തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ (യുസിസി) കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെ ഭരണ-പ്രതിപക്ഷ ബെഞ്ചുകൾ ഒരുമിച്ച് പ്രവർത്തിക്കാൻ മറ്റൊരു കാരണം കണ്ടെത്തി. ഒരു സേവനവും നൽകാതെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) നിന്ന് കിക്ക്ബാക്ക് കൈപ്പറ്റിയ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങൾ മൂടിവെക്കാനാണിത്. കോൺഗ്രസ് നേതാക്കൾക്കും മാസപ്പണം നൽകിയതിന്റെ തെളിവുകൾ പുറത്തുവന്നതിനാലാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മൗനം പാലിക്കാൻ കാരണം. വിഷയം ചർച്ച ചെയ്യാനുള്ള പ്രമേയം പാസാക്കാനാണ് പ്രതിപക്ഷം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, തങ്ങളുടെ നേതാക്കളുടെ പേരും ഇതിൽ ഉൾപ്പെട്ടതിനാൽ തങ്ങളും ആക്രമിക്കപ്പെടുമെന്ന് ഭയന്ന് യുഡിഎഫ് ആ ആശയം ഉപേക്ഷിച്ചു. 2019 ജനുവരിയിൽ സിഎംആർഎൽ ഓഫീസിലും മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ രാഷ്ട്രീയ നേതാക്കളുടെ…
Category: KERALA
പുതുപ്പള്ളി ശവകുടീരത്തിലേക്കുള്ള തീർത്ഥാടനം; ബുക്കിങ്ങിന് ഉമ്മൻചാണ്ടിയുടെ ഫോണ്‍ നമ്പർ
കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഔദ്യോഗിക മൊബൈൽ നമ്പർ ദുരുപയോഗം ചെയ്യുന്നതായി പരാതി. ഉമ്മൻചാണ്ടിയുടെ ശവകുടീരത്തിലേക്കുള്ള തീർഥാടനമെന്ന പേരിലാണ് മൊബൈൽ നമ്പർ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നത്.. കോലഞ്ചേരി മീമ്പാറ കുരിശുംതൊട്ടിയിൽ നിന്നും ഉമ്മൻചാണ്ടിയുടെ കബറിടത്തിലേക്ക് തീർത്ഥാടനം പുറപ്പെടുന്നു എന്ന പേരിലാണ് പ്രചാരണം. വ്യാജ പ്രചരണം നടത്തിയവർക്കെതിരെ അഡ്വ. സജോ സക്കറിയ പുത്തൻകുരിശ് പോലീസിൽ പരാതി നൽകി. കബറിടത്തിലേക്കുള്ള തീർത്ഥാടനം ആഗസ്റ്റ് 15 ന് വെളുപ്പിന് പുറപ്പെടുമെന്ന പോസ്റ്റിന് താഴെ, കൂടുതൽ വിവരങ്ങൾക്ക് എന്ന് എഴുതിയ ശേഷമാണ് ഉമ്മൻചാണ്ടിയുടെ ഫോൺ നമ്പർ നൽകിയത്. സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ട് കലാപം ഉണ്ടാക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
കൊച്ചിയിൽ ഹോട്ടൽ മുറിയിൽ കാമുകന്റെ കുത്തേറ്റ് കാമുകി മരിച്ചു; കാമുകന് പോലീസ് കസ്റ്റഡിയില്‍
എറണാകുളം: സുഹൃത്തിന്റെ കുത്തേറ്റ് യുവതി മരിച്ചു. കൊച്ചി നഗരത്തിൽ ഇന്നലെ (ആഗസ്റ്റ് 09) രാത്രിയാണ് സംഭവം നടന്നത്. കോട്ടയം ചങ്ങനാശേരി സ്വദേശി രേഷ്മയെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ ബാലുശ്ശേരി സ്വദേശി നൗഷിദ് അറസ്റ്റിലായി. കലൂരില്‍ റൂം കെയർ ടേക്കറായി ജോലി ചെയ്തിരുന്ന നൗഷിദ് ലാബ് അറ്റൻഡറായ രേഷ്മയുമായി സൗഹൃദത്തിലായിരുന്നു. നൗഷിദ് രേഷ്മയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയതാണെന്ന് പറയുന്നു. തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും നൗഷിദ് കത്തി കൊണ്ട് രേഷ്മയുടെ കഴുത്തിൽ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ ഹോട്ടല്‍ ജീവനക്കാരും പൊലീസും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം കെയർ ടേക്കറായ നൗഷിദും ഇവരോടൊപ്പമുണ്ടായിരുന്നു. തുടർന്ന് സംശയം തോന്നി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നൗഷിദാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. സമൂഹമാദ്ധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വർഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ…
