AI ക്യാമറകൾ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി; ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്താല്‍ പിഴയീടാക്കുകയില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: രക്ഷിതാക്കൾക്കൊപ്പം ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ എഐ ക്യാമറകൾ ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്താൻ തുടങ്ങുന്ന സാഹചര്യത്തിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്കായാണ് നിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബൈക്കിൽ യാത്ര ചെയ്യുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കാണില്ലെന്ന് ആന്റണി രാജു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര തീരുമാനം ലഭിക്കാനുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളും. നിയമങ്ങളിൽ ഭേദഗതികൾ വരുത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ എഐ ക്യാമറകൾ പിഴ ഈടാക്കി തുടങ്ങുമെന്നും ആന്റണി രാജു വ്യക്തമാക്കി. ഹെൽമെറ്റ്- സീറ്റ്‌ബെൽട്ട് എന്നിവ ധരിക്കാതിരിക്കുക, വാഹമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുക തുടങ്ങി എല്ലാ നിയമലംഘനങ്ങൾക്കും പിഴയുണ്ട്.…

‘ഒക്ക്യുപ്പയ് മലപ്പുറം’ ഉപരോധ സമരം 7 ന് (ബുധനാഴ്ച)

മലപ്പുറത്ത് അധിക ബാച്ചുകൾ അനുവദിക്കാതെ പ്ലസ് വൺ അലോട്ട്മെന്റ് നടത്തരുത് , ബിരുദ സീറ്റുകളുടെ ലഭ്യത ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഒക്ക്യുപ്പയ് മലപ്പുറം’ (OCCUPY MALAPPURAM) എന്ന എന്ന മുദ്രാവാക്യമുയർത്തി മലപ്പുറത്ത് ഈ വരുന്ന ഏഴാം തിയ്യതി ഉപരോധ സമരം നടത്താൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പതിനേഴ് വർഷമായി തുടരുന്ന മലപ്പുറത്തോടും മലബാറിനോടുമുള്ള വംശീയമായ ഈ വിവേചനം സർക്കാർ അവസാനിപ്പിക്കണമെന്നും അവസരങ്ങളിലും വിഭവ വിതരണത്തിലും നീതി നടപ്പിലാക്കണമെന്നും മലപ്പുറത്ത് ജനസംഖ്യാനുപാതികമായി വികസനമെത്തിക്കണമെന്നും ഫ്രറ്റേണിറ്റി മുവ്മെന്റ് ഈ സമരത്തിൽ ആവശ്യങ്ങളായി ഉന്നയിക്കും. പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും, +2 കഴിഞ്ഞ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം തേടുന്നവരും, മലപ്പുറത്തെ ബഹുജനങ്ങളും അടക്കം അയ്യായിരത്തോളം പേർ ഒത്തുചേരുന്ന രീതിയിലാണ്  ‘OCCUPY MALAPPURAM’  സംഘടിക്കുന്നത്.

ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു

ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ പ്രവർത്തങ്ങൾ സഭക്ക് ഒരു അനുഗ്രഹമാണെന്ന് സീറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗി’ന്റെ 2023 – 2024 വർഷത്തെ അന്തർദേശീയ പ്രവർത്തനോദ്‌ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേഷിത പ്രവർത്തനമാണ് സഭയുടെ അടിസ്ഥാന ദൗത്യമെന്നും അത്മായർ കൂടുതലായി ഈ രംഗത്തേക്ക് കടന്നു വരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചെറുപ്പത്തിലേ തന്നെ കുട്ടികളിൽ പ്രേഷിത ചൈതന്യം പകർന്നു കൊടുത്ത് ധാരാളം പ്രേഷിതരെ വാർത്തെടുക്കുവാൻ കഴിഞ്ഞ എഴുപത്തഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് മിഷൻ ലീഗിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ വൈസ് ചെയർമാൻമാരായ ബിഷപ്പ് തോമസ് തറയിൽ, ബിഷപ്പ് പീറ്റർ കൊച്ചുപുരക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം…

ബീച്ചിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കേ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ച രണ്ടു കുട്ടികളെ കാണാതായി

കോഴിക്കോട്: ബീച്ചിൽ അഞ്ചംഗ സംഘം ഫുട്ബോൾ കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ച രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പോലീസും ഫയർഫോഴ്‌സും മത്സ്യത്തൊഴിലാളികളും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. രാവിലെ എട്ടരയോടെയാണ് അപകടം. മൂന്ന് പേരാണ് തിരയിൽ അകപ്പെട്ടത്. ഒരാളെ രക്ഷപെടുത്തി. പന്ത് തിരയിൽ വീണത് എടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. അതേസമയം കാലവർഷം അടുത്തതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടൽ  പ്രക്ഷുബ്ധമായി തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും, ബീച്ചിൽ എത്തുന്നവർ കടലിലേക്ക് ഇറങ്ങരുതെന്നുമുള്ള ജാഗ്രതാ നിർദ്ദേശം കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.

