തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

ആലപ്പുഴ: വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചേർത്തല കണിച്ചുകുളങ്ങരയിലാണ് സംഭവം നടന്നത്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്.

ബീഹാർ സ്വദേശികളായ ആദിത്യൻ, കാശിറാം, പശ്ചിമ ബംഗാളിൽ നിന്നുള്ള ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബിഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റതെന്ന് പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News