മറുനാടന്‍ മലയാളി ഓഫീസ് പൂട്ടിക്കാനിറങ്ങി പി വി അന്‍‌വര്‍; ഷാജന്‍ സ്കറിയ ബി എസ് എന്‍ എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ച് റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ചെന്ന്

തിരുവനന്തപുരം: ഓൺലൈൻ മാധ്യമ സ്ഥാപനമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിച്ചേ അടങ്ങൂ എന്ന വെല്ലുവിളിയുമായി പിവി അൻവർ എംഎൽഎ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരായ ആദ്യ തെളിവ് പുറത്ത് വിട്ടു. ഷാജൻ സ്കറിയ വ്യാജ ബിഎസ്എൻഎൽ ബില്ലുണ്ടാക്കിയതായാണ് അന്‍‌വറിന്റെ കണ്ടെത്തല്‍.

ബില്ലിന്റെയും ബിഎസ്എൻഎല്ലിന്റെ മറുപടിയുടെയും പകർപ്പുകൾ സഹിതമാണ് അദ്ദേഹം ഈ തെളിവുകൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മറുനാടന്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ടൈഡിംഗ്സ് ഡിജിറ്റൽ പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറായ ഒരാളുടെ പേരിലാണ് ബില്ലെന്നാണ് അൻവർ പറയുന്നത്. കമ്പനി രജിസ്റ്റർ ചെയ്യുന്നതിനായി ഈ ബിഎസ്എൻഎൽ ഫോൺ ബിൽ ഉടമകൾ രജിസ്ട്രാർ ഓഫ് കമ്പനീസ് ഓഫീസിൽ വിലാസ തെളിവായി സമർപ്പിച്ചതായി അൻവർ പറയുന്നു.

തിരഞ്ഞെടുപ്പിൽ തോൽപിക്കേണ്ടവരുടെ പട്ടികയിൽ തന്നെയും ഉൾപ്പെടുത്തിയെന്ന് പറഞ്ഞാണ് മറുനാടൻ പൂട്ടിക്കുമെന്ന് പി.വി അൻവർ വെല്ലുവിളിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യമായിട്ടാണ് വെല്ലുവിളി നടത്തിയത്. കഴിഞ്ഞ ദിവസം ലണ്ടനിലെ വിമാനത്താവളത്തിൽ ഷാജൻ സ്‌കറിയയെ തല്ലിയെന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇടതുപക്ഷ പ്രവർത്തകനായ ഇയാളെ അഭിനന്ദിച്ച് പി.വി അൻവർ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷാജൻ സ്‌കറിയയെ നേരിട്ട് വെല്ലുവിളിച്ച് അൻവർ എത്തിയത്.