എഐ ക്യാമറ: ഇരുചക്രവാഹനങ്ങളിൽ കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ യാത്രക്കാരായി കൊണ്ടുപോകാന്‍ അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. AI ക്യാമറകൾ തത്സമയമാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തീരുമാനം. എളമരം കരീം അയച്ച കത്തിന് മറുപടി പറയവെയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഇളവ് നൽകാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രം. പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്നാണ് എളമരം കരീം ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം കേന്ദ്രം നിരാകരിച്ചു. എഐ ക്യാമറകൾ ഉപയോഗിച്ച് ജൂൺ അഞ്ചാം തീയതി മുതൽ നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു നേരത്തേ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 12 വയസ്സിൽ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേർക്ക്…

തെക്കുകിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളും; ഇത് 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറും; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത. ജൂൺ അഞ്ചിന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്ക് കിഴക്കൻ അറബികടലിൽ ജൂൺ 5 ഓടെ ചക്രവാതചുഴി ( Cyclonic Circulation ) രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി( Low Pressure Area ) ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും പരക്കെ മഴ ലഭിച്ചേക്കും. കാലവർഷം ഇന്ന് എത്തുമെന്ന സൂചനയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മണിക്കൂറിൽ…

റസാഖ് പയമ്പ്രോട്ടിന്റെ മരണം; CPM ഇരട്ടത്താപ്പ് അവസാനിപ്പിക്കുക: വെൽഫെയർ പാർട്ടി

കൊണ്ടോട്ടി : സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ വ്യവസായ നയങ്ങളുടെയും പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഇരയാണ് റസാഖ് പയംബ്രോട്ടെന്ന് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പറഞ്ഞു. ഈ വസ്തുതകൾ മറച്ചുവെച്ച് സി.പിഎം നടത്തുന്ന പ്രതിഷേധ കോലാഹലങ്ങൾ അപഹാസ്യമാണ്. ഈ ഇരട്ടത്താപ്പ് സി.പി എം അവസാനിപ്പിക്കണമെന്നും, മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു. വെൽഫെയർ പാർട്ടി പുളിക്കൽ പഞ്ചായത്ത്‌ കമ്മറ്റി പുളിക്കൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ, മണ്ഡലം സെക്രട്ടറി സമദ് ഒളവട്ടൂർ, ബന്ന മുതുവല്ലൂർ, റഷീദ് മുസ്‌ലിയാരങ്ങാടി, കരീം കാട്ടാളി, ജാബിർ കൊട്ടപ്പുറം, എന്നിവർ സംസാരിച്ചു. മാർച്ചിന് ഹമീദ്, ജംഷീർ കെ.കെ, മൊയിൻകുട്ടി കൊട്ടപ്പുറം, പി. ടി സിദ്ധീഖ്, പി.സി റഊഫ്, ആബിദ കരീം, സൽമത്ത്, തസ്‌നി, എന്നിവർ നേതൃത്വം…