കോളേജ് വിദ്യാർത്ഥികൾക്കായുള്ള യു എസ് ടി ‘ഡീകോഡ്’ ഹാക്കത്തോൺ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു
ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള കോളേജ്, സർവകലാശാലാ വിദ്യാർത്ഥികൾ 19 ലക്ഷം രൂപ സമ്മാനത്തുകയും തൊഴിൽ അവസരവും ലക്ഷ്യമാക്കി ഡീകോഡ് 2023 ഹാക്കത്തോണിൽ മത്സരിക്കും തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ഇന്ത്യയിൽ ഉടനീളമുള്ള വിവിധ കോളേജ്, സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഡീകോഡ് ഹാക്കത്തോണിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. ബിരുദ – ബിരുദാനന്തര വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടമാക്കുന്നതിനും അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സഹായകമാകുന്ന വിധത്തിൽ യു എസ് ടി വിഭാവനം ചെയ്ത ഹാക്കത്തോൺ ആണ് ഡീകോഡ്. പ്രശ്നപരിഹാര മാർഗ്ഗങ്ങൾ, പുത്തൻ കണ്ടുപിടുത്തങ്ങൾ, ഡിസൈൻ സാദ്ധ്യതകൾ തുടങ്ങിയ നിരവധി പ്രായോഗിക കാര്യങ്ങളിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്കായി ഡീകോഡ് എന്ന പ്ലാറ്റ് ഫോം ഒരുക്കുന്നതിലൂടെ വിദ്യാർത്ഥികളെ പുതുയുഗ സാങ്കേതിക വിദ്യയുടെ ലോകത്തേയ്ക്ക് ആനയിക്കുക എന്ന കർത്തവ്യമാണ് യു എസ് ടി ചെയ്യുന്നത്. ‘എക്സ്പ്ലോറിങ് ജനറേറ്റീവ് എ ഐ: ക്രാഫ്റ്റിങ്…
കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണത്തിലെ കാലതാമസം: വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ ഇന്ന് (10/08/23)
മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ധർണ ഇന്ന് വൈകീട്ട് 4.30ന് മലപ്പുറം കെ.എസ്.ആർ.ടി.സി പരിസരത്ത് നടക്കും. 2014ൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. ഇടത് സർക്കാറും മണ്ഡലം എം.എൽ.എയും നിരന്തരം വാഗ്ദാനങ്ങൾ നൽകുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ജനങ്ങളെ വിഡ്ഡികളാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ധർണ വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻറ് അഹ്മദ് ശരീഫ് മൊറയൂർ, കെ.എൻ ജലീൽ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കർ, മണ്ഡലം പ്രസിഡന്റ് തസ്നീം മുബീൻ, വിമൺ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം കൺവീനർ മാജിദ എം, സമര കൺവീനർ ടി അഫ്സൽ തുടങ്ങിയവർ സംസാരിക്കും.