പി വി അന്‍‌വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ആദ്യത്തെ ചിത്രത്തിലുള്ളത്‌ ബി.എസ്‌.എൻ.എല്ലിന്റെ ഒരു ബില്ല് കോപ്പിയാണ്.മറുനാടൻ മലയാളിയുടെ ഉടമസ്ഥവകാശം കൈയ്യാളുന്ന Tidings Digital Publications Private Limited എന്ന കമ്പനിയുടെ ഡയറക്ടറായ ഒരാളുടെ പേരിലാണ് ബില്ല്.
കമ്പനി രജിസ്റ്റർ ചെയ്യാനായി,അഡ്രസ്സ്‌ പ്രൂഫായി ടി കമ്പനി ഉടമകൾ റസിസ്റ്റ്രാർ ഓഫ്‌ കമ്പനീസിന്റെ ഓഫീസിൽ സമർപ്പിച്ചിരുക്കുന്നത്‌ ഈ ബി.എസ്‌.എൻ.എൽ ഫോൺ ബില്ലാണ്.
ബിൽ നമ്പർ:SDCKL0011832807
ഈ ബില്ലിന്റെ കോപ്പി വച്ച്‌ ഒരു സുഹൃത്ത്‌,വിവരാവകാശ നിയമപ്രകാരം ഈ ബില്ലിന്റെ ആധികാരികത സംബന്ധിച്ച്‌ BSNL പ്രിൻസിപ്പൽ ജനറൽ മാനേജർക്ക്‌(തിരുവനന്തപുരം) ഒരു RTI അപേക്ഷ നൽകിയിരുന്നു.ആദ്യത്തെ ചിത്രത്തിലുള്ള ബില്ലിന്റെ അറ്റസ്റ്റഡ്‌ കോപ്പിയും ഒപ്പം ചേർത്തിരുന്നു.അതിന്റെ ആധികാരികത സംബന്ധിച്ചും അപേക്ഷയിൽ ചോദ്യം ചോദിച്ചിരുന്നു.
മറുപടി കിട്ടിയിട്ടുണ്ട്‌.
മൂന്നാമത്തെ ഉത്തരം ശ്രദ്ധിക്കുക.
Ext.A1,അതായത്‌,മുകളിൽ കൊടുത്തിരിക്കുന്ന ബില്ലിന്റെ അറ്റസ്റ്റഡ്‌ കോപ്പി Forged Document ആണെന്ന് കൃത്യമായി മറുപടി കിട്ടിയിരിക്കുന്നു.
പോരേ ഷാജൻ സാറേ..
ഒരു സർക്കാർ സ്ഥാപനത്തിന്റെ പേരിൽ വ്യാജ രേഖ നിർമ്മിക്കുക.അത്‌ മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുക.ചെറിയ പരിപാടിയല്ലല്ലൊ ഇതൊന്നും.തങ്ങളുടെ പേരിൽ,വ്യാജരേഖ ചമച്ചതിന് ബി.എസ്‌.എൻ.എല്ലിന് നിയമനടപടികൾ സ്വീകരിക്കാം.വ്യാജ രേഖ സമർപ്പിച്ചതിന്റെ പേരിൽ രജിസ്ട്രാർ ഓഫ്‌ കമ്പനീസിന് നിയമനടപടികൾ സ്വീകരിക്കാം.
BSNL ബില്ല് സമർപ്പിച്ച അപേക്ഷക ആണ് ഈ Forged Document-ന്റെ ഒന്നാമത്തെ ഉത്തരവാദി.പിന്നാലെ ബാക്കിയുള്ള കമ്പനി ഡയറക്ടേഴ്സും.അതിൽ ആർക്കെങ്കിലും കേന്ദ്ര സർക്കാരിൽ ഉന്നത ഉദ്യോഗം ഒക്കെ ഉണ്ടെങ്കിൽ,സംഗതിയുടെ ഗൗരവവും കൂടും.
കമ്പനിയുടെ രൂപീകരണത്തിൽ പോലും അടിമുടി വ്യാജൻ തിരുകി കയറ്റിയവനൊക്കെയാണ് വന്നിരുന്ന് വലിയ ക്ലാസ്‌ വിടുന്നത്‌.
ഒന്ന് ഇത്‌ വച്ചോ..ഇടയ്ക്കിടേ ചോദിക്കണം.അപ്പോ ബാക്കി തരാം.
തിരക്ക്‌ പിടിക്കാതെ..
ഇത്തിരി പണി കൂടിയുണ്ട്‌..
കൃത്യമായി ഡേറ്റൊക്കെ അറിയിക്കാമെന്നേ..
ചോദിച്ചാൽ വാരി കോരി തന്നെ തരുന്നത്‌ പണ്ടേയുള്ള ശീലമാണ്..

Print Friendly, PDF & Email

21 Thoughts to “മറുനാടന്‍ മലയാളി ഓഫീസ് പൂട്ടിക്കാനിറങ്ങി പി വി അന്‍‌വര്‍; ഷാജന്‍ സ്കറിയ ബി എസ് എന്‍ എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ച് റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ചെന്ന്”

  1. Santhosh V Pavithran

    എന്ന് അനധികൃത തടയണ നിർമ്മിച്ച മുതലാളി

  2. Nitheesh Chandran

    E pothupravarthakan pothusamoohathode enikum എന്റെ partykum എതിരെ sabdichal ethakum അവസ്ഥ, എന്ത് cheyyana,

  3. Jaykumar Nair

    Anwar himself is an offender.

