ഒന്നിപ്പ് യാത്ര മലപ്പുറത്ത് ആരംഭിച്ചു; തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കണം: റസാഖ് പാലേരി

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് നയിക്കുന്ന ഒന്നിപ്പിന്റെ ഭാഗമായി പൊന്നാനി പാലപ്പെട്ടി നടന്ന തീരദേശ സംഗമം റസാഖ്‌ പാലേരി സംസാരിക്കുന്നു

പൊന്നാനി: കേരളത്തിലെ സുപ്രധാന സാമ്പത്തിക മേഖലയായ തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി (Welfare Party) സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.

തീരദേശ മേഖല വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയാണ് .മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ പ്രശ്നങ്ങൾ രൂക്ഷമാണ്. അനിയന്ത്രിതമായ ഇന്ധന വിലവർദ്ധനവ്, കാലാവസ്ഥ വ്യതിയാനം, തീരശോഷണം, കുത്തകകളുടെ ആഴക്കടൽ മത്സ്യബന്ധനം മൂലം ശോഷിക്കുന്ന മത്സ്യ സമ്പത്ത്,ക്ഷേമ പദ്ധതികളുടെ അപര്യാപ്തത, വള്ളങ്ങളുടെ ഇൻഷൂറൻസ് നടപടിക്രമങ്ങളിലെ കൂടിയ ചിലവ്,മത്സ്യബന്ധന ഉപകരണങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം, മത്സ്യബന്ധന മേഖലയെ ചൂഴ്ന്നു നിൽക്കുന്ന പലിശക്കെണികൾ, CRZ നിയമം, ഭവന പ്രശ്‍നങ്ങൾ, മത്സ്യത്തൊഴിലാളികൾക്ക് തുച്ഛമായ വരുമാനം തുടങ്ങിയ നിരവധി പ്രശ്‍നങ്ങൾ മത്സ്യത്തൊഴിലാളികൾ നേരിടുന്നുണ്ട്. ഓരോ വർഷവും മത്സ്യത്തൊഴിലാളികളുടെ ഇത്തരം പ്രശ്നങ്ങൾ വർധിക്കുമ്പോഴും സർക്കാരുകൾ പരിഹാര ശ്രമങ്ങളിലേക്ക് പ്രവേശിക്കാതെ വാർത്താ ശ്രദ്ധ കിട്ടുന്ന പി ആർ ഇവന്റുകൾ നടത്തി മുഖംമിനുക്കുക മാത്രമാണ് സർക്കാരുകൾ ചെയ്യുന്നത്. ഇനിയും ഈ നയം അവസാനിപ്പിച്ചില്ലെങ്കിൽ പാർട്ടി തീരദേശ മേഖലയിലെ ജനങ്ങൾകൊപ്പം ശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ ഒന്നിപ്പ് കേരള പര്യടനത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി പൊന്നാനി പാലപ്പെട്ടിയിൽ സംഘടിപ്പിച്ച തീരദേശ സംഗമത്തിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് നയിക്കുന്ന ഒന്നിപ്പിന്റെ ഭാഗമായി പൊന്നാനി പാലപ്പെട്ടി നടന്ന തീരദേശ സംഗമം റസാഖ്‌ പാലേരി സംസാരിക്കുന്നു

തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്ക അകറ്റാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെളിയങ്കോട് ഉമർ ഖാദിയുടെയും സൈനുദ്ധീൻ മഖ്ദൂമിന്റെയും കുടുംബാംഗങ്ങളെ പ്രസിഡന്റും സംഘവും സന്ദർശിച്ചു. സാമ്രാജ്യത്വ വിരുദ്ധ പോരാളി ഉമർ ഖാളിയുടെ മാരകം നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തവനൂർ പ്രതീക്ഷ ഭവനവും വൃദ്ധ സദനവും സന്ദർശനത്തിൽ ഉൾപ്പെട്ടു. സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, ഇ.സി. ആയിശ, അൻസാർ അബൂബക്കർ, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, ഇബ്രാഹിംകുട്ടിമംഗലം, നസീറ ബാനു, അഷ്റഫലി കട്ടുപ്പാറ, ആരിഫ് ചുണ്ടയിൽ, ശാക്കിർ മോങ്ങം, മുഹമ്മദ് പൊന്നാനി, അഷ്റഫ് വൈലത്തൂർ, ഷറഫുദ്ദീൻ കോളാടി, കമറുദ്ദീൻ തവനൂർ എന്നിവർ സംസ്ഥാന പ്രസിഡന്റിന്റെ കൂടെയുണ്ടായിരുന്നു. നാലു ദിവസം നീണ്ടു നിൽക്കുന്ന മലപ്പുറം ജില്ലയിലെ പര്യടനത്തിൽ വരും ദിവസങ്ങളിൽ ജില്ലയിലെ രാഷ്ട്രീയ സാംസ്കാരിക പ്രമുഖരുമായുള കൂടിക്കാഴ്ച്ചകളും സന്ദർശനങ്ങളും തുടരും.

സാമൂഹ്യനീതിയും സഹവർത്തിത്വവും ഉയർത്തിപ്പിടിക്കുന്ന വിവിധ പരിപാടികൾ സന്ദർശനത്തോടൊപ്പം നടക്കും.
സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, ഇ.സി. ആയിശ, അൻസാർ അബൂബക്കർ, ശംസീർ ഇബ്രാഹീം, ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, ഇബ്രാഹിംകുട്ടിമംഗലം, നസീറ ബാനു, അഷ്റഫലി കട്ടുപ്പാറ, ആരിഫ് ചുണ്ടയിൽ, ശാക്കിർ മോങ്ങം, കമറുദ്ദീൻ തവനൂർ, എന്നിവർ കൂടെയുണ്ടായിരുന്നു.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് നയിക്കുന്ന ഒന്നിപ്പിന്റെ ഭാഗമായി സാമ്രാജ്യത്തെ വിരുദ്ധ പോരാളി ഉമർ ഖാളിയുടെ വീട് സന്ദർശിക്കുന്നു
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് നയിക്കുന്ന ഒന്നിപ്പിന്റെ ഭാഗമായി സാമ്രാജ്യത്തെ വിരുദ്ധ പോരാളി ഉമർ ഖാളിയുടെ വീട് സന്ദർശിക്കുന്നു
Print Friendly, PDF & Email

Leave a Comment

More News