സക്കരിയ്യയുടെ ഉമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണം: റസാഖ് പാലേരി

പരപ്പനങ്ങാടി: 14 വർഷമായി അന്യായമായി ജയിലിൽ കിടക്കുന്ന പരപ്പനങ്ങാടി സകരിയ്യയുടെ മാതാവ് ബിയ്യുമ്മയെ വെൽഫെയർ പാർട്ടി (Welfare Party) സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയും സംസ്ഥാന ഭാരവാഹികളും സന്ദർശിച്ചു. കിടപ്പിലായ ബിയ്യുമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണമെന്നും, ബാംഗ്ലൂർ സ്ഫോടനക്കേസിൽ അബ്ദുന്നാസർ മഅദനിക്ക്‌ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം അനുവദിക്കാൻ കർണ്ണാടക സർക്കാർ കൂടുതൽ അനുഭാവ പൂർണമായ നിലപാടുകൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. . സകരിയ അടക്കമുള്ളവരുടെ ജാമ്യവിഷയമുന്നയിച്ച് കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം കർണാടക സർക്കാറുമായി സംസാരിക്കാൻ തയാറകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകൂടം അന്യായമായി തടവിലാക്കപ്പെട്ട പരപ്പനങ്ങാടി സക്കറിയയുടെ വീടും സംഘപരിവാർ കൊല ചെയ്ത കൊടിഞ്ഞി ഫൈസലിന്റെ വീടും ഇന്ന് രാവിലെ സന്ദർശിച്ചുകൊണ്ടായിരുന്നു മലപ്പുറം ജില്ലയിലെ ഇന്നത്തെ ”ഒന്നിപ്പ്” പര്യടനത്തിന് സമാരംഭം കുറിച്ചത്. സംസ്ഥാന പ്രസിഡന്റിനൊപ്പം സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ,…

ഇന്ത്യ മുന്നണി സ്വാഗതാർഹം; രാഷ്ട്രീയ ദൗർബല്യങ്ങൾ പരിഹരിക്കണം: റസാഖ് പാലേരി

ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിക്കെതിരെ രാജ്യത്ത് രൂപപ്പെട്ടു വന്ന ‘ഇന്ത്യ’ മുന്നണി 2024 പൊതു തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം സ്വാഗതാർഹമാണ്. ബി ജെ പി വിരുദ്ധ പക്ഷത്തുള്ള ഏതെങ്കിലും പ്രതിപക്ഷ പാർട്ടിക്ക് നിലവിലെ അവസ്ഥയിൽ ഒറ്റയ്ക്ക് അധികാരത്തിൽ വരുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ബി ജെ പിയെയും സംഘ്പരിവാർ രാഷ്ട്രീയത്തെയും പരാജയപ്പെടുത്താൻ പ്രി-പോൾ അലയൻസ് അനിവാര്യമാണ്. വാജ്പെയിയുടെയും ഒന്നാം മോദി സർക്കാരിന്റെയും കാലത്ത് ഇത്തരത്തിലുള്ള ഒരു പ്രി-പോൾ അലയൻസ് രൂപപ്പെട്ടു വന്നിരുന്നില്ല. ഇന്ത്യ മുന്നണിയിലെ അംഗങ്ങളായ പാർട്ടികളിൽ പലതും വിവിധ സംസ്ഥാനങ്ങളിൽ പരസ്പരം എതിർ ധ്രുവങ്ങളിൽ നിന്ന് മത്സരിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ ബി ജെ പി വിരുദ്ധ രാഷ്ട്രീയ രംഗത്ത് അവർ ഒരുമിച്ചു നിൽക്കുന്നത് സ്വാഗതാർഹമാണ്. മുന്നണിയിലെ പല പാർട്ടികളും നേതാക്കളും ബി ജെ പി യുടെ ഭരണകൂട വേട്ടയ്ക്ക് ഇരയായിട്ടുണ്ട്.…

പാലക്കാട് കെഎസ്ആർടിസി ഫണ്ട് തട്ടിപ്പ്: അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെഎസ്ആർടിസി എംപ്ലോയീസ് സംഘ്

പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൽ നിന്ന് പണം തട്ടിയെടുത്തെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കെഎസ്ആർടിസി സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (KSRTC State Transport Employees Sangh – KSTES)    സംശയവും ആശങ്കയും പ്രകടിപ്പിച്ചു. തട്ടിപ്പിന്റെ ഒരു ഭാഗം മാത്രമാണ് ഇതുവരെ പുറത്ത് വന്നതെന്ന് കെഎസ്ടിഇഎസ് സംസ്ഥാന സെക്രട്ടറി പി കെ ബൈജു പറഞ്ഞു. ഇക്കാര്യത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർ ഒറ്റയ്ക്കാകാൻ സാധ്യതയില്ലാത്തതിനാൽ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെഎസ്ടിഇഎസ് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പാലക്കാട് യൂണിറ്റിൽ കണ്ടക്ടർ, ടൂറിസം ബജറ്റ് സെൽ കോ-ഓർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന കെ.വിജയശങ്കറിനെ സസ്‌പെൻഡ് ചെയ്‌തതിനെ തുടർന്നാണ് തുടരന്വേഷണത്തിനുള്ള ഈ ആവശ്യം. ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയെന്ന കേസിലാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. വ്യാജ രസീത് ബുക്കുകൾ ഉപയോഗിച്ച് 1,21,110 രൂപയുടെ തിരിമറി നടത്തിയതായാണ്…