ഒന്നിനും ഒരു കുറവുമുണ്ടാവുകയില്ല; മാവേലി പ്രജകളെ കാണാന്‍ സന്തോഷത്തോടെ വന്നു തിരിച്ചുപോകും: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓണച്ചിലവിനോട് മുഖം തിരിക്കുമ്പോൾ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം പരാജയപ്പെട്ട സംസ്ഥാനമാണെന്ന് പ്രതിപക്ഷം പറയേണ്ടതില്ല. ഇത്തരം സാമ്യങ്ങൾ ശരിയല്ലെന്നും ധനമന്ത്രി പറഞ്ഞു. ഓണത്തിന് കുറവുണ്ടാകില്ലെന്നും മാവേലി വന്ന് സന്തോഷത്തോടെ തിരിച്ചുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുടിഞ്ഞവരുടെ കൈയിൽ ഏൽപ്പിക്കാതെ ഇടതുപക്ഷത്തെയാണ് കേരളത്തിലെ ജനത സംസ്ഥാനം ഏൽപ്പിച്ചത്.സിവിൽ സപ്ലൈസ് വകുപ്പും ധനകാര്യ വകുപ്പും തമ്മിൽ തർക്കം ആണെന്നത് ഇല്ലാക്കഥയാണെന്ന് ധനമന്ത്രി പറഞ്ഞു.ബുദ്ധിമുട്ടുണ്ടെങ്കിലും സർക്കാർ പണം നൽകുന്നുണ്ടെന്നും ഈ ഓണത്തിന് മാവേലി ഏറ്റവും സന്തോഷത്തോടെ കേരളത്തിൽ വരുമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. അതേസമയം ഈ വർഷത്തെ ഓണം ചെലവുചുരുക്കി പോലും നടത്താനാകില്ലെന്ന വേവലാതിയിലാണ് കേരളം. 8,000 കോടി രൂപ ഓണച്ചിലവുകൾക്കായി വേണ്ടിവരുമെന്ന് കണക്കാക്കിയെങ്കിലും പണത്തിനായി കൈനീട്ടുകാണ് സംസ്ഥാന സർക്കാർ. കടമെടുപ്പുവഴി 3,000 രൂപയാണ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ബാക്കി പണത്തിന് ഏത് വഴി…
കൊല്ലത്ത് യുവതിയുടെ മുങ്ങിമരണം; എട്ട് വർഷത്തിന് ശേഷം കൊലപാതകത്തിന് ഭർത്താവ് അറസ്റ്റിൽ
ദൃക്സാക്ഷികളില്ലാത്തതിനാൽ കേസ് ക്രൈംബ്രാഞ്ചിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ സാഹചര്യത്തെളിവുകളും ഫോറന് സിക് പരിശോധനയും പരിഗണിച്ചാണ് ഷിഹാബിനെ അറസ്റ്റ് ചെയ്തത്. കൊല്ലം : 30 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് എട്ട് വർഷത്തിന് പിടിയില്‍. പുനലൂർ സ്വദേശി ഷജീറ 2015ലാണ് മുങ്ങിമരിച്ചത്. ഷജീറയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. 2015 ജൂൺ 21 നായിരുന്നു കൊല്ലം സ്വദേശിനി ഷെജീറ മരിച്ചത്. 17ാം തിയതി രാത്രി ബോട്ട് ജെട്ടിയ്ക്ക് സമീപം വെള്ളത്തിൽ വീണ് അബോധാവസ്ഥയിലായ നിലയിൽ ഷെജീറയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്ന് ദിവസം അബോധാവസ്ഥയിൽ ആശുപത്രിയിൽ തുടർന്നു. ഇതിന് ശേഷമായിരുന്നു മരണം. രക്ഷാപ്രവർത്തനത്തിൽ ഷജീറയുടെ ഭർത്താവ് ഷിഹാബ് സഹകരിച്ചില്ലെന്നും വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് ആദ്യം എത്തിയപ്പോൾ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ പോലും ശ്രമിച്ചെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. 2017 ൽ ഷജീറയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന്…
ആലപ്പുഴ മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉമാദേവി അന്തർജനം (93) അന്തരിച്ചു.
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന ‘വലിയ അമ്മ’ ഉമാദേവി അന്തർജനം (93) ബുധനാഴ്ച അന്തരിച്ചു. ആചാരാനുഷ്ഠാനങ്ങൾ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യത്തെ അപൂർവ ക്ഷേത്രമാണ് മണ്ണാറശാല. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അവർ മരിച്ചത്. മുൻഗാമിയായിരുന്ന സാവിത്രി അന്തർജനത്തിന്റെ വിയോഗത്തെത്തുടർന്ന് 1993-ൽ വലിയ അമ്മയായി സമർപ്പിക്കപ്പെട്ടു. മുഖ്യപുരോഹിതയാകുമ്പോൾ അവർക്ക് 64 വയസ്സായിരുന്നു പ്രായം. ആചാരമനുസരിച്ച്, പരമോന്നത സ്ഥാനം വഹിക്കുന്ന സ്ത്രീ ബ്രഹ്മചാരിണിയായി ജീവിക്കണം. 