  4. Vijayan Thalappilli

    പൊതു ശല്ല്യമായ് മാറിയ മലം നാടൻ തെണ്ടിയെ പൂട്ടിയാൽ മാത്രം പോര
    അവന്റെ ചെപ്പക്കുറ്റിക്ക് കൊടുക്കുകയും വേണം

    1. Vijayan Thalappilli വലിയ കള്ളൻ ആരാണെന്ന് കോടതിക് അനോഷിക്കലോ വക്കലിനെ കണ്ട് വിധി മാറരുത്

    2. Vijayan Thalappilli പൊതു ശല്യമാവൻ നിന്റെ വീട്ടിൽ രാത്രിയിൽ വന്നോ

    3. Vijayan Thalappilli എന്തിനാടാ വീട്ടിലിരിക്കുന്നവരെ വെറുതെ പറയിപ്പിക്കുന്നത്
      അതിനുമാത്രം എന്ത് തെറ്റാണെന്ന് നിന്റെ വീട്ടുകാർ നിന്നോട് ചെയ്തത്
      കൈക്ക് നല്ല എല്ലുറപ്പ് ഉണ്ടെങ്കിൽ നീ നേരിട്ട് ചെല്ല് മറുനാടന്റെ അടുക്കൽ
      നല്ല തൂമ്പാ പണി ചെയ്ത കൈയാണ് നല്ല തഴമ്പാണ് ഒന്നു നിനക്ക് തന്നാൽ നിന്റെ മൂലവും പൂരാടവും ഒന്നാകും

  5. Avad Cheruvalath

    മുക്കാലണ്ടികൾ എല്ലാം നിയമപരമാണല്ലോ അത് സമാധാനം….

  6. Vasant Kumar

    ഒരു അൻവർ MLA കേരളത്തിൽ വോട്ടു വാങ്ങി വിജയിച്ചു…. പിന്നെ നാട്ടുകാർ കാണുന്നത് ഏതോ ആഫ്രിക്കൻ പ്രദേശത്തു പോയി പുല്ലുപറിച്ചു സ്വർണം വാരി കേരളത്തെ സഹായിക്കുവാണല്ലോ….
    ഇതെന്താ വെള്ളരിക്ക പട്ടണമോ…
    എതിർശബ്ദം പൂട്ടുവാൻ….
    ഷാജൻ സ്കറിയ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ അതു നിങ്ങൾ തെളിയിക്കു പൂ നേതാക്കളെ..

  7. മറുനാടൻ അണ്ണാക്കിൽ അടിച്ചു തരും.. Wait and see

  8. സത്യസന്ധനും നിയമാനുചരനുമായ അൻവർ സായ്‌വ്….

  9. ലോക ഫ്രോഡും അനധികൃത നിർമ്മാണത്തിൽ ഡോക്ടറേറ്റുമെടുത്ത ഈ മഹാൻ തന്നെ ഇതിന് മുന്നിട്ടിറങ്ങിയതിൽ അത്ഭുതപ്പെടുത്തുന്നു

  10. വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ മൂന്നാമത്തെ ഉത്തരം വ്യാജരേഖ നിർമ്മിച്ചു എന്നാണെന്നാണല്ലോ MLA പറയുന്നത്. ഒന്നുകൂടി ആ മൂന്നാമത്തെ ഉത്തരം വായിച്ചു നോക്കിയാൽ ആരാണ് വ്യാജരേഖ ഹാജരാക്കിയത് എന്നു മനസിലാവും.
    ” അപ്പീലിനൊപ്പം ഹാജരാക്കിയ എക്സിബിറ്റ് എ 1 വ്യാജമാണ്.” എന്നാണ് RTI മറുപടി. അപ്പീൽ നൽകിയത് RTI പ്രകാരം വിവരം തിരക്കിയ MLA (or MLA യുടെ ആൾ) ആണ്. അപ്പോൾ അപ്പീലിനൊപ്പം വ്യാജ Ext. A1 ഹാജരാക്കിയത് ആരാണ്?
    മണ്ഡലം പ്രസിഡന്റ് പൊതുവാൾ ജി ചോദിച്ചതു മാത്രമേ MLAയോട് ചോദിക്കാനുള്ളൂ. വിദ്യാഭ്യാസമുള്ള ഒരുത്തനുമില്ലേ നിങ്ങളുടെ പാർട്ടിയിൽ?