കർഷകരിൽ നിന്ന് സര്‍ക്കാര്‍ അരി സംഭരിച്ച് പണം നല്‍കിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കർഷകരിൽ നിന്ന് അരി സംഭരിച്ച് പണം നൽകാതിരുന്നതിന് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഒരാഴ്ചക്കകം കർഷകർക്ക് പണം നൽകണമെന്ന കോടതി ഉത്തരവ് സർക്കാരും സപ്ലൈകോയും പാലിക്കാതിരുന്നത് കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഈ മാസം 25നകം പണം നൽകണമെന്നും ഇല്ലെങ്കിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും സപ്ലൈകോ എംഡിയും കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു

ലയൺസ് ക്ലബ് ഓഫ് മാന്നാനം ‘അഭയ’ പദ്ധതിയിലൂടെ നിർമ്മിച്ചു നല്‍കിയ വീടിൻ്റെ താക്കോൽ ദാനം നടത്തി

കോട്ടയം: ലയൺസ് ക്ലബ് ഓഫ് മാന്നാനം സൗജന്യമായി നിർമ്മിച്ചു നല്കിയ വീടിൻ്റെ താക്കോൽ ദാനം നടത്തി. ‘ ലയൺസ് ക്ലബിൻ്റെ ഡിസ്ട്രിക്ട് പ്രോജക്ട് ആയ ‘അഭയ’ യുടെ ഭാഗമായി 5 ലക്ഷം രൂപ മുതൽ മുടക്കി ബധിരരും മൂകരുമായ ദമ്പതികൾക്കാണ് വീട് നിർമ്മിച്ച് നല്കിയത്. താക്കോൽദാനം ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ കോശി നിർവഹിച്ചു.ക്ലബ് പ്രസിഡൻ്റ് ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ റവ.ഡോ.ജയിംസ് മുല്ലശ്ശേരി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ലയൺ ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ ലയൺ സിബി മാത്യൂ പ്ലാത്തോട്ടം, റീജിയണൽ ചെയർമാൻ റ്റി.എൽ ജോസഫ്, സോൺ ചെയർമാൻ കുര്യാ പ്ര കോരംകുഴയ്ക്കൽ ,ക്ലബ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.

മോൺസൺ മാവുങ്കൽ കേസിൽ ഐജി ലക്ഷ്മണയെ സർക്കാർ വീണ്ടും സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: മോൺസൺ മാവുങ്കൽ (Monson Mavunkal) തട്ടിപ്പ് കേസിൽ പ്രതിയായ ഐജി ജി ലക്ഷ്മണയെ (I G Lakshmana) സംസ്ഥാന സർക്കാർ രണ്ടാം തവണയും സസ്പെൻഡ് ചെയ്തു. നിലവിൽ ഐജി ട്രെയിനിംഗായി സേവനമനുഷ്ഠിക്കുന്ന 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഒരു വർഷത്തോളം സസ്‌പെൻഷനിലായതിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തിരിച്ചെടുത്തത്. മോൺസണെതിരായ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് നാലാം പ്രതിയായ ലക്ഷ്മണയെ നേരത്തെ അറസ്റ്റ് ചെയ്യുകയും മുൻകൂർ ജാമ്യത്തിലായതിനാൽ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. അറസ്റ്റാണ് പുതിയ സസ്‌പെൻഷനിലേക്ക് വഴിവെച്ചത്. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിനിടെ ലക്ഷ്മണയുടെ അഭിഭാഷകൻ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിവാദ പരാമർശം നടത്തിയിരുന്നു. പരാതിക്കാരനായ യാക്കൂബ് പുരയിൽ കേസിൽ ഉദ്യോഗസ്ഥന്റെ പങ്ക് തെളിയിക്കുന്ന വീഡിയോ തെളിവുകൾ ഹാജരാക്കിയതായി സംസ്ഥാന പോലീസ് മേധാവി സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ സസ്‌പെൻഷൻ. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥന്റെ പങ്ക് കൂടുതൽ വെളിപ്പെട്ടതായും റിപ്പോർട്ടുണ്ട്.…

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

ആലപ്പുഴ: വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചേർത്തല കണിച്ചുകുളങ്ങരയിലാണ് സംഭവം നടന്നത്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശിറാം, പശ്ചിമ ബംഗാളിൽ നിന്നുള്ള ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബിഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റതെന്ന് പോലീസ് പറഞ്ഞു.

