൽ ആകെ അനുവദിക്കേണ്ടി വന്നതിലെ ജാള്യത മറക്കുന്നതിനാണ് നിലവിലെ ദുഷ്പ്രചരണങ്ങൾ എന്നത് വ്യക്തമാണ്. മലബാറിൽ സീറ്റ് കുറവ് ഇല്ലെങ്കിൽ മലബാറിലെ സീറ്റ് അപര്യാപ്തതയെ കുറിച്ചു പഠിക്കാൻ കമ്മീഷനെ വച്ചത് എന്തിനായിരുന്നെന്ന് സർക്കാർ വ്യക്തമാക്കണം. റിപ്പോർട്ട് പുറത്തു വിടാതെ അതിന്മേൽ അടയിരിക്കുന്നത് വഴി തന്നെ അതിനകത്തു എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന് വ്യക്തമാണെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. മലബാർ ജില്ലകളിൽ നിന്ന് ആകെ പത്താം തരം വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണവും ലഭ്യമായ പ്ലസ് വൺ സീറ്റുകളുടെ എണ്ണവും…