  11. ഏതോ രാജ്യത്ത് പോയി അവിടം പൂട്ടിച്ചു.
    അടുത്തത് മറുനാടൻ…
    മണീന്റെ ഭാഷയിൽ പറഞ്ഞാൽ മറ്റേ
    പണി മാത്രം തുടരുക.

  12. Johny Molayil Paulose

    മയക്കു മരുന്ന് കച്ചവടക്കാരന് മുമ്പിൽ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ മുട്ടിലിഴയുന്ന ദയനീയ കാഴ്ച. കോടതികൾ പണാധിപത്യത്തിനു എന്നേ കീഴടങ്ങി കഴിഞ്ഞു. ഇത് അനീതി വ്യവസ്ഥയാണ്. ജിഹാദികൾക്ക് വേണ്ടി വഴങ്ങുന്ന അധമ വ്യവസ്ഥ.25000 കോടി രൂപയുടെ മയക്കു മരുന്ന് കടലിൽ ഒഴുക്കേണ്ടി വന്നു അതിനാണ് ഈ കരച്ചിൽ. മയക്കു മരുന്ന് കച്ചവടം ചെയ്യാൻ വേണ്ടി ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്യണ്ട. പഴം പച്ചക്കറി, മത്സ്യം, ആക്രി ഇവയിലൂടെയാണ് ഇന്ത്യയിൽ എല്ലായിടത്തും മയക്കു മരുന്ന് വിതരണം ചെയ്യുന്നത് ഇതിന്റെ കുത്തക മലയാളി മാള് മുതലാളിക്കും ജിഹാദികൾക്കും മാത്രമാണ് താനും.സ്റ്റഡി എബ്രോഡ് കാമ്പയിനും, അറബി ഇൻവെസ്റ്റ്‌മെന്റും കേരളത്തെ ജിഹാദി സംസ്ഥാനമാക്കാനുള്ള ഗൂഡ തന്ത്രം.❤️❤️ഷാജനോടൊപ്പം ♥️♥️

    1. Sinken Cherian

      Johny Molayil Paulose ഷാജനെ ഒതുക്കാൻ വല്യ മൊതലാളി ഇറങ്ങിയപ്പോഴേ കാര്യം പിടി കിട്ടിയില്ലേ?

  13. Thomas Thomas

    അൻവറിന് ED യുടെയും NIA ഉടെയും പൂട്ട് വരുന്നുണ്ട്

  14. Thampan Sivanandan

    ഈ അൻവറിനെതിരെ എത്ര വിധികൾ കോടതികൾ പുറപ്പെടുവിച്ചിരുന്നു, അതിൽ ഏതെങ്കിലും വിധി സംസ്ഥാന സർക്കാർ നടപ്പാക്കിയിരുന്നെങ്ക്കിൽ!
    അയാളാണ് ഇപ്പോൾ നാട്ടുകാരെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നത്.

    1. Banu Mathi

      Thampan Sivanandan സത്യം. കാട്ടു കള്ളന്മാർ നാട് ഭരിക്കും കാലം ഇങ്ങനെ ഒക്കെ തന്നെ ആണ്. അവസാനത്തെ കള്ളന്മാരുടെ ഭരണം.. ജനങ്ങൾ വെറുത്തു ഈ നായ്ക്കളുടെ ഭരണം പരനാറി കൂട്ടങ്ങൾ

      1. Abdulla KM

        Banu Mathi എന്നിട്ട് എനി ആരുടെ ഭരണം ആണ് വരേണ്ടത് ബിജെപിയുടെയോ അതോ കോൺഗ്രസിൻടെയോ ഇതിലും ഭയാനകം ആയിരിക്കും എങ്കിൽ കേരളം

  15. Shahidali Wayanad

    അൻവറിനോട് പല വിയോജിപ്പ് ഉണ്ടെങ്കിലും ഇത് നല്ല കാര്യം ആണെന്നെ ഞാൻ പറയൂ

Leave a Comment

More News