റസാഖ് പയമ്പ്രോട്ടിന്റെ മരണം; CPM ഇരട്ടത്താപ്പ് അവസാനിപ്പിക്കുക: വെൽഫെയർ പാർട്ടി

വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് ഉൽഘാടനം ചെയ്യുന്നു

കൊണ്ടോട്ടി : സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ വ്യവസായ നയങ്ങളുടെയും പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഇരയാണ് റസാഖ് പയംബ്രോട്ടെന്ന് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പറഞ്ഞു. ഈ വസ്തുതകൾ മറച്ചുവെച്ച് സി.പിഎം നടത്തുന്ന പ്രതിഷേധ കോലാഹലങ്ങൾ അപഹാസ്യമാണ്. ഈ ഇരട്ടത്താപ്പ് സി.പി എം അവസാനിപ്പിക്കണമെന്നും, മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

വെൽഫെയർ പാർട്ടി പുളിക്കൽ പഞ്ചായത്ത്‌ കമ്മറ്റി പുളിക്കൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് നടത്തിയ
ബഹുജന മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ, മണ്ഡലം സെക്രട്ടറി സമദ് ഒളവട്ടൂർ, ബന്ന മുതുവല്ലൂർ, റഷീദ് മുസ്‌ലിയാരങ്ങാടി, കരീം കാട്ടാളി, ജാബിർ കൊട്ടപ്പുറം, എന്നിവർ സംസാരിച്ചു.
മാർച്ചിന് ഹമീദ്, ജംഷീർ കെ.കെ, മൊയിൻകുട്ടി കൊട്ടപ്പുറം, പി. ടി സിദ്ധീഖ്, പി.സി റഊഫ്, ആബിദ കരീം, സൽമത്ത്, തസ്‌നി, എന്നിവർ നേതൃത്വം നൽകി.
Print Friendly, PDF & Email

Leave a Comment

More News