വാലയിൽ സിബി ഈപ്പൻ്റെ മുത്തശ്ശി സാറാമ്മ ഈപ്പൻ അന്തരിച്ചു

തലവടി (കുട്ടനാട് ):പൊതുപ്രവർത്തകനും വാലയിൽ പെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി മാനേജിംങ്ങ് ഡയറക്ടറുമായ വാലയിൽ സിബി ഈപ്പൻ്റെ മുത്തശ്ശി പരേതനായ ചാണ്ടപ്പിള്ളയുടെ ഭാര്യ കുന്തിരിക്കൽ വാലയിൽ സാറാമ്മ ഈപ്പൻ (പൊടിയമ്മ- 99) അന്തരിച്ചു.സംസ്ക്കാര ശുശ്രൂഷ ജൂൺ 3ന് രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് 11.30ന് കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ സെമിത്തേരിയിൽ.മുൻ മോഡറേറ്റർ ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ.തോമസ് കെ ഉമ്മൻ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. പരേത കല്ലിശ്ശേരി ഐക്കരേത്ത് കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ബേബി (പഞ്ചാബ് നാഷണൽ ബാങ്ക് ,റിട്ട. ജീവനക്കാരൻ ) പൊന്നമ്മ, ഇന്ത്യൻ റെയിൽവെ റിട്ട.ജീവനക്കാരൻ പരേതനായ കോശി. മരുമക്കൾ: അമ്മാൾ ,കോട്ടയം കങ്ങഴ മൂലേശ്ശേരിൽ സൂസി, ഓതറ പാറയിൽ പരുമൂട്ടിൽ രാജു ,പരേതനായ ബേബി. തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ തിരുമേനി ഭവനത്തിലെത്തി അന്ത്യോമചാരം…

മറുനാടന്‍ മലയാളി ഓഫീസ് പൂട്ടിക്കാനിറങ്ങി പി വി അന്‍‌വര്‍; ഷാജന്‍ സ്കറിയ ബി എസ് എന്‍ എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ച് റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ചെന്ന്

തിരുവനന്തപുരം: ഓൺലൈൻ മാധ്യമ സ്ഥാപനമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിച്ചേ അടങ്ങൂ എന്ന വെല്ലുവിളിയുമായി പിവി അൻവർ എംഎൽഎ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരായ ആദ്യ തെളിവ് പുറത്ത് വിട്ടു. ഷാജൻ സ്കറിയ വ്യാജ ബിഎസ്എൻഎൽ ബില്ലുണ്ടാക്കിയതായാണ് അന്‍‌വറിന്റെ കണ്ടെത്തല്‍. ബില്ലിന്റെയും ബിഎസ്എൻഎല്ലിന്റെ മറുപടിയുടെയും പകർപ്പുകൾ സഹിതമാണ് അദ്ദേഹം ഈ തെളിവുകൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മറുനാടന്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ടൈഡിംഗ്സ് ഡിജിറ്റൽ പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറായ ഒരാളുടെ പേരിലാണ് ബില്ലെന്നാണ് അൻവർ പറയുന്നത്. കമ്പനി രജിസ്റ്റർ ചെയ്യുന്നതിനായി ഈ ബിഎസ്എൻഎൽ ഫോൺ ബിൽ ഉടമകൾ രജിസ്ട്രാർ ഓഫ് കമ്പനീസ് ഓഫീസിൽ വിലാസ തെളിവായി സമർപ്പിച്ചതായി അൻവർ പറയുന്നു. തിരഞ്ഞെടുപ്പിൽ തോൽപിക്കേണ്ടവരുടെ പട്ടികയിൽ തന്നെയും ഉൾപ്പെടുത്തിയെന്ന് പറഞ്ഞാണ് മറുനാടൻ പൂട്ടിക്കുമെന്ന് പി.വി അൻവർ വെല്ലുവിളിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യമായിട്ടാണ് വെല്ലുവിളി നടത്തിയത്. കഴിഞ്ഞ ദിവസം ലണ്ടനിലെ വിമാനത്താവളത്തിൽ…

ടാലന്റ് പബ്ലിക് സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി

വടക്കാങ്ങര : ടാലന്റ് പബ്ലിക് സ്കൂൾ 2023 – 24 അധ്യയനവർഷാരംഭം പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ ഓഫീസർ പി മുഹമ്മദ് ഷിബിൻ ഉദ്ഘാടനം ചെയ്തു. എസ്‌.ഇ.സി പ്രസിഡന്റ് നജ്മുദ്ധീൻ കരുവാട്ടിൽ അധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുല്ല പട്ടാക്കൽ, എൻ.എ.ടി വർക്കിങ് ചെയർമാൻ അബ്ദുസമദ് കരുവാട്ടിൽ, പി.ടി.എ പ്രസിഡന്റ് അനീസ് ചുണ്ടയിൽ, എം.ടി.എ പ്രസിഡന്റ് അസ്മിയ, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, കെ യാസിർ എന്നിവർ ആശംസകൾ നേർന്നു. ഡോ. സിന്ധ്യ ഐസക് സ്വാഗതവും സൗമ്യ നന്ദിയും പറഞ്ഞു.