1105 കുംഭത്തിലെ മൂലം നാളിൽ മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രമഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മണിദേവി അന്തർജ്ജനത്തിന്റെയും മകളായായിരുന്നു വലിയമ്മ ഉമാദേവി ജനിച്ചത്. 1949 ൽ മണ്ണാറശ്ശാല ഇല്ലത്തെ എം.ജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് ഉമാദേവി മണ്ണാറശ്ശാല കുടുംബത്തിലെ അംഗമായത്. വലിയ സാവിത്രി അന്തർജ്ജനത്തിന്റെ വിയോഗ ശേഷം 1993 ഒക്ടോബറിൽ ആയിരുന്നു ഉമാദേവി അന്തർജ്ജനമായി ചുമതലയേറ്റത്. പിന്നീട് 1995…
സേവനകേന്ദ്രം തേടുന്നു, സഹജീവികൾക്ക് സ്ഥിരം സാന്ത്വന തണൽ
മഞ്ചേരി: നേരം പുലർന്നു തുടങ്ങുമ്പോൾ തന്നെ, സൗജന്യ പ്രാതൽ വിതരണവുമായി സജീവമാകുന്ന ഒരു കൂട്ടം യുവാക്കളെ മഞ്ചേരി മെഡിക്കൽ കോളജിൽ ഒരു തവണയെങ്കിലും അഡ്മിറ്റ് ആയവർ മറന്നുകാണില്ല. കഴിഞ്ഞ 14 വർഷമായി മെഡിക്കൽ കോളജിനോട് ചേർന്ന് പ്രവർത്തിക്കുന്ന സോളിഡാരിറ്റി സേവനകേന്ദ്രത്തിലെ വളണ്ടിയർമാരാണ് അവർ. കോവിഡ് കാല ഘട്ടത്തിൽ പോലും സർക്കാർ സംവിധാനം ഏർപ്പെടുത്തുന്നത് വരെ രോഗികൾക്ക് പ്രാതൽ നൽകി വന്നത് സേവന കേന്ദ്രത്തിൽനിന്നായിരുന്നു. മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സാന്ത്വനത്തണലേകുന്ന ബൃഹദ് കൂട്ടായ്മയായി വികസിച്ചിരിക്കുകയാണ് സോളിഡാരിറ്റി സേവന കേന്ദ്രം. പുലർച്ചെയോടെ കർമ്മ നിരതരാകുന്ന ഈ സന്നദ്ധ സേവനകൂട്ടം, ആശുപത്രിയിലെ രോഗികളുടെ ആവശ്യങ്ങൾ കണ്ടും കേട്ടും പരിഹരിച്ചും മുഴുസമയവും കർമനിരതരാണ്. പ്രാതൽ വിതരണത്തിന് പുറമെ, അർഹരായ രോഗികൾക്ക് മരുന്ന് വാങ്ങാനുള്ള സാമ്പത്തിക സഹായവും അവർ നൽകിപോരുന്നു. കിടപ്പിലായ രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ നൽകുന്ന പദ്ധതി, ഡിസ്ചാർജ് ആകുന്ന…
താനൂർ കസ്റ്റഡി കൊലപാതകം: പോലീസിന്റെ മനോവീര്യം കാക്കാൻ ഇനിയും എത്ര കാലം നാം മൗനികളായിരിക്കണം
താമിർ ജിഫ്രി, പിണറായി പോലീസിന്റെ ഇടി മുറികളിൽ പൊലിഞ്ഞുവീണ ജീവനുകളിലേക്ക് ഒന്നുകൂടി വരവു ചേർക്കപ്പെട്ടിരിക്കുന്നു. എത്രയെത്ര മനുഷ്യർക്കാണ് പിണറായി വിജയന്റെ ‘ജനാധിപത്യ’ പോലീസിന്റെ വിധിതീർപ്പിന് വിധേയമായി ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ പിണറായ് വിജയൻ സർക്കാറിന്റെ കാലത്തു മാത്രം കേരള പോലീസ് കൊന്നുതള്ളിയത് 26 പേരെയാണ്. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ നടന്ന സർക്കാർ വിലാസം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വേറെയും. രണ്ടാം പിണറായി സർക്കാറും കസ്റ്റഡി മരണത്തിന്റെ കാര്യത്തിൽ അതിവേഗം സ്കോർ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടർച്ചകളിൽ ഒന്നു മാത്രമാണ് താമിർ ജിഫ്രി. ഇത് ഇവിടം കൊണ്ട് അവസാനിക്കുകയുമില്ല. മറ്റെല്ലാ കസ്റ്റഡി കൊലപാതക കേസുകളിലും ഉണ്ടായതുപോലെ അറസ്റ്റ് ചെയ്തത് മുതൽ കൊലപാതകംവരെ പിണറായ് പോലീസിന്റെ അമിതാധികാരപ്രയോഗത്തിന്റെ അടയാളങ്ങൾ ഈ കേസിലും തെളിഞ്ഞു കാണാം. അറസ്റ്റ് ചെയ്തത് ദേവദാർ പാലത്തിന്റെ ചുവട്ടിൽനിന്നെന്ന് പോലീസ് പറയുന്നു. ചേളാരിയിലെ റൂമിൽ നിന്നെന്ന് വീട്ടുകാരും സുഹൃത്തുക്കളും…
