ലയൺസ് ഡിസ്ട്രിക്ട് ഓണാഘോഷം പ്രൗഢഗംഭീരമായി

ചങ്ങനാശ്ശേരി: ഡിസ്ട്രിക്ട് ഓണാഘോഷം ചങ്ങനാശ്ശേരി ലയൺസ് ക്ലബ് ഹാളിൽ നടന്നു. ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ലയൺ സുഭാഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ എം.ജെ.എഫ് ലയൺ ഡോ. ബിനോ ഐ കോശി നിർവഹിച്ചു.

വിവിധയിനം കളികളായ അത്തപ്പൂക്കളം, തിരുവാതിര, പുലിയുടെ വാൽമുറിക്കൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടീൽ, കസേര കളി, ഓണപ്പാട്ട്, വാദ്യമേളം, മാവേലി, വിഭവ സമൃദമായ ഓണസദ്യയും സഹിതം ഈ വർഷത്തെ ഓണം അതി ഗംഭീരമായി ആഘോഷിച്ചു.ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം ഓണം പ്രസ്തുത ചടങ്ങിൽ വൈസ് ഗവർണർമാരും, മുൻ ഗവർണർമാരും, ലയൺ ലീഡർമരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലയൺ മെമ്പർമാരും, കുടുംബാഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തതായി ജി.ഇ.ടി കോർഡിനേറ്റർ ലയൺ സജി ഏബ്രഹാം സാമുവേൽ , ലയൺ സുഭാഷ് ബാബു എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News