ഒന്നിപ്പ് യാത്ര മലപ്പുറത്ത് ആരംഭിച്ചു; തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കണം: റസാഖ് പാലേരി

പൊന്നാനി: കേരളത്തിലെ സുപ്രധാന സാമ്പത്തിക മേഖലയായ തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി (Welfare Party) സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. തീരദേശ മേഖല വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയാണ് .മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ പ്രശ്നങ്ങൾ രൂക്ഷമാണ്. അനിയന്ത്രിതമായ ഇന്ധന വിലവർദ്ധനവ്, കാലാവസ്ഥ വ്യതിയാനം, തീരശോഷണം, കുത്തകകളുടെ ആഴക്കടൽ മത്സ്യബന്ധനം മൂലം ശോഷിക്കുന്ന മത്സ്യ സമ്പത്ത്,ക്ഷേമ പദ്ധതികളുടെ അപര്യാപ്തത, വള്ളങ്ങളുടെ ഇൻഷൂറൻസ് നടപടിക്രമങ്ങളിലെ കൂടിയ ചിലവ്,മത്സ്യബന്ധന ഉപകരണങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം, മത്സ്യബന്ധന മേഖലയെ ചൂഴ്ന്നു നിൽക്കുന്ന പലിശക്കെണികൾ, CRZ നിയമം, ഭവന പ്രശ്‍നങ്ങൾ, മത്സ്യത്തൊഴിലാളികൾക്ക് തുച്ഛമായ വരുമാനം തുടങ്ങിയ നിരവധി പ്രശ്‍നങ്ങൾ മത്സ്യത്തൊഴിലാളികൾ നേരിടുന്നുണ്ട്. ഓരോ വർഷവും മത്സ്യത്തൊഴിലാളികളുടെ ഇത്തരം പ്രശ്നങ്ങൾ വർധിക്കുമ്പോഴും സർക്കാരുകൾ പരിഹാര ശ്രമങ്ങളിലേക്ക് പ്രവേശിക്കാതെ വാർത്താ ശ്രദ്ധ കിട്ടുന്ന പി ആർ ഇവന്റുകൾ നടത്തി മുഖംമിനുക്കുക മാത്രമാണ് സർക്കാരുകൾ…

ലയൺസ് ഡിസ്ട്രിക്ട് ഓണാഘോഷം പ്രൗഢഗംഭീരമായി

ചങ്ങനാശ്ശേരി: ഡിസ്ട്രിക്ട് ഓണാഘോഷം ചങ്ങനാശ്ശേരി ലയൺസ് ക്ലബ് ഹാളിൽ നടന്നു. ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ലയൺ സുഭാഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ എം.ജെ.എഫ് ലയൺ ഡോ. ബിനോ ഐ കോശി നിർവഹിച്ചു. വിവിധയിനം കളികളായ അത്തപ്പൂക്കളം, തിരുവാതിര, പുലിയുടെ വാൽമുറിക്കൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടീൽ, കസേര കളി, ഓണപ്പാട്ട്, വാദ്യമേളം, മാവേലി, വിഭവ സമൃദമായ ഓണസദ്യയും സഹിതം ഈ വർഷത്തെ ഓണം അതി ഗംഭീരമായി ആഘോഷിച്ചു.ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം ഓണം പ്രസ്തുത ചടങ്ങിൽ വൈസ് ഗവർണർമാരും, മുൻ ഗവർണർമാരും, ലയൺ ലീഡർമരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലയൺ മെമ്പർമാരും, കുടുംബാഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തതായി ജി.ഇ.ടി കോർഡിനേറ്റർ ലയൺ സജി ഏബ്രഹാം സാമുവേൽ , ലയൺ സുഭാഷ് ബാബു എന്നിവർ അറിയിച്ചു.

തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ട്രെയ്‌ലര്‍ ട്രെൻഡിംഗില്‍ ഒന്നാമൻ

മമ്മൂട്ടി കമ്പനിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ (Kannur Sqad) ട്രെയ്‌ലര്‍ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.4മില്യൺ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി ഇൻവെസ്റ്റിഗേറ്റിംഗ് ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് ട്രെയ്‌ലര്‍ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രയ്ലർ. കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ കൊമേർഷ്യൽ ചിത്രം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്നു. സിനിമാ നിരൂപകരും ഏറെ സ്വീകാര്യത നൽകി സ്വീകരിച്ച ട്രെയ്ലറിൽ കണ്ണൂർ സ്‌ക്വാഡ് സമൂഹത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിക്കപ്പെട്ട ചിത്രമാണെന്ന് വ്യക്തമാണ്. പ്രശസ്ത ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. തിരക്കഥയും സംഭാഷണവും റോണി ഡേവിഡും ഷാഫിയും ചേർന്നൊരുക്കുന്നു. കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക്…